ലോകമെമ്പാടും ആളുകൾ കൂടുതൽ സന്ദർശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളാണ് മ്യൂസിയങ്ങൾ അഥവ കാഴ്ചബംഗ്ലാവ്. ചരിത്രത്തിന്റെ ഓർമപ്പെടുത്തലുകൾക്കപ്പുറം പുതുതലമുറക്കുള്ള പാഠ്യവസ്തുക്കളുടെയും വിവരങ്ങളുടെയും കലവറയാണത്. കാലങ്ങളിലൂടെ നാം നേടിയ പുരോഗതിയും ഇനി എങ്ങോട്ട് എന്നതിന്റെ ഉത്തരവും നൽകുന്നു അവ.
രാജ്യത്തിന്റെ ഭൂതകാലത്തെയും വർത്തമാനത്തെയുംകുറിച്ച് സവിശേഷവും അഗാധവുമായ ഉൾക്കാഴ്ചകൾ പ്രദാനം ചെയ്യുന്ന, ഇന്ത്യയിലെ നിർബന്ധമായും സന്ദർശിക്കേണ്ട പത്ത് മ്യൂസിയങ്ങളുണ്ട്. ഇവയിൽ കേരളത്തിൽനിന്ന് ഒന്നുപോലും ഇല്ല.
1. നാഷനൽ മ്യൂസിയം, ന്യൂഡൽഹി
2. ഇന്ത്യൻ മ്യൂസിയം, കൊൽക്കത്ത
3. ഛത്രപതി ശിവജി മഹാ രാജ് വാസ്തു സംഗ്രഹാലയ, മുംബൈ
4. സാലാർ ജംഗ് മ്യൂസിയം, ഹൈദരാബാദ്
5. വിക്ടോറിയ മെമ്മോറിയൽ, കൊൽക്കത്ത
6. ഗവൺമെന്റ് മ്യൂസിയം, ചെന്നൈ
7. സിറ്റി പാലസ് മ്യൂസിയം, ജയ്പൂർ
8. കാലികോ മ്യൂസിയം ഓഫ് ടെക്സ്റ്റൈൽസ്, അഹ്മദാബാദ്
9. നാഷനൽ റെയിൽ മ്യൂസിയം, ന്യൂഡൽഹി
10. ഡോ. ഭൗ ദാജി ലാഡ് മ്യൂസിയം, മുംബൈ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.