ലോകത്തില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ നിരന്തരം ഇടംപിടിക്കാറുള്ള ടൂറിസം കേന്ദ്രമാണ് കൊച്ചി. കൊച്ചിയിലെ ടൂറിസം സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി കൂടുതൽ സഞ്ചാരികളെ ആകർഷിക്കുകയാണ് ടൂറിസം വകുപ്പിന്റെ ലക്ഷ്യം
കൊച്ചി: ഫോർട്ട് കൊച്ചി ബീച്ച് നവീകരണമടക്കം ജില്ലയിലെ വിനോദ സഞ്ചാര മേഖലക്ക് കരുത്ത് പകരാൻ കോടികളുടെ പദ്ധതികൾ ഒരുങ്ങുന്നു. 2.85 കോടിയുടെ ബീച്ച് നവീകരണമാണ് ഇതിൽ പ്രധാനം. ബീച്ചിന്റെ വികസനത്തിലൂടെ ഈ പ്രദേശത്തെ കൊച്ചിയിലെ പ്രധാന ഹാങ്ഔട്ട് സ്ഥലങ്ങളിൽ ഒന്നാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ബീച്ച് പ്രദേശത്ത് സാമൂഹിക വിരുദ്ധരടക്കം താവളമാക്കുന്ന സാഹചര്യവും ഉള്ളതിനാൽ വൈകുന്നേരത്തിന് ശേഷം ഈ മേഖല സന്ദർശിക്കാൻ മിക്ക സന്ദർശകരും മടിക്കുന്നു. ഇതിന് പരിഹാരമെന്ന നിലയിലാണ് നവീകരണ പ്രവർത്തനങ്ങൾ.
കളമശ്ശേരിയിൽ ഏലൂർ മെട്രോ സ്റ്റേഷനോട് ചേർന്ന് മറ്റൊരു ബൃഹത് സൗന്ദര്യ പദ്ധതിയും ഒരുങ്ങുന്നു. 94 ലക്ഷം രുപയുടെ പദ്ധതിക്ക് ബുധനാഴ്ചയാണ് ഭരണാനുമതി ലഭിച്ചത്. ഇവിടെ ഓപൺ ജിം, ഇരിപ്പിടങ്ങൾ, വൈദ്യുത അലങ്കാരങ്ങൾ, ടോയ്ലറ്റ് കോംപ്ലക്സ് എന്നിവ സജ്ജമാക്കും.
കളമശേരി മണ്ഡലത്തിലെ തടിക്കടവ് പാലം സൗന്ദര്യവത്കരിക്കുന്നതിനും 68.92 ലക്ഷത്തിന്റെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ജില്ലയിൽ ആദ്യമായാണ് ഒരു പാലത്തിന് ഇത്തരത്തിലുള്ള സൗന്ദര്യവത്കരണ ജോലികൾ നടക്കുന്നത്. ആലങ്ങാട് പഴന്തോട് ടൂറിസം ഡെസ്റ്റിനേഷനായി വികസിപ്പിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.