റാക് ജബല്‍ ജെയ്സ് നടന്നുകയറിയ വടകര എന്‍.ആര്.ഐ ദുബൈ ടീം അംഗങ്ങള്‍
തണുപ്പാസ്വദിക്കാനത്തെുന്നവരെ സ്വീകരിക്കുന്ന തിരക്കിലാണ് റാസല്‍ഖൈമയിലെ മലനിരകളും താഴ്വാരങ്ങളും. ഒഴിവ് ദിനങ്ങളിലാണ് സന്ദര്‍ശകർ കൂടുതലായി ഈ മേഖലയിലത്തെുന്നത്. അവധി ദിന തലേന്ന് നേരത്തെയെത്തി രാത്രി മുഴുവന്‍ ടെന്റുകളില്‍ സമയം ചെലവഴിച്ച് രാവിലെ സൂര്യോദയം ആസ്വദിച്ച് മടങ്ങുന്നവരുമുണ്ട്. ആരോഗ്യ സംരക്ഷണ സന്ദേശവുമായാണ് കഴിഞ്ഞ ദിവസം ദുബൈയിലെ വടകര പ്രവാസി കുടുംബം റാക് ജെയ്സ് മലനിരയിലേക്ക് നടന്നുകയറിയത്.
പതിവ് പരിപാടികളില്‍നിന്ന് വേറിട്ട വിനോദ പരിപാടിയെക്കുറിച്ചുള്ള ആലോചനയിലാണ് കുട്ടികളും കുടുംബവുമൊത്തുള്ള മലകയറ്റമാകാമെന്നതിലത്തെിയതെന്ന് ഭാരവാഹികള്‍ പറയുന്നു. ആറു മണിക്കൂറിലേറെ സമയമെടുത്താണ് അംഗങ്ങളും കുടുംബാംഗങ്ങളും ജബല്‍ ജെയ്സ് ഹൈക്കിങ് ട്രയല്‍സ് നടത്തിയത്. സുഖകരമായ കാലാവസ്ഥയില്‍ മനം നിറക്കുന്ന അനുഭവമാണ് ജെയ്സ് മലനിരയിലേക്കുള്ള കാല്‍നട യാത്ര സമ്മാനിച്ചതെന്ന് ഹൈക്കിങിലേര്പ്പെട്ടവര് പറയുന്നു.
പ്രവാസ ജീവിതത്തില്‍ കൂട്ടായ്മകളുടെയും വ്യായാമത്തിന്റെയും പ്രസക്തി വര്‍ധിക്കുകയാണെന്ന് പ്രസിഡന്റ് ഇക്ബാല്‍ ചെക്യാട് പറഞ്ഞു. അനസ്, ഷാനു, സുരേഷ് ബാബു, മനോജ് കെ.വി, ഷാജി, രമല്‍ നാരായണന്, പുഷ്പജന്‍ എന്നിവര്‍ നേതൃത്വം നല്കി. സമുദ്രനിരപ്പില്‍ നിന്ന് 1737 മീറ്റര്‍ ഉയരെയുള്ള റാക് ജബല്‍ ജെയ്സില്‍ പോയവാരം രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.