സാമൂഹ്യശാസ്ത്രം I സാമൂഹ്യശാസ്ത്രം II പുസ്തകങ്ങളിലായി 21 യൂനിറ്റുകളെയാണ് കുട്ടികൾ പൊതുപരീക്ഷയെ അഭിമുഖീകരിക്കേണ്ടത്. എല്ലാ യൂനിറ്റുകളിൽനിന്നും ഫോക്കസ് ഏരിയയും നോൺ ഫോക്കസ് ഏരിയയും വേർതിരിച്ച് നൽകിക്കഴിഞ്ഞു. രണ്ടിൽനിന്നും തുല്യ അനുപാതത്തിലായിരിക്കും ചോദ്യങ്ങൾ ഉണ്ടാവുക.
120 സ്കോർ ചോദ്യപേപ്പറിൽ കുട്ടികൾക്ക് പരമാവധി 80 സ്കോർ ചോദ്യങ്ങൾ മാത്രമാവും എഴുതാൻ സാധിക്കുന്നത്. അതിൽ 56സ്കോർ ഫോക്കസ് ഏരിയയിൽനിന്നുമായിരിക്കും. അതിനാൽ ഫോക്കസ് ഏരിയയിൽ മാത്രം ശ്രദ്ധയൂന്നുന്ന കുട്ടികൾക്ക് എ, എപ്ലസ് ഗ്രേഡുകൾ കിട്ടാനുള്ള അവസരം നഷ്ടമാവും.
ഉയർന്ന സ്കോറിനുള്ള ചോദ്യങ്ങൾ (6,8) സമയനഷ്ടം കൂടാതെ എഴുതി പൂർത്തിയാക്കുക എന്നത് കുട്ടികൾക്ക് ഒരു വെല്ലുവിളിയാകും. സ്കോറിനനുസരിച്ച് ഉത്തരങ്ങൾ ക്രമീകരിക്കുന്നത് സമയബന്ധിതമായി പരീക്ഷ എഴുതി പൂർത്തീകരണത്തിന് കുട്ടികളെ സഹായിക്കും. ഉയർന്ന സ്കോർ ചോദ്യങ്ങൾക്ക് സൂചനകൾ നൽകിയിട്ടുണ്ടെങ്കിൽ അവക്ക് പ്രാധാന്യം നൽകി ഉത്തരമെഴുതേണ്ടതാണ്.
ചോദ്യങ്ങളിൽ ഒന്നിലധികം ഘട്ടങ്ങളോ, സൂചനകളോ കണ്ടെന്നിരിക്കാം. അവ ഓരോന്നിലൂടെയും കടന്നുപോകുമ്പോഴാണ് പൂർണ സ്കോർ ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.