ചെപ്പാറയുടെ നിശബ്ദ സൗന്ദര്യം

കിലോ മീറ്ററോളം വ്യാപിച്ചുകിടക്കുന്ന ഒരു ഭീമന്‍ പാറ. പുരാതന യുഗത്തിലെ അടയാളം അവശേഷിപ്പിക്കുന്ന മുനിയറ, താഴെ വിശാലമായ

പച്ചപ്പ്, തൃശൂര്‍ നഗരത്തിന്‍െറ ദൂരക്കാഴ്ച, മച്ചാട് മലനിരകളുടെ സൗന്ദര്യം...നല്ളൊരു സായാഹ്ന കാഴ്ച കാണാമെന്ന്  കരുതിയത്തെുന്നവര്‍ക്ക്  വിരുന്നൊരുക്കുന്ന തൃശൂര്‍ ജില്ലയിലെ  ‘ ചെപ്പാറ ’യെന്ന കരിമ്പാറക്കെട്ട് കരുതി വെക്കുന്ന മറ്റൊന്നു കൂടിയുണ്ട്,  മൂളിയത്തെുന്ന എപ്പോഴും വീശിയടിക്കുന്ന കാറ്റിന്‍െറ മര്‍മരം. പ്രകൃതിയുടെ നിശബ്ദസൗന്ദര്യം നുകരാന്‍ മറ്റെന്ത് വേണം.
തൃശൂര്‍ ജില്ലയില്‍ നിന്ന് 20 കിലോമീറ്റര്‍. വാഹനത്തില്‍ ഏകദേശം ഒരുമണിക്കൂര്‍. തൃശൂര്‍- വടക്കാഞ്ചേരി റൂട്ടില്‍ അത്താണിയില്‍ നിന്ന് തിരിഞ്ഞ് ചോറ്റുപാറ-പൂമലയിലേക്ക് കയറ്റം കയറണം. അവിടെനിന്ന് ഏകദേശം അരമണിക്കൂര്‍ മതി ചെപ്പാറയിലത്തൊന്‍. പൂമല, പത്താഴക്കുണ്ട്, ചെപ്പാറ.... ഈ മൂന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഈ യാത്ര അവിസ്മരണീയമാക്കാം. കാരണം തൊട്ടടുത്തുള്ള പ്രദേശങ്ങളാണിവ.  മുളങ്കുന്നത്തുകാവ്, തെക്കുംകര
പഞ്ചായത്തുകളിലുള്‍പ്പെടുന്നതാണ് ഈ പ്രദേശങ്ങള്‍.  ഭൂപ്രകൃതി അനുസരിച്ച് ഇടനാട്, മലനാട് പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുളാണിവ. 500 മീറ്റര്‍ നീളത്തില്‍ ഒരു കിലോ മീറ്റര്‍ വ്യാപിച്ചുകിടക്കുന്ന ചെങ്കുത്തായതും പരന്നതുമായ പാറയുടെ സാന്നിധ്യം. ട്രക്കിങ്ങിനുള്ള സാധ്യതയേറെയുള്ളതാണിവിടം. പൂമല, പത്താഴക്കുണ്ട് അണക്കെട്ടുകളുടെ ജലാശയ ദൃശ്യവും പച്ചപ്പും ആരെയും ആകര്‍ഷിക്കും. വാഴാനി, പൂമല, പത്താഴക്കുണ്ട് അണക്കെട്ടുകളെയും ചെപ്പാറക്കുന്നിനെയും ബന്ധിപ്പിക്കുന്ന ടൂറിസം ഇടനാഴി പദ്ധതി ഇനിയും വെളിച്ചം കണ്ടിട്ടില്ല. .
അസ്തമയം കാണാന്‍ വിനോദസഞ്ചാരികളുടെ തിരക്കാണ് ഇവിടെ. കാറ്റിന്‍െറ സംഗീതം കേട്ട് പാറമുകളില്‍ നിന്നുള്ള ആ  അസ്തമയം കാണല്‍ അപൂര്‍വ അനുഭവമാണ് സമ്മാനിക്കുക. മണ്‍മറഞ്ഞുപോയ സംസ്കൃതിയുടെ ഒരു പിടി
കഥകളുണ്ട് ചെപ്പാറക്ക് പറയാന്‍. ഇവിടെ കണ്ടത്തെിയ മുനിയറകള്‍ ചെപ്പാറയുടെ പൗരാണിക പ്രൗഡി വിളിച്ചോതുന്നു. ഐതിഹ്യങ്ങളോ കഥകളോ ഒന്നുമില്ല, ഈ പ്രദേശത്തിന് പറയാന്‍. വനമേഖലയായിരുന്നു ഈ പ്രദേശം. ഇന്നിപ്പോള്‍ കുടിയേറ്റമേഖയായി.  മുനിയറകള്‍ അനാഥാവസ്ഥയിലാണ്.  ചെപ്പാറക്കുന്നിനെ പൂര്‍ണ്ണമായി ഇന്നത്തെ രീതിയില്‍ സംരക്ഷിച്ച് അവിടെയുള്ള മുനിയറകള്‍ പുരാവസ്തുവകുപ്പിന്‍്റെ സംരക്ഷണത്തിലാക്കുകയാണ് വേണ്ടത്.
മറ്റൊരു മനോഹര പ്രദേശം കൂടി സന്ദര്‍ശിച്ച് നമുക്ക് മടങ്ങാം. ചെപ്പാറക്ക് തൊട്ടുതാഴെ , തൃശൂരില്‍ നിന്ന് വില്ലടം വഴി വടക്കാഞ്ചേരിക്ക ്പോകും വഴി കുണ്ടൂക്കാടിനടുത്ത് ഒരു വലിയ ക്വാറിയുണ്ട്. പാറയെടുത്ത് സൃഷ്ടിക്കപ്പെട്ട ഒരു വലിയ തടാകവും. ഭീമന്‍ ജലസംഭരണിയാണിത്. ജലസംഭരണിക്ക് നടുവില്‍ ഒരു തുരുത്തുമുണ്ട്. ഒട്ടേറെ സിനിമകളുടെയും ടെലി സീരിയലുകളുടെയും ലൊക്കേഷന്‍
കൂടിയായി ഇത് മാറിക്കഴിഞ്ഞു. മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക്  ഇവിടെ നിന്ന് ജലം വിതരണം ചെയ്യാനുള്ള പദ്ധതിയും ആസൂത്രണം ചെയ്തിരുന്നു.
ചെപ്പാറയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ മാറിയാണ് പത്താഴക്കുണ്ട് ഡാം സ്ഥിതി ചെയ്യുന്നത്. 110 മീറ്റര്‍ നീളത്തില്‍ 16 മീറ്റര്‍ ഉയരത്തിലുള്ള ഡാം 1978ലാണ് കമീഷന്‍ ചെയ്തത്.  മനോഹരമായ ജലാശയം, ശാന്തമായ അന്തരീക്ഷം, പച്ചപ്പിന്‍െറ സൗന്ദര്യം ഏറെയുള്ള പ്രദേശത്ത് വിനോദസഞ്ചാരികള്‍ അധികം എത്താറില്ല.  ഇനിയും നഷ്ടമാവാത്ത പച്ചപ്പിന്‍െറ സൗന്ദര്യം ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവരെ, സൗന്ദര്യം തേടുന്നവരെ ....ചെപ്പാറ നിങ്ങളെ കാത്തിരിക്കുകയാണ്.

 


 
ഫോട്ടോ: ജോണ്‍സണ്‍ വി ചിറയത്ത്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.