മൂന്നാർ: മൂന്നാറിൽ വീണ്ടും ടൂറിസം തളിർക്കുന്നു. കോവിഡ് പിടിമുറുക്കിയതോടെ പടിയിറങ്ങിയ സന്ദർശകർ വനംവകുപ്പിെൻറ ഇരവികുളം ദേശീയോദ്യാനമടക്കം തുറന്നതോടെയാണ് മടങ്ങിയെത്തിയത്. കഴിഞ്ഞദിവസം മൂന്നാറിലെ പ്രധാന വിനോദ സഞ്ചാരമേഖലയായ മാട്ടുപ്പെട്ടി, ടോപ്പ് സ്റ്റേഷൻ, കുണ്ടള, ഫോട്ടോ പോയൻറ് തുടങ്ങിയ മേഖലകളിൽ നിരവധിപേർ എത്തിയിരുന്നു.
മൂന്നാറിെൻറ തനത് തേയിലത്തോട്ടങ്ങളുടെ ചിത്രങ്ങൾ കാമറയിൽ പകർത്തിയും തൊഴിലാളികളുടെ വേഷങ്ങളണിഞ്ഞ ചിത്രമെടുത്തുമാണ് പലരും മടങ്ങിയത്. ഇരവികുളം ദേശീയോദ്യാനത്തിലും സ്ഥിതിയും മാറി. വിരലിലെണ്ണാവുന്നവർ മാത്രമാണ് ആദ്യ ദിവസങ്ങളിൽ എത്തിയതെങ്കിൽ നിലവിൽ നൂറിൽഅധികം പേർ കുറയാതെ സന്ദർശകർ എത്തുന്നുണ്ട്.
വൈദ്യുതി വകുപ്പിെൻറ ടൂറിസം സെൻററുകൾ തുറക്കാത്തത് ബോട്ടിങ്ങടക്കം ആസ്വാദിക്കാൻ സന്ദർശകർക്ക് കഴിയുന്നില്ല. കെ.ടി.ഡി.സിയിൽ മാർച്ച് ആദ്യവാരത്തോടെ ബ്രിട്ടീഷ് പൗരന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ടൂറിസം മേഖല നിശ്ചലമായത്. ഇതോടെ, മൂന്നാറിലെ വ്യാപാര മേഖല സ്തംഭിക്കുകയും ഹോട്ടൽ റിസോർട്ട് വ്യവസായം പൂർണമായി നിലച്ചിരുന്നു. കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവില്ലെങ്കിലും കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഇളവുകൾ പ്രഖ്യാപിച്ചതാണ് മൂന്നാറിൽ വീണ്ടും ടൂറിസത്തിന് ഉണർവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.