ഗൂഡല്ലൂർ: ഉഷ്ണമേഖല പ്രദേശങ്ങളിൽനിന്ന് നീലഗിരിയിലേക്ക് വിനോദസഞ്ചാരികളുടെ വരവ് കൂടി. ശനി, ഞായർ ദിവസങ്ങളിലാണ് കൂടുതൽപേർ വരുന്നത്. കോവിഡ് മഹാമാരിമൂലം രണ്ടു വർഷമായി നീലഗിരിയിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് നിരോധിച്ചിരുന്നു. ഇ-പാസ്, ആർ.ടി.പി.സി.ആർ, രണ്ട് വാക്സിൻ എന്നിവ നിർബന്ധമാക്കിയിരുന്നു.
ഇത് ടൂറിസ്റ്റുകളുടെ വരവ് കുറച്ചു. അതിർത്തികളിൽ പരിശോധനകൾ കുറഞ്ഞതും നിബന്ധനകൾ തളർത്തിയതും കാരണം ഊട്ടി, കുന്നൂർ, ഗൂഡല്ലൂർ, മുതുമല എന്നിവിടങ്ങളിലേക്ക് നാടുകാണി, ചോലാടി, പാട്ടവയൽ വഴി ധാരാളം ടൂറിസ്റ്റുകൾ എത്തുകയാണ്. ഇത് വിനോദസഞ്ചാര മേഖലയെയും ഗൂഡല്ലൂർ, ഊട്ടി, കുന്നൂർ നഗരങ്ങളെയും സജീവമാക്കി. ഞായറാഴ്ച മാത്രം രാവിലെ മുതൽ ഊട്ടിയിലേക്ക് കേരളത്തിൽനിന്ന് വാഹനങ്ങളുടെ ഒഴുക്കാണ്.
രണ്ടു വർഷമായി ഊട്ടി വസന്തോത്സവവും പുഷ്പപ്രദർശനവും എല്ലാം റദ്ദാക്കിയിരുന്നു. ഈ വർഷം പുഷ്പപ്രദർശനവും സമ്മർ ഫെസ്റ്റിവലും നടത്താനുള്ള ഒരുക്കത്തിലാണ് ജില്ല ഭരണകൂടവും ടൂറിസം വകുപ്പും. ഒരുക്കത്തിന്റെ ഭാഗമായി ബൊട്ടാണിക്കൽ ഗാർഡൻ, കുന്നൂർ സിംസ്പാർക്ക്, ദൊഢബെഢ മുനമ്പ്, ഊട്ടി ബോട്ട് ഹൗസ് എന്നിവിടങ്ങളിൽ പുതിയ പൂക്കളുടെ തൈകളാണ് നട്ടിരിക്കുന്നത്. ഏപ്രിൽ, മേയ് ആവുന്നതോടെ ഇവയെല്ലാം പൂത്തുതുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.