മബേലയിലുള്ള റഷീദിന്റെ ഖബറിടത്തിൽ മാതാവ്‌ ആമിന

പ്രിയ മകനേ... ഉള്ളുരുകി ആമിനയുമ്മ; കോവിഡ്​ കവർന്ന ഏകമകന്‍റെ ഖബറിടത്തിൽ മാതാവ്

,


മസ്കത്ത്​: കോവിഡ്​ മഹാമാരി ജീവിതം കവർന്ന ഏകമകന്‍റെ ഖബറിടം കാണാൻ ഉള്ളുരുകി ആ ഉമ്മയെത്തി. മഹാമാരിയുടെ തുടക്കത്തിൽ മസ്കത്തിൽ മരിച്ച കണ്ണൂർ കരുവഞ്ചാൽ സ്വദേശി റഷീദിന്റെ ഖബറിടം കാണാനാണ് നെടുവീർപ്പോടെ മാതാവ്‌ ആമിന​ ​ മബേലയിലുള്ള ഖബർസ്​ഥാനിലെത്തിയത്. പ്രിയപ്പെട്ട മകന്‍റെ ചാരത്ത്​ എത്തിയ ആമിനുമ്മ വികാരഭരിതയായി. സമച്ചിത്തത ​വീണ്ടെടുത്ത്​ ഉള്ളുരുകി പ്രാർഥിച്ചുള്ള അവരുടെ മടക്കം ഒപ്പമുണ്ടായിരുന്നവർക്കും നൊമ്പരക്കണ്ണീരായി​.

കോവിഡ്​ കാലത്ത്​ വിമാന സർവിസില്ലാത്തതിനാൽ മൃതദേഹം ബന്ധുക്കളുടെ അപേക്ഷ പ്രകാരം ഇവിടെതന്നെ മറവുചെയ്യുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ഇവർ ഖബറിടത്തിലെത്തിയത്​. റൂവി ​കെ.എം.സി.സിയുടെ തണലിൽ നാട്ടിൽനിന്ന്​ വ്യാഴാഴ്ച മസ്കത്തിൽ എത്തിയ ഇവർ നേരെ ഖബർ സന്ദർശിക്കാനായിരുന്നു പോയത്​.

ഏക സന്തതിയായ മകന്‍റെ ഖബറിടം കാണണമെന്ന്​ ആഗ്രഹത്തിന് മസ്കത്ത്‌ റുവി കെ.എം.സി.സി കൈ ​കോർത്തതോടെയാണ്​ ആമിനയുമ്മയുടെ ഒമാനിലേക്കുള്ള വരവ്​ സാധ്യമായത്​.

2021 മാർച്ച് മാസം കോവിഡ്‌ മൂർച്ഛിച്ച്‌ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട റഷീദിന്റെ ചികിത്സാ സമയത്തും ഒടുവിൽ മരണത്തിന്‌ കീഴടങ്ങിയപ്പോൾ അന്ത്യകർമങ്ങളും ഏറ്റെടുത്തത്‌ നടത്തിയിരുന്നതും റൂവി കെ.എം.സി.സി പ്രവർത്തകരായിരുന്നു.

സന്ദർശനം പൂർത്തിയാക്കി ആമിന ഉമ്മ ശനിയാഴ്ച നാട്ടിലേക്ക്‌ തിരിക്കും.

Tags:    
News Summary - Mother at the grave of her only son who died of Covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.