കുറുവ ദ്വീപിലേക്ക് പ്രവേശനം നിരോധിച്ചു

ശക്തമായ മഴയിൽ കബനി നദിയിലെ ജലനിരപ്പ് ഉയർന്നതിനാൽ മാനന്തവാടി കുറുവ ദ്വീപിലേക്ക് സഞ്ചാരികൾക്കുള്ള പ്രവേശനം ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ ഷജ്ന കരീം അറിയിച്ചു. 

വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികളെത്തുന്ന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് കുറുവ ദ്വീപ്. മുളകള്‍ കൂട്ടിക്കെട്ടിയുണ്ടാക്കിയ ചങ്ങാടങ്ങളില്‍ പുഴയിലൂടെയുള്ള യാത്രയാണ് കുറുവ ദ്വീപിലെ പ്രധാന ആകര്‍ഷണം. 950 ഏക്കറില്‍ വൈവിധ്യമാർന്ന സസ്യജീവജാലങ്ങളാല്‍ സമൃദ്ധമായ പ്രദേശമാണ്. 

Tags:    
News Summary - Entry to Kuruva Island is prohibited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.