വിദേശ നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾക്കെതിരെ നടപടി

ജിദ്ദ: സൗദി അറേബ്യയിൽ മറ്റു രാജ്യങ്ങളിലെ നമ്പർ പ്ലേറ്റുകളുമായി നിശ്ചിതകാലത്തിൽ കൂടുതൽ ഒാടുന്ന വാഹനങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന്​ ജനറൽ ട്രാഫിക്​ വകുപ്പി​ൻെറ മുന്നറിയിപ്പ്​. രാജ്യത്തെത്തി​ ആറു​മാസം കഴിഞ്ഞ വാഹനങ്ങൾക്കെതിരെയാണ്​ ശിക്ഷ നടപടി.​ വാഹന ഉടമകൾ മൂന്നു മാസത്തിനുള്ളിൽ അതത്​ മേഖല ട്രാഫിക്​ ഒാഫിസുമായി ബന്ധപ്പെട്ട്​ രജിസ്​റ്റർ ചെയ്​ത്​ നമ്പർ പ്ലേറ്റ്​ മാറ്റണമെന്ന്​ ട്രാഫിക്​ വകുപ്പ്​ ജനുവരിയിൽ ​ആവശ്യപ്പെട്ടിരുന്നു​. വാഹന രജിസ്​ട്രേഷൻ നടപടികൾ പൂർത്തിയാക്കാനായിരുന്നു ഉത്തരവ്​​. നിശ്ചിത കാലാവധി തീർന്നിട്ടും ട്രാഫിക്​ ഒാഫിസുകളിലെത്താത്ത വാഹനങ്ങൾക്കെതിരെയായിരിക്കും ശിക്ഷ നടപടികളുണ്ടാകുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.