അ​മ്മ​ച്ചി​ക്കൊ​ട്ടാ​രം

കാണാം... ചരിത്രമുറങ്ങുന്ന അമ്മച്ചിക്കൊട്ടാരം; ഇന്നും പ്രൗഢിയോടെ

പീ​രു​മേ​ട്: പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി​ൽ നി​ർ​മി​ച്ച കു​ട്ടി​ക്കാ​ന​ത്തെ ‘അ​മ്മ​ച്ചി​ക്കൊ​ട്ടാ​രം ഇ​ന്നും പ്രൗ​ഢി​യോ​ടെ. 1890ൽ ​ശ്രീ​മൂ​ലം തി​രു​നാ​ൾ രാ​മ​വ​ർ​മ​യാ​ണ് ഭാ​ര്യ​ക്ക് വേ​ന​ൽ​ക്കാ​ല വി​ശ്ര​മ​ത്തി​നാ​യി കൊ​ട്ടാ​രം നി​ർ​മി​ച്ച​ത്. ജെ.​ഡി. മ​ൺ​റോ​യാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യ​ത്. രാ​ജ​ഭ​ര​ണ​ത്തി​ന് ശേ​ഷം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും ചു​വ​രു​ക​ൾ​ക്കും ഭി​ത്തി​ക​ൾ​ക്കും നാ​ശം സം​ഭ​വി​ച്ചി​ട്ടി​ല്ല. മ​ഴ​ക്കാ​ല​ത്തും വേ​ന​ൽ​ക്കാ​ല​ത്തും കൊ​ട്ടാ​ര​ത്തി​നു​ള്ളി​ൽ ഒ​രേ താ​പ​നി​ല​യാ​ണ്. ക​ടു​ത്ത വേ​ന​ലി​ലും മു​റി​ക​ൾ​ക്കു​ള്ളി​ൽ ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്നു. ഭി​ത്തി​ക​ളി​ൽ സ്പ​ർ​ശി​ക്കു​മ്പോ​ഴും ത​ണു​പ്പ​റി​യാം. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന്​ 3500 അ​ടി ഉ​യ​ര​ത്തി​ലാ​ണ് കൊ​ട്ടാ​രം സ്ഥി​തി​ചെ​യ്യു​ന്ന​ത്.

തി​രു​ശേ​ഷി​പ്പു​ക​ൾ ന​ഷ്ട​മാ​യി

കൊ​ട്ടാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന ക​ട്ടി​ലു​ക​ൾ, മേ​ശ​ക​ൾ, ക​സേ​ര​ക​ൾ, പാ​ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ ശേ​ഷി​പ്പു​ക​ൾ ന​ഷ്ട​മാ​യി. കൊ​ട്ടാ​രം സ്വാ​മി ആ​തു​ര​ദാ​സി​ന്‍റെ ട്ര​സ്റ്റി​ന് കൈ​മാ​റി തു​ട​ർ​ന്ന് ഇ​വ​ർ സ്വ​കാ​ര്യ വ്യ​ക്തി​ക്ക് കൊ​ട്ടാ​ര​വും വ​സ്തു​വും വി​ൽ​പ​ന ന​ട​ത്തി. ച​രി​ത്ര സ്മാ​ര​ക​മാ​യി സം​ര​ക്ഷി​ക്കേ​ണ്ട കൊ​ട്ടാ​രം ഇ​പ്പോ​ൾ നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്. മേ​ൽ​ക്കൂ​ര​ക​ളു​ടെ വ​ക്കു​ക​ൾ ത​ക​ർ​ന്നു തു​ട​ങ്ങി. കാ​ട്ടു​ചെ​ടി​ക​ൾ വ​ള​ർ​ന്ന് ഭി​ത്തി​യും ത​ക​രു​ന്നു. കൊ​ട്ടാ​ര​വും 14 ഏ​ക്ക​ർ സ്ഥ​ല​വും സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത്​ ച​രി​ത്ര സ്മാ​ര​ക​മാ​യി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ന​ട​പ്പാ​കു​ന്നി​ല്ല.

സി​നി​മാ​ക്കാ​രു​ടെ ഇ​ഷ്ട ലൊ​ക്കേ​ഷ​ൻ

ഇ​വി​ടെ 2001ൽ ​ ഷൂ​ട്ട്​ ചെ​യ്​​ത ‘ഇ​ന്ദ്രി​യം’ എ​ന്ന സി​നി​മ വി​ജ​യി​ച്ച​തോ​ടെ മ​റ്റു സി​നി​മ​ക​ളും ഇ​വി​ടെ ചി​ത്രീ​ക​രി​ച്ചു. മ​ല​യാ​ളം, ത​മി​ഴ്, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലു​ള്ള 15ൽ​പ​രം ചി​ത്ര​ങ്ങ​ൾ​ക്ക് കൊ​ട്ടാ​രം ലൊ​ക്കേ​ഷ​നാ​യി. ലൂ​സി​ഫ​ർ ചി​ത്ര​വും ഇ​വി​ടെ ചി​ത്രി​ക​രി​ച്ചി​രു​ന്നു.


ര​ഹ​സ്യ തു​ര​ങ്ക​ങ്ങ​ൾ

അ​ടി​യ​ന്ത​ര അ​വ​സ​ര​ങ്ങ​ളി​ൽ ര​ക്ഷ​പ്പെ​ടാ​ൻ കൊ​ട്ടാ​ര​ത്തി​നു​ള്ളി​ൽ തു​ര​ങ്ക​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള ഒ​രു തു​ര​ങ്കം മു​റി​ഞ്ഞ​പു​ഴ​ക്ക് സ​മീ​പം അ​മൃ​ത് മേ​ടി​ന് അ​ടി​വാ​ര​ത്തി​ൽ എ​ത്തു​ന്ന രീ​തി​യി​ലും തീ​ർ​ത്തി​രു​ന്നു. ഇ​തു​വ​ഴി മു​ണ്ട​ക്ക​യ​ത്ത് എ​ത്താ​ൻ കു​റ​ഞ്ഞ ദൂ​രം മാ​ത്രം. കൊ​ട്ടാ​രം നി​ർ​മി​ക്കു​മ്പോ​ൾ മൊ​ട്ട​ക്കു​ന്നാ​യി​രു​ന്ന ചെ​റി​യ മ​ല​നി​ര​ക​ൾ ഇ​പ്പോ​ൾ വ​ന​മാ​ണ്. 1989ൽ ​സാ​മൂ​ഹി​ക വ​ന​വ​ത്​​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വൃ​ക്ഷ​ത്തൈ​ക​ൾ വെ​ച്ചു​പി​ടി​പ്പി​ച്ച​തോ​ടെ കൊ​ട്ടാ​ര​ത്തി​ന് ചു​റ്റും വ​ന​മാ​യി.

കൊ​ട്ടാ​ര​ത്തി​ലേ​ക്കു​ള്ള വ​ഴി

ദേ​ശീ​യ​പാ​ത 183ൽ ​കു​ട്ടി​ക്കാ​നം ജ​ങ്​​ഷ​ന് സ​മീ​പം 200 മീ​റ്റ​ർ ദൂ​ര​ത്തി​ൽ​നി​ന്ന് കു​ട്ടി​ക്കാ​നം-​പീ​ലി​ക്കു​ന്ന് ത​ങ്ങ​ൾ ഖ​ബ​റി​ടം റോ​ഡി​ൽ 500 മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ൽ അ​മ്മ​ച്ചി​ക്കൊ​ട്ടാ​ര​ത്തി​ലെ​ത്താം. നി​ര​വ​ധി പേ​രാ​ണ് ഇ​ന്നും കൊ​ട്ടാ​രം സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങു​ന്ന​ത്. വാ​ഗ​മ​ൺ, പ​രു​ന്തും​പാ​റ, പാ​ഞ്ചാ​ലി​മേ​ട് തു​ട​ങ്ങി​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ എ​ത്തു​ന്ന​വ​രും കൊ​ട്ടാ​രം സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തു​ന്നു. കൊ​ട്ടാ​രം വാ​ങ്ങി​യ ക​മ്പ​നി​യു​ടെ കാ​വ​ൽ​ക്കാ​ര​ൻ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ഇ​വി​ടെ​യു​ള്ള​ത്.

അ​മ്മ​ച്ചി​ക്കൊ​ട്ടാ​രം എ​ന്ന പേ​ര്

തി​രു​വി​താം​കൂ​ർ രാ​ജ​ഭ​ര​ണ​ത്തി​ൽ രാ​ജാ​വി​നു ശേ​ഷം റാ​ണി പ​ദ​വി സ​ഹോ​ദ​രി​ക്കാ​യി​രു​ന്നു. രാ​ജാ​വി​ന്‍റെ ഭാ​ര്യ​ക്ക് അ​മ്മ​ച്ചി പ​ദ​വി​യും. അ​മ്മ​ച്ചി താ​മ​സി​ച്ചി​രു​ന്ന കൊ​ട്ടാ​ര​മാ​യ​തി​നാ​ൽ അ​മ്മ​ച്ചി​ക്കൊ​ട്ടാ​രം എ​ന്ന പ​ദ​വി ല​ഭി​ച്ചു. വേ​ന​ൽ​ക്കാ​ല​ത്ത് വി​ശ്ര​മ​ത്തി​ന് രാ​ജാ​വും കു​ടും​ബാം​ഗ​ങ്ങ​ളും ഇ​വി​ടേ​ക്ക്​ എ​ത്തി​യി​രു​ന്നു.

ഭ​ര​ണ​നി​ർ​വ​ഹ​ണ​ത്തി​നു​ള്ള എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യ​താ​യി​രു​ന്നു അ​മ്മ​ച്ചി​ക്കൊ​ട്ടാ​രം. നാ​ലു​കെ​ട്ടും ന​ടു​മു​റ്റ​വു​മു​ള്ള പു​രാ​ത​ന രീ​തി​യി​ലെ നി​ർ​മി​തി​യാ​ണ്​ ഇ​തി​ന്. ജെ.​ഡി. മ​ൺ​റോ നി​ർ​മി​ച്ച​തി​നാ​ൽ നി​ർ​മാ​ണ​ത്തി​ൽ യൂ​റോ​പ്യ​ൻ രീ​തി​യും ഉ​ൾ​പ്പെ​ട്ടു. ദ​ർ​ബാ​ർ ഹാ​ളി​ൽ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന ഭി​ത്തി​യോ​ട് ചേ​ർ​ന്ന ചി​മ്മി​നി (ഫ​യ​ർ​പ്ലേ​സ്) സി​റാ​മി​ക്കി​ൽ നി​ർ​മി​ച്ച വാ​ഷ്ബേ​സ​ൻ, ഡ്രെ​യ്​​നേ​ജ് സൗ​ക​ര്യ​ങ്ങ​ൾ എ​ല്ലാ​മു​ണ്ട്​ ക​രി​ങ്ക​ല്ലി​ൽ നി​ർ​മി​ച്ച കൂ​റ്റ​ൻ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ൽ. ദ​ർ​ബാ​ർ ഹാ​ൾ, രാ​ജാ​വി​നും ഭാ​ര്യ​ക്കു​മു​ള്ള മു​റി​ക​ൾ, ഭ​ക്ഷ​ണ​മു​റി, സേ​വ​ക​ർ​ക്കു​ള്ള മു​റി​ക​ൾ, അ​ടു​ക്ക​ള ഇ​വ​യു​ടെ എ​ല്ലാം വാ​തി​ലു​ക​ൾ ന​ടു​മു​റ്റ​ത്തി​ന് അ​ഭി​മു​ഖ​മാ​ണ്. കു​ള​വും പൂ​ന്തോ​ട്ട​വും കൊ​ട്ടാ​ര​ത്തി​ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്നു. കൊ​ട്ടാ​ര​ത്തി​ൽ​നി​ന്ന് 200 മീ​റ്റ​ർ മാ​റി കു​തി​ര​ല​യ​വും 400 മീ​റ്റ​ർ അ​ക​ല​ത്തി​ൽ മ​ന്ത്രി​യു​ടെ കൊ​ട്ടാ​ര​വും. ഇ​ത് ത​മ്പി കൊ​ട്ടാ​രം എ​ന്ന് അ​റി​യ​പ്പെ​ട്ടി​രു​ന്നു.

വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ കാ​റ്റു​കൊ​ള്ളാ​ൻ രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ ക​ര​ണ്ട​ക​പ്പാ​റ മ​ല​യി​ൽ എ​ത്തി​യി​രു​ന്നു. ഇ​പ്പോ​ൾ കെ.​എ.​പി 15 ബ​റ്റാ​ലി​യ​ന്‍റെ ആ​സ്ഥാ​ന​മാ​ണ്. ഇ​വി​ടെ എ​ത്താ​ൻ കെ.​കെ റോ​ഡി​ൽ​നി​ന്ന് ഐ.​എ​ച്ച്.​ആ​ർ.​ഡി സ്കൂ​ളി​ന് മു​ന്നി​ലു​ള്ള വ​ഴി അ​ന്ന​ത്തെ കു​തി​ര​വ​ണ്ടി​ക​ൾ​ക്ക്​ സ​ഞ്ച​രി​ക്കാ​നു​ള്ള​താ​യി​രു​ന്നു.

ക​ര​ണ്ട​ക​പ്പാ​റ​യി​ൽ ക​ല്ലി​ൽ നി​ർ​മി​ച്ച ഇ​രി​പ്പി​ട​വും മ​ല​യു​ടെ മു​ക​ളി​ൽ വ​റ്റാ​ത്ത കി​ണ​റും ഉ​ണ്ടാ​യി​രു​ന്നു. ഇ​രി​പ്പ​ട​ത്തി​ൽ ഇ​രു​ന്നാ​ൽ ക​ട​ൽ​ക്കാ​റ്റും ആ​ല​പ്പു​ഴ​യി​ലെ ലൈ​റ്റ് ഹൗ​സും രാ​ത്രി​യി​ൽ കാ​ണാ​മാ​യി​രു​ന്നു. കൊ​ട്ടാ​ര​ത്തി​ൽ ഗ​ണ​പ​തി​യു​ടെ വി​ഗ്ര​ഹം ആ​രാ​ധി​ച്ചി​രു​ന്നു. രാ​ജ​ഭ​ര​ണം അ​വ​സാ​നി​ക്കു​ന്ന കാ​ല​ത്ത് ഈ ​വി​ഗ്ര​ഹം പീ​രു​മേ​ട് ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന് ന​ൽ​കി. 

Tags:    
News Summary - ammachikkottaram peerumedu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.