റാ​ക് ദ​യാ ഫോ​ര്‍ട്ട് ആ​സ്വ​ദി​ക്കു​ന്ന സ​ന്ദ​ര്‍ശ​ക​ര്‍

പ​ഴ​മ​യു​ടെ പ്രൗ​ഢി ‘ദ​യാ ഫോ​ര്‍ട്ട്’

ആ​ധു​നി​ക വാ​സ്തു​വി​ദ്യ​യോ​ട് കി​ട​പി​ടി​ക്കു​ന്ന പ​ഴ​മ​യു​ടെ നി​ര്‍മി​തി​ക​ളി​ലെ പ്രൗ​ഢ കാ​ഴ്ച്ച​യാ​ണ് റാ​സ​ല്‍ഖൈ​മ​യി​ലെ ദ​യാ ഫോ​ര്‍ട്ട്. യു.​എ.​ഇ മ​ല​മു​ക​ളി​ലെ ഏ​ക കോ​ട്ട​യെ​ന്ന ഖ്യാ​തി​യും 16ാം നൂ​റ്റാ​ണ്ടി​ല്‍ അ​ല്‍ ഖാ​സി​മി കു​ടും​ബം നി​ര്‍മി​ച്ച ദ​യാ ഫോ​ര്‍ട്ടി​നു​ണ്ട്. ച​രി​ത്ര-​പൗ​രാ​ണി​ക ശാ​സ്ത്ര പ​ഠി​താ​ക്ക​ളു​ടെ ഇ​ഷ്ട കേ​ന്ദ്ര​മാ​യ ദ​യാ ഫോ​ര്‍ട്ട് രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള സ​ന്ദ​ര്‍ശ​ക​ര്‍ക്കും പ്രി​യ​ങ്ക​ര​മാ​ണ്. പു​രാ​വ​സ്തു സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ സം​ര​ക്ഷ​ണ​യി​ലു​ള്ള ഈ ​മേ​ഖ​ല​യി​ല്‍ പ​തി​റ്റാ​ണ്ടു​ക​ള്‍ക്ക് മു​മ്പ് ന​ട​ന്ന ഖന​ന​ത്തി​ല്‍ ഒ​മ്പ​ത് മീ​റ്റ​ര്‍ നീ​ള​വും നാ​ല​ര മീ​റ്റ​ര്‍ വീ​തി​യു​മു​ള്ള ശ​വ​ക്ക​ല്ല​റ​ക​ള്‍ ക​ണ്ട​ത്തെി​യി​രു​ന്നു.

അ​ധി​നി​വേ​ശ ശ​ക്തി​ക​ള്‍ക്കെ​തി​രെ​യു​ള്ള ത്ര​സി​പ്പി​ക്കു​ന്ന പോ​രാ​ട്ട ഭൂ​മി​ക​യാ​യ ദ​യാ​ഫോ​ര്‍ട്ട് 2000ലേ​റെ ആ​ണ്ടു​ക​ളു​ടെ ച​രി​ത്ര​മു​റ​ങ്ങു​ന്ന​യി​ട​മാ​ണ്. അ​ല്‍ റം​സ് റോ​ഡി​ല്‍ ഹ​ജ്ജാ​ര്‍ പ​ര്‍വ്വ​ത​നി​ര​യോ​ട് ചേ​ര്‍ന്ന് സ്ഥി​തി ചെ​യ്യ ദ​യാ​ഫോ​ര്‍ട്ടി​ല്‍ മ​ല​യാ​ളി​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള ലോ​ക സ​ഞ്ചാ​രി​ക​ള്‍ ദി​നം പ്ര​തി​യെ​ത്തു​ന്നു​ണ്ട്. ഈ​ത്ത​പ്പ​ന പ​ട്ട​ക​ളും ച​ര​ല്‍മ​ണ്ണും ഉ​പ​യോ​ഗി​ച്ച കോ​ട്ട​യു​ടെ നി​ര്‍മി​തി ബ​ല​ക്ഷ​യ​മി​ല്ലാ​തെ നി​ല​നി​ല്‍ക്കു​ന്ന​ത് ആ​ധു​നി​ക വാ​സ്തു​ശാ​സ്ത്ര​ത്തെ കൗ​തു​ക​പ്പെ​ടു​ത്തു​ന്നു. മ​ല​നി​ര​യാ​ല്‍ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന കോ​ട്ട​യി​ലെ ഇ​ര​ട്ട ഗോ​പു​ര​ങ്ങ​ളി​ലി​രു​ന്നാ​ണ് ക​ട​ല്‍ വ​ഴി വ​രു​ന്ന ശ​ത്രു​ക്ക​ളെ നി​രീ​ക്ഷി​ച്ചി​രു​ന്ന​ത്. ദീ​ര്‍ഘ​നാ​ള​ത്തെ ചെ​റു​ത്തു നി​ല്‍പ്പാ​ണ് ബ്രി​ട്ടീ​ഷ് സാ​മ്രാ​ജ്യ​ത്വ​ത്തി​നെ അ​ല്‍ഖ്വാ​സിം ഗോ​ത്രം ന​ട​ത്തി​യി​ട്ടു​ള്ള​ത്.

ഹ​സ​ന്‍ ബി​ന്‍ അ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബ്രി​ട്ടീ​ഷു​കാ​ര്‍ക്കെ​തി​രെ ന​ട​ന്ന ച​രി​ത്ര​പ​ര​മാ​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ 1819 ഡി​സം​ബ​ര്‍ 22ന്​ ​ദ​യാ​ഫോ​ര്‍ട്ട് ബ്രി​ട്ടീ​ഷു​കാ​ര്‍ പി​ടി​ച്ച​ട​ക്കു​ക​യാ​യി​രു​ന്നു. വി​ദേ​ശ ശ​ക്തി​ക​ള്‍ പ്ര​ദേ​ശം കൈ​യൊ​ഴി​ഞ്ഞ​തോ​ടെ 1964 വ​രെ ഈ ​മേ​ഖ​ല​യു​ടെ അ​മീ​റി​ന്‍റെ ഭ​വ​ന​മാ​യും ഇ​ട​ക്കാ​ല​ത്ത് ജ​യി​ലാ​യും ദ​യാ​ഫോ​ര്‍ട്ട് പ്ര​വ​ര്‍ത്തി​ച്ചു. ഇ​വി​ടെ ന​ട​ന്ന ഖ​ന​ന​ത്തി​ല്‍ ല​ഭി​ച്ച സു​വ​ര്‍ണ ക​മ്മ​ല്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള പൗ​രാ​ണി​ക ആ​ഭ​ര​ണ​ങ്ങ​ളും വ​സ്തു​വ​ക​ക​ളും റാ​സ​ല്‍ഖൈ​മ മ്യൂ​സി​യ​ത്തി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. ടൂ​റി​സം വി​നോ​ദ വ്യ​വ​സാ​യ വ​കു​പ്പ് കോ​ട്ട​ക്ക് താ​ഴെ നാ​ല് വ​ര്‍ഷ​ങ്ങ​ള്‍ക്ക് വെ​ല്‍ക്കം സെ​ന്‍റ​ര്‍ സ്ഥാ​പി​ച്ച് ശൗ​ചാ​ല​യം ഉ​ള്‍പ്പെ​ടെ​യു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യ​ത് സ​ന്ദ​ര്‍ശ​ക​ര്‍ക്ക് ഗു​ണ​ക​ര​മാ​യി. കോ​ട്ട​യി​ലേ​ക്കു​ള്ള ച​വി​ട്ടു​പ​ടി​ക​ള്‍ക്ക് ഇ​രു​വ​ശ​വും കൈ​വ​രി​ക​ള്‍ സ്ഥാ​പി​ച്ച് മി​ക​ച്ച സു​ര​ക്ഷാ ക​വ​ച​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Daya Fort in Ras Al Khaimah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.