ലോകത്ത് കാണേണ്ട 50 സ്ഥലങ്ങളിൽ ഒന്നായി കേരളത്തെ തെരഞ്ഞെടുത്തത് വിനോദ സഞ്ചാരമേഖലയ്ക്ക് ഗുണം ചെയ്യുമെന്ന്-മു​ഖ്യമന്ത്രി

ഉദുമ: കേരളത്തിൽ ആഭ്യന്തര ടൂറിസ്റ്റുകളുടെയും വിദേശ വിനോദസഞ്ചാരികളുടെയും എണ്ണത്തിൽ ഗണ്യമായ വർധന ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചത് വിനോദസഞ്ചാര മേഖലയെയാണ്. എന്നാൽ പ്രതിസന്ധി തരണം ചെയ്തു വിനോദസഞ്ചാരികൾ കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബേക്കൽ ബീച്ച് പാർക്കിൽ ബേക്കൽ ബീച്ച് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ലോകത്ത് കാണേണ്ട 50 സ്ഥലങ്ങളിൽ ഒന്നായി ടൈം മഗസിൻ കേരളത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇത് വിദേശ വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാൻ ഏറെ സഹായകമാകും. ട്രാവൽ ആൻഡ് ലേഷർ മെഗസിൻ ലോകത്തെ പ്രധാന വെഡിങ് സ്പോട്ടുകളിൽ ഒന്നായി കേരളത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇന്ത്യ ടുഡേയുടെ വിനോദസഞ്ചാര മേലേക്കുള്ള അവാർഡും കേരളത്തിലാണ് ലഭിച്ചത്. വിനോദസഞ്ചാര മേഖലയെ പരിപോഷിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സർക്കാർ ഊർജിതമായി തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു വിമാനയാത്ര നിരക്ക്ഗണ്യമായി വർദ്ധിപ്പിച്ചത് സഞ്ചാരികളുടെ വരവിനെ ബാധിക്കും. ദേശീയപാത വികസനം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം സാധ്യമാകുന്നതോടെ കേരളത്തിലേക്ക് കൂടുതൽ വിനോദ സഞ്ചാരികൾ എത്തും. കൂടുതൽ വിമാന സർവീസുകൾ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിൻറെ സമാധാനവും ശാന്തിയും നിലനിൽക്കേണ്ടത് അത്യാവശ്യമാണ്. ഇതുപോലുള്ള ഒരുമയുടെ ഉത്സവങ്ങൾ വിനോദസഞ്ചാരികളെ കൂടുതൽ ടൂറിസം കേന്ദ്രങ്ങളിലേക്ക് ആകർഷിക്കാൻ സഹായകമാകും. ബേക്കൽ ബീച്ച് ഫെസ്റ്റ് പോലുള്ള ഒരുമയുടെ കൂട്ടായ്മകൾ മറ്റ് ടൂറിസം കേന്ദ്രങ്ങൾക്കും മാതൃകയാക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബേക്കൽ ബീച്ച് ഫെസ്റ്റ് ലോക ശ്രദ്ധ നേടുന്ന ഫെസ്റ്റിവൽ ആയി മാറാൻ സാധിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.

സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ അധ്യക്ഷത വഹിച്ചു. റോബോട്ടിക് ഷോ തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. അക്വാട്ടിക് ഷോ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ വിശിഷ്ടാതിഥി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി. ബേബി ബാലകൃഷ്ണൻ എ.ഡി.എം എ.കെ രമേന്ദ്രൻ മുൻ എം.എൽ.എമാരായ കെ.വി. കുഞ്ഞിരാമൻ, കെ. കുഞ്ഞിരാമൻ കെ.പി. കുഞ്ഞിക്കണ്ണൻ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.വി ബാലകൃഷ്ണൻ മാസ്റ്റർ വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാർ രാഷ്ട്രീയകക്ഷി പ്രതിനിധികൾ പങ്കെടുത്തു. ബി.ആർ.ഡി.സി മാനേജിംഗ് ഡയറക്ടർ പി. ഷിജിൻസ്വാഗതവും മാനേജർ യു.എസ് പ്രസാദ് നന്ദിയും പറഞ്ഞു

Tags:    
News Summary - significant increase in the number of tourists in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.