തൊടുപുഴ: കോവിഡുകാലത്തും ഗതാഗത നിയമലംഘനങ്ങൾക്ക് കുറവില്ല. ഒരുവർഷത്തിനിടെ ഗതാഗത നിയമലംഘനങ്ങൾക്ക് മോേട്ടാർ വാഹനവകുപ്പ് പിഴയിട്ടത് 19.35 കോടി. 2020 ഏപ്രിൽ മുതൽ ഇൗ വർഷം മേയ് വരെയാണ് 19,35,12,065 രൂപ പിഴ ചുമത്തിയത്.
കഴിഞ്ഞവർഷം മാർച്ചിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലവിൽ വരുകയും പൊതുഗതാഗതം താൽക്കാലികമായി നിലക്കുകയും ചെയ്തിരുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് പരിമിതമായിരുന്ന മാസങ്ങളിൽപോലും ഗതാഗത നിയമലംഘനങ്ങൾ തുടർന്നു.
ലോക്ഡൗൺ നിയന്ത്രണങ്ങളിൽ നിരത്തിലെ തിരക്ക് ഒഴിഞ്ഞുകിട്ടിയതും മോേട്ടാർ വാഹന വകുപ്പിെൻറ പരിശോധന കുറഞ്ഞതുമെല്ലാം വാഹനം ഒാടിക്കുന്നവർ അനുകൂല സാഹചര്യമായി കണ്ടുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് കുറഞ്ഞത് മുൻവർഷത്തെ അപേക്ഷിച്ച് ഇൗ കാലയളവിൽ നിയമലംഘനങ്ങളുടെ എണ്ണവും പിഴയായി ഇൗടാക്കിയ തുകയും കുറയാൻ കാരണമായിട്ടുണ്ട്. എന്നാൽ, നിരത്തിലിറങ്ങിയ വാഹനങ്ങൾ പലതിനും നിയമലംഘനങ്ങൾക്ക് നടപടി നേരിടേണ്ടിവന്നു. അമിതവേഗം, സിഗ്നൽ തെറ്റിക്കുക, അപകടകരമായ ഡ്രൈവിങ്, സീറ്റ്ബെൽറ്റും ഹെൽമറ്റും ധരിക്കാതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് പ്രധനമായും പിഴ ഇൗടാക്കിയത്.
കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം നിശ്ചയിച്ചിരുന്ന നിയമലംഘനങ്ങൾക്ക് നിലവിലുണ്ടായിരുന്ന പിഴത്തുക സർക്കാർ നേരേത്ത ഗണ്യമായി കുറച്ചിരുന്നു. പ്രത്യേക ശിക്ഷ പറയാത്തവക്ക് ആദ്യകുറ്റത്തിന് നിലവിലുണ്ടായിരുന്ന 500 രൂപ എന്നത് 250 രൂപയായും ആവർത്തിച്ചാൽ 1500 രൂപ എന്നത് 500 രൂപയായുമാണ് പുതുക്കിനിശ്ചയിച്ചത്.
ഗതാഗത നിയമലംഘനങ്ങൾ കൂടുന്നതനുസരിച്ച് സംസ്ഥാനത്ത് റോഡപകടങ്ങളും വർധിക്കുന്നതായാണ് കണക്ക്. 2020 ജനുവരി മുതൽ 2021 മേയ് വരെ 42,640 റോഡപകടം ഉണ്ടായി. ഇതിൽ 4522 പേർ മരിക്കുകയും 46,986 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.