മാധ്യമം വെളിച്ചം SSLC Helpline: സംശയങ്ങൾ വാട്സ്ആപ് ചെയ്യൂ; അധ്യാപകർ മറുപടി നൽകും

മാധ്യമം വെളിച്ചം എസ്.എസ്.എൽ.സി ഹെൽപ്പ് ലൈൻ Call Your Teacher മാർച്ച് 28 മുതൽ ആരംഭിക്കുന്നു. അതിന് മുന്നോടിയായി വാട്സ്ആപ് വഴി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സംശയങ്ങൾ ചോദിക്കാം.

പത്താം ക്ലാസിലെ എല്ലാ വിഷയങ്ങളുടെയും മാതൃക ചോദ്യപേപ്പറുകൾ കൂട്ടുകാർ പരിചയപ്പെട്ടുകഴിഞ്ഞല്ലോ. കൂടാതെ മോഡൽ പരീക്ഷ ചോദ്യപേപ്പറുകളും ലഭ്യമായി. ഇനിയും സംശയങ്ങൾ നിങ്ങൾക്ക് ബാക്കിയാണോ? പരീക്ഷ സംബന്ധിയായ സംശയങ്ങൾ വെളിച്ചത്തിന് വാട്സ്ആപ് ചെയ്യൂ. വിദഗ്ധ അധ്യാപകർ മറുപടി നൽകും

നിബന്ധനകൾ

●ദീർഘ ചോദ്യങ്ങൾ ഒഴിവാക്കുക

●സംശയം ചോദിക്കുന്ന വിദ്യാർഥികൾ പേര്, സ്കൂൾ, സ്ഥലം എന്നിവയും രക്ഷിതാക്കൾ പേര്, സ്ഥലം എന്നിവയും രേഖപ്പെടുത്തണം

●രണ്ട് ചോദ്യങ്ങളിൽ കൂടരുത്

●വോയ്സ്/ടെക്സ്റ്റ് സന്ദേശങ്ങളിലൂടെ സംശയങ്ങൾ ആരായാം (കോളുകൾ സ്വീകരിക്കുന്നതല്ല)

●തന്നിരിക്കുന്ന തീയതിക്ക് ശേഷം ലഭിക്കുന്ന സന്ദേശങ്ങൾ സ്വീകരിക്കുന്നതല്ല

വാട്സ്ആപ് നമ്പർ: 9645006106

സംശയങ്ങൾ അ​യക്കേണ്ട തീയതി: മാർച്ച് 21, 22, 23 തിരഞ്ഞെടുത്ത ചോദ്യങ്ങൾക്ക് മൂന്നു ദിവസത്തിനകം മറുപടി ലഭിക്കും

Tags:    
News Summary - Madhyamam Velicham SSLC Helpline Call Your Teacher

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-26 12:34 GMT
access_time 2024-02-26 12:24 GMT