ദുബൈ മഹാ നഗരത്തിലെ തിരക്ക് പിടിച്ച ജീവിത്തിന് ഒരൽപം ബ്രേക്ക് വേണമെന്ന് ആഗ്രിച്ചിരിക്കുമ്പോഴാണ് മുഖപുസ്തകത്തിലെ സഞ്ചാരി മുഖേന ഒരു ജോർജിയൻ യാത്ര കുറിപ്പ് കാണുന്നത്. അപ്പൊ മനസ്സിൽ ഉറപ്പിച്ചു. പിന്നീടങ്ങോട്ട് അതിന്റെ പണിപ്പുരയിൽ. ടൂർ ഏജൻസി വഴിയല്ലാത്തുകാരണം രണ്ടു ദിവസം എടുക്കേണ്ടിവന്നു ഇന്റർനെറ്റ് വഴി വിവരങ്ങൾ ശേഖരിക്കാൻ. കാലത്തു അഞ്ചു മണിക്ക് തന്നെ ഞങ്ങളെയും വഹിച്ചുള്ള എയർ ഇൻഡിഗോ വിമാനം തിബ്ലീസ് എയർപോർട്ടിൽ മുത്തമിട്ടു. മൂടൽ മഞ്ഞും ചാറ്റൽ മഴയും ഇളം കാറ്റും ഞങ്ങളെ വരവേറ്റു. ൈയൈിൽ കരുതിയ ജാക്കറ്റും വലിച്ചു കേറ്റി ഗൈഡ് പൗലോയുടെ കാറിന്റെ അടുത്തേക്ക് ലക്ഷ്യംവെച്ച് നടന്നു.
തൂവെള്ള നിറത്തിലുള്ള മഞ്ഞിൽ പൊതിഞ്ഞ കോക്കസ് മലനിരകൾ, ദൈവം അനുഗ്രഹിച്ച് നൽകിയ സൗന്ദര്യമുള്ള മനുഷ്യർ, വിസ്മയങ്ങൾ ഒളിപ്പിച്ചുവെച്ച നഗരങ്ങൾ, മുന്തിരി തോട്ടങ്ങളാൽ സമ്പന്നമായ ഗ്രാമങ്ങളും പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന കിഴക്കൻ യൂറോപ്യൻ രാജ്യത്തിന് വശ്യ മനോഹാരിത നൽകി. ഈ അടുത്ത കാലത്തായി ടൂറിസ്റ്റുകളുടെ വൻ പ്രവാഹമാണിവിടെ. പ്രത്യേകിച്ച് ജി.സി.സി രാജ്യങ്ങളിലുള്ളവർക്ക്. യു.എ.ഇ റെസിഡൻസ് ആയ ഇന്ത്യകാർക്ക് ഓൺ അറൈവൽ വിസയാണ്. പാവങ്ങളുടെ സ്വിറ്റ്സർലൻഡ് എന്നും ഇതിനു മലയാളികളുടെ ഇടയിൽ വിളിപ്പേരുണ്ട്. നഗരങ്ങളിലെ യാചകരായ സ്ത്രീകൾ, അന്നത്തിനായി കേയുന്ന വൃദ്ധകൾ എന്നിവ രാജ്യത്തിന്റെ സമ്പദ് ഘടന മനസിലാക്കി തന്നു. ഇവിടത്തെ മനുഷ്യരൊക്കെ ഇടത്തരക്കാരാണ്.
രാജ്യവും അത് പോലെ തന്നെ. കിഴക്കൻ യൂറോപ്പ് ആണെങ്കിലും എല്ലാത്തിനും ഒരു പഴമ തോന്നി. ട്രെയിൻ സ്റ്റേഷൻ, ഗവ. ഓഫീസുകൾ, കെട്ടിടങ്ങൾ എല്ലാം ഇടത്തരം. ക്രിസ്തുമസിനെ വരവേൽക്കാൻ തെരുവീഥികളും നഗരങ്ങളും എൽ.ഇ.ഡി ലൈറ്റുകളാൽ അലംകൃതമായിരുന്നു. പൗലോ എന്ന ജോർജിയൻ ഗൈഡാണ് ഞങ്ങളുടെ കഥയിലെ നായകൻ. ശാന്തതയും നർമവും ഒത്തിണങ്ങിയ ചെറുപ്പക്കാരൻ. ഏവിയേഷൻ അക്കാദമിയിൽ പഠിക്കുന്നതോടൊപ്പം പാർട്ട് ടൈമായി ടൂർ ഗൈഡ്. ഇതാണ് മൂപ്പരുടെ ഹോബി. സഞ്ചാരി ഗ്രൂപ് വഴി റഫർ ചെയ്ത് കിട്ടിയതാണ്. തിബ്ലിസിന്റെ ഹൃദയ ഭാഗത്ത് ഒഴുകുന്ന മിത്വറി നദിയുടെ നടപ്പാതയാണ് ബ്രിഡ്ജ് ഓഫ് പീസ്.
ഇതിന്റെ ഇരു വശങ്ങളിലാണ് ഓൾഡ് തിബ്ലിസും ന്യൂ തിബ്ലിസും സ്ഥിതിചെയ്യുന്നത്. കാല പഴക്കമുള്ള ചർച്ചുകൾ ജോർജിയയുടെ മറ്റൊരു അലങ്കാരമായിരുന്നു. സോലോലക കുന്നിപ്പുറത്തെ കേബ്ൾ കാർ റൈഡ് നഗരത്തിന്റെ മനോഹാരിതകളെ എന്റെ കാമറ കണ്ണുകൾ കൊണ്ട് ഒപ്പിയെടുത്തു. മദർ ഓഫ് ജോർജിയ ഇവിടുത്തെ മറ്റൊരു കാഴ്ചയാണ്. 20 മീറ്ററിന് മുകളിലുള്ള കോൺക്രീറ്റ് പ്രതിമ ഒരു കൈയിൽ സൗഹൃദത്തിന്റെ പ്രതീകമെന്ന അവർ അവകാശപ്പെടുന്ന വൈനും മറുകൈയിൽ ശത്രുക്കളെ അടയാളമായ വാളുമേന്തിയ സ്ത്രീ പ്രതിമ ഈ കുന്നിൻ പുറത്തെ മറ്റൊരു കാഴ്ചയാണ്.
നൂറ്റാണ്ടുകൾക്കു മുമ്പ് നിർമിച്ച നിക്കോളാസ് ചർച്ചും അതിനോട് ചേർന്നുനിൽക്കുന്ന നരികല ഫോർട്രസ് കോട്ടയും പഴമയുടെ ഒരായിരം കഥകൾ പറയുന്നതായിരുന്നു. പാറകൾ കൊണ്ട് നിർമിച്ച ഈ കോട്ടയുടെ ഉൾഭാഗത്തെ ആർക്കിടെക്ചർ വർക്ക് ഞങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തി. റൈക് പാർക്ക്, ബോട്ടാണിക്കൽ ഗാർഡൻ എന്നിവയും തിബ്ലിസ് മഹാ നഗരത്തിന്റെ സൗന്ദര്യം വിളിച്ചോതുന്നതായിരുന്നു. കുന്നിൻ മുകളിൽനിന്ന് നഗരത്തിലെ ഓരോ ഭാഗവും കാണാമായിരുന്നു. അവിടെ വെച്ച് ഞങ്ങൾ മത്സരിച്ചു ചിത്രങ്ങൾ പകർത്തി. എല്ലാം കഴിഞ്ഞ തിരിച്ചു വരുമ്പോൾ രാത്രിയുടെ അരണ്ട വെളിച്ചത്തിൽ ദീപാലൻങ്കൃതമായ ബ്രിഡ്ജ് ഓഫ് പീസ് കാണാൻ വളരെ മനോഹരമായി തോന്നി.
വൈൻ, പന്നി മാംസം സുലഭമായ തിബ്ലിസ് നഗരത്തിൽ ഹലാൽ റസ്റ്റാറണ്ട് ലഭ്യത കുറവ്, കഫറ്റീരിയ ഫീൽഡിൽ ഉള്ള ഞങ്ങൾക്ക് നല്ലൊരു ബിസിനസിന് ചാൻസ് ഉണ്ടെന്ന് ചിന്തിപ്പിച്ചു. അത് പ്രകാരം വരുന്നതിന്റെ അവസാന ദിവസം പൗലോ ഒരു ബിസിനസ് മീറ്റിങ് ഒരുക്കി. ഈജിപ്തുകാരനും ജോർജിയൻ പാസ്പോർട്ട് ഹോൾഡറുമായ ജാസിം സഹലുമായുള്ള കൂടിക്കാഴ്ച അവിടത്തെ ബിസിനസ് സാധ്യതകളെ പഠിക്കാനും മനസിലാക്കാനും സാധിച്ചു എന്നത് ഞങ്ങളെ യാത്രക്ക് കൂടുതൽ കളർ നൽകി.
പ്രാർഥനക്ക് വേണ്ടി പള്ളി തിരക്കിയപ്പോയാണ് മുസ്ലിം പള്ളികൾ വളരെ വിരളമായിരുന്നുവെന്നും അല്ലെങ്കിൽ ഇല്ല എന്നു തന്നെ മനസിലാക്കാൻ കഴിഞ്ഞത്. കൂടുതൽ അന്വേഷിച്ചപ്പോ തിബ്ലിസ് നഗരത്തിന്റെ തെക്ക് ഭാഗത്തെ ഉയർന്ന പ്രദേശത്ത് മസ്ജിദ് ഉണ്ടെന്നും വെള്ളിയാഴ്ച്ച ജുമുഅ നടക്കാറുണ്ടെന്നും ഭക്ഷണം കഴിക്കാറുള്ള താജ് ഹോട്ടലിലെ ഒരു ഇന്ത്യൻ വംശജനായ തമിഴൻ പറഞ്ഞു. നിർഭാഗ്യ വശാൽ ഞങ്ങൾക്ക് അവിടെ എത്താനോ പ്രാർഥന നടത്താനോ സാധിച്ചില്ല.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.