ജാംഷഡ്പുർ: നേപ്പാളിൽനിന്ന് എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിയായി 16 വയസ്സുള്ള കാമ്യ കാർത്തികേയൻ. മുംബൈയിലെ നാവികസേന ചിൽഡ്രൻ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് കാമ്യ. പിതാവും നാവികസേന കമാൻഡറുമായ എസ്. കാർത്തികേയനൊപ്പമാണ് കാമ്യ ഭൂമിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി കയറിയത്.
ഈ നേട്ടത്തിന് ശേഷം, നേപ്പാളിൽനിന്ന് എവറസ്റ്റ് കീഴടക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ പെൺകുട്ടിയായും കാമ്യ മാറി. മേയ് 20ന് 8848 മീറ്റർ ഉയരത്തിലാണ് കാമ്യയും പിതാവും എത്തിയത്.
ഈ ഡിസംബറിൽ അൻറാർട്ടിക്കയിലെ മൗണ്ട് വിൻസൺ മാസിഫ് കൊടുമുടി കയറുന്നതോടെ ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടി കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയായി കാമ്യ ചരിത്രം കുറിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.