ക​രി​മ്പു​ഴ തെരുവിലെ കാഴ്ചകൾ- ചി​ത്ര​ങ്ങ​ൾ: ദി​ലീ​പ് ചി​റ്റൂ​ർ

കരിമ്പുഴ തെരുവ് കന്നട തെരുവ്

ഏ​ക​ദേ​ശം 600 വ​ർ​ഷം മു​മ്പ് രാ​ജ​വാ​ഴ്ച​ക്കാ​ല​ത്ത് ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​യവരാണ് കരിമ്പുഴ തെരുവുകാർ. ത​ങ്ങ​ളു​ടെ വേ​രു​ക​ൾ ഇ​പ്പോ​ഴും ക​ന്ന​ട​നാ​ടി​നോ​ട് ചേ​ർ​ത്തു​വെ​ക്കു​ന്ന​വ​രാ​ണ് ഇ​വി​ടത്തെ ഓ​രോ​രു​ത്ത​രും. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​വ​രു​ടെ ഭാ​ഷയും ക​ന്ന​ട ത​ന്നെ

പാ​ല​ക്കാ​ട്ടു​നി​ന്ന് 45 കി​ലോ​മീ​റ്റ​ർ ദൂ​രെ ക​രി​മ്പു​ഴ പു​ഴ​യു​ടെ തീ​ര​ത്താ​ണ് ക​രി​മ്പു​ഴ തെ​രു​വ് എ​ന്ന ഗ്രാ​മം. ന​ഗ​ര​ത്തി​ന്‍റെ തി​ര​ക്കു​ക​ളി​ൽനി​ന്ന​ക​ന്ന് ക​രി​മ്പു​ഴ ശ്രീ​രാ​മ​സ്വാ​മി ക്ഷേ​ത്ര​ത്തി​നു പു​റ​കി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഈ ​ഗ്രാ​മ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ൾത​ന്നെ ​വേറൊ​രു ലോ​ക​ത്തെ​ത്തി​യ പ്ര​തീ​തി​യാ​ണ്. നെ​യ്ത്ത് ഉ​പ​ജീ​വ​ന​മാ​ക്കി​യ ജ​ന​ത​യാ​ണ് ഇ​വി​ടെ. ഗ്രാ​മ​ത്തി​ന്‍റെ ഓ​രോ മു​ക്കി​ലും മൂ​ല​യി​ലും കൈത്തറി​യു​ടെ താ​ളം കേ​ൾ​ക്കാം.

അ​ഗ്ര​ഹാ​ര​ങ്ങ​ളെ ഓ​ർ​മി​പ്പി​ക്കും വി​ധം ചെ​റു​തും പ​ര​സ്പ​രം അ​ടു​ത്തു​നി​ൽ​ക്കു​ന്ന​തു​മാ​യ വീ​ടു​ക​ളാ​ണ് അ​ധി​ക​വും. ഓ​രോ വീ​ട്ടു​മു​റ്റ​ത്തും അ​രി​മാ​വു​കൊ​ണ്ട് കോ​ലംവ​ര​ച്ചി​രി​ക്കു​ന്നു. കൈ​ത്ത​റി​യു​ടെ താ​ളാ​ത്മ​ക ച​ല​ന​ത്തി​നൊ​പ്പം ഗ​ത​കാ​ല സ്മ​ര​ണ​ക​ളെ ഉ​ണ​ർ​ത്തി റേ​ഡി​യോ​യി​ൽ ആ​കാ​ശ​വാ​ണി​യും എ​ഫ്.​എ​മ്മും മാ​റി​മാ​റി ശ​ബ്ദി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു.

ഏ​ക​ദേ​ശം 600 വ​ർ​ഷം മു​മ്പ് രാ​ജ​വാ​ഴ്ച​ക്കാ​ല​ത്ത് ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​യ ദേ​വാം​ഗ ചെ​ട്ടി​യാ​ർ വി​ഭാ​ഗ​ക്കാ​രാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. ക​ർ​ണാ​ട​ക​യി​ൽ മു​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ദേ​വാം​ഗ ചെ​ട്ടി​യാ​ർ​മാ​ർ കേ​ര​ള​ത്തി​ലെ​ത്തി​യ​പ്പോ​ൾ ഒ.​ബി.​സി വി​ഭാ​ഗ​ത്തി​ലാ​യി.

ത​ങ്ങ​ളു​ടെ അ​സ്തി​ത്വ​വും വേ​രു​ക​ളും ഇ​പ്പോ​ഴും ക​ന്ന​ട​നാ​ടി​നോ​ട് ചേ​ർ​ത്തു​വെ​ക്കു​ന്ന​വ​രാ​ണ് ഇ​വി​ടത്തെ ഓ​രോ​രു​ത്ത​രും. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​വ​രു​ടെ ഭാ​ഷ ക​ന്ന​ട ത​ന്നെ. നൂ​റ്റാ​ണ്ടു​ക​ളാ​യി കേ​ര​ള​ത്തി​ൽ ജീ​വി​ക്കു​ന്ന ഇ​വ​ർ മ​ല​യാ​ളം, ത​മി​ഴ് ഭാ​ഷ​ക​ളും സം​സാ​രി​ക്കും.

കേ​ര​ള​ത്തി​ലേ​ക്കു​ള്ള വ​ഴി

കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​വു​മാ​യി ഇ​ഴ​ചേ​ർ​ന്നുകി​ട​ക്കു​ന്ന ച​രി​ത്ര​മാ​ണ് ദേ​വാം​ഗ ചെ​ട്ടി​യാ​ർ​മാ​ർ​ക്കു​ള്ള​ത്. നൂ​റ്റാ​ണ്ടു​ക​ൾ​ക്കു മു​മ്പ് കോ​ഴി​ക്കോ​ട് സാ​മൂ​തി​രി വ​ള്ളു​വ​നാ​ടി​ന്‍റെ ചി​ല പ്ര​ദേ​ശ​ങ്ങ​ൾ പി​ടി​ച്ച​ട​ക്കു​ക​യും ക​രി​മ്പു​ഴ ആ​സ്ഥാ​ന​മാ​ക്കി ശ്രീ​രാ​മക്ഷേ​ത്ര​ത്തി​ന​ടു​ത്ത് ഒ​രു കോ​വി​ല​കം പ​ണി​ക​ഴി​പ്പി​ച്ച് ഏ​റാ​ൾ​പ്പാ​ടി​നെ ഭ​ര​ണ​മേ​ൽ​പി​ക്കു​ക​യും ചെ​യ്തു.

ക്ഷേ​ത്ര​ത്തി​ന്‍റെ​യും രാ​ജ​ന​ഗ​രി​യു​ടെ​യും ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ​ല ദേ​ശ​ങ്ങ​ളി​ൽ​നി​ന്നാ​യി പ​ല തൊ​ഴി​ലു​ക​ൾ ചെ​യ്യു​ന്ന​വ​രെ ക​രി​മ്പു​ഴ​യി​ലെ​ത്തി​ച്ച് പാ​ർ​പ്പി​ച്ചു. അ​ങ്ങ​നെ ഇ​വി​ടത്തെ കൈത്ത​റി നെ​യ്ത്ത് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഹം​പി​യി​ൽ​നി​ന്നും എ​ത്തി​യ​വ​രാ​ണ് ദേ​വാം​ഗ ചെ​ട്ടി​യാ​ർ വി​ഭാ​ഗം.

ആ​രാ​ധി​ക്കാ​ൻ കു​ല​ദൈവ​മാ​യ ശ്രീ ​സൗ​ഢേ​ശ്വ​രി​യു​ടെ ക്ഷേ​ത്ര​വും രാ​ജാ​വ് പ​ണി​തു​കൊ​ടു​ത്തു. തു​ണി നെ​യ്ത്തി​ന് വെ​ള്ള​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത കൂ​ടു​ത​ലാ​യ​തി​നാ​ലാ​ണ് ഇ​വ​ർ ന​ദീ​തീ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ജീ​വി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ചി​റ്റൂ​ർ, ക​രി​മ്പു​ഴ, ക​ല്ല​ഞ്ചി​റ, നെ​ന്മാ​റ-​വ​ല്ല​ങ്ങി എ​ന്നി​വി​ട​ങ്ങ​ളി​ലും തൃ​ശൂ​ർ ജി​ല്ല​യി​ൽ കു​ത്താ​മ്പു​ള്ളി​യി​ലു​മെ​ല്ലാം ഇ​വ​രു​ണ്ട്. കേ​ര​ള​ത്തി​ലാ​ക​മാ​നം അ​യ്യാ​യി​ര​ത്തോ​ളം സ​മു​ദാ​യം​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണു​ള്ള​ത്. ലി​പി​യി​ല്ലാ​ത്ത ക​ന്ന​ട ഭാ​ഷ​യി​ലാ​ണ് ഇ​വ​രു​ടെ സം​സാ​രം.

ക​ർ​ണാ​ട​ക​യി​ലെ ക​ന്നട​യും ക​രി​മ്പു​ഴ തെ​രു​വി​ലെ ജ​ന​ങ്ങ​ൾ സം​സാ​രി​ക്കു​ന്ന ക​ന്ന​ട​യും ത​മ്മി​ൽ ഏ​റെ വ്യ​ത്യാ​സ​മു​ണ്ട്. വാ​മൊ​ഴി​യാ​യി പ​റ​യു​ന്ന ക​ന്നട​യാ​യ​തി​നാ​ൽ ത​ന്നെ ചു​റ്റു​വ​ട്ട​ത്തു​ള്ള മ​ല​യാ​ളി​ക​ളെ​ല്ലാം ത​ങ്ങ​ളു​ടെ ഭാ​ഷ പ​ഠി​ച്ചു​വെ​ന്ന് പ്ര​ദേ​ശ​വാ​സി​യാ​യ കെ.​കെ. ത​ങ്ക​വേ​ലു പ​റ​യു​ന്നു. 110 കു​ടും​ബ​ങ്ങ​ളാ​ണ് നി​ല​വി​ൽ ക​രി​മ്പു​ഴ തെ​രു​വി​ൽ താ​മ​സി​ക്കു​ന്ന​ത്.

നെ​യ്ത്ത് കു​ല​ത്തൊ​ഴി​ൽ

ത​ങ്ക​വേ​ലു​വി​ന് പ​ര​മ്പ​രാ​ഗ​ത​മാ​യി ല​ഭി​ച്ച തൊ​ഴി​ലാ​ണ് നെ​യ്ത്ത്. പി​താ​വി​ൽ​നി​ന്നാ​ണ് നെ​യ്ത്തി​ന്‍റെ ബാ​ല​പാ​ഠ​ങ്ങ​ൾ പ​ഠി​ച്ച​ത്. അ​ച്ഛ​ൻ നെ​യ്തി​രു​ന്ന, നൂ​റു​വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള ത​റി​യി​ലാ​ണ് ത​ങ്ക​വേ​ലു​വും നെ​യ്യു​ന്ന​ത്. 68ാം വ​യ​സ്സി​ലും ത​ങ്ക​വേ​ലു രാ​വി​ലെ ആ​റു​ മ​ണി​ക്ക് നെ​യ്ത്ത് തു​ട​ങ്ങും.

കൂ​ട്ടി​ന് റേ​ഡി​യോ​യു​മു​ണ്ടാ​കും. ഈ ​തെ​രു​വി​ൽ ഏ​റ​ക്കു​റെ എ​ല്ലാ​വ​രും അ​ങ്ങ​​നെ​ത​ന്നെ. എ​ത്രനേ​രം ഒ​രേ ഇ​രു​പ്പ് ഇ​രു​ന്നാ​ലും ശ​രീ​ര​വേ​ദ​ന​യു​ണ്ടാ​വി​ല്ലെ​ന്ന് ത​ങ്ക​വേ​ലു പ​റ‍യു​ന്നു. കു​ല​ത്തൊ​ഴി​ലി​നെ ദൈ​വ​മാ​യി കാ​ണു​ന്ന​വ​രാ​ണ് ഇ​വി​ടെ​യു​ള്ള​വ​ർ. സാ​രി, വേ​ഷ്ടി, മു​ണ്ട്, ക​സ​വുമു​ണ്ട് തു​ട​ങ്ങി എ​ല്ലാ​വി​ധ കൈ​ത്ത​റി വ​സ്ത്ര​ങ്ങ​ളും നെ​യ്യും. തെ​രു​വി​ലെ മി​ക്ക വീ​ടു​ക​ളി​ലും ത​റിയുണ്ട്. സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും വ​സ്ത്ര​ങ്ങ​ൾ നെ​യ്യും.

രാ​വി​ലെ മു​ത​ൽ രാ​ത്രിവ​രെ​യാ​ണ് ജോ​ലി. ഒ​ന്ന​ര-​ര​ണ്ട് ദി​വ​സ​ത്തി​ൽ ഒ​രു സാ​രി നെ​യ്തുക​ഴി​യും. ക​സ​വ് സാ​രി​ക​ളും ഡി​സൈൻ സാ​രി​ക​ളു​മെ​ല്ലാം ആ​ക​ർ​ഷ​ക​മാ​യി നെ​യ്യു​ന്ന​വ​രു​ണ്ട്. നെ​യ്യു​ന്ന വ​സ്ത്ര​ങ്ങ​ളെ​ല്ലാം സ്വ​കാ​ര്യ തു​ണി​ക്ക​ട​ക​ളി​ലേ​ക്കാ​ണ് ന​ൽ​കു​ന്ന​ത്. ഒ​രു ദി​വ​സം 400 രൂ​പ കൂ​ലി ല​ഭി​ക്കും. ക​സ​വ് ഉ​ണ്ടെ​ങ്കി​ൽ 1000 രൂ​പ വ​രെ​യും ടി​ഷ്യു സാ​രി​ക​ൾ​ക്ക് 2000 രൂ​പ വ​രെ​യും ല​ഭി​ക്കും, അ​വ​ർ പ​റ​യു​ന്നു.

അ​തീ​വ ശ്ര​ദ്ധ വേ​ണ്ട ജോ​ലി​യാ​ണ് നെ​യ്ത്ത്. ഇ​ഴ​ക​ൾ​ക്ക് പൊ​ട്ട​ലോ മ​റ്റ് ത​ക​രാ​റു​ക​ളോ ഉ​ണ്ടെ​ങ്കി​ൽ തു​ണി വി​റ്റു​പോ​കാ​തെ തി​രി​ച്ചു​വ​രും. ഇ​ത് നെ​യ്ത്തു​കാ​ർ​ക്ക് ന​ഷ്ട​മു​ണ്ടാ​ക്കും. പ​ണ്ട് വെ​ള്ള​ത്തി​ൽ മു​ക്കി​യാ​ണ് ചാ​യം ക​ല​ർ​ത്തി​യി​രു​ന്ന​ത്. ഇ​തി​ന് ധാ​രാ​ളം വെ​ള്ളം വേ​ണ്ടി വ​രു​മെ​ന്ന​തി​നാ​ലാ​ണ് ഈ ​സ​മു​ദാ​യം പു​ഴ കേ​ന്ദ്രീ​ക​രി​ച്ച് താ​മ​സി​ക്കു​ന്ന​ത്. പാ​വ് ഉ​ണ​ക്കി ഇ​ഴ​ക​ൾ വേ​ർ​തി​രി​ച്ചാ​ണ് നെ​യ്ത്തി​നു​ള്ള പ്രാ​രം​ഭ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത്.

നി​ല​വി​ൽ പാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് ത​യാ​റാ​ക്കി​യാ​ണ് വ​രു​ന്ന​ത്. അ​വ ഉ​ണ​ക്കി നെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ൾ മാ​ത്ര​മാ​ണ് ഇ​വി​ടെ​യു​ള്ള​വ​ർ ചെ​യ്യു​ന്ന​ത്. വ​സ്ത്ര​ങ്ങ​ൾ​ക്കു പു​റ​മെ നെ​യ്ത്തി​നു​ശേ​ഷം ബാ​ക്കിവ​രു​ന്ന ക​സ​വ്, നൂ​ൽ എ​ന്നി​വ​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ കൊ​ണ്ടു​പോ​കാ​നും ആ​ളു​ക​ൾ വ​രു​മെ​ന്ന് ഇ​വ​ർ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

ഊ​ടും പാ​വും

പൊ​ള്ളാ​ച്ചി​യി​ൽ​നി​ന്നും മ​റ്റും വ​രു​ന്ന പാ​വ് രാ​വി​ലെ​യു​ള്ള വെ​യി​ലി​ലാ​ണ് ഉ​ണ​ക്കി​യെ​ടു​ക്കു​ക. ക​ഞ്ഞി മു​ക്കി​യാ​ണ് ഉ​ണ​ക്കു​ന്ന​ത്. 40 മീ​റ്റ​റാ​ണ് ഒ​രു പാ​വ്. മു​ണ്ട് ആ​ണെ​ങ്കി​ൽ ഒ​രു പാ​വി​ൽ 19 എ​ണ്ണ​വും സാ​രി​യാ​ണെ​ങ്കി​ൽ ആ​റെ​ണ്ണ​വും വേ​ഷ്ടി ആ​ണെ​ങ്കി​ൽ 13 എ​ണ്ണ​വും നെ​യ്യാം. ത​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള എ​ല്ലാ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും ക​ന്ന​ട പേ​രു​ക​ളാ​ണു​ള്ള​ത്.

ബ​ദ​നി​യ എ​ന്ന കോ​ൽ റോ​ഡി​ൽ കു​ത്തി​നി​ർ​ത്തി അ​തി​ൽ അ​ച്ച് വെ​ച്ചാ​ണ് പാ​വ് ഉ​ണ​ക്കി​യെ​ടു​ക്കു​ക. നൂ​ൽ ചു​റ്റി​വെ​ക്കു​ന്ന മ​ര​ക്ക​ഷ്ണത്തെ താ​ര (ക​ണ്ടി​ഗ) എ​ന്നാ​ണ് പ​റ​യു​ക. നി​റ​മു​ള്ള​വ​ക്ക് ക​ള​ർ ക​ണ്ടി​ഗ എ​ന്നും പ​റ‍യും.

സി​ഗു​റു (മു​ള​ക്കോ​ൽ), പ​ട​സ​ല​യ (നൂ​ൽ എ​ടു​ക്കാ​നാ​യി അ​ച്ചി​ൽ ന​ടു​ഭാ​ഗ​ത്ത് വെ​ക്കു​ന്ന വ​ടി), ച​ക്ര​ഗാ​ഡ (അ​ച്ച് നി​ർ​ത്തു​ന്ന സാ​ധ​നം), മൊ​ട്ടി​ൻ​ച​ക്കെ (ച​വി​ട്ട് പ​ല​ക), ശേ​ണ്ടു (തു​ണി വീ​തി കു​റ​യാ​തി​രി​ക്കാ​ൻ വേ​ണ്ടി​യു​ള്ള​ത്), നാ​ളി (അ​ച്ചി​ൽ നൂ​ൽ ചു​റ്റി​വെ​ക്കു​ന്ന ഉ​പ​ക​ര​ണം) തു​ട​ങ്ങി ത​റി​യു​ടെ ഓ​രോ ഭാ​ഗ​ത്തിനും കേ​ൾ​ക്കു​മ്പോ​ൾ കൗ​തു​കം തോ​ന്നു​ന്ന പേ​രു​ക​ളാ​ണു​ള്ള​ത്.

ര​ണ്ട്, നാ​ല് എ​ന്നി​ങ്ങ​നെ ക​ണ​ക്ക് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് അ​ച്ചി​ൽ ഇ​ഴ​ക​ൾ ക​യ​റ്റു​ന്ന​ത്. ക​ണ​ക്കു​ക​ൾ കൃ​ത്യ​മാ​യി​രി​ക്ക​ണം. എ​ല്ലാ ​മാ​സ​വും അ​മാ​വാ​സി നാ​ളി​ൽ മാ​ത്ര​മാ​ണ് നെ​യ്ത്തി​ന് അ​വ​ധി​യു​ള്ള​ത്. ഐ​തി​ഹ്യം എ​ന്താ​ണെ​ന്ന് അ​റി​യി​ല്ലെ​ങ്കി​ലും ഇ​വി​ട​ത്തെ കാ​ര​ണ​വ​ന്മാ​ർ മു​ത​ൽ പി​ന്തു​ട​ർ​ന്നു​വ​രു​ന്ന രീ​തി​യാ​ണ​ത്.

വി​വാ​ഹം

സ​മു​ദാ​യ​ത്തി​ന്‍റെ സ്വ​ത്വം ന​ഷ്ട​പ്പെ​ട്ടു പോ​കാ​തി​രി​ക്കാ​ൻ സ​മു​ദാ​യ​ത്തി​ന​ക​ത്തു​നി​ന്നുത​ന്നെ​യാ​ണ് ദേ​വാം​ഗ ചെ​ട്ടി​യാ​ർ​മാ​ർ വി​വാ​ഹം ക​ഴി​ക്കു​ക. അ​തു​കൊ​ണ്ടുത​ന്നെ തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​രു​ടെ ഭാ​ര്യ-​ഭ​ർ​തൃ വീ​ടു​ക​ളെ​ല്ലാം അ​ടു​ത്ത​ടു​ത്താ​ണ്. ചു​രു​ക്കം ചി​ല​ർ ത​മി​ഴ്നാ​ട്ടി​ലും മ​റ്റു​മു​ള്ള ബ​ന്ധു​ക്ക​ളെ വി​വാ​ഹം ക​ഴി​ച്ച് താ​മ​സം മാ​റി. ത​മി​ഴ് ആ​ചാ​ര​പ്ര​കാ​ര​മു​ള്ള വി​വാ​ഹരീ​തി​യാ​ണ് ഇ​വ​ർ പി​ന്തു​ട​രു​ന്ന​ത്. ത​ലേ​ദി​വ​സം നി​ശ്ച​യം ന​ട​ത്തി​യ​ശേ​ഷം പു​ല​ർ​ച്ചെ നാ​ലു​മ​ണി​ക്കാ​ണ് താ​ലി കെ​ട്ടു​ക.

ശ്രീ ​സൗ​ഢേ​ശ്വ​രി അ​മ്മ

ദേ​വാം​ഗ സ​മു​ദാ​യ​ത്തി​ന്‍റെ കു​ല​ദേ​വ​ത​യാ​ണ് ശ്രീ ​സൗ​ഢേ​ശ്വ​രി അ​മ്മ. സിം​ഹ​വാ​ഹ​ന​ത്തി​ൽ വ​രു​ന്ന ദേ​വി​യാ​ണ് സൗ​ഢേ​ശ്വ​രി. തൈ​മാ​സ​ത്തി​ൽ മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ശ്രീ ​സൗ​ഢേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം. ഉ​ത്സ​വ ദി​ന​ങ്ങ​ളി​ൽ ആ​ധ്യാ​ത്മി​ക ചി​ന്ത​ക​ളി​ൽ മാ​ത്ര​മേ മു​ഴു​കാ​ൻ പാ​ടു​ള്ളൂ എ​ന്ന​തി​നാ​ൽ നെ​യ്ത്ത്, തു​ണി വ്യാ​പാ​രം, പു​റം​തൊ​ഴി​ൽ എ​ന്നി​വ​ക്കെ​ല്ലാം മൂ​ന്നു ദി​വ​സ​വും നി​ർ​ബ​ന്ധി​ത അ​വ​ധി​യാ​ക്കി എ​ല്ലാ​വ​രും ഒ​ത്തു​കൂ​ടും.

അ​ന്യ​നാ​ട്ടി​ലോ വി​ദേ​ശ​ത്തോ പ​ണി​യെ​ടു​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളും അ​തി​ഥി​ക​ളും ഈ ​ഉ​ത്സ​വം ക​ണ​ക്കാ​ക്കി​യാ​ണ് നാ​ട്ടി​ലെ​ത്തു​ക. കേ​ര​ള​ത്തി​ലെ ക്ഷേ​ത്രാ​ചാ​ര​ങ്ങ​ളി​ൽനി​ന്നും വ​ള​രെ വ്യ​ത്യ​സ്ത​മാ​യ ആ​ചാ​ര​വും ച​ട​ങ്ങു​ക​ളു​മാ​ണ് ഈ ​ക്ഷേ​ത്രോ​ത്സ​വ​ത്തി​നു​ള്ള​ത്.

ഉ​ത്സ​വ നാ​ളി​ൽ ഊ​ര് പ്ര​ദ​ക്ഷി​ണം ന​ട​ത്തു​മ്പോ​ൾ സ​മു​ദാ​യ​ത്തി​ലെ പൂ​ണൂ​ൽ അ​ണി​ഞ്ഞ യു​വാ​ക്ക​ൾ ക​ത്തി ഉ​പ​യോ​ഗി​ച്ച് സ്വ​ന്തം ശ​രീ​ര​ത്തി​ൽ മു​റി​വേ​ൽ​പി​ച്ച് ദേ​വി​യെ പ്രീ​തി​പ്പെ​ടു​ത്തി​യാ​ണ് ക്ഷേ​ത്ര​ത്തി​ലേ​ക്ക് ആ​ന​യി​ക്കു​ന്ന​ത്.

ഇ​വ​ർ വീ​ര​കു​മാ​ര​ന്മാ​ർ എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ‘ദേ​വാം​ഗ പു​രാ​ണ’​ത്തി​ൽ ദേ​വാ​ല മ​ഹ​ർ​ഷി എ​ന്ന ആ​ദ്യ കൈ​ത്ത​റി നെ​യ്ത്ത് മ​ഹ​ർ​ഷി നെ​യ്തെ​ടു​ത്ത തു​ണി രാ​ജാ​വി​ന് സ​മ​ർ​പ്പി​ക്കാ​ൻ പോ​കു​മ്പോ​ൾ ഒ​രുകൂ​ട്ടം അ​സു​ര​ന്മാ​രാ​ൽ ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യും സൗ​ഢേ​ശ്വ​രി ദേ​വി അ​വ​ത​രി​ച്ച് യോ​ദ്ധാ​ക്ക​ളു​മാ​യി വ​ന്ന് അ​സു​ര​ന്മാ​രെ ഉ​ന്മൂ​ല​നം ചെ​യ്ത​താ​യും ഇ​വ​രു​ടെ ഐ​തി​ഹ്യം പ​റ​യു​ന്നു. ഇ​തി​നെ സൂ​ചി​പ്പി​ക്കു​ന്ന ച​ട​ങ്ങു​ക​ളാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. പ​ണ്ട് ക​രി​മ്പു​ഴ ശ്രീ​രാ​മ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശ​ന​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ സ​മു​ദാ​യ​ക്കാ​ർ ത​ങ്ങ​ൾ​ക്കാ​യി നി​ർ​മി​ച്ച ശ്രീ​രാ​മ ക്ഷേ​ത്ര​വും ഈ ​തെ​രു​വി​ലു​ണ്ട്.

നെ​യ്ത്തി​ൽനി​ന്ന​ക​ലു​ന്ന പു​തു​ത​ല​മു​റ

നെ​യ്ത്ത് ഗ്രാ​മം എ​ന്ന പേ​രു​ണ്ടെ​ങ്കി​ലും വ​ള​രെ കു​റ​ച്ചു കു​ടും​ബ​ങ്ങ​ൾ മാ​ത്ര​മാ​ണ് പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ൽ ജീ​വി​ത​മാ​ർ​ഗ​മാ​യി ക​രു​തു​ന്ന​ത്. പ​ണ്ട് നൂ​റോ​ളം വീ​ടു​ക​ളി​ൽ നെ​യ്ത്ത് ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ത് 20 വീ​ടു​ക​ളി​ലാ​യി ചു​രു​ങ്ങി​യ​താ​യി പ്ര​ദേ​ശ​വാ​സി​യും കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​ര​നു​മാ​യ രാ​ജു ക​രി​മ്പു​ഴ പ​റ​യു​ന്നു. പു​തി​യ ത​ല​മു​റ നെ​യ്ത്തി​ൽ​നി​ന്നും അ​ക​ന്നു. പു​തി​യ കോ​ഴ്സു​ക​ൾ പ​ഠി​ച്ച് അ​ന്യ​നാ​ടു​ക​ളി​ൽ ജോ​ലിതേ​ടു​ക​യാ​ണ് മി​ക്ക​വ​രും. വ​രു​മാ​ന​ക്കു​റ​വും വ്യ​വ​സാ​യ​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യാ​ണ്.

Tags:    
News Summary - Karimpuzha Street- Kannada Street

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.