തിരുവനന്തപുരം: സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നാല് അന്താരാഷ്ട്ര സാഹസിക മേളകൾക്ക് ഈ വർഷം കേരളം ആതിഥേയത്വംവഹിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ടൂറിസം വകുപ്പിന് കീഴിലുള്ള കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി. അന്താരാഷ്ട്ര പാരാൈഗ്ലഡിങ് ഫെസ്റ്റിവൽ മാർച്ച് 14 മുതൽ 17 വരെ ഇടുക്കി വാഗമണിൽ നടക്കും. അന്താരാഷ്ട്ര സെർഫിങ് മേള മാർച്ച് 29 മുതൽ 31വരെ വർക്കലയിൽ നടക്കും.
മെഗാ മൗണ്ടൻ ബൈക്കിങ് ഇവന്റ് ഏപ്രിൽ 26 മുതൽ 28 വരെ വയനാട് മാനന്തവാടി പ്രിയദർശിനി ടീ പ്ലാന്റേഷനിൽ നടത്തും. പ്ലാന്റേഷനിലെ അഞ്ച് കിലോമീറ്ററോളമുള്ള ട്രാക്ക് 3000 അടി ഉയരത്തിലാണ്.
ജൂലൈ 25 മുതൽ 28 വരെ കോഴിക്കോട് ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി മലബാർ റിവർ ഫെസ്റ്റിവൽ എന്ന പേരിൽ അന്താരാഷ്ട്ര കയാക്കിങ് മത്സരവും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.