മ​ല​ങ്ക​ര ടൂ​റി​സം പ്ര​ദേ​ശ​ത്ത് ഇ​റ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സൗ​രോ​ർ​ജ ബോ​ട്ടി‍െൻറ രൂ​പ​രേ​ഖ

മലങ്കര ടൂറിസം: സൗരോർജ ബോട്ടിറക്കാൻ വേണ്ടത് 98.5 ലക്ഷം

മുട്ടം: മലങ്കര ജലാശയത്തിൽ സോളാർ ബോട്ട് ഇറങ്ങണമെങ്കിൽ വേണ്ടത് 98.5 ലക്ഷം. 25പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടിന് 50 ലക്ഷവും ഫ്ലോട്ടിങ് ജെട്ടി ഉൾപ്പെടെ മറ്റ് സൗകര്യം ഒരുക്കാൻ 48.5 ലക്ഷം രൂപയും വേണ്ടിവരുമെന്ന് എം.വി.ഐ.പിക്ക് കെ.എസ്.ഐ.എൻ.സി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.മലങ്കര ജലാശയത്തിൽ ബോട്ട് ഇറക്കുന്നതിനെക്കുറിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനെയാണ് ചുമതലപ്പെടുത്തിയത്. കഴിഞ്ഞദിവസം എം.വി.ഐ.പി എക്സിക്യൂട്ടിവ് എൻജിനീയർക്ക് റിപ്പോർട്ട് സമർപ്പിച്ചു.

ജൂണിൽ കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് മലങ്കര ടൂറിസം പദ്ധതി അടിയന്തരമായി വിപുലീകരിക്കാനും ജലാശയത്തിൽ സൗരോർജ ബോട്ട് ഇറക്കാനും തീരുമാനിച്ചത്. 98.5 ലക്ഷം മുതൽമുടക്കി ആര് ബോട്ടിറക്കും എന്നതാണ് ഇനി അറിയേണ്ടത്. ഏതാനും വർഷങ്ങളായി മലങ്കരയിൽ ഒരു നിർമാണവും നടത്തിയിട്ടില്ല.

ഫണ്ടില്ല എന്നതാണ് കാരണമായി പറയുന്നത്. ലാഭവിഹിതം നൽകിയാൽ സർക്കാറിന് ബാധ്യതയില്ലാതെ ബോട്ട് ഇറക്കാൻ സഹകരണ ബാങ്കുകൾ ഉൾപ്പെടെ രംഗത്തുവരികയും എം.വി.ഐ.പിക്ക് അപേക്ഷ നൽകുകയും ചെയ്തിരുന്നു. എന്നാൽ, സ്ഥല ഉടമകളായ എം.വി.ഐ.പി ഇതുവരെ അവർക്ക് മറുപടി നൽകിയിട്ടില്ല.

ഒരുകോടിയോളം മുടക്കി പാർക്ക് നവീകരിക്കാനും എൻട്രൻസ് പ്ലാസയുടെ അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തിയാക്കാനും കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. 900 മീറ്റർ ദൂരത്തിൽ ടൈൽ പാകി നടപ്പാത പൂർത്തിയാക്കൽ, നടപ്പാതക്ക് ചുറ്റും വഴിവിളക്കുകൾ സ്ഥാപിക്കൽ, നടപ്പാതക്ക് സമീപം മേൽക്കൂരയുള്ള വിശ്രമകേന്ദ്രങ്ങൾ നിർമിക്കൽ എന്നിവയായിരുന്നു മറ്റ് തീരുമാനങ്ങൾ.

ഇതി‍െൻറയെല്ലാം എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചിരിക്കുകയാണ്. എൻട്രൻസ് പ്ലാസയിലെ അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തീകരിക്കാൻ നിർമാണ ഏജൻസിയായ ഹാബിറ്റാറ്റിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.കലക്ടറുടെയും എം.എൽ.എയുടെയും ടൂറിസം വകുപ്പ് പ്രതിനിധികളുടെയും നേതൃത്വത്തിൽ വിപുല യോഗം ചേർന്നിട്ടും തീരുമാനങ്ങൾ യഥാസമയം നടപ്പാക്കാത്തതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

Tags:    
News Summary - Malankara Tourism: 98.5 lakhs needed to launch a solar powered boat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-03 07:06 GMT