ഊട്ടി, കൊടൈക്കനാൽ യാത്ര: ഇ-പാസ് സംവിധാനം നീട്ടി

ചെ​ന്നൈ: ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പോകുന്ന വിനോദസഞ്ചാരികൾക്കുള്ള ഇ-പാസ് സംവിധാനം നീട്ടി നിശ്ചയിച്ചു. സെപ്റ്റംബർ 30 വരെ നീട്ടി മദ്രാസ് ഹൈകോടതി ഉത്തരവിടുകയായിരുന്നു.

മെയ് മാസത്തിലാരംഭിച്ച ഇ- പാസ് സംവിധാനത്തിന്റെ കാലാവധി ജൂൺ 30ന് അവസാനിക്കാനിരിക്കെയാണ് കോടതിയുടെ പുതിയ ഉത്തരവ്. ഇ-പാസ് സംവിധാനം മൂന്ന് മാസത്തേക്ക് കൂടി നീട്ടാമെന്ന സംസ്ഥാന സർക്കാറിന്‍റെ നിർദേശം കോടതി കണക്കിലെടുത്തു.

ഒരേ സമയത്ത് കുടുതൽ വിനോദസഞ്ചാരികൾ എത്തുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇ- പാസ് ഏർപ്പെടുത്തിയത്. ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും എത്തുന്ന വാഹനങ്ങളുടെ കണക്കെടുപ്പ് മദ്രാസ് ഐ.ഐ.ടിയും ബംഗളുരു ഐ.ഐ.എമ്മും നടത്തുന്നുണ്ട്.  

Tags:    
News Summary - Epass exteneded for Ooty and Kodaikanal entry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.