ന്യൂഡൽഹി: വിവാദമായ ബന്ധു നിയമന കേസിലെ ലോകായുക്ത ഉത്തരവും ഹൈകോടതി വിധിയും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി കെ.ടി. ജലീൽ സുപ്രീംകോടതിയിൽ. സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്നും നിയമനത്തിൽ സ്വജനപക്ഷപാതമില്ലെന്നും അപ്പീൽ ഹരജിയിൽ ജലീൽ ചൂണ്ടിക്കാട്ടുന്നു.
ലോകായുക്ത നടപടിക്രമങ്ങൾ പാലിച്ചില്ല. പ്രാഥമിക അന്വേഷണം നടത്താതെയാണ് തനിക്കെതിരായ ലോകായുക്തയുടെ കണ്ടെത്തൽ ഉണ്ടായിരിക്കുന്നത്. രേഖകളും വസ്തുതകളും ലോകായുക്ത കൃത്യമായി പരിശോധിച്ചില്ല.
ലോകായുക്തയുടെ കണ്ടെത്തലിനെ ഹൈകോടതി അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ ലോകായുക്ത റിപ്പോർട്ടും ഹൈകോടതി വിധിയും റദ്ദാക്കണമെന്ന് അപ്പീലിൽ ജലീൽ ആവശ്യപ്പെടുന്നു.
ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചത് സ്വജനപക്ഷപാതമാണെന്ന് ലോകായുക്ത ഉത്തരവിട്ടിരുന്നു. ലോകായുക്ത കണ്ടെത്തൽ ഹൈകോടതി പിന്നീട് ശരിവെക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് മന്ത്രിസ്ഥാനം കെ.ടി. ജലീൽ രാജിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.