മഹാരാഷ്ട്രയിലെ ഗണേശ ക്ഷേത്രത്തിൽ ഭക്തരെ അനുഗ്രഹിക്കുന്ന നായയുടെ വിഡിയോ വൈറലാകുന്നു. സിദ്ധാടെക്കിലുള്ള സിദ്ധിവിനായക് ക്ഷേത്രം സന്ദർശിക്കുന്നവരെയാണ് നായ തലയിൽ കാലുകൊണ്ട് അനുഗ്രഹിക്കുന്നത്. നായ ഭക്തരുടെ കൈകൾ കുലുക്കുന്നതും അവരെ അനുഗ്രഹിക്കുന്നതും വിഡിയോയിൽ കാണാം.
മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിലെ ഒരു കുന്നിൻ മുകളിലാണ് സിദ്ധിവിനായക് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സിദ്ധാടെക് ഗ്രാമത്തിൽനിന്ന് ഒരു കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. ക്ഷേത്രത്തിലെ ഗണപതി വിഗ്രഹത്തിൽ തുമ്പിക്കൈയുടെ സ്ഥാനം ഇടത് വശത്തിന് പകരം വലതുഭാഗം ചേർന്നാണ്. ഇത് അപൂർവ കാഴ്ചയാണ്.
വിഷ്ണുവാണ് ഈ ക്ഷേത്രം നിർമിച്ചതെന്ന് ഐതിഹ്യമുണ്ട്. കാലക്രമേണ തകർന്ന ക്ഷേത്രം പുനർനിർമിക്കുകയായിരുന്നു. ഇന്ദോറിലെ രാജ്ഞി അഹല്യാബായ് ഹോൾക്കറാണ് ഇപ്പോഴത്തെ രീതിയിൽ ക്ഷേത്രം നിർമിച്ചത്. അതേസമയം, കർണാടക ചന്നപട്ടണയിലെ അഗ്രഹാര വലഗരഹള്ളി ഗ്രാമത്തിൽ നായയെ ആരാധിക്കാനായി ക്ഷേത്രം തന്നെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.