ദുബൈ: ജീവനക്കാരുമായി ഹത്തയിലേക്ക് ഹൈക്കിങ് നടത്തി ദുബൈ ഇലക്ട്രിസിറ്റ് ആൻഡ് വാട്ടർ അതോറിറ്റി (ദീവ). 177 ജീവനക്കാരുമായാണ് 13 കിലോമീറ്റർ ഹൈക്കിങ് നടത്തിയത്.കയാക്കിങ്, പരമ്പരാഗത ഇമാറാത്തി ഭക്ഷണം എന്നിവയും ജീവനക്കാർക്കായി ഒരുക്കിയിരുന്നു. തുടർച്ചയായ മൂന്നാം വർഷമാണ് ദീവയുടെ മലകയറ്റം. ജീവനക്കാരിൽ ആരോഗ്യബോധവും കായികശീലവും വളർത്താൻ ലക്ഷ്യമിട്ടാണ് ദീവ ഹൈക്കിങ് ഒരുക്കിയത്. ജീവനക്കാരുമായുള്ള ബന്ധവും അവരുടെ ആത്മാർഥതയും വളർത്താനും ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.