ഉത്തരവാദിത്വമില്ലായ്മയും സാമാന്യബുദ്ധിയില്ലായ്മയും സുരക്ഷ മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ചുള്ള അജ്ഞതയും വരുത്തിവെച്ച വിനയാണ് താനൂർ ബോട്ട് ദുരന്തമെന്ന് നടി മംമ്ത മോഹൻദാസ്.
ഒരേ കുടുംബത്തിലെ അംഗങ്ങൾ ഒന്നടങ്കം ദുരന്തത്തിൽ മരണപ്പെട്ടു എന്നറിയുന്നത് വേദനജനകമാണെന്നും മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നതായും മംമ്ത മോഹൻദാസ് ഫെയ്സ്ബുക്കിൽ കുറിച്ചു.
സുരക്ഷാ സംവിധാനങ്ങളുമില്ലാതെ മത്സ്യബന്ധന ബോട്ടിനെ പാസഞ്ചർ ടൂറിസ്റ്റ് ബോട്ടാക്കി മാറ്റിയ ബോട്ട് ഉടമ ഒളിവിലാണെന്നത് പരിഹാസ്യമാണ്. യാത്രക്കാരുമായി സഞ്ചരിക്കാനുള്ള ലെെസൻസ് ഈ ബോട്ടിനില്ലായിരുന്നു. ഇന്നലെ രാത്രി മുതൽ രക്ഷാപ്രവർത്തനം നടത്തുന്ന എല്ലാവർക്കും എന്റെ ആദരം. നമ്മുടെ നാട്ടിൽ ഇതുപോലെയുള്ള നിരവധി സംഭവങ്ങൾ ഉണ്ടായിട്ടും 'പോയവർക്ക് പോയി, ഇനി വല്ല മാറ്റവും നിയമങ്ങളും വരുമോ' എന്ന ചിന്തയിൽ കഴിയാനാണ് വിധിയെന്നും മംമ്ത പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.