ഗൂഡല്ലൂർ: താപനില മൈനസ് രണ്ട് ഡിഗ്രി വരെ എത്തിയതോടെ ഊട്ടി, കുന്താ താലൂക്കിലെ അവലാഞ്ചി, അപ്പർഭവാനി മേഖല അതിശൈത്യത്തിലമർന്നു. രണ്ട് ദിവസമായി ശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. രാത്രിയും രാവിലെയുമാണ് മഞ്ഞുവീഴ്ച രൂക്ഷമാകുന്നത്.
സന്ധ്യയോടെ തുടങ്ങുന്ന തണുപ്പ് രാവിലെ ഒമ്പതുവരെ തുടരും. അതിശൈത്യം അനുഭവപ്പെടുന്നതിനാൽ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. വാഹനങ്ങളുടെയും വീടുകളുടെയും മുകളിൽ മഞ്ഞ് വീണ് കിടക്കുന്ന കാഴ്ചയാണെങ്ങും വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യാനും മറ്റും പ്രയാസം നേരിടുന്നുണ്ട്. തണുപ്പകറ്റാൻ രാത്രിയും അതിരാവിലെയും ഊട്ടി സ്വദേശികൾ തീ കായുകയാണ്.
രണ്ടുദിവസമായി ഗൂഡല്ലൂർ പന്തല്ലൂർ താലൂക്കിലും രാവിലെ നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. തണുപ്പ് രൂക്ഷമായതോടെ വിനോദ സഞ്ചാരികളുടെ വരവും കുറഞ്ഞിട്ടുണ്ട്. ഡിസംബറിലാണ് ഏറ്റവും രൂക്ഷമായ തണുപ്പ് അനുഭവപ്പെടാറുള്ളത്. ഇത്തവണ ജനുവരി ആദ്യവാരത്തിലാണ് തണുപ്പ് വർദ്ധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.