ചെറുവത്തൂർ: മീൻചാറില്ലാതെ ചോറ് ഇറങ്ങാത്തവർ വിഷമിക്കേണ്ട. കയ്യൂരിലേക്ക് വരൂ. ഇവിടെ ചെമ്പല്ലിയും മറ്റ് പുഴ മത്സ്യങ്ങളുമുണ്ട്. ഒപ്പം പുഴ മത്സ്യങ്ങൾ പിടിക്കാനുള്ള കൂടുകളും ആവശ്യക്കാർക്ക് ലഭിക്കും. ലോക്ഡൗണിനെയും ട്രോളിങ് നിരോധനത്തെയും തുടർന്ന് മീൻ കിട്ടാത്തവർക്കാണ് മീൻ പിടിക്കാനുള്ള ചെമ്പല്ലിക്കൂടുകൾ നിർമിച്ചുനൽകുന്നത്.
അരയാക്കടവത്തെ മോഹനനും കൂട്ടുകാരുമാണ് ചെമ്പല്ലിക്കൂട് നിർമിച്ച് നൽകുന്നത്. മുള കൊണ്ടുപോയാൽ ഒരു ദിവസത്തിനുള്ളിൽ കൂട് തയാറാക്കിത്തരും. മുളയിെല്ലങ്കിൽ കൂടിെൻറ വിലകൊടുത്താൽ മതി.വീടിെൻറ മുറ്റത്തുള്ള പണിപ്പുരയിലാണ് ചെമ്പല്ലിക്കൂട്, കുത്തൂട് എന്നിവ നിര്‍മിക്കുന്നത്. ഇവ വാങ്ങാന്‍ വിവിധ സ്ഥലങ്ങളില്‍നിന്നുപോലും ധാരാളം പേർ എത്തുന്നുണ്ട്. ആവശ്യത്തിനനുസരിച്ച് കൂട് ഇവിടെ നിന്നും നിര്‍മിച്ച് നല്‍കും.
പച്ചമുള, കവുങ്ങിന്‍ കഷണങ്ങള്‍ എന്നിവ ഉപയോഗിച്ച് ആകര്‍ഷണീയ രീതിയിലാണ് നിര്‍മാണം. ചെമ്പല്ലിക്കൂടിെൻറയും കുത്തൂടിെൻറയും പ്രത്യേക അറകളില്‍ മീനുകളെത്തിയാല്‍ പുറത്തുകടക്കാന്‍ കഴിയില്ല എന്നതാണ് പ്രത്യേകത.
കൂട് രാത്രി പുഴയിൽ കല്ലുകെട്ടി താഴ്ത്തിെവച്ചാൽ പുലർച്ച ചെമ്പല്ലിയും വാളാനും കുടുങ്ങുമെന്നുറപ്പ്. പൊതാവൂർ മുതൽ അച്ചാംതുരുത്തി വരെ തേജസ്വിനിക്കരയിലെ മിക്കവരും ചെമ്പല്ലിക്കൂടിന് കയ്യൂർ അരയാക്കടവത്തേക്കെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.