അവർ രണ്ടായി; മവദ്ദക്കും റഹ്​മക്കും ഇനി​ വേറിട്ട ജീവിതം

ജിദ്ദ: ഒറ്റ ഉടലിൽനിന്നവർ വേറിട്ടു. മവദ്ദയും റഹ്​മയും ഇനി വെവ്വേറെ ജീവിക്കും, കൂടപ്പിറപ്പുകളായിതന്നെ. വ്യാഴാഴ്​ച റിയാദിൽ യമനി സയാമീസ്​ ഇരട്ടകളെ വേർപെടുത്താൻ നടത്തിയ ശസ്​ത്രക്രിയ വിജയകരമായി. ഡോ. അബ്​ദുല്ല അൽറബീഅയുടെ നേതൃത്വത്തിൽ റിയാദിലെ നാഷനൽ ഗാർഡ്​ മന്ത്രാലയത്തിന്റെ കിങ്​ അബ്​ദുൽ അസീസ്​ മെഡിക്കൽ സിറ്റിയിലെ കിങ്​ അബ്​ദുല്ല സ്പെഷലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിൽ രാവിലെ ആരംഭിച്ച ശസ്​ത്രക്രിയ മണിക്കൂറുകൾ നീണ്ടു.

അനസ്തേഷ്യ, ഒരുക്കങ്ങൾ, വേർപെടുത്തൽ പ്രക്രിയ ആരംഭിക്കൽ, കരളി​ന്റെയും കുടലിന്റെയും വേർപെടുത്തൽ, അവയവങ്ങൾ പുനഃസ്ഥാപിക്കൽ, കവർ ചെയ്യൽ എന്നിങ്ങനെ ആറു ഘട്ടങ്ങളിലായാണ് ശസ്ത്രക്രിയ നടന്നത്. ഡോക്​ടർമാരും സ്പെഷലിസ്​റ്റുകളും സാങ്കേതിക വിദഗ്​ധരും നഴ്​സുമാരുമടക്കം 28 പേർ​ ശസ്​ത്രക്രിയയിൽ പങ്കാളികളായി. നെഞ്ചിന് താഴ്​ഭാഗവും വയറും കൂടിച്ചേർന്ന നിലയിലാണ്​ യമനി സയാമീസുകളായ മവദ്ദയും റഹ്​മയും. സൽമാൻ രാജാവിന്റെ നിർദേശത്തെ തുടർന്ന്​ ഒരു മാസം മുമ്പാണ്​ ഏദനിൽനിന്ന്​ ഇവരെ വേർപെടുത്തൽ ശസ്​​ത്രക്രിയക്കായി പ്രത്യേക വിമാനത്തിൽ റിയാദിലെത്തിച്ചത്​.

മവദ്ദ, റഹ്​മ എന്നീ സയാമീസ് ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള ശസ്​ത്രക്രിയ പൂർത്തിയായതോടെ സയാമീസുകളെ വേർപെടുത്തുന്നതിനുള്ള സൗദി പദ്ധതിക്കു​​ കീഴിൽ നടന്ന ശസ്​ത്രക്രിയകളുടെ എണ്ണം 52 ആയി.

മൂന്നു ഭൂഖണ്ഡങ്ങളിലെ 23 രാജ്യങ്ങളിൽനിന്നുള്ള 124ലധികം ഇരട്ടകൾ ഇതിൽ ഉൾപ്പെടുന്നു.

Full View


Tags:    
News Summary - They became two; Mavadda and Rahmak now have separate lives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.