മൊറോക്കോ; സഞ്ചാരികളുടെ പറുദീസ

യു.​എ.​ഇ​യി​ൽനി​ന്നും 10 മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മേ​റി​യ ഒ​രു യാ​ത്ര. വ​ട​ക്ക് പ​ടി​ഞ്ഞാ​റ് ആ​ഫ്രി​ക്ക​യി​ൽ യൂ​റോ​പ്പി​നോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന മൊ​റൊ​ക്കോ. സ​ഞ്ചാ​രി​ക​ളു​ടെ നേ​താ​വാ​യ, ഇ​ബ്ൻ ബ​ത്തൂ​ത്ത​യെ ലോ​ക​ത്തി​ന് സ​മ​ർ​പ്പി​ച്ച മ​ഗ്‌​രി​ബ്. ലോ​ക ഫു​ട്ബാ​ൾ ഭൂ​പ​ടം മാ​റ്റി മ​റി​ച്ച​പ്പോ​ഴേ മ​ന​സ്സി​ൽ കു​റി​ച്ചി​ട്ട​താ​ണ് മൊ​റൊ​ക്കോ​യി​ലേ​ക്കു​ള്ള യാ​ത്ര. യാ​ത്ര​ക​ൾ പ​ല​തും ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ആ​ഫ്രി​ക്ക​ൻ ഭൂ​ഖ​ണ്ഡ​ത്തി​ലേ​ക്കു​ള്ള ര​ണ്ടാ​മ​ത്തെ യാ​ത്ര​യാ​ണി​ത്. മോ​റോ​കോ​യി​ലേ​ക്ക് ഇ​ന്ത്യ​ക്കാ​രാ​യ യു.​എ.​ഇ താ​മ​സ​ക്കാ​ർ​ക്ക് ഫ്രീ ​വി​സ ല​ഭി​ക്കു​മോ എ​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ല്ലെ​ന്ന് ബോ​ധ്യ​മാ​യി. ഇ​ന്ത്യ​ക്കാ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ ഇ ​വി​സ ല​ഭി​ക്കു​മെ​ന്ന് ഗൂ​ഗി​ളി​ൽ നി​ന്നും മ​ന​സ്സി​ലാ​ക്കി. അ​തി​നു​ള്ള കാ​ര്യ​ങ്ങ​ൾ നീ​ക്കി 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ വി​സ ല​ഭി​ച്ചു. കൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കും അ​ന്നുത​ന്നെ വി​സ​ക്കാ​യ് അ​പേ​ക്ഷി​ച്ചു.10 മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള യാ​ത്ര​യ​തി​നാ​ൽ സൗ​ക​ര്യ​മു​ള്ള ഫ്ലൈ​റ്റ് ബു​ക്ക്‌ ചെ​യ്യു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണ​ങ്ങ​ൾ ആ​രം​ഭി​ച്ചു. വി​മാ​ന ല​ഭ്യ​ത പൊ​തു​വെ കു​റ​വാ​ണെ​ന്ന് മ​ന​സ്സി​ലാ​യി.

അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ സൗ​ദി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സൗ​ദി എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ ഞാ​നും സ​ഹ​യാ​ത്രി​ക​രാ​യ ര​ണ്ട് പേ​രും ടി​ക്ക​റ്റ് ബു​ക്ക്‌ ചെ​യ്തു. അ​വ​സാ​ന സ​മ​യം യാ​ത്ര​യി​ൽ പ​ങ്കാ​ളി​യാ​യ ജ​ലീ​ൽ​ക്ക​യു​ടെ സാ​ന്നി​ധ്യം യാ​ത്ര​ക്ക് മാ​റ്റ് കൂ​ട്ടി. ദു​ബൈ​യി​ൽ നി​ന്നും സൗ​ദി​യു​ടെ വാ​ണി​ജ്യ ത​ല​സ്ഥാ​ന​മാ​യ ജി​ദ്ദ വ​ഴി​യാ​ണ് യാ​ത്ര. വെ​ളു​പ്പി​ന് ആ​റു മ​ണി​ക്ക് ദു​ബൈ​യി​ൽനി​ന്നും പ​റ​ന്നു​യ​ർ​ന്ന വി​മാ​നം പ്രാ​ദേ​ശി​ക സ​മ​യം 7.45 ന് ​കി​ങ്​ അ​ബ്ദു​ൽ അ​സീ​സ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ മു​ത്ത​മി​ട്ടു. നാ​ല് മ​ണി​ക്കൂ​ർ നേ​ര​ത്തെ കാ​ത്തി​രി​പ്പി​ന് ശേ​ഷം ചെ​ങ്ക​ട​ലി​ന്‍റെ റാ​ണി​യോ​ട് വി​ട പ​റ​ഞ്ഞ് കാ​സ​മ്പ​ള​ങ്ക ല​ക്ഷ്യ​മാ​ക്കി പ​റ​ന്നു.

സൗ​ദി എ​യ​ർ​ലൈ​ൻ​സി​ന്‍റെ ബോ​യി​ങ് 787 വി​മാ​ന​ത്തി​ന​ത്തി​ലാ​ണ് യാ​ത്ര. 336 യാ​ത്ര​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന​താ​ണ് ഈ ​ഭീ​മാ​കാ​ര​ൻ പ​ക്ഷി. വ​ള​രെ മി​ക​ച്ച യാ​ത്ര സൗ​ക​ര്യ​ങ്ങ​ളാ​ണ് യാ​ത്ര​ക്കാ​ർ​ക്കാ​യി ഒ​രു​ക്കി​യ​ത്. ചെ​ങ്ക​ട​ൽ താ​ണ്ടി ഈ​ജി​പ്തി​ന് മു​ക​ളി​ലൂ​ടെ അ​ൾ​ജീ​രി​യ​യും സ​ഹാ​റ മ​രു​ഭൂ​മി​യും ക​ഴി​ഞ്ഞ് മൊ​റോ​ക്കോ​യു​ടെ ആ​കാ​ശ​ത്തു വി​മാ​നം വ​ട്ട​മി​ടാ​ൻ തു​ട​ങ്ങി. പ്രാ​ദേ​ശി​ക സ​മ​യം 5.20നാ​ണ് കാ​സാ​ബ്ലാ​ങ്ക​യി​ൽ വി​മാ​നം ലാ​ൻ​ഡ് ചെ​യ്ത​ത്. പാ​ര​മ്പ​ര്യ​ത്തി​ന്‍റെ​യും ആ​ധു​നി​ക​ത​യു​ടെ​യും മ​ഹ​ത്താ​യ സം​ഗ​മ സ്ഥ​ല​മാ​യ മു​ഹ​മ്മ​ദ് അ​ഞ്ചാ​മ​ന്‍റെ പേ​രി​ല​റി​യ​പ്പെ​ടു​ന്ന ഈ ​വി​മാ​ന​ത്താ​വ​ളം മൊ​റോ​ക്കോ രാ​ജ്യ​ത്തേ​ക്കു​ള്ള പ്ര​ധാ​ന ക​വാ​ട​മാ​ണ്. ഇ ​വി​സ മു​തി​ർ​ന്ന ഇ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​നെ കൊ​ണ്ട് സാ​ക്ഷ്യ​പ്പെ​ടു​ത്തി വേ​ണം എ​മി​ഗ്രേ​ഷ​ൻ കൗ​ണ്ട​റി​ൽ പോ​വാ​ൻ. ഇ​ന്ത്യ​ക്കാ​രാ​ണെ​ന്ന​റി​ഞ്ഞ​പ്പോ​ൾ ത​ങ്ങ​ൾ​ക്കാ​യു​ള്ള എ​ന്തെ​ങ്കി​ലും ഗി​ഫ്റ്റ് പാ​സ്​​പോ​ർ​ട്ടി​ൽ വെ​ച്ചു ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. തി​ക​ച്ചും സൗ​ഹൃ​ദ​പ​ര​മാ​യ രീ​തി​യി​ലാ​യി​രു​ന്നു സ​മീ​പ​ന​ങ്ങ​ൾ. 19 വ​ർ​ഷ​മാ​യി മൊ​റോ​ക്കോ​യി​ൽ വ്യാ​പാ​രം ന​ട​ത്തു​ന്ന ത​ല​ശ്ശേ​രി സ്വ​ദേ​ശി ജെ​സ്സീ​ദാ​ണ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഞ​ങ്ങ​ളെ സ്വീ​ക​രി​ക്കാ​നെ​ത്തി​യ​ത്. കാ​സാ​ബ്ലാ​ങ്ക​യി​ലെ കാ​ഴ്ച​ക​ളി​ലേ​ക്കാ​ണ് ആ​ദ്യം ഞ​ങ്ങ​ൾ പോ​യ​ത്. അ​തി മ​നോ​ഹ​ര​മാ​യ പ​ന​ക​ളാ​ൽ അ​ല​ങ്ക​രി​ത​മാ​യ തെ​രു​വു​ക​ൾ. ച​ക്ര​വാ​ള​ത്തി​ന് മു​ക​ളി​ലൂ​ടെ അ​റ്റ്ലാ​ന്‍റി​ക് സ​മു​ദ്രം. ക​ട​ലു​മാ​യി തൊ​ട്ടു​രു​മ്മി നി​ൽ​ക്കു​ന്ന ഹ​സ്സ​ൻ മോ​സ്‌​ക്, പ​ഴ​യ പ​ട്ട​ണം എ​ന്നി​വ​യാ​ണ് വൈ​റ്റ് ഹൗ​സി​ലെ പ്ര​ധാ​ന കാ​ഴ്ച​ക​ൾ. നാ​ല് ദി​വ​സ​ത്തെ മൊ​റോ​ക്കോ പ​ര്യ​ട​ന​ത്തി​ൽ ഞ​ങ്ങ​ൾ​ക്ക് പോ​വേ​ണ്ട​ത് വാ​ണി​ജ്യ ത​ല​സ്ഥാ​ന​മാ​യ കാ​സാ​ബ്ലാ​ങ്ക​യും സാം​സ്‌​കാ​രി​ക ത​ല​സ്ഥാ​ന​മാ​യ മ​റാ​കി​ഷും ഭ​ര​ണ സി​രാ കേ​ന്ദ്ര​മാ​യ റ​ബ​ത്തു​മാ​ണ്. കാ​സാ​ബ്ലാ​ങ്ക സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷം ഞ​ങ്ങ​ൾ നേ​രെ പു​റ​പ്പെ​ട്ട​ത് മ​റാ​കി​ഷി​ലേ​ക്കാ​ണ്. മ​നോ​ഹ​ര​മാ​യ അ​തി​വേ​ഗ പാ​ത​യി​ലൂ​ടെ 250 ഓ​ളം കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ക്ക​ണം മ​റാ​കി​ഷി​ലേ​ക്ക്. റോ​ഡി​നി​രു​വ​ശ​വും മ​ല​ക​ളും കൃ​ഷി​ത്തോ​ട്ട​ങ്ങ​ളും കാ​ണാം. 3.5 മ​ണി​ക്കൂ​റി​നു​ള്ളി​ൽ മ​റാ​കി​ഷി​ലെ നേ​ര​ത്തെ ബു​ക്ക് ചെ​യ്ത ഹോ​ട്ട​ലി​നു​ള്ളി​ൽ എ​ത്തി​ച്ചേ​ർ​ന്നു.

മൊ​റോ​ക്കോ​യി​ലെ ചി​ല ന​ഗ​ര​ങ്ങ​ൾ നി​റ​ങ്ങ​ളു​ടെ പേ​രി​ലു​മ​റി​യ​പ്പെ​ടു​ന്നു​ണ്ട്. മ​റാ​കി​ഷ് പി​ങ്ക് സി​റ്റി​യാ​ണ്. വ​ള​ഞ്ഞ് പു​ള​ഞ്ഞ് മ​നോ​ഹ​ര​മാ​യി കി​ട​ക്കു​ന്ന തെ​രു​വീ​ടി​ക​ളി​ലൂ​ടെ അ​ൽ​പ്പം ന​ട​ന്നു. പു​രാ​ത​ന​മാ​യ അ​ങ്ങാ​ടി​ക​ളും തെ​രു​വു​ക​ളും അ​തേ​പ​ടി നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്. അ​തി​മ​നോ​ഹ​ര കാ​ഴ്ച​ക​ളാ​ണ് മ​റാ​കി​ഷി​ലേ​ത്. സ​ജീ​വ​മാ​യ തെ​രു​വ് ക​ച്ച​വ​ട​ങ്ങ​ളും ഭ​ക്ഷ​ണ ശാ​ല​ക​ളും കാ​ണാം. ക​ച്ച​വ​ട​ക്കാ​രെ​ല്ലാം സു​ന്ദ​രി സു​ന്ദ​ര​ൻ​മാ​രാ​ണ്. ആ​ഫ്രി​ക്ക​ൻ ഭൂ​ഖ​ണ്ഡ​മാ​ണെ​ങ്കി​ലും സൗ​ന്ദ​ര്യ​ത്തി​ന്‍റെ​യും ക​ഴി​വു​ക​ളു​ടെ​യും സ​മ്മേ​ള​ന വേ​ദി​കൂ​ടി​യാ​ണ് ഈ ​നാ​ട്. ത​ജീ​ൻ, ബാ​ർ​കോ​ക്‌, ത​ഞ്ചി​യ ഇ​തൊ​ക്കെ​യാ​ണ് മ​ഗ്‌​രി​ബി​ന്‍റെ പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ​ണ​ങ്ങ​ൾ. മാ​റാ​കി​ഷി​ലെ വ​ള​രെ പേ​രു കെ​ട്ട ഒ​രു ഭ​ക്ഷ​ണ ശാ​ല​യി​ലാ​ണ് ജ​സീ​ദ് ഉ​ച്ച ഭ​ക്ഷ​ണ​ത്തി​നാ​യി കൂ​ട്ടി​ക്കൊ​ണ്ട് പോ​യ​ത്. രാ​ജാ​വി​ന്‍റെ പാ​ച​ക​ക്കാ​ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഈ ​ഭോ​ജ​ന ശാ​ല. ക​ണ്ടു നി​ൽ​ക്കും തോ​റും സൗ​ന്ദ​ര്യം കൂ​ടി വ​രു​ന്ന പ​ട്ട​ണ​ക്കാ​ഴ്ച​ക​ൾ. പാ​ൽ​മീ​റാ​യി​യും യു​റീ​ക്ക വാ​ലി​യും സാ​ദാ​യി​ൻ ടോ​മ്പു​മൊ​ക്കെ മ​റാ​കി​ഷി​ലെ വി​സ്മ​യ കാ​ഴ്ച​ക​ളാ​ണ്. തി​ങ്ക​ളാ​ഴ്ച​യാ​ണ് ഷാ​ർ​ജ​യി​ലേ​ക്കു​ള്ള മ​ട​ക്ക യാ​ത്ര. റ​ബാ​ത്തി​ലേ​ക്ക് പോ​വാ​നു​ള്ള​തി​നാ​ൽ ഇ​ന്ന് ത​ന്നെ കാ​സ​യി​ലേ​ക്ക് മ​ട​ങ്ങ​ണം.

ഹി​ൽ​ട്ട​ൺ ഹോ​ട്ട​ലി​ലാ​ണ് ഞ​ങ്ങ​ളു​ടെ വി​ശ്ര​മം. യാ​ത്ര​യി​ലു​ട​നീ​ളം അ​നു​കൂ​ല ഊ​ർ​ജം പ​ക​ർ​ന്ന് ക​ട്ട​ക്ക് കൂ​ടെ നി​ന്ന ജെ​സ്സീ​ദ് ഞ​ങ്ങ​ൾ​ക്കൊ​രു മു​ത​ൽ കൂ​ട്ടാ​യി. കാ​സ ബ്ലാ​ങ്ക​യി​ൽനി​ന്നും റ​ബാ​ത്തി​ലേ​ക്ക് 100 കി​ലോ​മീ​റ്റ​ർ യാ​ത്ര​യു​ണ്ട്. പ​ച്ച പ​ര​വ​താ​നി വി​രി​ച്ച​പോ​ലെ മ​നോ​ഹ​ര​മാ​യ തെ​രു​വു​ക​ൾ. ഭ​ര​ണ സി​രാ കേ​ന്ദ്ര​മു​ൾ​പ്പെ​ടു​ന്ന രാ​ജ്യ​ത്തെ ഏ​ഴാ​മ​ത്തെ വ​ലി​യ ന​ഗ​ര​മാ​ണ് റ​ബാ​ത്. സ​ർ​വ്വ അ​ധി​കാ​ര​ങ്ങ​ളും കേ​ന്ദ്രീ​കൃ​ത​മാ​യ രാ​ജാ​വും ജ​ന​ങ്ങ​ളാ​ൽ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​ധാ​ന​മ​ന്ദ്രി​യും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഭ​ര​ണ സം​വി​ധാ​നം.

 

രാ​ജ്യ​ത്തെ പ​ട്ട​ണ​ങ്ങ​ളും ഗ്രാ​മ​ങ്ങ​ളും വ​ള​രെ​യ​ധി​കം വൃ​ത്തി​യി​ൽ സൂ​ക്ഷി​ച്ച​ത് കാ​ണാം. മു​ഹ​മ്മ​ദ് അ​ഞ്ചാ​മ​ന്‍റെ ആ​ധു​നി​ക ശ​വ​കു​ടീ​ര​വും ഹ​സ്സ​ൻ ട​വ​റും ക​ണ്ട് റ​ബാ​ത്ത് സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി. ഹ​സ്സ​ൻ ട​വ​ർ അ​പൂ​ർ​ണ​മാ​യ ഒ​രു പ​ള്ളി​യു​ടെ മി​നാ​ര​മാ​ണ്. 12-ാം നൂ​റ്റാ​ണ്ടി​ന്‍റെ അ​വ​സാ​ന​ത്തി​ൽ അ​ൽ​മോ​ഹ​ദ് ഖി​ലാ​ഫ​ത്തി​ന്‍റെ മൂ​ന്നാം ഖ​ലീ​ഫ​യാ​യ അ​ബു യൂ​സു​ഫ് യാ​ക്കൂ​ബ് അ​ൽ-​മ​ൻ​സൂ​ർ ആ​ണ് ഇ​ത് ക​മ്മീ​ഷ​ൻ ചെ​യ്ത​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മി​നാ​ര​മാ​കാ​നാ​ണ് ഈ ​ഗോ​പു​രം ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്. മ​സ്ജി​ദ് പൂ​ർ​ത്തി​യാ​യാ​ൽ പ​ടി​ഞ്ഞാ​റ​ൻ മു​സ്ലീം ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മി​നാ​ര​മാ​കു​മാ​യി​രു​ന്നു. 1199-ൽ ​അ​ൽ-​മ​ൻ​സൂ​ർ മ​രി​ച്ച​പ്പോ​ൾ, പ​ള്ളി​യു​ടെ പ​ണി നി​ർ​ത്തി വെ​ച്ചു. ച​രി​ത്ര​ങ്ങ​ളും പ്ര​കൃ​തി വി​സ്മ​യ​ങ്ങ​ളും ഒ​രു പോ​ലേ മേ​ളി​ച്ച മ​ഗ്‌​രി​ബി​നോ​ട് വി​ട​പ​റ​യു​ക​യാ​ണ്.

ല​ക്ഷ്യ​മി​ല്ലാ​ത്ത പു​തു​വ​ഴി​ക​ളും കൊ​തി​തീ​രാ​ത്ത യാ​ത്ര സ​ങ്ക​ല്പ​ങ്ങ​ളു​മാ​യി വീ​ണ്ടും ക​ണ്ടു​മു​ട്ടാം.

Tags:    
News Summary - Morocco; A traveler's paradise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.