ഗോവയും ലക്ഷദ്വീപും കേരളവുമെല്ലാം മനോഹരമായ ബീച്ചുകൾക്ക് പേരുകേട്ട സ്ഥലങ്ങളാണ്. പലപ്പോഴും വിനോദസഞ്ചാര രംഗത്തെ വിവിധ റാങ്കിങ്ങിലും പട്ടികയിലും കേരളത്തിലെയും ഗോവയിലെയുമെല്ലാം ബീച്ചുകൾ ഇടം നേടാറുമുണ്ട്. എന്നാലിപ്പോൾ, യാത്രികരുടെ ശ്രദ്ധ നേടിയത് മറ്റൊരു സുന്ദരൻ ബീച്ചാണ്.
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ രാധാനഗർ ബീച്ചാണ് ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ നേടിയിരിക്കുന്നത്. ട്രിപ്പ് അഡ്വൈസറിന്റെ ട്രാവലേഴ്സ് ചോയ്സ് ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് 2025 റാങ്കിങ്ങിൽ ഈ ബീച്ച് ഏഷ്യയിലെ അഞ്ചാമത്തെ മികച്ച ബീച്ചായി ഇവിടം തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.
പട്ടികയിൽ ഒന്നാം സ്ഥാനത്ത് തായ്‌ലൻഡിലെ ഫുക്കറ്റിലുള്ള ബനാന ബീച്ചാണ്. ഫിലിപ്പീൻസിലെ വൈറ്റ് ബീച്ച്, ദക്ഷിണ കൊറിയയിലെ ഹ്യൂണ്ടേ ബീച്ച്, ഇന്തോനേഷ്യയിലെ കെലിങ്‌കിംഗ് ബീച്ച് എന്നിവയാണ് ആദ്യ നാലു സ്ഥാനങ്ങളിൽ.
ഹാവ്‌ലോക്ക് ദ്വീപിൽ (ഇപ്പോൾ സ്വരാജ് ദ്വീപ് എന്നറിയപ്പെടുന്നു) സ്ഥിതി ചെയ്യുന്ന രാധാനഗർ ബീച്ച് അതിമനോഹരമാണ്. തിളങ്ങുന്ന നീല വെള്ളവും വെളുത്ത മണലുമെല്ലാമുള്ളതാണ് ഈ ബീച്ച്. ഗോവയിലെ തിരക്കേറിയ ബീച്ചുകളല്ലാതെ, ശാന്തമായ തിരക്ക് കുറഞ്ഞ ഒരു ബീച്ചാണ് നിങ്ങൾ തിരയുന്നതെങ്കിൽ രാധാനഗർ ബീച്ചാണ് ഏറ്റവും അനുയോജ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.