ബാലുശ്ശേരി: ബാലുശ്ശേരി കുറുെമ്പായിൽ അങ്ങാടിയിൽനിന്ന് അഞ്ചു കിലോമീറ്റർ മല കയറിയാൽ ‘മലബാറിെൻറ ഗവി’യിൽ എത്താം. സമുദ്ര നിരപ്പിൽനിന്ന് 2000ത്തോളം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന വയലടക്ക് ‘മലബാറിെൻറ ഗവി’ എന്ന വിളിപ്പേര് സഞ്ചാരികൾ അറിഞ്ഞ് നൽകിയതാണ്. വയലട ഹിൽ സ്റ്റേഷനിൽ ഇത്തവണ ഒാണാഘോഷത്തോടനുബന്ധിച്ച് സഞ്ചാരികളുടെ തിരക്കായിരുന്നു. വയലടയിലേക്കുള്ള റോഡിൽ ഹെയർപിൻ വളവുകളും ഇരുവശങ്ങളിലുമായി അരുവികളും വെള്ളച്ചാട്ടങ്ങളുമുണ്ട്. തോരാട് മല, വയലട ഭാഗങ്ങളിൽ റിസോർട്ടുകളും പണികഴിപ്പിച്ചിട്ടുണ്ട്.
വയലടയിൽനിന്ന് രണ്ടു കിലോമീറ്ററോളം സഞ്ചരിച്ച് മലകയറിയാൽ മുള്ളൻപാറയിലുമെത്താം. സഞ്ചാരികൾക്ക് ഏറെ പ്രിയങ്കരമായ മുള്ളൻപാറയിൽ നിന്നുള്ള കാഴ്ച നയനാനന്ദകരമാണ്. മലമടക്കുകൾക്കിടയിലൂടെ വളഞ്ഞുപുളഞ്ഞൊഴുകുന്ന കക്കയം റിസർവോയറിെൻറ വിദൂര കാഴ്ച ആരെയും ആകർഷിക്കും. മുള്ളൻപാറയിൽ അപകടസാധ്യത കുറവായതിനാൽ കുട്ടികളടക്കമുള്ള കുടുംബങ്ങൾ ഇവിടേക്ക് നടന്നെത്തുന്നുണ്ട്.
കൂരാച്ചുണ്ട് 26ാം മൈലിൽനിന്ന് വയലട കോട്ടക്കുന്ന് ഭാഗത്തേക്ക് പുതിയ റോഡ് നിർമിച്ചിട്ടുണ്ട്. കോട്ടക്കുന്ന് ആദിവാസി കോളനിയിൽ അഞ്ചോളം പണിയ കുടുംബങ്ങൾ താമസിക്കുന്നു. ടൂറിസം കോറിഡോർ പദ്ധതിയിൽ ഉൾപ്പെടുത്തി കണയേങ്കാട് മുതൽ വയലട വരെ വിപുലമായ ടൂറിസം പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. 3.4 കോടി രൂപ വയലടയിലെ ടൂറിസം വികസനത്തിനായി ചെലവിടാനായി പദ്ധതി തയാറാക്കിവരുകയാണ്. കോഴിക്കോട്ടുനിന്ന് വയലടയിലേക്ക് ഒരു കെ.എസ്.ആർ.ടി.സി ബസ് മാത്രമാണ് ഇപ്പോൾ സർവിസ് നടത്തുന്നത്. കുറുെമ്പായിൽ, തലയാട് ഭാഗങ്ങളിൽനിന്ന് സ്വകാര്യ ജീപ്പുകളും സർവിസ് നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.