ജിദ്ദ: സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് ജിസാൻ മേഖലയിൽ ചെങ്കടലിൽ സ്ഥിതിചെയ്യുന്ന ഫറസാൻ ദ്വീപ സമൂഹം യുനെസ്കോ ഭൂപടത്തിൽ പ്രവേശിച്ചു. െഎക്യരാഷ്ട്ര സഭക്ക് കീഴിലെ വിദ്യാഭ്യാസ, സാംസ്കാരിക, ശാസ്ത്ര സംഘടനയായ യുെനസ്കോയുടെ മനുഷ്യെൻറയും ജൈവ മേഖലയുടെയും ഭൂപട അടയാളപ്പെടുത്തൽ (മാൻ ആൻഡ് ബയോസ്ഫിയർ പ്രോഗ്രാം നെറ്റ്‌വർക്ക്) പരിപാടിയിലാണ് ഫറസാൻ ദ്വീപുകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വിവരം പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിൽ ദ്വീപുകളുടെ മനോഹരവും ആകർഷകവുമായ ചിത്രങ്ങൾ നിറഞ്ഞുകഴിഞ്ഞു.
ഏകദേശം മൂന്നു വർഷം നീണ്ടുനിന്ന സൗദി സൊസൈറ്റി ഫോർ ഹെരിറ്റേജ് പ്രിസർവേഷെൻറ ശ്രമങ്ങൾക്കെടുവിലാണ് പാരിസ്ഥിതിക വൈവിധ്യവും അപൂർവ വന്യജീവികളുമുള്ള ഫറസാൻ ദ്വീപുകൾ യുെനസ്കോയിൽ ഇടം പിടിച്ചത്. സാംസ്കാരിക മന്ത്രാലയത്തിെൻറ അഭിലാഷങ്ങളും വിഷൻ 2030െൻറ ലക്ഷ്യങ്ങളും അന്താരാഷ്ട്ര വേദികളിൽ, പ്രത്യേകിച്ച് യുനെസ്കോയുടെ പട്ടികയിൽ സൗദിയുടെ സാന്നിധ്യം മെച്ചപ്പെടുത്തുന്നതിൽ വലിയ സംഭാവനയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.
ദ്വീപുകളിലെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ഇതു സഹായകമാകും. 8,20,000 ഹെക്ടർ വിസ്തൃതിയുള്ള യമൻ അതിർത്തിക്കടുത്ത് സൗദിയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു കൂട്ടം ദ്വീപുകളാണ് ഫറസാൻ ദ്വീപുകളെന്നും ചെങ്കടലിന് തെക്ക് പ്രധാനപ്പെട്ട ജൈവവ്യവസ്ഥ രൂപപ്പെടുന്ന സമുദ്ര, ഭൗമ ആവാസവ്യവസ്ഥകൾ ഉൾപ്പെടുന്നതാണെന്നും യുനെസ്കോ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
യുനെസ്കോയിൽ ഇടംപിടിക്കുന്ന സൗദി അറേബ്യയിലെ ആദ്യത്തെ ദ്വീപ് സമൂഹമാണിത്. അപൂർവവും പ്രാദേശികവുമായ മൃഗങ്ങളും സസ്യങ്ങളും ഉള്ളതിനാൽ അസാധാരണ ദ്വീപ് സമൂഹത്തിൽ ഫറസാൻ ഉൾപ്പെടുമെന്നും യുനെസ്കോ വ്യക്തമാക്കി. 1971ൽ ആണ് 'മാൻ ആൻഡ് ബയോസ്ഫിയർ പ്രോഗ്രാം നെറ്റ്‌വർക്ക് (മാബ്)' ആരംഭിച്ചത്. ലോകമെമ്പാടുമുള്ള പ്രകൃതിദത്തവും ജീവശാസ്ത്രപരവുമായ കരുതൽ ശേഖരങ്ങൾക്ക് ശാസ്ത്രീയ മാനദണ്ഡങ്ങളും ആവശ്യകതകളും നിശ്ചയിച്ച് മൃഗങ്ങളിലോ സസ്യങ്ങളിലോ ഉള്ള ജൈവവൈവിധ്യത്തിലും പാരിസ്ഥിതിക വൈവിധ്യത്തിലും സുസ്ഥിരത കൈവരിക്കുന്നതിനാണ് പ്രോഗ്രാമിലുടെ ശ്രദ്ധചെലുത്തുന്നത്. പരിസ്ഥിതി ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും മനുഷ്യ പ്രവർത്തനങ്ങളാൽ ഉണ്ടാകുന്ന ജൈവമണ്ഡലത്തിലെ മാറ്റങ്ങളെ തിരിച്ചറിയുന്നതിനും വിലയിരുത്തുന്നതിനും ഭൂപട അടയാളപ്പെടുത്തൽ പരിപാടി ലക്ഷ്യമിടുന്നുവെന്നും യുനെസ്കോ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.