മൗ​ലാ​ന​യു​ടെ ജീ​വി​ത​യാ​ത്ര​ക​ൾ

വ​ക്കം മൗ​ല​വി​ക്ക് ഒ​പ്പം നി​ന്നു​കൊ​ണ്ട് സ​മു​ദാ​യോ​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​വ​രി​ൽ പ്ര​ധാ​നി​യാ​യി​രു​ന്നു മൗ​ല​വി എ. ​മു​ഹ​മ്മ​ദ് യൂ​സ​ഫ്. അ​റ​ബി​ഭാ​ഷാ പ​ണ്ഡി​റ്റ് ബി​രു​ദ​മാ​യ അ​ഫ്ദ​ലു​ൽ ഉ​ല​മ നേ​ടു​ന്ന ആ​ദ്യ മ​ല​യാ​ളി​യാ​യ അ​ദ്ദേ​ഹം സാം​സ്​​കാ​രി​ക രം​ഗ​ത്തും നി​റ​ഞ്ഞുനി​ന്നു. ച​രി​ത്ര​രേ​ഖ​ക​ളു​ടെ പി​ൻ​ബ​ല​ത്തി​ൽ മൗ​ലാ​ന​യു​ടെ ജീ​വി​ത​വു​ം സം​ഭാ​വ​ന​ക​ളും ഒാ​ർ​മി​ക്കു​ക​യാ​ണ്​ ച​രി​ത്ര​കാ​ര​നാ​യ ലേ​ഖ​ക​ൻ.പു​രോ​ഹി​ത​ന്മാ​ർ, അ​ധ്യാ​പ​ക​ർ, എ​ഴു​ത്തു​കാ​ർ എ​ന്നി​ങ്ങ​നെ​യു​ള്ള ‘പ​ര​മ്പ​രാ​ഗ​ത ബു​ദ്ധി​ജീ​വി​ക​ൾ’...

വ​ക്കം മൗ​ല​വി​ക്ക് ഒ​പ്പം നി​ന്നു​കൊ​ണ്ട് സ​മു​ദാ​യോ​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​വ​രി​ൽ പ്ര​ധാ​നി​യാ​യി​രു​ന്നു മൗ​ല​വി എ. ​മു​ഹ​മ്മ​ദ് യൂ​സ​ഫ്. അ​റ​ബി​ഭാ​ഷാ പ​ണ്ഡി​റ്റ് ബി​രു​ദ​മാ​യ അ​ഫ്ദ​ലു​ൽ ഉ​ല​മ നേ​ടു​ന്ന ആ​ദ്യ മ​ല​യാ​ളി​യാ​യ അ​ദ്ദേ​ഹം സാം​സ്​​കാ​രി​ക രം​ഗ​ത്തും നി​റ​ഞ്ഞുനി​ന്നു. ച​രി​ത്ര​രേ​ഖ​ക​ളു​ടെ പി​ൻ​ബ​ല​ത്തി​ൽ മൗ​ലാ​ന​യു​ടെ ജീ​വി​ത​വു​ം സം​ഭാ​വ​ന​ക​ളും ഒാ​ർ​മി​ക്കു​ക​യാ​ണ്​ ച​രി​ത്ര​കാ​ര​നാ​യ ലേ​ഖ​ക​ൻ.

പു​രോ​ഹി​ത​ന്മാ​ർ, അ​ധ്യാ​പ​ക​ർ, എ​ഴു​ത്തു​കാ​ർ എ​ന്നി​ങ്ങ​നെ​യു​ള്ള ‘പ​ര​മ്പ​രാ​ഗ​ത ബു​ദ്ധി​ജീ​വി​ക​ൾ’ സ​മൂ​ഹ​പ​രി​വ​ർ​ത്ത​ന​ത്തി​​ന്റെ ചാ​ല​ക​ശ​ക്തി​ക​ളാ​കാ​റു​ണ്ടെ​ന്ന് സ​മ​ർ​ഥി​ച്ച​ത് ഇ​റ്റാ​ലി​യ​ൻ ചി​ന്ത​ക​നാ​യ അ​ന്റോ​ണി​യോ ഗ്രാം​ഷി​യാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള പ​ല​രെ​യും പി​ൽ​ക്കാ​ല​ത്ത് ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക​യോ അം​ഗീ​ക​രി​ക്ക​പ്പെ​ടു​ക​യോ ഇ​ല്ല. സ​മു​ദാ​യോ​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ട്ടി​രു​ന്ന അ​വ​രി​ൽ പ​ല​രും വ​ൻ വൃ​ക്ഷ​ങ്ങ​ളു​ടെ ത​ണ​ലി​ൽ മ​റ​യു​ക​യോ വി​സ്​​മൃ​തി​യി​ലാ​ണ്ടു​പോ​കു​ക​യോ ആ​ണു​ണ്ടാ​വു​ക. കേ​ര​ള​ത്തി​ലെ മു​സ്‍ലിം പ​രി​ഷ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ഇ​റ​ങ്ങി​ത്തി​രി​ച്ച വ​ക്കം മൗ​ല​വി​ക്ക് ഒ​പ്പം നി​ന്നു​കൊ​ണ്ട് സ​മു​ദാ​യോ​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​വ​രി​ൽ പ്ര​ധാ​നി​യാ​യി​രു​ന്നു ഭാ​ഷാ പ​ണ്ഡി​ത​ൻ, സാ​ഹി​ത്യ​കാ​ര​ൻ, പ്ര​ഭാ​ഷ​ക​ൻ, അ​ധ്യാ​പ​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​ശോ​ഭി​ച്ചി​രു​ന്ന മൗ​ല​വി എ. ​മു​ഹ​മ്മ​ദ് യൂ​സ​ഫ് (ഇ. 1887^1957). ‘​മൗ​ലാ​ന’​യെ​ന്നും മു​ഹ​മ്മ​ദ് യൂ​സ​ഫ് ത​ങ്ങ​ളെ​ന്നും എ.​എം.​യു ത​ങ്ങ​ളെ​ന്നും അ​റി​യ​പ്പെ​ട്ടി​രു​ന്ന അ​ദ്ദേ​ഹ​മാ​ണ് മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ൽ​നി​ന്ന് ആ​ദ്യ​മാ​യി അ​റ​ബി​ ഭാ​ഷാ പ​ണ്ഡി​ത ബി​രു​ദ​മാ​യ അ​ഫ്ദ​ലു​ൽ ഉ​ല​മ (1927) നേ​ടി​യ​ത്.

മ​ല​ബാ​റി​ൽ​നി​ന്ന് തി​രു​വി​താം​കൂ​റി​ലേ​ക്ക് കു​ടി​യേ​റി​യ കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യി​രു​ന്ന അ​ദ്ദേ​ഹം പ​ര​മ്പ​രാ​ഗ​ത അ​റ​ബി വി​ദ്യാ​ഭ്യാ​സ​വും സ്​​കൂ​ൾ ഫൈ​ന​ൽ പ​രീ​ക്ഷ​യും പാ​സാ​യി. പ​ണ്ഡി​ത​നാ​യ പി​താ​വ് അ​ബ്ദു​ൽ റഹ്മാ​ൻ ത​ങ്ങ​ളു​ടെ േപ്ര​ര​ണ​യാ​ൽ നീ​ണ്ട ഏ​ഴു വ​ർ​ഷ​ക്കാ​ലം അ​ദ്ദേ​ഹം തി​രു​നെ​ൽ​വേ​ലി ‘റി​യാ​ളു​ൽ ജി​നാ​ൻ’ മ​ത​പാ​ഠ​ശാ​ല​യി​ൽ പ​ഠ​നം ന​ട​ത്തി. വി​വി​ധ ഭാ​ഷ​ക​ളി​ൽ സ​വി​ശേ​ഷ പാ​ണ്ഡി​ത്യം നേ​ടി​യ അ​ദ്ദേ​ഹ​ത്തെ 1918 മു​ത​ൽ അ​റ​ബി മു​ൻ​ഷി​യാ​യി തി​രു​വി​താം​കൂ​ർ സ​ർ​ക്കാ​ർ നി​യ​മി​ച്ചു. ത​​ന്റെ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ ഏ​റെക്കാ​ല​വും ചെ​ല​വ​ഴി​ച്ച​ത് തി​രു​വ​ന​ന്ത​പു​രം

എ​സ്.​എം.​വി സ്​​കൂ​ളി​ലാ​യി​രു​ന്നു. മി​ക​ച്ച വാ​ഗ്​​മി​യും ഉ​ൽ​പ​തി​ഷ്ണു​വു​മാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​​ന്റെ സേ​വ​ന​ങ്ങ​ൾ മു​സ്‍ലിം വി​ദ്യാ​ഭ്യാ​സ േപ്രാ​ത്സാ​ഹ​ന​ത്തി​നും അ​ന്ധ​വി​ശ്വാ​സ നി​ർ​മാ​ർ​ജ​ന​ത്തി​നും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​റും മ​റ്റി​ത​ര സം​ഘ​ട​ന​ക​ളും താ​ൽ​പ​ര്യം കാ​ണി​ച്ചി​രു​ന്നു.

മ​ജ്​​ലി​സു​ൽ ഉ​ല​മ​യു​ടെ പ്ര​ബോ​ധ​ക​ൻ

തി​രു​ച്ചി​റ​പ്പ​ള്ളി ആ​സ്​​ഥാ​ന​മാ​യി പി​റ​വി​കൊ​ണ്ട ‘മ​ജ്​​ലി​സു​ൽ ഉ​ല​മ’യു​ടെ (പ​ണ്ഡി​ത​സം​ഘം) തി​രു​വി​താം​കൂ​റി​ലെ പ്ര​ബോ​ധ​ക​ൻ എ​ന്ന നി​ല​യി​ൽ ഏ​റെ​ക്കാ​ലം നി​റ​ഞ്ഞുനി​ന്ന ഒ​രു വ്യ​ക്തിത്വ​മാ​യി​രു​ന്നു മു​ഹ​മ്മ​ദ് യൂ​സ​ഫ് മൗ​ല​വി. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ മു​സ്‍ലിം​ക​ളു​ടെ ആ​ത്മീ​യ-ഭൗ​തി​ക ജീ​ർ​ണാ​വ​സ്​​ഥ​ക്കു പ​രി​ഹാ​രം കാ​ണു​ന്ന​തി​നും ന​വോ​ത്ഥാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നു​മാ​യി 1917 ഡി​സം​ബ​ർ 12ന് ​ചേ​ർ​ന്ന പ​ണ്ഡി​ത​ന്മാ​രു​ടെ​യും സ​മു​ദാ​യ ശു​ദ്ധീ​ക​ര​ണ​വാ​ദി​ക​ളു​ടെ​യും യോ​ഗ​ത്തി​ലാ​ണ് മ​ജ്​​ലി​സു​ൽ ഉ​ല​മ സം​ഘ​ത്തി​​ന്റെ പി​റ​വി (മ​ദ്രാ​സി​ലെ മൗ​ല​വി മു​ഹ​മ്മ​ദ് മ​ദാ​ർ സാ​ഹി​ബ്, ശൈ​ഖ് ഇ​ബ്രാ​ഹീം സാ​ഹി​ബ്, മൗ​ല​വി മു​ഹ​മ്മ​ദ് ബാ​സി​ത്, ജ​സ്റ്റി​സ്​ അ​ബ്ദു​ൽ റ​ഹീം, മ​ല​ബാ​റി​ൽ​നി​ന്നു​ള്ള ശൈ​ഖ് മു​ഹ​മ്മ​ദ് മാ​ഹി​ൻ ഹ​മ​ദാ​നി ത​ങ്ങ​ൾ, തി​രു​ച്ചി​റ​പ്പ​ള്ളി​യി​ൽ​നി​ന്നു​ള്ള സ​യ്യി​ദ് മുർ​ത്ത​സാ സാ​ഹി​ബ്, കാ​സിം മി​യാ​ൻ റാ​വു​ത്ത​ർ, സ​യ്യി​ദ് അ​ബ്ദു​ൽ ല​ത്തീ​ഫ് തു​ട​ങ്ങി​യ നേ​താ​ക്കളാണ് ഈ ​സം​ഘ​ട​ന രൂ​പ​വ​ത്ക​ര​ണ​ത്തി​​ന്റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്. ഇ​വ​ർ​ക്ക് പു​റ​മെ വാ​ണി​യ​മ്പാ​ടി, തി​രു​നെ​ൽ​വേ​ലി, കും​ഭ​കോ​ണം, മ​ല​ബാ​ർ, ആ​യ​മ്പേ​ട്, രാ​ജ​ഗി​രി തു​ട​ങ്ങി​യ നി​ര​വ​ധി മു​സ്‍ലിം കേ​ന്ദ്ര​ങ്ങ​ളി​ലെ പ്ര​മാ​ണി​മാ​ർ മ​ജ്​​ലി​സു​മാ​യി സ​ഹ​ക​രി​ച്ചി​രു​ന്നു). 1918 ജൂ​ൺ രണ്ടിനാ​ണ് തി​രു​ച്ചി​റ​പ്പ​ള്ളി കേ​ന്ദ്ര​മാ​ക്കി 1860ലെ ​സൊ​സൈ​റ്റി ആ​ക്ട് 21 പ്ര​കാ​രം ‘മ​ജ്​​ലി​സു​ൽ ഉ​ല​മ’ ഔ​ദ്യോ​ഗി​ക​മാ​യി നി​ല​വി​ൽ വ​ന്ന​ത്. പൊ​തു​വെ ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ൽ മു​സ്‍ലിം​ക​ളെ​ക്കു​റി​ച്ചും ഇ​സ്‍ലാ​മി​ക സം​സ്​​കാ​ര​ത്തെ​ക്കു​റി​ച്ചു​മുള്ള അ​റി​വും പൊ​തു​ബോ​ധ​വും വ​ള​ർ​ത്തു​ക, മു​സ്‍ലിം​ക​ളെ വി​ദ്യാ​ഭ്യാ​സ-പൊ​തു ഉ​ദ്യോ​ഗ​ കാ​ര്യ​ങ്ങ​ളി​ൽ േപ്രാ​ത്സാ​ഹി​പ്പി​ക്കു​ക, അ​ന്ധ​വി​ശ്വാ​സ-അ​നാ​ചാ​ര​ങ്ങ​ളി​ൽ​നി​ന്ന് പി​ന്തി​രി​പ്പി​ക്കു​ക, സ​മു​ദാ​യ ഐ​ക്യ​വും സ​ഹ​വ​ർ​ത്തി​ത്വ​വും വ​ള​ർ​ത്തു​ക എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു മ​ജ്​​ലി​സി​​ന്റെ ഉ​ദ്ദേ​ശ്യ​ല​ക്ഷ്യ​ങ്ങ​ൾ 1. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തി​നും ത​ങ്ങ​ളു​ടെ ല​ക്ഷ്യ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​ന്ന​തി​നു​മാ​യി ഇ​ന്ത്യ​യി​ലെ വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള പ​ത്ര​ങ്ങ​ൾ വ​ഴി പ്ര​ചാ​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​വ​ർ ന​ട​ത്തി (1918 ഏ​പ്രി​ൽ മാ​സ​ത്തി​ൽ വ​ക്കം മൗ​ല​വി​യു​ടെ പ​ത്രാ​ധി​പ​ത്വത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ‘അ​ൽ ഇ​സ്‍ലാം’ എ​ന്ന അ​റ​ബി-മ​ല​യാ​ള മാ​സി​ക​യി​ൽ ‘വ​ർ​ത്ത​മാ​ന​ക്കു​റി​പ്പു​ക​ൾ’ എ​ന്ന പേ​രി​ൽ മ​ജ്​​ലി​സി​​ന്റെ രൂ​പ​വ​ത്ക​ര​ണ ദൗ​ത്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്).2 തു​ട​ർ​ന്ന്, 1918 ജൂ​ൺ 2, 3 തീ​യ​തി​ക​ളി​ൽ മ​ജ്​​ലി​സു​ൽ ഉ​ല​മ​യു​ടെ ആ​ദ്യ സ​മ്മേ​ള​നം ന​ട​ന്നു. മ​ദ്രാ​സി​ൽ​നി​ന്നു​ള്ള ഹാ​ജി സി​യാ​വു​ദ്ദീ​ൻ മു​ഹ​മ്മ​ദ്, മ​ധു​ര​യി​ൽനി​ന്നു​ള്ള മൗ​ല​വി മി​ർ അം​ജ​ദ് ഇ​ബ്രാ​ഹീം എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും ദി​വ​സ​ങ്ങ​ളി​ൽ അ​ധ്യ​ക്ഷ​ന്മാ​രാ​യി​രു​ന്നു. വെ​ല്ലൂ​ർ ബാ​ഖിയാ​തുസ്വാലി​ഹാ​ത്തി​ലെ സ​ദ​ർ മു​ദ​രി​സ്​ (പ്രധാനധ്യാപകൻ) മൗ​ല​വി അ​ബ്ദു​ൽ ജ​ബ്ബാ​ർ ഹ​സ്ര​ത്ത് മു​ഖ്യാതി​ഥി​യാ​യിയി​രു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​ന് പ​ണ്ഡി​ത​ന്മാ​രും സ​മു​ദാ​യ ഉ​ദ്ധാ​ര​ക​ന്മാ​രും തെ​ക്കെ​യി​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​മാ​യി തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലെ​ത്തി​ച്ചേ​ർ​ന്നു.


അ​ൽ ഇ​സ്‍ലാ​മി​ന്റെ ക​വ​ർ പേ​ജ് (അ​റ​ബി-​മ​ല​യാ​ളം ​ലി​പി)

മ​ജ്​​ലി​സി​​ന്റെ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റിയു​ടെ (എ​ക്സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ൽ ഓ​ഫ് മ​ജ്​​ലി​സു​ൽ ഉ​ല​മ)​ തീ​രു​മാ​ന​പ്ര​കാ​ര​മാ​ക​ണം അ​ജ​ണ്ട​ക​ൾ ന​ട​പ്പാ​ക്കേ​ണ്ട​തെ​ന്ന തീ​ർ​പ്പു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഉ​ട​ന​ടി ന​ട​പ്പി​ൽ വ​രു​ത്തേ​ണ്ടു​ന്ന കാ​ര്യ​ങ്ങ​ളെ മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ വ​ർ​ഗീ​ക​രി​ച്ചു. അ​തി​ൽ അ​നാ​ഥ​ക​ളു​ടെ സം​ര​ക്ഷ​ണം, മൗ​ലാ മു​സ്‍ലിം​ക​ളു​ടെ (പു​തി​യ ഇ​സ്‍ലാ​മി​ക​ർ) േപ്രാ​ത്സാ​ഹ​നം, ഉ​പ​ദേ​ശി​സം​ഘ​ങ്ങ​ളു​ടെ (വാഇദ്​ -വഅള് പറയുന്നവൻ എന്നർഥം) നി​യ​മ​നം, സ്​​ഥി​രം ഓ​ഫി​സ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മു​സ്‍ലിം​ക​ൾ​ക്കുവേ​ണ്ടി​യു​ള്ള നി​യ​മ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ട്ടി​രു​ന്നു (തി​രു​വി​താം​കൂ​റി​ലെ പ്ര​ജാ​സ​ഭാം​ഗ​മാ​യി​രു​ന്ന എ​സ്. ആ​ദം സേ​ട്ട് സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച ത​ട​വു​കാ​രാ​യ മു​സ്‍ലിം​ക​ളു​ടെ പു​ന​ര​ധി​വാ​സം സം​ബ​ന്ധി​ച്ച പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടു​ന്ന കാ​ര്യ​ത്തി​ൽ​പോ​ലും 1919 മാ​ർ​ച്ച് 9ന് ​ചേ​ർ​ന്ന എ​ക്സി​ക്യൂ​ട്ടി​വി​ൽ ച​ർ​ച്ച​ക​ൾ ന​ട​ന്നു).

മ​ജ്​​ലി​സു​ൽ ഉ​ല​മ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​റ്റ​വും മു​ഖ്യ​മാ​യ ഇ​ന​മാ​യി​രു​ന്നു പ്ര​ബോ​ധ​ക​ന്മാരു​ടെ നി​യ​മ​നം. മ​ദ്രാ​സ്​ പ്ര​സി​ഡ​ൻ​സി​യു​ടെ ഭാ​ഗ​മാ​യു​ള്ള തി​രു​നെ​ൽ​വേ​ലി, രാ​മ​നാ​ഥ​പു​രം, മ​ധു​ര, ട്രി​ങ്കോ​മാ​ലി, ത​ഞ്ചാ​വൂ​ർ, സേ​ലം, കോ​യ​മ്പ​ത്തൂ​ർ, മ​ല​ബാ​ർ ജി​ല്ല​ക​ളി​ലും സ​മീ​പ നാ​ട്ടു​രാ​ജ്യ​ങ്ങ​ളി​ലും മ​ജ്​​ലി​സി​​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വാ​ഇദ്​ സം​ഘ​ങ്ങ​ളെ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി നി​ല​നി​ർ​ത്തി​വ​ന്നി​രു​ന്നു. മ​ത​പ​ര​മാ​യ അ​റി​വ് പ​ക​ർ​ന്നു ന​ൽ​കു​ന്ന ഇ​ത്ത​രം പ്ര​ബോ​ധ​കസം​ഘ​ങ്ങ​ൾ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി ബോ​ധ​ന​പ്ര​ക്രി​യ​യി​ലേ​ർ​പ്പെ​ട്ടി​രു​ന്നു. സ്​​കൂ​ൾ/മ​ദ്റ​സ​ക​ളി​ലെ അ​റ​ബി-ഖു​ർ​ആ​ൻ പ​ഠ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക, മ​ദ്റ​സ​ക​ളി​ല്ലാ​ത്ത ഇ​ട​ങ്ങ​ളി​ൽ അ​വ​ സ്​​ഥാ​പി​ക്കു​ക, അ​നാ​ഥ​രെ​യും മൗ​ലാ മു​സ്‍ലിം​ക​ളെ​യും സം​ര​ക്ഷി​ക്കു​ക എ​ന്നി​ത്യാ​ദി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന​വ​രാ​യി​രു​ന്നു വാ​യി​സു​ക​ൾ. മ​ത​പാ​ണ്ഡി​ത്യ​ത്തി​നു പു​റ​മെ മ​ത​സൗ​ഹാ​ർ​ദ​വും ദേ​ശീ​യ താ​ൽ​പ​ര്യ​ങ്ങ​ളും വെ​ച്ചു​പു​ല​ർ​ത്തി​യി​രു​ന്ന​വ​രെ​യാ​ണ് വാ​ഇദ്​ സം​ഘ​ത്തി​ലേ​ക്ക് നി​യ​മി​ച്ചി​രു​ന്ന​ത്. പ്ര​തി​മാ​സം 1200ൽ​പ​രം രൂ​പ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മ​ജ്​​ലി​സ്​ വി​നി​യോ​ഗി​ച്ചു​വ​ന്നി​രു​ന്നു.3

തി​രു​വി​താം​കൂ​ർ മേ​ഖ​ല​യി​ൽ മ​ജ്​​ലി​സു​ൽ ഉ​ല​മ സം​ഘ​ത്തി​​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി ഉ​പ​ദേ​ശി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി തി​രു​നെ​ൽ​വേ​ലി യൂ​നി​റ്റി​ൽ​നി​ന്നു​ള്ള ഇ​ട​പെ​ട​ൽ ന​ട​ന്നു​. 1920 മേ​യ് 31ന് ​തി​രു​ച്ചി​റ​പ്പ​ള്ളി മ​ജ്​​ലി​സു​ൽ ഉ​ല​മ സം​ഘ​ത്തി​​ന്റെ സെ​ക്ര​ട്ട​റി അ​ന്ന​ത്തെ തി​രു​വി​താം​കൂ​ർ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ, തി​രു​വ​ന​ന്ത​പു​ര​ത്തെ എ​സ്.​എം.​വി സ്​​കൂ​ളി​ലെ അ​റ​ബി അ​ധ്യാ​പ​ക​നാ​യ മു​ഹ​മ്മ​ദ് യൂ​സ​ഫ് മൗ​ല​വി​യു​ടെ സേ​വ​നം മ​ജ്​​ലി​സി​​ന്റെ വാ​ഇദ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​ട്ടു​ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു: ‘‘മു​സ്‍ലിം സ​മു​ദാ​യ​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടി കി​ട​ക്കു​ന്ന അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളെ​യും മ​ത​ത്തി​​ന്റെ തെ​റ്റാ​യ ദ​ർ​ശ​ന​ങ്ങ​ളെ​യും ഒ​ഴി​വാ​ക്കി ശ​രി​യാ​യ ദി​ശാ​ബോ​ധം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ജ്​​ലി​സു​ൽ ഉ​ല​മ തി​രു​വി​താം​കൂ​റി​ലെ മു​സ്‍ലിം കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​ദ്ബോ​ധ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​വ​യി​ലേ​ക്കാ​യി ഉ​ൽ​പ​തി​ഷ്ണു​വും പ​ണ്ഡി​ത​നു​മാ​യ മു​ഹ​മ്മ​ദ് യൂ​സ​ഫ് മൗ​ല​വി​യു​ടെ സേ​വ​നം തേ​ടു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് മ​ജ്​​ലി​സ്. നി​ല​വി​ൽ തി​രു​വി​താം​കൂ​ർ സ്​​കൂ​ൾ സ​ർ​വി​സി​ൽ അ​റ​ബി മു​ൻ​ഷി​യാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​തി​നാ​ൽ സ​ർ​ക്കാ​റി​ന്റെ അ​നു​മ​തി​യോ​ടു​കൂ​ടി മാ​ത്ര​മേ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ സ​ജീ​വ​മാ​കു​വാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ക്കു​ക​യു​ള്ളൂ എ​ന്ന​തി​നാ​ലാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു നി​വേ​ദ​ന​വു​മാ​യെ​ത്തി​യി​ട്ടു​ള്ള​ത്.’’4 ഇ​ത്ത​ര​ത്തി​ലൊ​രു ആ​വ​ശ്യം മ​ജ്​​ലി​സി​​ന്റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യ​പ്പോ​ൾ സ​ർ​ക്കാ​ർ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ‘‘മു​സ്‍ലിം​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യു​ള്ള ഒ​രു സം​രം​ഭ​മെ​ന്ന നി​ല​യി​ൽ സ​ർ​ക്കാ​ർ മ​ജ്​​ലി​സി​​ന്റെ സ​ദു​ദ്ദേ​ശ്യ​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്നു. പ​ക​ര​ക്കാ​ര​നാ​യൊ​രു മു​ൻ​ഷി​യെ നി​യ​മി​ക്കു​ന്ന​മു​റ​ക്ക് അ​ദ്ദേ​ഹ​ത്തെ വി​ടു​ത​ൽ ചെ​യ്യാ​വു​ന്ന​താ​ണ്’’ എ​ന്നു കാ​ണി​ച്ചു​കൊ​ണ്ട് ഒ​രു നി​രാ​ക്ഷേ​പ​പ​ത്രം 1920 ജൂ​ൺ 3ന് ​മേ​ൽ​ന​ട​പ​ടി​ക​ൾ​ക്കാ​യി ഡ​യ​റ​ക്ട​ർ സ​ർ​ക്കാ​റി​ലേ​ക്ക് അ​യ​ച്ചു. എ​ന്നാ​ൽ, പു​തി​യൊ​രു മു​ൻ​ഷി​യെ പ​ക​ര​മാ​യി നി​യ​മി​ക്കു​ന്ന കാ​ര്യ​ത്തി​ൽ കാ​ല​താ​മ​സ​മു​ണ്ടാ​കു​ക​യും 1920 ന​വം​ബ​ർ 16ന് ​പു​തി​യ മു​ൻ​ഷി​യെ നി​യ​മി​ച്ചു​വെ​ന്ന ഡ​യ​റ​ക്ട​റു​ടെ കു​റി​പ്പ് സ​ർ​ക്കാ​റി​ന് ല​ഭി​ച്ച​തോ​ടെ 1920 ഡി​സം​ബ​ർ 1 മു​ത​ൽ മു​ഹ​മ്മ​ദ് യൂ​സ​ഫ് മൗ​ല​വി​യെ അ​തി​വി​ശേ​ഷ അ​വ​ധി (Extr​aor​d​in​ary L​e​av​​e) ന​ൽ​കി ഉ​പ​ദേ​ശി പ​ണി​ക്കാ​യി വി​ടു​ത​ൽ ചെ​യ്തു.5

തു​ട​ർ​ന്നു​ള്ള കു​റ​ച്ച് നാ​ളു​ക​ൾ മ​ജ്​​ലി​സു​ൽ ഉ​ല​മ​ക്കു വേ​ണ്ടി അ​ദ്ദേ​ഹം ചെ​ല​വ​ഴി​ച്ചു. അ​ക്കാ​ല​ത്ത് തി​രു​വി​താം​കൂ​റി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ബോ​ധ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നും കൂ​ട്ടാ​യ്മ​ക​ൾ ഒ​രു​ക്കി സ​മു​ദാ​യ പ​രി​ഷ്ക​ര​ണാ​ശ​യ​ങ്ങ​ൾ പ​ക​ർ​ന്നു ന​ൽ​കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ അ​ദ്ദേ​ഹം ന​ട​ത്തി​വ​ന്നി​രു​ന്നു. മാ​ത്ര​മ​ല്ല, വി​ദ്യാ​ഭ്യാ​സ േപ്രാ​ത്സാ​ഹ​ന​ത്തി​നാ​യി പ​രി​ശ്ര​മി​ക്കു​ന്ന സം​ഘ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക ഗ്രാ​ന്റ് ന​ൽ​കി വ​ന്നി​രു​ന്ന തി​രു​വി​താം​കൂ​റി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് സം​ഘ​ട​ന​ക​ൾ ഉ​യ​ർ​ന്നു​വ​രു​ന്ന​തി​നും ദേ​ശീ​യ​ബോ​ധ​ത്തി​ലും ആ​ധു​നി​ക​ത​യി​ലും ഊ​ന്നി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും ഇ​ട​ന​ൽ​കി. 1921 ഏ​പ്രി​ൽ 25ന് ​ഒ​റ്റ​പ്പാ​ല​ത്ത് ചേ​ർ​ന്ന കേ​ര​ള ഉ​ല​മാ സം​ഘ​ത്തി​​ന്റെ രൂ​പ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച മ​ജ്​​ലി​സു​ൽ ഉ​ല​മ​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്ത​ക​രെ സ​ജ്ജ​രാ​ക്കു​വാ​ൻ മു​ഹ​മ്മ​ദ് യൂ​സ​ഫ് മൗ​ല​വി​യും പ്ര​യ​ത്നി​ച്ചി​രു​ന്നു. മ​ജ്​​ലി​സു​ൽ ഉ​ല​മാ സം​ഘ​ത്തി​​ന്റെ കാ​ര്യ​ദ​ർ​ശി​യാ​യി​രു​ന്ന മൗ​ല​വി സ​യ്യി​ദ് മൂ​ർ​ത്ത​സാ സാ​ഹി​ബി​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ കേ​ര​ള സം​സ്​​ഥാ​ന മ​ഹാ​ജ​ന​സ​ഭാ (കേ​ര​ള പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ്​ ക​മ്മി​റ്റി) പ​ന്ത​ലി​ൽ ​െവ​ച്ചു ചേ​ർ​ന്ന കേ​ര​ള ഉ​ല​മാ സം​ഘ​ത്തി​​ന്റെ ആ​ദ്യ സ​മ്മേ​ള​ന​ത്തി​​ന്റെ മാ​തൃ​ക തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലെ മ​ജ്​​ലി​സു​ൽ ഉ​ല​മാ സം​ഘംത​ന്നെ​യാ​യി​രു​ന്നു. (അ​ന്ന​വി​ടെ കൈക്കൊ​ണ്ട മൂ​ന്ന് നി​ശ്ച​യ​ങ്ങ​ൾ കേ​ര​ള​ത്തി​ലെ സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​ത്തി​ൽ മു​സ്‍ലിം പ​ങ്കാ​ളി​ത്ത​ത്തെ സു​വ​ർ​ണ​ലി​പി​ക​ളാ​ൽ ആ​ലേ​ഖ​നം ചെ​യ്യാ​ൻ ക​ഴി​യു​ന്ന​വ​യാ​യി​രു​ന്നു. അ​വ: ഖി​ലാ​ഫ​ത്ത് പു​നഃ​സ്​​ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ളി​ലേ​ർ​പ്പെ​ടു​ക​യും ഖിലാഫത്ത് ഫ​ണ്ട് സ്വ​രൂ​പ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​വു​കയും ചെയ്യുക, ഗാ​ന്ധി​ജി മു​ന്നോ​ട്ടു​വെ​ച്ച നിസ്സ​ഹ​ക​ര​ണ സമരത്തി​ൽ (Non ​Coop​er​a​tion Mov​​em​ent) പ​ങ്കു​ചേ​രു​ക, സ​ക​ല​രും ഭാ​ര​ത മ​ഹാ​ജ​ന​സ​ഭ (ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സ്) അം​ഗ​ത്വ​മെ​ടു​ക്കു​ക.)6

അ​റ​ബി ഭാ​ഷ​ക്കാ​യി സ​മ​ർ​പ്പി​ത ജീ​വി​തം

1907ൽ ​തി​രു​വി​താം​കൂ​റി​ലെ പ്ര​ബ​ല​രാ​യ ചി​ല​ർ ന​ൽ​കി​യ നി​വേ​ദ​ന​ത്തെ തു​ട​ർ​ന്ന് 1908 ന​വം​ബ​റി​ൽ മു​സ്‍ലിം​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ േപ്രാ​ത്സാ​ഹ​നാ​ർ​ഥം സ​ർ​ക്കാ​ർ ചി​ല ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​വാ​ൻ തീ​രു​മാ​നി​ച്ചു. അ​തി​ലൊ​ന്നാ​യി​രു​ന്നു മു​സ്‍ലിം​ക​ൾ ത​ങ്ങ​ളു​ടെ മ​ത​ഭാ​ഷ​യാ​യി ക​രു​തു​ന്ന അ​റ​ബി​യു​ടെ പ​ഠ​ന​ത്തി​നാ​യി സ്​​കൂ​ളു​ക​ളി​ൽ അ​വ​സ​ര​മൊ​രു​ക്കു​ക. അ​തി​​ന്റെ ഭാ​ഗ​മാ​യി അ​റ​ബി ഒ​രു ഉ​പ​ഭാ​ഷ​യാ​യി പ​ഠി​ക്കു​ന്ന​തി​നും സ്​​കൂ​ൾ സ​മ​യ​ത്തി​ന് പു​റ​ത്ത് മ​ത-ഖു​ർ​ആ​ൻ പ​ഠ​ന​ത്തി​നും അ​വ​സ​രം ന​ൽ​കു​ന്ന​താ​ണെ​ന്ന പ്ര​ഖ്യാ​പ​നം വ​ന്നു. തു​ട​ർ​ന്ന്, തി​രു​വി​താം​കൂ​റി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്​​കൂ​ളു​ക​ളി​ൽ അ​റ​ബി മു​ൻ​ഷി​മാ​രെ പ്രാ​ദേ​ശി​ക​മാ​യി നി​യ​മി​ച്ചു തു​ട​ങ്ങി. 1913ൽ ​ആ​ല​പ്പു​ഴ മു​ഹ​മ്മ​ദ​ൻ സ്​​കൂ​ളി​ലാ​യി​രു​ന്നു ആ​ദ്യ​മാ​യി അ​റ​ബി മു​ൻ​ഷി​യെ ഔ​ദ്യോ​ഗി​ക​മാ​യി സ​ർ​ക്കാ​ർ നി​യ​മി​ച്ച​ത്. തു​ട​ർ​ന്ന് തി​രു​വി​താം​കൂ​റിലെ വി​വി​ധ സ്​​കൂ​ളു​ക​ളി​ൽ അ​റ​ബി മു​ൻ​ഷി​മാ​രെ നി​യ​മി​ച്ചു തു​ട​ങ്ങി. ഇ​ത്ത​ര​ത്തി​ൽ 1918ൽ ​തി​രു​വ​ന​ന്ത​പു​രം എ​സ്.​എം.​വി സ്​​കൂ​ളി​ൽ നി​യ​മി​ത​നാ​യ അ​റ​ബി മു​ൻ​ഷി​യാ​യി​രു​ന്നു എ. ​മു​ഹ​മ്മ​ദ് യൂ​സ​ഫ് മൗ​ല​വി. ഇം​ഗ്ലീ​ഷ് സ്​​കൂ​ൾ വി​ദ്യാ​ഭ്യാ​സം നേ​ടി​യ വ്യ​ക്തി​യെ​ന്ന നി​ല​യി​ൽ തി​ക​ഞ്ഞ ഉ​ൽ​പ​തി​ഷ്ണു​വും വാ​ഗ്മി​യും അ​ക്കാ​ല​ത്ത് തി​രു​വി​താം​കൂ​റി​ൽ വ​ക്കം മൗ​ല​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​രം​ഭി​ച്ച പ​രി​ഷ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​കൃ​ഷ്ട​നു​മാ​യി​രു​ന്ന മു​ഹ​മ്മ​ദ് യൂ​സ​ഫ് മൗ​ല​വി മ​ദ്റ​സ​ക​ളി​ലെ അ​റ​ബി പ​ഠ​ന രീ​തി പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് നി​ല​നി​ന്ന വ്യ​ക്തി​യാ​യി​രു​ന്നു. അ​റ​ബി ഭാ​ഷാ പ​രി​പോ​ഷ​ണ​ത്തി​നാ​യി അ​ദ്ദേ​ഹം ത​​ന്റെ ചി​ന്ത​ക​ൾ ലേ​ഖ​ന​രൂ​പ​ത്തി​ൽ എ​ഴു​തി പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തു. 1918 ആ​ഗ​സ്റ്റി​ൽ പു​റ​ത്തി​റ​ങ്ങി​യ ‘അ​ൽ ഇ​സ്‍ലാം’ മാ​സി​ക​യു​ടെ അ​ഞ്ചാം ല​ക്ക​ത്തി​ൽ ‘അ​റ​ബി ഭാ​ഷാ​പ​ഠ​നം’ എ​ന്ന പേ​രി​ൽ അ​റ​ബി-മ​ല​യാ​ള​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു വ​ന്ന ലേ​ഖ​ന​ത്തി​ൽ അ​റ​ബി​യെ​ന്ന ലോ​ക ഭാ​ഷ​യു​ടെ സ്​​ഥാ​നം, തി​രു​വി​താം​കൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള തെ​ക്കെ​യി​ന്ത്യ​യി​ൽ ന​ട​ന്നു​വ​രു​ന്ന അ​റ​ബി​ഭാ​ഷാ പ​ഠ​ന​രീ​തി​ക​ൾ, മ​ദ്റ​സ​ക​ളി​ലെ​യും പ​ള്ളി ദ​ർ​സു​ക​ളി​ലെ​യും ഹി​ത​ക​ര​മ​ല്ലാ​ത്ത അ​ധ്യാ​പ​ന രീ​തി​ക​ൾ, അ​റ​ബി​ക്കു പു​റ​മെ നാ​ട്ടു​ഭാ​ഷ​ക​ൾ​കൂ​ടി പ​ഠി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത, മ​ദ്റ​സ പ​രി​ഷ്ക​ര​ണ​ത്തി​​ന്റെ പ്ര​സ​ക്തി എ​ന്നി​ത്യാ​ദി കാ​ര്യ​ങ്ങ​ൾ അ​ദ്ദേ​ഹം ഉ​യ​ർ​ത്തിക്കാ​ണി​ക്കു​ന്നു​ണ്ട് (1923ൽ ​കാ​യം​കു​ള​ത്തു​നി​ന്നും പ്ര​സി​ദ്ധീ​ക​ര​ണ​മാ​രം​ഭി​ച്ച ‘ഇ​സ്‍ലാം ദീ​പം’ എ​ന്ന മാ​സി​ക​യു​ടെ ര​ണ്ടാം ല​ക്ക​ത്തി​ൽ ഈ ലേ​ഖ​നം മ​ല​യാ​ള ലി​പി​യി​ൽ അ​ച്ച​ടി​ച്ചു​വ​ന്ന​ത് അ​തി​ന്റെ സ്വീ​കാ​ര്യ​ത എ​ത്ര​ത്തോ​ളം ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​തി​​ന്റെ സൂ​ച​ന​യാ​ണ്). അ​ന്ന് അ​ദ്ദേ​ഹ​മെ​ഴു​തി​യ വാ​ക്കു​ക​ൾ​ക്ക് ഇ​ന്നും പ്ര​സ​ക്തി​യു​ണ്ട്: ‘‘ന​മ്മു​ടെ മ​ദ്റ​സ​ക​ളി​ലെ അ​റ​ബി ഭാ​ഷാ പ​ഠ​ന​രീ​തി​യെ ഒ​ന്നു​ട​ച്ചു വാ​ർ​ത്താ​ൽ മാ​ത്ര​മേ ഇ​പ്പോ​ഴു​ള്ള ന്യൂ​ന​ത​ക​ളെ പ​രി​ഹ​രി​ക്കാ​ൻ ത​ര​മു​ള്ളൂ. അ​തി​ന് ഒ​ന്നാ​മ​താ​യി കു​റെ അ​ധ്യാ​പ​ക​രെ വേ​ണം ശ​രി​പ്പെ​ടു​ത്താ​ൻ! കേ​ര​ള​ത്തി​ൽ​ത​ന്നെ അ​നേ​കം മ​ദ്റ​സ​ക​ൾ ഉ​ണ്ട​ല്ലോ? അ​വ​യി​ൽ ഒ​ന്നി​നെ ഒ​രു അ​ധ്യാ​പ​ക പ​രി​ശീ​ല​ന പാ​ഠ​ശാ​ല​യാ​ക്കി ഏ​ർ​പ്പെ​ടു​ത്തി അ​തി​ൽ വി​ജ​യി​ക​ളാ​യി വ​രു​ന്ന​വ​രെ മാ​ത്രം അ​ധ്യാ​പ​ക​ന്മാ​രാ​യി നി​യ​മി​ക്കു​ക​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​റ​ബി​ഭാ​ഷാ പ​ഠ​ന​ത്തി​നു മു​മ്പാ​യി​ട്ടോ അ​തോ​ടുകൂ​ടി​യോ നാ​ട്ടു​ഭാ​ഷ​ക​ൾകൂ​ടി അ​ഭ്യ​സി​പ്പി​ക്കു​ക​യും ച​രി​ത്രം, ഭൂ​മി​ശാ​സ്​​ത്രം മു​ത​ലാ​യ​വ​യെ​ക്കൂ​ടി അ​വ​രെ പ​ഠി​പ്പി​ക്കു​ക​യും ചെ​യ്താ​ൽ ന​മ്മു​ടെ മ​ദ്റ​സ​ക​ൾ ക്ര​മേ​ണ ന​ല്ല നി​ല​യെ പ്രാ​പി​ക്കും എ​ന്ന​തി​നു സം​ശ​യ​മി​ല്ല.’’ 7 (വ​ക്കം മൗ​ല​വി​യു​ടെ പ​ത്രാ​ധി​പ​ത്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ‘അ​ൽ ഇ​സ്‍ലാം’ എ​ന്ന അ​റ​ബി-മ​ല​യാ​ള മാ​സി​ക അ​ഞ്ചു ല​ക്ക​ങ്ങ​ൾ മാ​ത്ര​മാ​ണ് പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ള്ള​ത്. അ​തി​ൽ പേ​രു​വെ​ച്ചു ലേ​ഖ​ന​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു വ​ന്നി​ട്ടു​ള്ള​ത് ര​ണ്ടു​പേ​രു​ടേ​ത് മാ​ത്ര​മാ​ണ്. ഒ​ന്നാ​മ​ത്തെ​യാ​ൾ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യും ഗാ​ന്ധി​യ​നു​മാ​യ ഇ. ​മൊ​യ്തു മൗ​ല​വി​യും ര​ണ്ടാ​മ​ൻ മൗ​ല​വി മു​ഹ​മ്മ​ദ് യൂ​സ​ഫ് ത​ങ്ങ​ളും). അ​റ​ബി​ക്കു പു​റ​മെ ഉ​ർ​ദു ഭാ​ഷാ േപ്രാ​ത്സാ​ഹ​ന​ത്തി​നും അ​ദ്ദേ​ഹം പ​രി​ശ്ര​മി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ ഇ​ന്റ​ർ​മീ​ഡി​യ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ര​ണ്ടാം ഭാ​ഷ​യാ​യ ഉ​ർ​ദു പ​ഠി​പ്പി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം സ​മ​യം ക​ണ്ടെ​ത്തി.

ആ​ദ്യ അ​ഫ്ദ​ലു​ൽ ഉ​ല​മ ബി​രു​ദ​ധാ​രി

മ​ജ്​​ലി​സു​ൽ ഉ​ല​മ​യു​ടെ പ്ര​ബോ​ധ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി തി​രു​വ​ന​ന്ത​പു​രം എ​സ്.​എം.​വി സ്​​കൂ​ളി​ൽ​നി​ന്നും വി​ടു​ത​ൽ ചെ​യ്ത് തി​രു​വി​താം​കൂ​റി​ലും മ​ദ്രാ​സ്​ പ്ര​സി​ഡ​ൻ​സി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന വേ​ള​യി​ൽ നി​ര​വ​ധി പ്ര​മു​ഖ​രു​മാ​യി ഇ​ട​പ​ഴ​കു​ന്ന​തി​നും ഉ​ന്ന​ത ആ​ശ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​തി​നും അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചി​രു​ന്നു. പ​ര​മ്പ​രാ​ഗ​ത പ​ഠ​ന​പ്ര​കി​യ​യി​ലൂ​ടെ ആ​ർ​ജി​ക്കു​വാ​ൻ ക​ഴി​യു​ന്ന അ​റി​വി​നെ​ക്കാ​ൾ അ​ധി​നി​വേ​ശാ​ധു​നി​ക​ത​യു​ടെ ഭാ​ഗ​മാ​യി ഉ​യ​ർ​ന്നു വ​ന്ന സ​ർ​വ​ക​ലാ​ശാ​ല​ക​ൾ വ​ഴി ന​ൽ​കി വ​രു​ന്ന ബി​രു​ദ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തി​ൽ ഏ​വ​രും താ​ൽ​പ​ര്യം കാ​ണി​ക്ക​ണ​മെ​ന്ന പ​ക്ഷ​ക്കാ​ര​നാ​യി​രു​ന്നു അ​ദ്ദേ​ഹം. തു​ട​ർ​ന്ന് 1926-27 കാ​ല​ഘ​ട്ട​ത്തി​ൽ മ​ദ്രാ​സ്​ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഓ​റി​യ​ന്റ​ൽ ലേ​ണി​ങ്ങി​ൽ ചേ​ർ​ന്ന് പ​ഠ​നം ന​ട​ത്തു​ക​യും അ​റ​ബി​ഭാ​ഷാ പ​ണ്ഡി​റ്റ് ബി​രു​ദ​മാ​യ ‘അ​ഫ്ദ​ലു​ൽ ഉ​ല​മ’ നേ​ടു​ക​യു​മു​ണ്ടാ​യി. ഇ​ത്ത​ര​ത്തി​ലൊ​രു അ​റ​ബി പ​ണ്ഡി​റ്റ് ബി​രു​ദം നേ​ടു​ന്ന ആ​ദ്യ മ​ല​യാ​ളി​യാ​യി അ​ദ്ദേ​ഹം മാ​റി. മാ​ത്ര​മ​ല്ല, ത​​ന്റെ സേ​വ​ന​കാ​ല​ത്തു​ത​ന്നെ അ​ഫ്ദ​ലു​ൽ ഉ​ല​മ ബി​രു​ദം സ്​​ഥാ​ന​ക്ക​യ​റ്റ​ത്തി​നു സ​ഹാ​യ​ക​മാ​യ ഒ​ന്നാ​യി ഭ​വി​ച്ച​തും ശ്ര​ദ്ധേ​യ​മാ​ണ്. അ​തി​ലേ​ക്ക് ന​യി​ച്ച വ​സ്​​തു​ത​ക​ൾ ഇ​പ്ര​കാ​ര​മാ​ണ്. കൊ​ല്ല​വ​ർ​ഷം 1119 ഇ​ട​വം 1 (1944 ജൂ​ൺ) മു​ത​ൽ തി​രു​വി​താം​കൂ​ർ സ​ർ​ക്കാ​ർ സ​ർ​വി​സി​ലു​ള്ള ശി​രോ​മ​ണി, മ​ഹോ​പാ​ധ്യാ​യ ബി​രു​ദ​മു​ള്ള സം​സ്​​കൃ​ത പ​ണ്ഡി​റ്റു​ക​ൾ​ക്ക് ഉ​യ​ർ​ന്ന േഗ്ര​ഡ് അ​നു​വ​ദി​ച്ചു കൊ​ണ്ടു​ള്ള ഒ​രു ഉ​ത്ത​ര​വ് പു​റ​ത്ത് വ​രി​ക​യു​ണ്ടാ​യി. അ​തി​ൻ പ്ര​കാ​രം ശി​രോ​മ​ണി ബി​രു​ദ​മു​ള്ള പ​ണ്ഡി​റ്റു​ക​ൾ പു​തി​യ ശ​മ്പ​ളം കൈ​പ്പ​റ്റി​ത്തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് മ​ദ്രാ​സ്​ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ‘ഓ​റി​യ​ന്റ​ൽ ലേ​ണി​ങ്’ വ​ഴി ന​ൽ​കു​ന്ന പൗ​ര​സ്​​ത്യ ബി​രു​ദ​മാ​യ അ​ഫ്ദ​ലു​ൽ ഉ​ല​മ ബി​രു​ദം മ​ഹോ​പാ​ധ്യാ​യ​ക്കു തു​ല്യ​മാ​ണെ​ന്ന് മു​ഹ​മ്മ​ദ് യൂ​സ​ഫ് മൗ​ല​വി മ​ന​സ്സി​ലാ​ക്കി​യ​ത്. തു​ട​ർ​ന്ന് 1945 ഡി​സം​ബ​ർ 8ന് ​അ​ദ്ദേ​ഹം സ​ർ​ക്കാ​റി​ലേ​ക്ക് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഒ​രു നി​വേ​ദ​നം ന​ൽ​കി. പ​ണ്ഡി​റ്റു​ക​ളു​ടെ ഗ​ണ​ത്തി​ൽ അ​ഫ്ദ​ലു​ൽ ഉ​ല​മ ബി​രു​ദ​ക്കാ​രെ കൂ​ടി ഉ​ൾ​ക്കൊ​ള്ളി​ക്കാ​ൻ സാ​ധി​ക്കു​മോ എ​ന്ന നി​ല​യി​ലാ​യി പി​ന്നീ​ട് സ​ർ​ക്കാ​റി​ന്റെ അ​ന്വേ​ഷ​ണം. തു​ട​ർ​ന്ന് വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ അ​ന്ന​ത്തെ മു​സ്‍ലിം ഇ​ൻ​സ്​​പെ​ക്ട​ർ ഫോ​ർ സ്​​കൂ​ൾ​സി​​ന്റെ സ​ഹാ​യം തേ​ടി. അ​ദ്ദേ​ഹ​ത്തി​ൽ​നി​ന്ന് അ​നു​കൂ​ല​മാ​യ മ​റു​പ​ടി ല​ഭി​ച്ച​തോ​ടെ അ​ഫ്ദ​ലു​ൽ ഉ​ല​മാ ബി​രു​ദ​ത്തെ കൂ​ടി പു​തി​യ നി​യ​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​വാ​ൻ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ സ​ർ​ക്കാ​റി​നോ​ട് ശി​പാ​ർ​ശ ചെ​യ്തു. മാ​ത്ര​മ​ല്ല, തി​രു​വി​താം​കൂ​ർ സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്​​ട്രാ​ർ വ​ഴി ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത തേ​ടി​ക്കൊ​ണ്ട് മ​ദ്രാ​സ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് ക​ത്തെ​ഴു​തി. ഓ​റി​യ​ന്റ​ൽ ലേ​ണി​ങ്ങി​ൽ വി​വി​ധ പൗ​ര​സ്​​ത്യ ഭാ​ഷാ ബി​രു​ദ കോ​ഴ്സു​ക​ൾ ന​ട​ത്തി​വ​രു​ന്നു​ണ്ടെ​ന്നും അ​തി​ൽ മ​ഹോ​പാ​ധ്യാ​യ പ​രീ​ക്ഷ​ക്ക് ഇ​രി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ് അ​റ​ബി ഭാ​ഷ​യി​ലു​ള്ള അ​ഫ്ദ​ലു​ൽ ഉ​ല​മയെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല​യി​ൽനി​ന്നും മ​റു​പ​ടി​യും ല​ഭി​ച്ചു. ത​ൽ​ഫ​ല​മാ​യി കാ​ല​താ​മ​സം കൂ​ടാ​തെ അ​ഫ്ദ​ലു​ൽ ഉ​ല​മ ബി​രു​ദ​ധാ​രി​ക​ളാ​യ അ​റ​ബി മു​ൻ​ഷി​മാ​രെ കൂ​ടി പ​ണ്ഡി​റ്റു​ക​ളു​ടെ ഗ​ണ​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ച് ശ​മ്പ​ള​വും േഗ്ര​ഡും മ​റ്റാ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കാ​ൻ 1946 ജൂ​ലൈ 6ന് ​തി​രു​വി​താം​കൂ​ർ മ​ഹാ​രാ​ജാ​വ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.

മു​ഹ​മ്മ​ദ് യൂ​സ​ഫ് ത​ങ്ങ​ളെഴുതിയ ലേഖനം. ​‘ഭാ​രത ച​ന്ദ്രി​ക​’യി​ൽ പ്രസിദ്ധീകരിച്ചത്

(മൗ​ല​വി മു​ഹ​മ്മ​ദ് യൂ​സ​ഫ് ത​ങ്ങ​ൾ​ക്ക് പു​റ​മെ അ​ഫ്ദ​ലു​ൽ ഉ​ല​മ ബി​രു​ദ​ധാ​രി​യാ​യ കൊ​ല്ല​ത്തെ ഇം​ഗ്ലീ​ഷ് ഹൈ​സ്​​കൂ​ൾ മു​ൻ​ഷി പി.​പി. കു​ഞ്ഞ​ഹ​മ്മ​ദ് മൗ​ല​വി​ക്ക് കൂ​ടി പ​ണ്ഡി​റ്റു​ക​ൾ​ക്കു​ള്ള ഉ​യ​ർ​ന്ന േഗ്ര​ഡും ശ​മ്പ​ള​വും അ​നു​വ​ദി​ച്ചു.) എ​ന്നാ​ൽ അ​തു​കൊ​ണ്ടു​മാ​ത്രം ഒ​തു​ങ്ങാ​ൻ മു​ഹ​മ്മ​ദ് യൂ​സ​ഫ് മൗ​ല​വി ത​യാ​റാ​യി​ല്ല. താ​ൻ 1927ൽ ​അ​ഫ്ദ​ലു​ൽ ഉ​ല​മ പാ​സാ​യ വ്യ​ക്തി​യാ​ണെ​ന്നും അ​തി​നാ​ൽ ശി​രോ​മ​ണി, മ​ഹോ​പാ​ധ്യാ​യ ബി​രു​ദ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചു തു​ട​ങ്ങി​യ 1944 ജൂ​ൺ (1119 ഇ​ട​വം 1) മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തി​ൽ വ​ര​ത്ത​ക്ക​വി​ധം വേ​ണം കാ​ര്യ​ങ്ങ​ൾ നീ​ക്കാ​നെ​ന്നും കാ​ണി​ച്ച് അ​ദ്ദേ​ഹം വീ​ണ്ടും നി​വേ​ദ​നം ന​ൽ​കി. തു​ട​ർ​ന്ന് സ​ർ​ക്കാ​ർ ഉ​ചി​ത​മാ​യ ന​ട​പ​ടി കൈ​ക്കൊ​ള്ളു​ക​യും 1947 ഡി​സം​ബ​ർ 15ന് ​പു​റ​ത്തു വ​ന്ന ഉ​ത്ത​ര​വ് പ്ര​കാ​രം അ​ദ്ദേ​ഹ​ത്തി​ന് മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ അ​നു​വ​ദി​ച്ചു ന​ൽ​കുകയും ചെയ്തു. 9

സ​മു​ദാ​യ ശു​ദ്ധീ​ക​ര​ണ​വാ​ദി

മു​സ്‍ലിം സ​മു​ദാ​യ​ത്തി​ൽ ക​യ​റി​ക്കൂ​ടി​യ അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളെ​യും ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളെ​യും ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന​തി​ന് പ​രി​ശ്ര​മി​ച്ച ഒ​രു വ്യ​ക്തികൂ​ടി​യാ​യി​രു​ന്നു മൗ​ല​വി മു​ഹ​മ്മ​ദ് യൂ​സ​ഫ്. തി​രു​വി​താം​കൂ​ർ പ്ര​ദേ​ശ​ത്ത് സ​മു​ദാ​യ ശു​ദ്ധീ​ക​ര​ണാ​ശ​യ​ങ്ങ​ളു​മാ​യി ഇ​റ​ങ്ങി​ത്തി​രി​ച്ച വ​ക്കം മൗ​ല​വി, ഹ​മ​ദാ​നി ത​ങ്ങ​ൾ, പി.​എ​സ്. മു​ഹ​മ്മ​ദ്, എ​സ്. ആ​ദം സേ​ട്ട്, ഡോ. ​ഇ​സ്​​മ​യി​ൽ മു​ന​വ​രി തു​ട​ങ്ങി​യ പ്ര​മു​ഖ​ർ​ക്കൊ​പ്പം ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ക​യും വി​ജ​യം വ​രി​ക്കു​ക​യും ചെ​യ്ത വ്യ​ക്തി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മു​സ്‍ലിം സ​മു​ദാ​യ​ത്തി​​ന്റെ ഇ​ട​യി​ൽ നി​ല​നി​ന്നി​രു​ന്ന ആ​ചാ​ര​ങ്ങ​ളെ പ്ര​ത്യേ​കി​ച്ചും കാ​തു​കു​ത്ത് ക​ല്യാ​ണം, മു​ഹർ​റ​ം ആ​ഘോ​ഷം, അ​നാ​വ​ശ്യ ധൂ​ർ​ത്ത് എ​ന്നി​ത്യാ​ദി​ക​ൾ​ക്കെ​തി​രെ ത​​ന്റെ പേ​ന​യെ പ​ട​വാ​ളാ​ക്കു​ക​യും സ്​​ത്രീ വി​ദ്യാ​ഭ്യാ​സം, അ​വ​സ​ര സ​മ​ത്വം തു​ട​ങ്ങി​യ​വ​ക്കെ​തി​രെ ത​​ന്റെ ജി​ഹ്വ​യെ പ​രു​വ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത മ​നീ​ഷി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 1930ൽ ‘​മ​ല​യാ​ളി’ പ​ത്ര​ത്തി​ൽ അ​ക്കാ​ല​ത്ത് വ​ള​രെ​യേ​റെ കൊ​ള്ള​രു​താ​യ്മ​ക​ൾ നി​റ​ഞ്ഞു​നി​ന്നി​രു​ന്ന മു​ഹ​ർറ​മാ​ഘോ​ഷ​ത്തി​​ന്റെ നി​ര​ർ​ഥ​ക​ത​യെ തു​റ​ന്നുകാ​ണി​ക്കു​ന്ന ഒ​രു ലേ​ഖ​നം പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യു​ണ്ടാ​യി. (1932ൽ ​വ​ക്കം മൗ​ല​വി ആ​രം​ഭി​ച്ച ‘ദീ​പി​ക’ മാ​സി​ക​യി​ൽ ഈ ​ലേ​ഖ​നം പു​നഃ​പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തു). പ്ര​സ്​​തു​ത ലേ​ഖ​ന​ത്തി​ൽ ആ​ശൂറ ഘോ​ഷ​യാ​ത്ര ആ​ച​രി​ക്കു​ന്ന​തി​​ന്റെ പി​ന്നി​ലെ ച​രി​ത്ര​വ​സ്​​തു​ത അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്നു​വ​ന്നി​രു​ന്ന മു​ഹ​ർറ​മാ​ച​ര​ണ​ത്തി​ലെ അ​നാ​ശാ​സ്യ​പ​ര​മാ​യ രീ​തി​ക​ൾ – പ​ഞ്ച, താ​ബൂ​ത്ത് എ​ഴു​ന്ന​ള്ളി​പ്പ്, പു​ലി, ക​ര​ടി, കു​ര​ങ്ങ് വേ​ഷ​ധാ​രി​ക​ൾ ന​ട​ത്തി​വ​ന്നി​രു​ന്ന നൃ​ത്ത​ങ്ങ​ൾ, തീ​ക്കു​ഴി​യു​ണ്ടാ​ക്കി ചാ​ട്ടം എ​ന്നി​ത്യാ​ദി​ക​ളെ തി​ര​സ്​​ക​രി​ക്കേ​ണ്ട​തി​​ന്റെ ആ​വ​ശ്യ​ക​ത അ​ദ്ദേ​ഹം തു​റ​ന്നു​കാ​ണി​ക്കു​ന്നു​ണ്ട്.10 (കോ​ഴി​ക്കോ​ടും ക​ണ്ണൂ​രും ന​ട​ന്നു​വ​ന്നി​രു​ന്ന കൂ​ടാ​ര ഘോ​ഷ​യാ​ത്ര ഇ​തി​ന് തു​ല്യ​മാ​യ​താ​യി​രു​ന്നു). അ​ങ്ങ​നെ സ​മു​ദാ​യ​ത്തി​ലെ അ​ന​ഭി​ല​ഷ​ണീ​യ​മാ​യ ആ​ചാ​ര​ങ്ങ​ൾ​ക്ക് അ​ന്ത്യം കു​റി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള ഇ​ട​പെ​ട​ലു​ക​ളാ​യി​രു​ന്നു അ​ദ്ദേ​ഹം ന​ട​ത്തി​വ​ന്നി​രു​ന്ന​ത്.

സാ​ഹി​ത്യ​രം​ഗ​ത്തെ ഇ​ട​പെ​ട​ലു​ക​ൾ

ച​രി​ത്ര​കാ​ര​നാ​യ പി.​എ. സെ​യ്തു മു​ഹ​മ്മ​ദി​​ന്റെ അ​ഭി​പ്രാ​യ​ത്തി​ൽ മൗ​ല​വി മു​ഹ​മ്മ​ദ് യൂ​സ​ഫ് ത​ങ്ങ​ൾ ‘‘മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ൽ ഇ​സ്‍ലാ​മി​ക ച​രി​ത്ര​ത്തി​നും ശാ​സ്​​ത്ര​ശാ​ഖ​ക്കും മ​ത​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്കും ശ്ര​ദ്ധേ​യ​മാ​യ സ്​​ഥാ​നം ന​ൽ​കി​യ വ്യ​ക്തി’’​യാ​ണ്.11 വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ വി​വി​ധ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലാ​യി അ​ദ്ദേ​ഹ​ത്തി​​ന്റെ ര​ച​ന​ക​ൾ പു​റ​ത്തുവ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും അ​വ ക​ണ്ടെ​ടു​ക്കു​ന്ന​തി​നോ േക്രാ​ഡീ​ക​രി​ക്കു​ന്ന​തി​നോ സാ​ധി​ച്ചി​ട്ടി​ല്ല. എ​ങ്കി​ലും 1944 മേ​യ് മാ​സ​ത്തി​ൽ അ​ദ്ദേ​ഹം ന​ട​ത്തി​യ ഡ​ൽ​ഹി-അ​ജ്മീ​ർ യാ​ത്ര​യു​ടെ ദീ​ർ​ഘ​വി​വ​ര​ണം എം. ​ഹ​ലീ​മാ ബീ​വി​യു​ടെ പ​ത്രാ​ധി​പ​ത്യ​ത്തി​ൽ പു​റ​ത്തു​വ​ന്നി​രു​ന്ന ‘ഭാ​ര​ത​ച​ന്ദ്രി​ക’ ആ​ഴ്ച​പ്പ​തി​പ്പി​ൽ തു​ട​ർ​ച്ച​യാ​യി പ്ര​സി​ദ്ധീ​ക​രി​ച്ചു വ​ന്നി​രു​ന്നു.12 1944 സെ​പ്റ്റം​ബ​ർ 11 (1120 ചി​ങ്ങം 27) ന് ​പു​റ​ത്തുവ​ന്ന 34ാം ല​ക്ക​ത്തി​ൽ ‘ഖു​ത്ത​ബ്മി​നാ​ർ’ എ​ന്ന പേ​രി​ൽ ആ​ദ്യ​മാ​യി ‘ഭാ​ര​ത​ച​ന്ദ്രി​ക​’യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച കു​റി​പ്പി​ന് വാ​യ​ന​ക്കാ​രു​ടെ ഇ​ട​യി​ൽ​നി​ന്ന് ന​ല്ല പ്ര​തി​ക​ര​ണം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹം തു​ട​ർ​ച്ച​യാ​യി യാ​ത്രാ​വി​വ​ര​ണം എ​ഴു​തി​വ​ന്നു. ഇ​തി​ൽ അ​ദ്ദേ​ഹം അ​വി​ട​ങ്ങ​ളി​ൽ ക​ണ്ട കാ​ഴ്ച​ക​ൾ​ക്ക് പു​റ​മെ അ​വ​യു​ടെ ച​രി​ത്രം തേ​ടി​പ്പി​ടി​ച്ച് പ്ര​സ്​​താ​വി​ക്കു​ന്ന രീ​തി​കൂ​ടി ഉ​ൾ​പ്പെ​ട്ടി​രു​ന്നു. എ​ന്തി​നേ​റെ അ​റ​ബി പ​ത്ര​മാ​യ ‘അ​ൽ​ഹി​ലാ​ൽ’ പ്ര​സി​ദ്ധീ​ക​രി​ച്ച ച​രി​ത്ര അ​റി​വു​ക​ൾ​പോ​ലും സ​ന്ദ​ർ​ഭോ​ചി​ത​മാ​യി ഈ ​കു​റി​പ്പു​ക​ളി​ൽ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. (ബ്രി​ട്ടീ​ഷാ​ധി​പ​ത്യ കാ​ല​ത്ത് തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്നും തീ​വ​ണ്ടി​മാ​ർ​ഗം കൊ​ല്ലം-ചെ​ങ്കോ​ട്ട-മ​ധു​ര-മ​ദ്രാ​സ്​ വ​ഴി മൂ​ന്നു​ദി​വ​സം യാ​ത്രചെ​യ്ത് ഡ​ൽ​ഹി​യി​ലെ​ത്തി​യ അ​ദ്ദേ​ഹം ബ്രി​ട്ടീ​ഷി​ന്ത്യ​യു​ടെ ത​ല​സ്​​ഥാ​ന ന​ഗ​രി ചു​റ്റിക്ക​റ​ങ്ങി​ക്ക​ണ്ട് യാ​ത്രാ​വി​വ​ര​ണം ത​യാ​റാ​ക്കി പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ വാ​ർ​ത്താ​വി​നി​മ​യ മാ​ർ​ഗ​ങ്ങ​ൾ അ​ത്ര​ക​ണ്ട് വി​ക​സി​ച്ചി​ട്ടി​ല്ലാ​ത്ത അ​ക്കാ​ല​ത്ത് അ​വ മ​ല​യാ​ളി വാ​യ​ന​ക്കാ​ർ​ക്ക് ന​വ്യാ​നു​ഭ​വം പ​ക​ർ​ന്നുന​ൽ​കു​ക​യും ചെ​യ്തു. (‘ദി​ല്ലി’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ത​​ന്റെ യാ​ത്ര​യു​ടെ ആ​രം​ഭ​ത്തെ​യും മ​റ്റും പ​രാ​മ​ർ​ശി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ‘ഭാ​ര​ത​ച​ന്ദ്രി​ക​’യു​ടെ 44ാം ല​ക്ക​ത്തി​ലാ​യി​രു​ന്നു (1944 ഡി​സം​ബ​ർ 4) പ്ര​സി​ദ്ധീ​ക​രി​ച്ചു​വ​ന്ന​ത്. അ​താ​യ​ത് ആ​ദ്യ കു​റി​പ്പ് വ​ന്ന് നാ​ലു​മാ​സ​ങ്ങ​ൾ​ക്കു ശേ​ഷ​വും. വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം കോ​ഴി​ക്കോ​ട്ടെ സ്വാ​ലി​ഹ് ബു​ക്ക് ഡി​പ്പോ, ‘ഡ​ൽ​ഹി​യും അ​ജ്മീ​റും’ എ​ന്ന പേ​രി​ൽ ഈ ​യാ​ത്രാ​വി​വ​ര​ണ​ഗ്ര​ന്ഥം അ​ദ്ദേ​ഹ​ത്തി​ന്റേ​താ​യി പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ന് പു​റ​മെ ല​ളി​ത​സു​ന്ദ​ര​മാ​യ മ​ല​യാ​ള ഭാ​ഷ​യി​ൽ മു​ഹ​മ്മ​ദ് ന​ബി​യു​ടെ ജീ​വ​ച​രി​ത്ര​വും അ​ദ്ദേ​ഹ​ത്തി​ന്റേ​താ​യി പ്ര​സി​ദ്ധീ​ക​രി​ച്ചു വ​ന്നി​ട്ടു​ണ്ട്.14

സ​മ​കാ​ലി​ക സം​ഭ​വ​വി​കാ​സ​ങ്ങ​ളെ വി​ശ​ദ​മാ​യി വി​ല​യി​രു​ത്തി പ്ര​തി​ക​രി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം താ​ൽ​പ​ര്യം കാ​ണി​ച്ചി​രു​ന്നു. ര​ണ്ടാം ലോ​ക​യു​ദ്ധ​കാ​ല​ത്ത് സ​മ​കാ​ലി​ക ലോ​ക​ത്തു ന​ട​ന്നു​വ​രു​ന്ന സം​ഭ​വം ​െവ​ച്ചു​കൊ​ണ്ട് ‘യു​ദ്ധ​ത്തി​നു സാ​ഹി​ത്യ​ത്തി​ൽ വ​രു​ത്താ​വു​ന്ന ക​ഴി​വു​ക​ൾ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ‘ഭാ​ര​ത​ച​ന്ദ്രി​ക​’യി​ൽ അ​ദ്ദേ​ഹ​മെ​ഴു​തി​യ ലേ​ഖ​നം ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. പ്രാ​ചീ​ന​കാ​ലം മു​ത​ൽ യു​ദ്ധം സാ​ഹി​ത്യ​ത്തി​ലെ ഒ​രു അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണെ​ന്നും എ​ന്നാ​ൽ യു​ദ്ധ​കാ​ല​ത്ത് സാ​ഹി​ത്യ​ത്തി​ന് സം​ഭ​വി​ക്കു​ക മ​റ്റൊ​ന്നാ​ണെ​ന്നും പ്ര​സ്​​താ​വി​ക്കു​ന്ന ലേ​ഖ​ന​ത്തി​ൽ യു​ദ്ധ​കാ​ല സാ​ഹി​ത്യ​ത്തെ വി​ല​യി​രു​ത്തു​ന്ന​ത് ഇ​പ്ര​കാ​ര​മാ​ണ്: ‘‘...യു​ദ്ധം നി​ന്ദ്യ​വും നീ​ച​വു​മാ​യ ഒ​രു പ്ര​വൃ​ത്തി​യാ​ണ് എ​ന്നു ക​രു​തു​ന്ന​പ​ക്ഷം അ​തു ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന പ്ര​ദേ​ശ​ത്ത് പാ​വ​ന​മാ​യ സാ​ഹി​ത്യ​ച്ചെ​ടി​ക​ൾ വ​ള​രു​ക​യോ അ​വ​യി​ൽ വി​ജ്ഞാ​ന കു​സു​മ​ങ്ങ​ൾ വി​ട​രു​ക​യോ ചെ​യ്യാ​നി​ട​യി​ല്ല. യു​ദ്ധ​വും സാ​ഹി​ത്യ​വും ത​മ്മി​ൽ ഒ​രു​ത​ര​ത്തി​ൽ അ​ടു​പ്പ​മു​ണ്ടെ​ങ്കി​ലും മ​റ്റൊ​രു വി​ധ​ത്തി​ൽ അ​വ​ക്കു ത​മ്മി​ൽ അ​ക​ൽ​ച്ച​യാ​ണു​ള്ള​ത്. യു​ദ്ധ​കാ​ല​ത്ത് മ​ന​സ്സി​ൽ ഉ​ദി​ച്ചു​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക ക്ഷോ​ഭം, വൈ​രം, പ്ര​തി​കാ​രേ​ച്ഛ മു​ത​ലാ​യ വി​കാ​ര​ങ്ങ​ളും പ​ട​ക്ക​ള​ത്തി​ൽ പ​ണി​പ്പെ​ട്ടു​ഴ​ലു​ന്ന സ്​​ഥി​തി​യും സു​ഖ​സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യി​രി​ക്കു​ന്ന പ​രി​ശു​ദ്ധ ഹൃ​ദ​യ​ങ്ങ​ളി​ൽ​നി​ന്ന് നി​ർ​ഗ​ളി​ക്കാ​നു​ള്ള സാ​ഹി​ത്യ​സൃ​ഷ്​​ടി​ക​ൾ​ക്ക് നി​ദാ​ന​മ​ല്ല​ല്ലോ. ഒ​രു സ​മു​ദാ​യ​ത്തി​ലെ അ​വാ​ന്ത​ര​ശാ​ഖ​ക​ൾ​ക്കി​ട​യി​ലോ ര​ണ്ട് സ​മു​ദാ​യ​ങ്ങ​ൾ ത​മ്മി​ലോ ന​ട​ന്നി​രു​ന്ന യു​ദ്ധ​ങ്ങ​ൾ പി​ൽ​ക്കാ​ല​ത്തു ഗ​ദ്യ​പ​ദ്യ രൂ​പ​ങ്ങ​ളി​ൽ ഏ​താ​നും സാ​ഹി​ത്യ സ​മ്പ​ത്തു​ക​ളെ അ​വ​ശേ​ഷി​പ്പി​ക്കു​ന്നു. സാ​ഹി​ത്യ ലോ​ക​ത്തി​ലെ ആ​ദി​മ​ജീ​വി​ക​ളാ​യ പ​ദ്യ​ക​വി​ത​ക​ൾ യു​ദ്ധ​ങ്ങ​ളി​ൽ​നി​ന്നു​മാ​ണ് ഉ​ദ്ഭ​വി​ച്ച​ത് എ​ന്നു പ​റ​യേ​ണ്ട​തി​ല്ല​ല്ലോ. പൗ​രാ​ണി​ക കാ​ല​ത്ത് പ​ദ്യ​കാ​വ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ൽ ഈ​ശ്വ​ര സ്​​തോ​ത്ര​ങ്ങ​ൾ അ​ട​ങ്ങി​യ ചു​രു​ക്കം ചി​ല​തൊ​ഴി​ച്ച് ബാ​ക്കി​യു​ള്ള​തു മു​ഴു​വ​ൻ ധീ​ര​ത, ശ​ത്രു​നി​ഗ്ര​ഹം, സ്വ​ദേ​ശ​സം​ര​ക്ഷ​ണം, വീ​ര്യം, പ​രാ​ക്ര​മം, ഇ​ത്യാ​ദി​യു​ടെ വ​ർ​ണ​ന​ക​ൾ​ക്കാ​ണ് പ്രാ​ധാ​ന്യം കൊ​ടു​ത്തി​ട്ടു​ള്ള​തെ​ന്നു കാ​ണാം.’’13

‘ഭാ​രത ച​ന്ദ്രി​ക​’യി​ൽ പ്രസിദ്ധീകരിച്ച യൂ​സ​ഫ് ത​ങ്ങ​ളുടെ ലേഖനത്തിന്റെ വിവരണം (‘ശരി’ അടയാളം രേഖപ്പെടുത്തിയത്) 

മ​ല​യാ​ളി​ക​ൾ​ക്ക് അ​ത്രക​ണ്ടു സു​പ​രി​ചി​ത​മ​ല്ലാ​തി​രു​ന്ന ഇ​സ്‍ലാ​മി​ക ച​രി​ത്ര-സാ​ഹി​ത്യ​ ശാ​ഖ​ക്ക് ചി​ര​പ്ര​തി​ഷ്ഠ നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​ൽ മൗ​ല​വി മു​ഹ​മ്മ​ദ് യൂ​സ​ഫ് ചെ​റു​ത​ല്ലാ​ത്ത പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്. പ്ര​വാ​ച​ക​നെ​ക്കു​റി​ച്ചും അ​ദ്ദേ​ഹ​ത്തി​​ന്റെ ജീ​വി​ത​ത്തെ കു​റി​ച്ചും ഇ​സ്‍ലാ​മി​​ന്റെ ജീ​വി​ത​രീ​തി​ക​ളെ കു​റി​ച്ചും അ​റ​ബി-ഖു​ർ​ആ​ൻ പ​ഠ​ന​ത്തെ കു​റി​ച്ചു​മെ​ല്ലാം നി​ര​വ​ധി ലേ​ഖ​ന​ങ്ങ​ൾ അ​ദ്ദേ​ഹം പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. മാ​ത്ര​മ​ല്ല, ഇ​സ്‍ലാ​മി​നെ​തി​രെ​യും മു​സ്‍ലിം​ക​ൾ​ക്കെ​തി​രെ​യും വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്നും ഉ​യ​ർ​ന്നു​വ​ന്ന പ​ല ചി​ന്ത​ക​ൾ​ക്കും മ​റു​മ​രു​ന്നു ന​ൽ​കു​ന്ന ദൗ​ത്യ​വും അ​ദ്ദേ​ഹം ഏ​റ്റെ​ടു​ത്തു​വ​ന്നി​രു​ന്നു. മ​ക്തി ത​ങ്ങ​ൾ മു​ത​ലു​ള്ള പ​രി​ഷ്ക​ർ​ത്താ​ക്ക​ൾ ഇ​ത്ത​രം മ​ത​ദൂ​ഷ​ണ സാ​ഹി​ത്യ​ങ്ങ​ളെ നേ​രി​ട്ട രീ​തിത​ന്നെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​വും സ്വീ​ക​രി​ച്ചി​രു​ന്ന​ത്. ഇ​സ്‍ലാ​മി​നെ​യും അ​തി​​ന്റെ ചി​ഹ്ന​ങ്ങ​ളെ​യും വ​ക്രീ​ക​രി​ച്ച് അ​വ​ത​രി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ ഘ​ട്ട​ത്തി​ൽ അ​തി​നെ ഖ​ണ്ഡി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ മൗ​ലാ​ന​യു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​യ​ർ​ന്നു​വ​ന്നി​രു​ന്നു. 1944 ഒ​ക്ടോ​ബ​റി​ൽ തി​രു​വ​ല്ല​യി​ൽ ​െവ​ച്ചു ന​ട​ന്ന ഒ​രു യോ​ഗ​ത്തി​ൽ ആ​ഗ​മാ​ന​ന്ദ സ്വാ​മി​ക​ൾ, മ​ദ്യ​പാ​നി​ക​ളെ കു​റി​ച്ച് ന​ട​ത്തി​യ ഒ​രു പ​രാ​മ​ർ​ശം മ​ദ്യം ത്യ​ജി​ക്കു​വാ​ൻ ആ​ഹ്വാ​നം​ചെ​യ്ത പ്ര​വാ​ച​ക​​ന്റെ ജ​ന്മ​ദേ​ശ​ത്തു​പോ​ലും മ​ദ്യം സു​ല​ഭ​മാ​ണെ​ന്നും ധാ​രാ​ളം മ​ദ്യ​പ​ന്മാ​രെ കാ​ണാ​മെ​ന്നും പ്ര​സം​ഗി​ക്കു​ക​യു​ണ്ടാ​യി. ആ ​പ്ര​സം​ഗം ‘മ​ല​യാ​ള രാ​ജ്യം’ ആ​ഴ്ച​പ്പ​തി​പ്പി​ൽ അ​ച്ച​ടി​ച്ചും വ​ന്നു. അ​തി​നെ ഖ​ണ്ഡി​ച്ചു​കൊ​ണ്ട് ‘പ​രി​ശു​ദ്ധ മ​ക്കാ ന​ഗ​രം’ എ​ന്ന ത​ല​ക്കെ​ട്ടോ​ടു​കൂ​ടി അ​റേ​ബ്യ ന​ഗ​ര​ത്തെ​ക്കു​റി​ച്ചും അ​വി​ട​ത്തെ നി​ല​വി​ലു​ള്ള ഭ​ര​ണ​രീ​തി​യെ​ക്കു​റി​ച്ചും മ​ദ്യ​ത്തി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​രോ​ധ​ന​ത്തെ​ക്കു​റി​ച്ചും സ​വി​സ്​​ത​രം അ​ദ്ദേ​ഹം പ്ര​തി​പാ​ദി​ക്കു​ക​യു​ണ്ടാ​യി: ‘‘സു​ഈ​ദി അ​റ​ബി​യാ​യു​ടെ ഏ​തൊ​രു ഭാ​ഗ​ത്തും ക​ള്ള് ഉ​ണ്ടാ​ക്കു​ക​യോ, ചാ​രാ​യം വാ​റ്റു​ക​യോ ചെ​യ്യാ​ൻ പാ​ടി​ല്ല. ഇ​ത്ത​രം വി​ദേ​ശസാ​ധ​ന​ങ്ങ​ൾ ആ ​നാ​ട്ടി​ൽ കൊ​ണ്ടു​വ​രാ​ൻ അ​നു​വാ​ദ​വും ഇ​ല്ല. അ​റ​ബി​യാ​യി​ൽ യ​മ​നി​ലെ ‘സ​ൻ​ആ’ രാ​ജ്യ​ത്തി​നു വ​ട​ക്കും ഹി​ജാ​സ്​ തീ​വ​ണ്ടി​പ്പാ​ത​യി​ലു​ള്ള ‘അ​ൽ അ​ഷാ’ റെ​യി​ൽ​വേ സ്റ്റേ​ഷ​നു തെ​ക്കും, ചെ​ങ്ക​ട​ലി​ലെ ‘ജി​ദ്ദ’, ‘യ​ൻ​ബാ’ എ​ന്നീ തു​റ​മു​ഖാ​തിർത്തി​ക്കു കി​ഴ​ക്കും ‘ന​ജ​ദ’ രാ​ജ്യ​ത്തി​നു പ​ടി​ഞ്ഞാ​റും അ​ന്യ​മ​ത​സ്​​ഥ​രു​ടെ പ്ര​വേ​ശ​ന​ത്തെ നി​യ​ന്ത്രി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ട് മ​റ്റു​ള്ള​വ​രു​ടെ ആ​വ​ശ്യം പ​റ​ഞ്ഞു മ​ക്ക​യി​ൽ മ​ദ്യം കൊ​ണ്ടു​വ​ന്ന് മു​സ​ൽ​മാ​ന്മാ​ർ​ക്ക് ‘ബ്ലാ​ക്ക് മാ​ർ​ക്ക​റ്റാ’​യി വി​ൽ​ക്കാ​നും നി​വൃ​ത്തി​യി​ല്ല. ഇ​തി​നു​പു​റ​മേ ഈ ​നാ​ട്ടി​ൽ ക​ൽ​പ​ന​യ്ക്കു വി​പ​രീ​തം പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ അ​നു​ഭ​വി​ക്കേ​ണ്ട ശി​ക്ഷ അ​തി​ക​ഠി​ന​വു​മാ​ണ്.’’15

തി​രു​വ​ന​ന്ത​പു​ര​ത്ത് സ്​​ഥി​ര​താ​മ​സ​മാ​ക്കി​യ അ​ദ്ദേ​ഹം ത​​ന്റെ അ​വ​സാ​ന കാ​ലം​വ​രെ ഭാ​ഷാ​പ​ഠ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ഹി​ത്യ​സ​പ​ര്യ​ക​ൾ തു​ട​ർ​ന്നി​രു​ന്നു. അ​റ​ബി ഭാ​ഷാ ഉ​ൽ​പ​ത്തി​യെ​ക്കു​റി​ച്ച് ഗ​ഹ​ന​മാ​യൊ​രു ഗ​വേ​ഷ​ണം ന​ട​ത്തി​വ​ര​വെ 1957ൽ ​അ​ദ്ദേ​ഹം അ​ന്ത​രി​ച്ചു. സ്വ​ന്തം ക​ർ​മ​മ​ണ്ഡ​ല​ത്തി​ൽ ജ്വ​ലി​ച്ചു​നി​ന്നു​കൊ​ണ്ട് സ​മ​കാ​ലി​ക​രാ​യ ന​വോ​ത്ഥാ​ന നാ​യ​ക​ന്മാ​രി​ൽ​നി​ന്നും ഊ​ർ​ജം ഉ​ൾ​ക്കൊ​ണ്ട് സ​മൂ​ഹ​ന​ന്മ​ക്കാ​യി പ്ര​വ​ർ​ത്തി​ച്ച മു​ഹ​മ്മ​ദ് യൂ​സ​ഫ് ത​ങ്ങ​ളെ പോ​ലു​ള്ള​വ​ർ പ​ക​ർ​ന്നു ന​ൽ​കി​യ ആ​ശ​യ​ങ്ങ​ളാ​ണ് ന​വോ​ത്ഥാ​ന കേ​ര​ള​ നി​ർ​മി​തി​ക്ക് ചെ​റു​ത​ല്ലാ​ത്ത സം​ഭാ​വ​ന​ക​ളാ​യി മാ​റി​യ​ത്. എ​ന്നി​രു​ന്നാ​ലും മൗ​ലാ​ന​യു​ടെ ജീ​വി​ത​യാ​ത്ര​ക​ൾ തു​ട​ർ​ച്ച തേ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണി​പ്പോ​ഴും.

(തി​രു​വ​ന​ന്ത​പു​രം യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ ച​രി​ത്ര​വി​ഭാ​ഗം അ​സി. പ്ര​ഫ​സ​റാ​ണ്​ ലേ​ഖ​ക​ൻ)

കു​റി​പ്പു​ക​ൾ:

1. മ​ജ്​​ലി​സു​ൽ ഉ​ല​മ – തൃ​ശ്ശി​നാ​പ്പ​ള്ളി, ആ​ദ്യ പ്ര​സ്​​താ​വ​ന (ത​മി​ഴ് പ​തി​പ്പ്), 1918–19, ജെ​ഗം ആ​ൻ​ഡ് കോ, ​ഡൊ​ഡ്സ​ൺ​പ്ര​സ്, തെ​പ്പ​കു​ളം, തൃ​ശ്ശി​നാ​പ്പ​ള്ളി, 1919, പു. 4–5.

2. ​അ​ൽ ഇ​സ്‍ലാം, വാ​ല്യം –ഒന്ന് , ​ല​ക്കം. 1, ഏ​പ്രി​ൽ 1918, കാ​ണു​ക, വ​ക്കം മൗ​ല​വി​യു​ടെ അ​ൽ ഇ​സ്‍ലാം ഒ​റ്റ വാ​ല്യ​ത്തി​ൽ, വ​ക്കം മൗ​ല​വി ഫൗണ്ടേ​ഷ​ൻ ട്ര​സ്റ്റ്, 2016, പു. 35.

3. ​മു​ൻ സൂ​ച​ന –1.

4. ഫ​യ​ൽ ന​മ്പ​ർ 232/1920, ബ​ണ്ടി​ൽ ന​മ്പ​ർ 116, കേ​ര​ള സ്റ്റേ​റ്റ് ആ​ർ​ക്കൈ​വ്സ്, തി​രു​വ​ന​ന്ത​പു​രം, പു. 2–8.

5. ​മേ​ൽ​സൂ​ച​ന.

6. കേ​ര​ള ഉ​ല​മാ സം​ഘ​ത്തി​​ന്റെ പ്ര​ഥ​മ സ​മ്മേ​ള​ന​ത്തി​ൽ ചെ​യ്ത മൂ​ന്ന് നി​ശ്ച​യ​ങ്ങ​ൾ – നോ​ട്ടീ​സ്, വെ​സ്റ്റ്-കോ​സ്റ്റ് അ​ച്ചു​കൂ​ടം, കോ​ഴി​ക്കോ​ട്, 1921 ഏ​പ്രി​ൽ 25, കാ​ണു​ക, P Abdhul Razak, Colonialism and Community Formation in Malabar: A Study of Muslims of Malabar, Un published PhD Thesis, Calicut University, 2006.

7. അ​ൽ ഇ​സ്‍ലാം ഒ​റ്റ വാ​ല്യ​ത്തി​ൽ, പു. 120–12.

8. ​ഫ​യ​ൽ ന​മ്പ​ർ 402/47, ബ​ണ്ടി​ൽ ന​മ്പ​ർ 301, കേ​ര​ള സ്റ്റേ​റ്റ് ആ​ർ​ക്കൈ​വ്സ്, തി​രു​വ​ന​ന്ത​പു​രം,

പു. 2–4

9. ​മേ​ൽ​സൂ​ച​ന.

10. വ​ക്കം മൗ​ല​വി​യു​ടെ ദീ​പി​ക ഒ​റ്റ വാ​ല്യ​ത്തി​ൽ, വ​ക്കം മൗ​ല​വി ഫൗ​ണ്ടേ​ഷ​ൻ ട്ര​സ്റ്റ്, 2005, പു. 255–260.

11. ​പി.​എ. സെ​യ്തു മു​ഹ​മ്മ​ദ് (എ​ഡി.), കേ​ര​ള മു​സ്‍ലിം ഡ​യ​റ​ക്ട​റി, കൊ​ച്ചി, 1960, പു. 645.

12. ​ഭാ​ര​ത​ച​ന്ദ്രി​ക ആ​ഴ്ച​പ്പ​തി​പ്പ്, വാ​ല്യം –34, 1944 സെ​പ്റ്റം​ബ​ർ 11 (1120 ചി​ങ്ങം 27), തി​രു​വ​ല്ല,

പു. 7.

13. ​സി.​എ​ൻ. അ​ഹ​മ്മ​ദ് മൗ​ല​വി, കെ.​കെ. മു​ഹ​മ്മ​ദ് അ​ബ്ദു​ൽ ക​രീം, മ​ഹ​ത്താ​യ മാ​പ്പി​ള സാ​ഹി​ത്യ പാ​ര​മ്പ​ര്യം, അ​ൽ​ഹു​ദാ ബു​ക്സ്, കോ​ഴി​ക്കോ​ട്, 1978, പു. 152.

14. ​ഭാ​ര​ത​ച​ന്ദ്രി​ക ആ​ഴ്ച​പ്പ​തി​പ്പ്, 1944 ഒ​ക്ടോ​ബ​ർ 30/1120 ക​ന്നി 15, വാ​ല്യം –1, ല​ക്കം –38, തി​രു​വ​ല്ല, പു. 2.

15. ​ഭാ​ര​ത​ച​ന്ദ്രി​ക ആ​ഴ്ച​പ്പ​തി​പ്പ്, വാ​ല്യം–2, ല​ക്കം –15, 1120 മേ​ടം 18/ 1945 ഏ​പ്രി​ൽ 30, തി​രു​വ​ല്ല, പു. 8–9.

Tags:    
News Summary - moulavi a muhammed yousuf -life story and contributions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT
access_time 2024-12-02 01:45 GMT