നിലപാടുകൾ ആവർത്തിച്ചുറപ്പിച്ച ദിനം

രജതജൂബിലി ആഘോഷ വേദിയിൽ ഹ​രീ​ഷ് ശി​വ​രാ​മ​കൃ​ഷ്ണ​നും സി​ത്താ​ര കൃ​ഷ്ണ​കു​മാ​റും 'മായാഗീതങ്ങൾ' അവതരിപ്പിക്കുന്നുേകരളത്തിെന്റ സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ മണ്ഡലങ്ങളിൽ പുതു വായനയുടെ ചരിത്രമെഴുതിയ മാധ്യമം ആഴ്ചപ്പതിപ്പിന്‍റെ 25ാം വാർഷികാഘോഷങ്ങൾ ജനപങ്കാളിത്തംകൊണ്ടും നിലപാടുകളുടെ ആവർത്തിച്ചുറപ്പിച്ച പ്രഖ്യാപനങ്ങൾകൊണ്ടും അവിസ്മരണീയമായി. ജ്ഞാനപീഠ ജേതാവ് ദാമോദർ മൗജോ ഔപചാരിക ഉദ്ഘാടനം നിർവഹിച്ച ആഘോഷത്തിന്‍റെ പകലിരവിന് രാജ്യത്തെ പൊരുതുന്ന മാധ്യമപ്രവർത്തകരും ടി. പത്മനാഭനുൾപ്പെടുന്ന സാംസ്കാരിക ലോകത്തെ പ്രമുഖരും ആയിരക്കണക്കിന് വായനപ്രേമികളും സാക്ഷികളായി. അരികുമനുഷ്യരെ...

രജതജൂബിലി ആഘോഷ വേദിയിൽ ഹ​രീ​ഷ് ശി​വ​രാ​മ​കൃ​ഷ്ണ​നും സി​ത്താ​ര കൃ​ഷ്ണ​കു​മാ​റും 'മായാഗീതങ്ങൾ' അവതരിപ്പിക്കുന്നുേകരളത്തിെന്റ സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ മണ്ഡലങ്ങളിൽ പുതു വായനയുടെ ചരിത്രമെഴുതിയ മാധ്യമം ആഴ്ചപ്പതിപ്പിന്‍റെ 25ാം വാർഷികാഘോഷങ്ങൾ ജനപങ്കാളിത്തംകൊണ്ടും നിലപാടുകളുടെ ആവർത്തിച്ചുറപ്പിച്ച പ്രഖ്യാപനങ്ങൾകൊണ്ടും അവിസ്മരണീയമായി. ജ്ഞാനപീഠ ജേതാവ് ദാമോദർ മൗജോ ഔപചാരിക ഉദ്ഘാടനം നിർവഹിച്ച ആഘോഷത്തിന്‍റെ പകലിരവിന് രാജ്യത്തെ പൊരുതുന്ന മാധ്യമപ്രവർത്തകരും ടി. പത്മനാഭനുൾപ്പെടുന്ന സാംസ്കാരിക ലോകത്തെ പ്രമുഖരും ആയിരക്കണക്കിന് വായനപ്രേമികളും സാക്ഷികളായി. അരികുമനുഷ്യരെ ചേർത്തുനിർത്തിയ മലയാളികളുടെ ബോധമണ്ഡലത്തിൽ ഇടപെടലുകളുടെ പുതു ഭാഷ്യമെഴുതിയ മാധ്യമം ആഴ്ചപ്പതിപ്പ് കൂടുതൽ കരുത്തോടെ പ്രയാണം തുടരുമെന്ന് ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ സുവർണ ജൂബിലി പ്രഖ്യാപനം നടത്തി. എഴുത്തുകാരും ആർട്ടിസ്റ്റുകളും മാധ്യമ പ്രവർത്തകരും അനുഭവങ്ങളും ചിന്തകളും പങ്കുെവച്ചു.

സാഹിത്യത്തിന്‍റെ സുവർണരേഖയിൽനിന്ന് പുറന്തള്ളപ്പെട്ടവരുടെ ശബ്ദമാണ് 'മാധ്യമ'മെന്ന് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്ത ജ്ഞാനപീഠ ജേതാവും കൊങ്കണി സാഹിത്യകാരനുമായ ദാമോദർ മൗജോ അഭിപ്രായപ്പെട്ടു. എഴുത്തിൽനിന്നും ജീവിതത്തിൽനിന്നും പുറത്തായിപ്പോയവരെ 'മാധ്യമം' ഒപ്പം നിർത്തി. അരികുവത്കരിക്കപ്പെട്ടവരുടെ ശബ്ദമായിരുന്നു അത്. അതികായന്മാർ സാഹിത്യം ഭരിക്കുമ്പോൾ മുന്നോട്ടുപോകാനിടമില്ലാതെ വലഞ്ഞ പുതുതലമുറക്കുള്ള വളർച്ചയുടെ ചവിട്ടുപടികൂടിയായിരുന്നു 'മാധ്യമം'^ അദ്ദേഹം പറഞ്ഞു.

കോർപറേറ്റുകളും വൻ ഭൂവുടമകളും ആഗോള വ്യവസായ സാമ്രാജ്യങ്ങൾ സൃഷ്ടിച്ചവരും പങ്കിട്ടെടുത്ത രാജ്യത്ത് അതിനെതിരായ പോരാട്ടങ്ങളിൽ 'മാധ്യമം' മുന്നിൽതന്നെയുണ്ടാകുമെന്ന് ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ വ്യക്തമാക്കി. കോർപറേറ്റുകൾക്കെതിരെ ശബ്ദിക്കരുതെന്നാണ് ചിലർ കൽപിക്കുന്നത്. ജനവിരുദ്ധ നയങ്ങൾ ഏതു സർക്കാർ കാണിച്ചാലും അതിനെതിരെ ശബ്ദിക്കുകതന്നെ ചെയ്യും. അനേകം കോടികൾ പട്ടിണി കിടക്കുന്ന ഈ രാജ്യത്ത് സർക്കാർ അതിന് പരിഹാരം കാണാതെ കോർപറേറ്റുകളെ പൂർണമായി വളർത്തി. രാജ്യം തീറെഴുതിക്കൊടുത്തു. ജനങ്ങളെ വിശ്വാസത്തിലെടുത്ത് കൂടുതൽ ശക്തമായി ആവേശത്തോടുകൂടി മുന്നോട്ടുപോവാനാണ് 'മാധ്യമം' തീരുമാനിച്ചിരിക്കുന്നത്. നല്ലവരായ ജനങ്ങളിൽ വിശ്വാസമുണ്ട്. കർഷകസമരത്തിലൂടെ സർക്കാറിനെ മുട്ടുകുത്തിച്ച ജനങ്ങളിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. കാലത്തെയും മാറ്റത്തെയും ഉൾക്കൊണ്ട് ഇനിയും കാലങ്ങളോളം 'മാധ്യമം' മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പ് ര​ജ​ത​ജൂ​ബി​ലി പ​തി​പ്പ് മാധ്യമം പീരിയോഡിക്കൽസ് മുൻ എഡിറ്റർ വി.​എ. ക​ബീ​ർ എഴുത്തുകാരൻ ഫ്രാ​ൻ​സി​സ് നൊ​റോ​ണ​ക്കു ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

'മാധ്യമം' മനുഷ്യർക്കു വേണ്ടിയുള്ള പ്രസിദ്ധീകരണമായിത്തന്നെയാണ് ഇത്രയും കാലം പ്രവർത്തിച്ചത് എന്ന കാര്യത്തിൽ അതിന്റെ സ്ഥാപകർക്ക് അഭിമാനിക്കാമെന്ന് കഥാകൃത്ത് ടി. പത്മനാഭൻ മുഖ്യപ്രഭാഷണം നടത്തവേ പറഞ്ഞു.

മാധ്യമ സെമിനാർ

രാവിലെ ആഴ്ചപ്പതിപ്പിന്‍റെ ഇടപെടലുകളുടെ നേർചിത്രമായി സംഘടിപ്പിച്ച എക്സിബിഷൻ 'ടെലിഗ്രാഫ്' എഡിറ്റർ ആർ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന മാധ്യമസെമിനാറിൽ രാജ്യത്തെ പ്രതിപക്ഷ പത്രാധിപന്മാരും മുതിർന്ന മാധ്യമപ്രവർത്തകരും നിലപാടുകൾ തുറന്നു പ്രഖ്യാപിച്ചു. 'ദ വയർ' ഓൺലൈൻ പത്രത്തിന്റെ സ്ഥാപക എഡിറ്റർ എം.കെ. വേണു, 'ദ ടെലിഗ്രാഫ്' എഡിറ്റർ ആർ. രാജഗോപാൽ, 'കാരവൻ' എക്സിക്യൂട്ടിവ് എഡിറ്റർ വിനോദ് ജോസ്, 'ഏഷ്യാനെറ്റ് ന്യൂസ്' എഡിറ്റോറിയൽ ഉപദേശകൻ എം.ജി. രാധാകൃഷ്ണൻ, സ്വതന്ത്ര മാധ്യമപ്രവർത്തക എം. സുചിത്ര, മാധ്യമം അസോസിയറ്റ് എഡിറ്ററും മീഡിയവൺ എം.ഡിയുമായ ഡോ. യാസീൻ അശ്റഫ് എന്നിവർ പങ്കെടുത്തു. മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ മോഡറേറ്ററായിരുന്നു. ഒരുകാലത്തുമില്ലാത്തപോലെ മാധ്യമങ്ങൾ ഭൂരിപക്ഷ‍ മതാധിപത്യത്തിന് വേണ്ടി 'കർസേവ' നടത്തുന്ന അസാധാരണകാലമാണെന്ന് 'ഏഷ്യാനെറ്റ് ന്യൂസ്' എഡിറ്റോറിയൽ ഉപദേശകൻ എം.ജി. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. മാധ്യമങ്ങൾ തന്നെ സ്വയം സന്നദ്ധമായി ഒരു ഭരണകൂടത്തിനും ഭൂരിപ‍ക്ഷ മതാധിപത്യത്തിനും അനുകൂലമായ നിലപാട് സ്വീകരിക്കുന്നത് ആദ്യമായിട്ടായിരിക്കും. സമൂഹം അത്തരത്തിൽ പരുവപ്പെട്ടിരിക്കുന്നു. അടിയന്തരാവസ്ഥക്കാലത്ത് അടിച്ചമർത്തൽ നേരിട്ട് ഭയപ്പാടോടുകൂടിയാണ് മാധ്യമങ്ങൾ വഴങ്ങിയതെങ്കിൽ ഇന്ന് അങ്ങനെയല്ല എന്നതാണ് വ്യത്യസ്തത. മാധ്യമങ്ങളും സമൂഹം ആകെയും സ്വയം വഴങ്ങുകയാണെന്ന് തിരിച്ചറിഞ്ഞാൽ മാത്രമെ ഇതിന് എതിരായ പ്രതിരോധ പ്രവർത്തനത്തെക്കുറിച്ച് ആലോചിക്കാനെങ്കിലും കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമ സെമിനാറില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.പി. ഭാസ്കര്‍ ഓൺലൈനായി പങ്കെടുത്തു. കാലം അടിച്ചേല്‍പിക്കുന്ന പ്രതിസന്ധികള്‍ മറികടക്കാന്‍ മാധ്യമങ്ങള്‍ ക്ക് ക്രിയ്മാത്കമായ പദ്ധതിയും നേതൃത്വവും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. 'ആഴ്ചപ്പതിപ്പ്' എഡിറ്റർ പി.ഐ. നൗഷാദ് സ്വാഗതവും മാധ്യമം ന്യൂസ് എഡിറ്ററും കാലിക്കറ്റ് പ്രസ് ക്ല ബ് പ്രസിഡന്റുമായ എം. ഫിറോസ് ഖാൻ നന്ദിയും പറഞ്ഞു. 'മാധ്യമം' ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ വിശിഷ്ടാതിഥികൾക്ക് ഉപഹാരം നൽകി.

മീറ്റ് ദ ആർട്ടിസ്റ്റ്

രേഖാചിത്രത്തിന്റെ ഇടവും സാധ്യതകളും സംബന്ധിച്ച് നടന്ന 'മീറ്റ് ദ ആർട്ടിസ്റ്റ്' ചർച്ചയും വേറിട്ടതായി. വരയുടെ അനുഭവങ്ങളും ആശങ്കകളും പങ്കുവെച്ചത് പ്രശസ്ത ചിത്രകാരി കബിത മുഖോപാധ്യായ, സുധീഷ് കോട്ടേമ്പ്രം, കെ. സുധീഷ് എന്നിവരായിരുന്നു. രേഖാചിത്രങ്ങളും ഫോട്ടോഗ്രാഫുകളും ചേരുമ്പോഴാണ് മികച്ച മാഗസിൻ രൂപപ്പെടുന്നതെന്ന് മോഡറേറ്ററും എഴുത്തുകാരനുമായ വി. മുസഫർ അഹമ്മദ് അഭിപ്രായപ്പെട്ടു.

മീറ്റ് ദ റൈറ്റേഴ്സ്

ഭരണകൂടം കലാകാരന്മാർക്ക് പരിധി നിശ്ചയിക്കുകയും ആവിഷ്കാര സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടാനും ശ്രമിക്കുന്ന കാലത്ത് സർഗാത്മക പ്രതിരോധങ്ങളിൽ ചാലകശക്തിയാകണമെന്ന് എഴുത്തുകാർ 'മീറ്റ് ദ റൈറ്റേഴ്സ്' സെഷനിൽ പ്രഖ്യാപിച്ചു. മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സഈദ് നഖ്‍വി, മലയാള സാഹിത്യരംഗത്തെ പ്രമുഖരായ കെ.പി. രാമനുണ്ണി, വി.ആർ. സുധീഷ്, ടി.ഡി. രാമകൃഷ്ണൻ, പി.കെ. പാറക്കടവ്, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്നിവരാണ് പങ്കെടുത്തത്. എഴുത്തുകാരൻ നിവർന്നുനിന്ന് നിലപാട് വ്യക്തമാക്കേണ്ട സമയമാണിതെന്ന് മോഡറേറ്ററായിരുന്ന പി.കെ. പാറക്കടവ് പറഞ്ഞു.

ഹിന്ദു-മുസ്ലിം വിഷയങ്ങളിൽ പരസ്പരം ആശയസംവേദനമില്ലായ്മ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നെന്ന് മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സഈദ് നഖ്‍വി വ്യക്തമാക്കി. 'ദ മുസ്‍ലിം വാനിഷസ്' എന്ന നഖ്വിയുടെ പുസ്തകം 'ഗൾഫ് മാധ്യമം' എഡിറ്റർ വി.കെ. ഹംസ അബ്ബാസ് ഏറ്റുവാങ്ങി. നിലപാടുകൾ ഉണ്ടാകുന്ന സമയത്താണ് ഒരു എഴുത്തുകാരൻ ഉണ്ടാകുന്നതെന്ന് സാഹിത്യകാരൻ കെ.പി. രാമനുണ്ണി വ്യക്തമാക്കി. ഓരോരുത്തരും നിലപാട് വ്യക്തമാക്കേണ്ട ഘട്ടം സംജാതമായിരിക്കുന്നു. എഴുത്തുപണിക്കാരനിൽനിന്ന് എഴുത്തുകാരൻ ആവണമെങ്കിൽ അയാൾക്ക് നിലപാട് വേണം. കേരളത്തിന്‍റെ സംസ്കാരത്തിലടക്കം കാലുഷ്യം കൊണ്ടുവരാനും ചരിത്രത്തെ തമസ്കരിക്കാനും ശ്രമം നടന്നുവരുകയാണ്. ഇത് ചെറുക്കപ്പെടണം. സാംസ്കാരിക ഭൂപടത്തെ വ്യത്യസ്തമായ നിലപാടുകൊണ്ട് മാധ്യമം ആഴ്ചപ്പതിപ്പ് തകിടംമറിച്ചെന്ന് കെ.പി. രാമനുണ്ണി അഭിപ്രായപ്പെട്ടു.

രജതജൂബിലി സമ്മേളനം

വൈകീട്ട് ആറിനാണ് രജതജൂബിലി ആഘോഷം ഒൗദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്.മാധ്യമത്തിന്‍റെ വെബ്സീൻ മുതിർന്ന മാധ്യമപ്രവർത്തകൻ സഈദ് നഖ്വി പ്രകാശനം ചെയ്തു. ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് വൈസ് ചെയർമാൻ വി.ടി. അബ്ദുല്ലക്കോയ അധ്യക്ഷത വഹിച്ചു. ഭരണഘടനയുടെ ദൗത്യം പൂർത്തിയാവുന്നത് എഴുത്തുകാരും മാധ്യമങ്ങളും ഭരണകൂടത്തെ സ്വതന്ത്രമായി വിമർശിക്കുമ്പോഴാണെന്ന് കവി പി.എൻ. ഗോപീകൃഷ്ണൻ ചൂണ്ടിക്കാട്ടി. എഴുത്തുകാർ സമൂഹത്തിലെ ക്രിയാത്മക പ്രതിപക്ഷമാണ്. 'മാധ്യമ'ത്തിന്റെ താളുകൾ ഭരണഘടനാദൗത്യം കൃത്യമായി നിർവഹിക്കുന്നുണ്ട്. ഫാഷിസത്തിനെതിരെ ഐക്യമുന്നണി എന്ന ഒറ്റമരുന്നു മാത്രമേ ഫലിച്ചിട്ടുള്ളൂവെന്നും അതിനായിരിക്കണം പരിശ്രമിക്കേണ്ടതെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

പുട്ട് തനിക്ക് ഇഷ്ടമല്ലെന്നും അത് അടിച്ചേൽപിച്ചാൽ ബന്ധം വഷളാവുമെന്നും പ്രഖ്യാപിക്കുന്ന മൂന്നാം ക്ലാസുകാരന്റെ വിവേകംപോലും ഭരണാധികാരികൾക്ക് നഷ്ടമായിരിക്കുന്നുവെന്ന് ചിന്തകൻ കെ.ഇ.എൻ അഭിപ്രായപ്പെട്ടു. ഞാൻ എന്ത് തിന്നണം, ഏത് വസ്ത്രം ധരിക്കണം എന്ന് ജനതയെ തീരുമാനിക്കാൻ വിടുന്നില്ലെന്ന് മാത്രമല്ല ബന്ധം തകരാറിലാകും എന്ന് പറഞ്ഞാൽ രാജദ്രോഹമാകുകയും ചെയ്യും എന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. 'മാധ്യമ'ത്തിനൊപ്പം വായനക്കാരനും എഴുത്തുകാരനുമായി പിന്നിട്ട കാലങ്ങളെ സാമൂഹിക പ്രവർത്തകനും ചിന്തകനുമായ കെ.കെ. ബാബുരാജും കഥാകാരന്മാരായ എസ്. ഹരീഷും ഫ്രാൻസിസ് നൊറോണയും അനുസ്മരിച്ചു.

രജതജൂബിലി ആഘോഷപരിപാടിക്ക് ആരോഗ്യകാരണങ്ങളാല്‍ എത്തിച്ചേരാന്‍ കഴിയാതിരുന്ന ആഴ്ചപ്പതിപ്പിന്റെ ആദ്യ മുഖ്യപത്രാധിപര്‍ സി. രാധാകൃഷ്ണന്‍ പരിപാടിക്ക് സന്ദേശം അയച്ചിരുന്നു. അതിലിങ്ങനെ വായിക്കാം: ''ഈ തുരങ്കത്തിന്റെ അറ്റത്ത് വെളിച്ചമുണ്ട് എന്ന വിശ്വാസം നിലനിര്‍ത്താൻ പ്രചരിപ്പിക്കാം; അത് നമുക്ക് എത്തിപ്പെടാന്‍ കഴിയുന്ന ഒരു വെളിച്ചമാണ് എന്ന ൈധര്യം നാട്ടുകാര്‍ക്ക് പകരാം; അതിന് 'മാധ്യമ'ത്തിനും ആഴ്ചപ്പതിപ്പിനും കഴിയുമാറാകട്ടെ!''

രജതജൂബിലി സാഹിത്യ പുരസ്കാരം

രജതജൂബിലിയുടെ ഭാഗമായി നടത്തിയ മത്സരങ്ങളിലെ വിജയികളെ ടി.ഡി. രാമകൃഷ്ണനും പി.എൻ. ഗോപീകൃഷ്ണനും കെ.ഇ.എന്നും ചേർന്ന് പ്രഖ്യാപിച്ചു. ദാമോദർ മൗജോ രചിച്ച് രാജേശ്വരി ജി. നായർ പരിഭാഷപ്പെടുത്തി മാധ്യമം ബുക്സ് പ്രസിദ്ധീകരിച്ച 'ഇവർ എന്‍റെ കുട്ടികൾ ' എന്ന പുസ്തകം നോവലിസ്റ്റ് എസ്. ഹരീഷ് പ്രകാശനം ചെയ്തു. കെ.കെ. ബാബുരാജ് ഏറ്റുവാങ്ങി. രാേജശ്വരി ജി. നായർ പങ്കെടുത്തു. 25ാം വാർഷികപ്പതിപ്പ് മാധ്യമം മുൻ പീരിയോഡിക്കൽസ് എഡിറ്റർ വി.എ. കബീർ പ്രകാശനം ചെയ്തു. എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണ ഏറ്റുവാങ്ങി. മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹീം സ്വാഗതവും െഡപ്യൂട്ടി എഡിറ്റർ പി.എ. അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.

മാധ്യമം ആഴ്ചപ്പതിപ്പ് ഡിജിറ്റല്‍ ചുവരുകളിലും

മാധ്യമം ആഴ്ചപ്പതിപ്പിന്റെ വെബ്സീന്‍ ഉദ്ഘാടനവും രജതജൂബിലി ആഘോഷവേദിയില്‍ നടന്നു. ഇതോടെ പ്രിന്‍റ് എഡിഷനുള്ള കേരളത്തിലെ ആദ്യ വെബ്സീന്‍ സാംസ്കാരിക പ്രസിദ്ധീകരണമായി ആഴ്ചപ്പതിപ്പ് മാറി. ഒറ്റ ക്ലിക്കില്‍ ആഴ്ചപ്പതിപ്പിന്റെ ആർക്കൈവ് ലക്കങ്ങളും വായിക്കാവുന്ന വിധത്തിലാണ് വിന്യാസം. വെബ്സീന്‍ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ സഈദ് നഖ്‍വി ഉദ്ഘാടനംചെയ്തു.

രജതജൂബിലി ആഘോഷ വേദിയിൽ ഹ​രീ​ഷ് ശി​വ​രാ​മ​കൃ​ഷ്ണ​നും സി​ത്താ​ര കൃ​ഷ്ണ​കു​മാ​റും 'മായാഗീതങ്ങൾ' അവതരിപ്പിക്കുന്നു

സംഗീതമഴയായി മായാഗീതങ്ങൾ

'മായാഗീതങ്ങളെ' കോർത്തുവെച്ച് പാട്ടിന്റെ പാലാഴി തീർത്ത സിത്താര കൃഷ്ണകുമാറും ഹരീഷ് ശിവരാമകൃഷ്ണനും രാവിെന അവിസ്മരണീയമാക്കി. മലയാളിമനസ്സിൽ മായാതെ കിടന്ന ഗാനങ്ങൾ പുതിയ ഈണത്തിൽ അവതരിപ്പിച്ച് മലയാളത്തിന്റെ പ്രിയ പാട്ടുകാർ സദസ്സിനെ കൈയിലെടുത്തു. വയലാറും പി. ഭാസ്കരനും ഒ.എൻ.വിയും യൂസഫലി കേച്ചേരിയും ഗിരീഷ് പുത്തഞ്ചേരിയും അനിൽ പനച്ചൂരാനും ബിച്ചുതിരുമലയും മുതൽ വി.കെ. ഹരിനാരായണനും മുഹ്സിൻ പരാരിയും വരെ വേദിയിൽ മഴപോലെ, മഞ്ഞുപോലെ, നിലാവുപോലെ പെയ്തു. പാട്ട് പുഴയായും കടലായും ഒഴുകിപ്പരന്ന നേരം. മഹാമാരിക്കുശേഷം ഇത്രമേൽ ആസ്വദിച്ച സംഗീതരാവ് കോഴിക്കോടിനിത് ആദ്യമായിരുന്നു. സംഗീതജ്ഞരായ ശ്രീനാഥ് നായരും അജയ്കൃഷ്ണനും മിഥുൻപോളും രാഗവിസ്മയങ്ങളുടെ പുത്തൻ വാദ്യഘോഷങ്ങളുമായി അണിചേർന്നു. മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹീം 'മായാഗീതങ്ങൾ' ആശയം പരിചയപ്പെടുത്തി.

Tags:    
News Summary - madhyamam weekly silverjubilee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 02:15 GMT
access_time 2024-11-18 03:30 GMT