റാന്നി: കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിൻ്റെ നേതൃത്വത്തിൽ റാന്നി യൂനിറ്റിൽ നിന്നു ഗവിയിലേക്കും പരന്തുംപാറയിലേക്കും ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു. ഈമാസം 28 ന് രാവിലെ 6.30ന് റാന്നിയിൽ നിന്നു പുറപ്പെട്ട് ആങ്ങമൂഴി വഴി ഗവി എത്തി പരുന്തുംപാറ സന്ദർശിച്ചു എരുമേലി വഴി തിരികെ റാന്നിയിൽ രാത്രി എട്ടിന് മടങ്ങിയെത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
ഉച്ച ഭക്ഷണം, ഗവി ബോട്ടിങ് ഉൾപ്പെടെ 1400 രൂപയാണ് ഒരാളുടെ ടിക്കറ്റ് നിരക്ക്. രാവിലത്തെ ഭക്ഷണത്തിന്‍റെ ചെലവ് സ്വയം വഹിക്കണം. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റിന്‍റെ ആവശ്യമില്ല. എന്നാൽ ഉച്ച ഭക്ഷണം ആവശ്യമുള്ളവർ ചെലവ് വഹിക്കണമെന്ന് കെ.എസ്.ആർ.ടി.സി റാന്നി യൂനിറ്റ് കോഓർഡിനേറ്റർ അറിയിച്ചു. ഫോൺ: 9446670952
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.