​ഗ്രാ​മ​ക്കാ​ഴ്ച​യൊ​രു​ക്കു​ന്ന മാ​​ക്രി​മ​ട ബ​ണ്ട്​ റോ​ഡ്

പ്രകൃതിയുടെ നിറക്കൂട്ടൊരുക്കി ‘മാക്രിമട’

മാ​വേ​ലി​ക്ക​ര: ഇ​ളം​നീ​ല ആ​കാ​ശ​ത്തി​ന്​ കീ​ഴി​ൽ വി​ശാ​ല​മാ​യ പ​ച്ച​പു​ത​ച്ച വ​യ​ലി​ന്‍റെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​ൻ മാ​ക്രി​മ​ട പ്ര​കൃ​തി സ്നേ​ഹി​ക​ളെ മാ​ടി​വി​ളി​ക്കു​ന്നു. പ്ര​കൃ​തി ക​നി​ഞ്ഞു​ന​ൽ​കി​യ സൗ​ന്ദ​ര്യ​ത്തി​ലും പേ​രി​ന്‍റെ പ്ര​ത്യേ​ക​ത​യി​ലും ആ​ക​ർ​ഷ​ണീ​യ​മാ​ണ് മാ​വേ​ലി​ക്ക​ര ആ​ക്ക​നാ​ട്ടു​ക​ര മാ​ക്രി​മ​ട ബ​ണ്ട് റോ​ഡ്. ഒ​രു ചി​ത്രം പോ​ലെ മ​ന​സ്സി​ൽ സൂ​ക്ഷി​ക്കാ​നു​ള്ള ഗ്രാ​മീ​ണ സൗ​ന്ദ​ര്യ​ത്തി​ന്‍റെ നേ​ർ​സാ​ക്ഷ്യ​മാ​ണി​വി​ടം.

കൃ​ഷി​യോ​ടൊ​പ്പം വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന്‍റെ സാ​ധ്യ​ത​ക​ളും ഏ​റെ​യാ​ണ്. മാ​ക്രി​മ​ട ബ​ണ്ട് റോ​ഡ്​ ത​ഴ​ക്ക​ഴ പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ്​ മൂ​ന്ന്, 17 മു​ത​ൽ 21 വ​രെ​യും മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ പു​തി​യ​കാ​വ്​ ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് പു​ഞ്ച വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന​ത്. പു​ഞ്ച​യെ കോ​ള​ശേ​രി​പാ​ടം, ത​ഴ​ക്ക​ര, റെ​യി​ൽ​വേ പാ​ലം മു​ത​ൽ പു​തി​യ​കാ​വ് ച​ന്ത വ​രെ, പു​തി​യ​കാ​വ് പാ​ലം മു​ത​ൽ ആ​റ്റു​മു​ഖം വ​രെ എ​ന്നീ നാ​ലു ഭാ​ഗ​ങ്ങ​ളാ​യി തി​രി​ക്കാം. കോ​ള​ശേ​രി പാ​ടം നൂ​റ് ഏ​ക്ക​റും ത​ഴ​ക്ക​ര ഭാ​ഗം 350 ഏ​ക്ക​റു​മാ​ണ്‌.

മാ​ക്രി​മ​ട മു​ത​ൽ റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം വ​രെ വ​രു​ന്ന ഈ ​ഭാ​ഗം നാ​ല് മു​ന​മ്പു​ക​ളാ​യാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. അ​റു​ന്നൂ​റ്റി​മം​ഗ​ലം, ആ​ക്ക​നാ​ട്ടു​ക​ര, ക​ല്ലു​മ​ല, പു​തി​യ​കാ​വ് പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ഇ​വ വ്യാ​പി​ച്ചു​കി​ട​ക്കു​ന്നു. ആ​ക്ക​നാ​ട്ടു​ക​ര​യെ അ​റു​ന്നൂ​റ്റി​മം​ഗ​ല​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന മാ​ക്രി​മ​ട ബ​ണ്ട് റോ​ഡി​ന്‍റെ തെ​ക്കു​വ​ശ​ത്താ​ണ്​ 100 ഏ​ക്ക​റു​ള്ള കോ​ള​ശേ​രി പാ​ടം.

ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ണാ​ട്ടു​മോ​ടി​യി​ൽ നി​ന്നാ​രം​ഭി​ച്ച്​ മാ​ക്രി​മ​ട, പു​തി​യ​കാ​വ് വ​ഴി പ്രാ​യി​ക്ക​ര​യി​ൽ അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ പ​തി​ക്കു​ന്ന കാ​പ്പി​ച്ചാ​ലി​ന്​ സൗ​ന്ദ​ര്യ​മേ​റെ​യാ​ണ്. ആ​റ​ര കി​ലോ​മീ​റ്റ​റോ​ളം ദൈ​ർ​ഘ്യ​മു​ള്ള ത​ഴ​ക്ക​ര​യു​ടെ വി​ശാ​ല​മാ​യ ജ​ല​സം​ഭ​ര​ണി​യാ​ണി​ത്. കാ​പ്പി​ച്ചാ​ലി​ൽ​നി​ന്ന്​ വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന​തി​നാ​യി മൈ​ന​ർ ഇ​റി​ഗേ​ഷ​ന്‍റെ പ​മ്പ് ഹൗ​സ് മാ​ക്രി​മ​ട​യി​ലു​ണ്ട്. ക​ര​ക്ക​ണ്ട​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കാ​നാ​യി കാ​പ്പി​ച്ചാ​ലി​ൽ​നി​ന്ന്​ അ​ഞ്ച് കൈ​ത്തോ​ടു​ക​ളും മേ​ൽ​ക്ക​ണ്ട​ങ്ങ​ൾ​ക്കു​ചു​റ്റും ക​ര​ത്തോ​ടു​ക​ളും ഉ​ണ്ട്. ഈ ​തോ​ടു​ക​ളി​ലൂ​ടെ​യാ​ണ്​ വ​ര​ൾ​ച്ച സ​മ​യ​ത്ത്​ പ​മ്പ് ചെ​യ്ത് ആ​വ​ശ്യ​മെ​ങ്കി​ൽ ക​നാ​ൽ പു​ഞ്ച​യി​ൽ വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്. ബ​ണ്ട് റോ​ഡി​ൽ നി​ന്നും നാ​ല് ദി​ക്കു​ക​ളി​ലേ​ക്കു​ള്ള കാ​ഴ്ച​യും ന​യ​നാ​ന​ന്ദ​ക​ര​മാ​ണ്.

ക്രി​യാ​ത്മ​ക​മാ​യ സ​മീ​പ​ന​ത്തോ​ടെ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചാ​ൽ ത​ഴ​ക്ക​ര പു​ഞ്ച​യി​ലെ കൃ​ഷി മു​ട​ങ്ങാ​തെ ത​ന്നെ മി​ക​ച്ച വി​നോ​ദ സ​ഞ്ചാ​ര പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കാ​ൻ സാ​ധി​ക്കാ​മെ​ന്ന​തി​ന്​ തെ​ളി​വാ​ണ്​ ദി​നം​പ്ര​തി ഇ​വി​ടെ എ​ത്തു​ന്ന​വ​രു​ടെ വ​ർ​ധ​ന ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

മ​നോ​ഹ​ര കാ​ഴ്ച സ​മ്മാ​നി​ക്കു​ന്ന മാ​ക്രി​മ​ട ബ​ണ്ട് റോ​ഡി​ൽ​നി​ന്നു​ള്ള പു​ഞ്ച​യു​ടെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​ൻ കു​ടും​ബ​സ​മേ​ത​മാ​ണ്​ പ​ല​രും എ​ത്തു​ന്ന​ത്. സി​നി​മ, വി​ഡി​യോ ചി​ത്രീ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​ക്കും നി​ര​വ​ധി പേ​ർ എ​ത്തു​ന്നു. പ്ര​കൃ​തി ര​മ​ണീ​യ​മാ​യ സ്ഥ​ലം ത​നി​മ നി​ല​നി​ർ​ത്തി മി​ക​ച്ച വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​കു​ന്ന​തും കാ​ത്തി​രി​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ർ.

Tags:    
News Summary - maakrimada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.