അൽഐൻ മൃഗശാല
ദുബൈ: സൗദി ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് വെള്ളി, ശനി ദിവസങ്ങളിൽ അൽഐൻ മൃഗശാലയിൽ സീജന്യ പ്രവേശനം അനുവദിക്കും. സൗദിയുടെ ആഘോഷത്തോടൊപ്പം യു.എ.ഇ പങ്കാളികളാകുന്നതിന്‍റെ ഭാഗമായാണ് സൗജന്യം പ്രഖ്യാപിച്ചത്. അൽഐൻ സഫാരിയിൽ യാത്രചെയ്യാൻ മൃഗശാല 50 ശതമാനം കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. മൃഗങ്ങളുടെ അടുത്തുപോകാനും ഭക്ഷണം നൽകാനും കഴിയുന്നതുൾപ്പെടെ വിവിധ അനുഭവങ്ങൾ ആസ്വദിക്കാനുള്ള അവസരമാണ് സന്ദർശകർക്ക് ലഭിക്കുക.
യു.എ.ഇ രാഷ്ട്രപിതാവിന്റെ പേരിലറിയപ്പെടുന്ന വാസ്തുവിദ്യാ വിസ്മയമായ ശൈഖ് സായിദ് മരഭൂ പഠനകേന്ദ്രത്തിൽ സന്ദർശിക്കാനും വ്യത്യസ്ത മൃഗങ്ങളെ അടുത്ത് കണ്ട് സഫാരി യാത്ര ചെയ്യാനും മൃഗശാലയിൽ സൗകര്യമുണ്ട്. യു.എ.ഇയും സൗദി അറേബ്യയും തമ്മിലെ ശക്തമായ ബന്ധത്തെ അടയാളപ്പെടുത്തുന്നതാണ് ആഘോഷ സന്ദർഭത്തിലെ ഓഫറെന്ന് അൽഐൻ മൃഗശാലയുടെയും അക്വേറിയം പബ്ലിക് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെയും ഡയറക്ടർ ജനറലായ ഗാനിം മുബാറക് അൽ ഹജ്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.