ഇ​ര​പ്പി​ൻ​കൂ​ട്ടം വെ​ള്ള​ച്ചാ​ട്ടം

ദൃ​ശ്യ​വി​രു​ന്നാ​യി ഇ​ര​പ്പി​ൻ​കൂ​ട്ടം വെ​ള്ള​ച്ചാ​ട്ടം

കൊ​ട്ടാ​ര​ക്ക​ര: സ​ഞ്ചാ​രി​ക​ളു​ടെ ഹൃ​ദ​യം​ക​വ​ർ​ന്ന്​ ഇ​ര​പ്പി​ൻ​കൂ​ട്ടം വെ​ള്ള​ച്ചാ​ട്ടം. കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കി​ലെ ഇ​ള​മാ​ട്- വെ​ളി​യം പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​ക​ളാ​യ വാ​ളി​യോ​ട്, ക​ള​പ്പി​ല പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ഒ​ഴു​കു​ന്ന അ​രു​വി​യി​ലാ​ണ് ഇ​ര​പ്പി​ൻ​കൂ​ട്ടം വെ​ള്ള​ച്ചാ​ട്ടം. അ​രു​വി​യി​ൽ പ​ല വ​ലു​പ്പ​ത്തി​ൽ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന പാ​റ​ക്കെ​ട്ടു​ക​ളു​ടെ മു​ക​ളി​ൽ​നി​ന്ന് താ​ഴേ​ക്ക്​ പ​തി​ക്കു​ന്ന വെ​ള്ളം സൃ​ഷ്ടി​ക്കു​ന്ന വെ​ൺ​നു​ര​ക​ളു​ടെ ദൃ​ശ്യ​ചാ​രു​ത​യാ​ണ് ഇ​ര​പ്പി​ൻ​കൂ​ട്ടം വെ​ള്ള​ച്ചാ​ട്ട​ത്തി​ന്റെ പ്ര​ത്യേ​ക​ത.

ഏ​താ​ണ്ട് നൂ​റ് മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ അ​രു​വി​യി​ൽ ര​ണ്ടു​മൂ​ന്ന് വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ കാ​ണാം. വെ​ള്ളം കു​റ​യു​ന്ന അ​വ​സ​ര​ത്തി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് അ​രു​വി​യി​ൽ ഇ​റ​ങ്ങി​നി​ന്നും പാ​റ​ക്കൂ​ട്ട​ങ്ങ​ൾ ചാ​ടി​ക്ക​ട​ന്നും കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കാ​നാ​കും. അ​ടു​ത്ത കാ​ലം വ​രെ പു​റം ലോ​ക​ത്തി​ന്റെ ശ്ര​ദ്ധ​യി​ൽ പെ​ടാ​തെ കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​ക​ലെ​നി​ന്നു​പോ​ലും ഇ​വി​ട​ത്തെ അ​സാ​ധാ​ര​ണ​മാ​യ ദൃ​ശ്യ​ഭം​ഗി ആ​സ്വ​ദി​ക്കാ​ൻ ആ​ളു​ക​ൾ കൂ​ടു​ത​ലാ​യി വ​രു​ന്നു​ണ്ട്.

എം.​സി റോ​ഡി​ൽ ആ​യൂ​ർ​നി​ന്ന് വാ​ളി​യോ​ട് വ​ഴി​യോ, കൊ​ട്ടാ​ര​ക്ക​ര ഓ​യൂ​ർ റൂ​ട്ടി​ൽ ഓ​ട​നാ​വ​ട്ട​ത്തു​നി​ന്ന് വാ​പ്പാ​ല വ​ഴി​യോ പു​ര​മ്പി​ൽ എ​ന്ന സ്ഥ​ല​ത്ത് വേ​ണം ഇ​ര​പ്പി​ൻ​കൂ​ട്ടം വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നെ​ത്താ​ൻ. പു​ര​മ്പി​ൽ പാ​ല​ത്തി​ന​ടു​ത്തു​നി​ന്ന് ഏ​താ​ണ്ട് 300 മീ​റ്റ​ർ ദൂ​രം വ​ട​ക്കു​പ​ടി​ഞ്ഞാ​റാ​യി സ​ഞ്ച​രി​ച്ചാ​ൽ​ ഇ​ര​പ്പി​ൻ​കൂ​ട്ട​ത്ത് എ​ത്താം.

സ​ഞ്ചാ​രി​ക​ൾ​ക്ക്​ ഏ​റെ പ്രി​യ​പ്പെ​ട്ട​യി​ട​മാ​യി മാ​റി​ക്ക​ഴി​ഞ്ഞ ഇ​ര​പ്പി​ൻ​കൂ​ട്ടം അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളോ​ടെ വി​ക​സി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു​ണ്ട്. വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്കു​ള്ള റോ​ഡ്​ ഉ​ൾ​പ്പെ​ടെ സൗ​ക​ര്യ​ങ്ങ​ൾ മി​ക​ച്ച​താ​ക്കി​യാ​ൽ കി​ഴ​ക്ക​ൻ​മേ​ഖ​ല​യി​ൽ ആ​ളു​ക​ൾ ഇ​നി​യു​മേ​റെ തേ​ടി​യെ​ത്തു​ന്ന വെ​ള്ള​ച്ചാ​ട്ട​മാ​യി ഇ​ര​പ്പി​ൻ​കൂ​ട്ടം മാ​റു​മെ​ന്ന്​ ഉ​റ​പ്പാ​ണ്.

Tags:    
News Summary - Irapinkuttam waterfall is a sight to behold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.