1924, 2024നോ​ട് പ​റ​യു​ന്ന​ത്

1924ൽ ആ​ലു​വ അ​ദ്വൈ​താ​ശ്ര​മ​ത്തി​ല്‍ ന​ട​ന്ന സ​ര്‍വ​മ​ത സ​മ്മേ​ള​ന​ത്തിന്​ നൂറു വയസ്സാകുന്നു. നൂറുവർഷത്തിനിപ്പുറമുള്ള കാലത്തിനോട്​ ആ സമ്മേളനത്തിന്​ എന്താണ്​ പറയാനുള്ളത്​? ആ സമ്മേളനം ജാ​തി​ര​ഹി​ത ആ​ധു​നി​ക കേ​ര​ള​ത്തി​ന്‍റെ ജ​ന​കീ​യ ആ​ഘോ​ഷ​മാക്കണോ? ഗു​രു​വി​ന്‍റെ നാ​നാ​ത​ല​ത്തി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ളു​ടെ തു​ട​ര്‍ച്ച​യാ​യിട്ട​ാേണാ?, അതോ സാം​സ്കാ​രി​കാ​ർഥ​ത്തി​ല്‍ നി​ല​വി​ല്‍ വ​ന്നു​ക​ഴി​ഞ്ഞ ഐ​ക്യ​ കേ​ര​ള​ത്തി​ന്‍റെ ചു​മ​രി​ല്‍ ന​വോ​ത്ഥാ​ന​കാ​ല​മെ​ഴു​തി​യ ക​വി​തയായിട്ട​ാണോ? -ചിന്തകനും എഴുത്തുകാരനുമായ ലേഖകൻ സർവമത സമ്മേളനത്തി​ന്റെ വർത്തമാനകാല...

1924ൽ ആ​ലു​വ അ​ദ്വൈ​താ​ശ്ര​മ​ത്തി​ല്‍ ന​ട​ന്ന സ​ര്‍വ​മ​ത സ​മ്മേ​ള​ന​ത്തിന്​ നൂറു വയസ്സാകുന്നു. നൂറുവർഷത്തിനിപ്പുറമുള്ള കാലത്തിനോട്​ ആ സമ്മേളനത്തിന്​ എന്താണ്​ പറയാനുള്ളത്​? ആ സമ്മേളനം ജാ​തി​ര​ഹി​ത ആ​ധു​നി​ക കേ​ര​ള​ത്തി​ന്‍റെ ജ​ന​കീ​യ ആ​ഘോ​ഷ​മാക്കണോ? ഗു​രു​വി​ന്‍റെ നാ​നാ​ത​ല​ത്തി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ളു​ടെ തു​ട​ര്‍ച്ച​യാ​യിട്ട​ാേണാ?, അതോ സാം​സ്കാ​രി​കാ​ർഥ​ത്തി​ല്‍ നി​ല​വി​ല്‍ വ​ന്നു​ക​ഴി​ഞ്ഞ ഐ​ക്യ​ കേ​ര​ള​ത്തി​ന്‍റെ ചു​മ​രി​ല്‍ ന​വോ​ത്ഥാ​ന​കാ​ല​മെ​ഴു​തി​യ ക​വി​തയായിട്ട​ാണോ? -ചിന്തകനും എഴുത്തുകാരനുമായ ലേഖകൻ സർവമത സമ്മേളനത്തി​ന്റെ വർത്തമാനകാല പ്രസക്തി വ്യക്തമാക്കുന്നു.

എ​ന്തു​വ​ന്നാ​ലും ഇ​പ്പോ​ഴു​ള്ള ജീ​വി​തം തു​ട​രു​ക​ വ​യ്യെ​ന്നും പു​തി​യൊ​രു ജീ​വി​തം തു​ട​ങ്ങാ​നു​ള്ള ശ്ര​മ​ത്തി​ല്‍ എ​ന്തു പ്ര​തി​സ​ന്ധി​ക​ള്‍ അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്നാ​ലും ഞ​ങ്ങ​ള്‍ പിന്മാ​റു​ക​യി​ല്ലെ​ന്നും പീ​ഡ​ന​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ സ​മ​സ്ത ഊ​ർജ​വും സ​മാ​ഹ​രി​ച്ചു​കൊ​ണ്ട് പ്ര​ഖ്യാ​പി​ക്കു​മ്പോ​ഴാ​ണ് ആ​ധി​പ​ത്യം വ​ഹി​ക്കു​ന്ന അ​ധി​കാ​ര​ബ​ന്ധ​ങ്ങ​ളെ അ​ട്ടി​മ​റി​ക്കും​വി​ധ​ത്തി​ലു​ള്ള ഒ​രു സ്ഫോ​ട​ന​ത്തോ​ടെ സം​വാ​ദ​ങ്ങ​ള്‍ സം​ഭ​വി​ക്കു​ന്ന​ത്. വാ​ക്ക് നി​ഷേ​ധി​ക്ക​പ്പെ​ട്ട​വ​ര്‍ ഭാ​ഷ​യെ സ്വ​ന്തം വ​രു​തി​ക്ക് വി​ധേ​യ​മാ​ക്കു​ന്ന വി​മോ​ച​ന​ത്തി​ന്‍റെ ആ​ഘോ​ഷ​വേ​ള​ക​ള്‍ ച​രി​ത്ര​ത്തി​ല്‍ ഒ​രാ​ക​സ്മി​ക​ത​യ​ല്ലാ​താ​യി മാ​റു​ന്ന​ത് ന​വോ​ത്ഥാ​ന​ത്തി​ന്‍റെ ആ​രം​ഭ​ത്തോ​ടു​കൂ​ടി​യാ​ണ്. ഇ​നി വ​രാ​നി​രി​ക്കു​ന്ന​ത് ഞ​ങ്ങ​ളു​ടെ കാ​ല​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ ഒ​രു വ​ർഗ​ത്തി​ന്‍റെ​യും സാ​മൂ​ഹികവി​ഭാ​ഗ​ങ്ങ​ളു​ടെ​യും തീ​പി​ടി​ച്ചു ക​ഴി​ഞ്ഞ വാ​ക്കു​ക​ള്‍ക്ക് സ്വ​യം ക​ത്തി​പ്പ​ട​രാ​തെ ത​ത്ത്വങ്ങ​ളി​ല്‍ മാ​ത്ര​മാ​യി വി​ശ്ര​മി​ക്കു​ക അ​സാ​ധ്യ​മാ​ണ്.

ആ​ധി​പ​ത്യം വ​ഹി​ക്കു​ന്ന അ​ധി​കാ​ര​ഘ​ട​ന​ക്കുള്ളി​ല്‍ വി​ള്ള​ല്‍ വീ​ഴു​ന്ന സാ​മൂ​ഹിക സ​ന്ദ​ര്‍ഭ​ങ്ങ​ളി​ലാ​ണ് ജീ​വി​ത​മാ​കെ സ​മ​രോ​ത്സു​ക​മാ​യ ഒ​രു സം​വാ​ദ​വേ​ദി​യാ​യി വി​ക​സി​ക്കു​ന്ന​ത്. 1888 മു​ത​ല്‍ 1959 വ​രെ​യു​ള്ള കാ​ലം കേ​ര​ള​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പ​രു​ക്ക​ന​ർഥ​ത്തി​ല്‍ നാ​ടു​വാ​ഴി​ത്ത​വു​മാ​യു​ള്ള വി​ച്ഛേ​ദ​ത്തി​ന്‍റെ കാ​ല​ഘ​ട്ട​മാ​ണ്. അ​തു​കൊ​ണ്ടാ​ണ് വ്യ​ത്യ​സ്ത​വ​ർഗങ്ങ​ളും സാ​മൂ​ഹികവി​ഭാ​ഗ​ങ്ങ​ളും ഇ​ക്കാ​ല​യ​ള​വി​ല്‍ പ്ര​ക​ടി​പ്പി​ച്ച അ​ഭി​പ്രാ​യ​ങ്ങ​ളി​ലും സ​മീ​പ​ന​ങ്ങ​ളി​ലും വീ​റും വാ​ശി​യും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​യ്മ​യും ഇ​ന്ന​ത്തെ അ​പേ​ക്ഷി​ച്ച് അ​ത്യ​ന്തം തീ​വ്ര​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ഒ​രു പു​തി​യ ലോ​ക​ത്തെ​ക്കു​റി​ച്ചു​ള്ള സ്വ​പ്നം ശ​ക്തി​പ്പെ​ടു​മ്പോ​ഴാ​ണ് പ​ഴ​യ ലോ​ക​ത്തി​നെ​തി​രെ​യു​ള്ള സ​മ​രം വ​ള​രു​ന്ന​ത്. ഇ​നി​യും പി​റ​ന്ന് ക​ഴി​ഞ്ഞി​ട്ടി​ല്ലാ​ത്ത ഒ​രു പു​തി​യ ലോ​കം പ​ഴ​യലോ​ക​ത്തോ​ട് ന​ട​ത്തു​ന്ന നി​ര​ന്ത​ര​സ​മ​ര​ത്തി​ന്‍റെ ചു​രു​ക്ക​പ്പേ​രാ​ണ് സം​വാ​ദം. പ​ഴ​യ ലോ​ക​ങ്ങ​ളി​ല്‍ സ്തം​ഭി​ച്ചുപോ​യ​വ​ര്‍ക്കും പു​തി​യ ലോ​ക​ത്തി​നെ​തി​രെ ആ​യു​ധം എ​ടു​ത്തുനി​ല്‍ക്കു​ന്ന​വ​ര്‍ക്കും സം​വാ​ദ​ത്തി​ന്‍റെ ഭാ​ഷ മ​ന​സ്സി​ലാ​വു​ക​യി​ല്ല.

സം​വാ​ദം, സ​മ​രം ന​ട​ത്തു​ന്ന​ത് ‘പ​ണ്ടേ​യ്ക്കു പ​ണ്ടേ ന​ട​പ്പു​ള്ള’തെ​ന്ന് അ​ഭി​ന​വ ഇ​ട്ടി​ച്ചാ​ക്ക​ര​പ്പന്മാ​ര്‍ വാ​ദി​ക്കു​ന്ന പ​ഴ​യ ലോ​ക​ത്തി​ന്‍റെ ജീ​ർണ​ത​ക​ളോ​ട് മാ​ത്ര​മ​ല്ല; ഇ​ന്ന​ത്തെ ലോ​ക​ത്ത് ആ​ധി​പ​ത്യം സ്ഥാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ന​വ​വാ​ണി​ജ്യ കാ​ല്‍പ​നി​ക കാ​ഴ്ച​പ്പാ​ടു​ക​ളോ​ടു​മാ​ണ്. ആ​ശ​യ​ങ്ങ​ളു​ടെ ലോ​ക​ത്ത് അ​ല​ക്ഷ്യ​മാ​യി അ​ല​യു​ന്ന ന​വ​കാ​ല്‍പ​നി​ക സ​മീ​പ​ന​ങ്ങ​ളോ​ടും ജീ​വി​ത​ത്തെ വി​വാ​ദ​ത്തി​നു​ള്ള അ​സം​സ്കൃ​ത പ​ദാ​ർഥം മാ​ത്ര​മാ​യി പ​രി​ഗ​ണി​ക്കു​ന്ന സം​സ്കാ​ര​വ്യ​വ​സാ​യ​ത്തോ​ടും ഒ​രേ​സ​മ​യം എ​തി​രി​ട്ടു​കൊ​ണ്ടാ​ണ് ‘സം​വാ​ദം’ വ​ള​രു​ന്ന​ത്. അ​തി​ന്‍റെ ല​ക്ഷ്യം ഇ​ന്ന​ത്തെ ജീ​വി​ത​ത്തേ​ക്കാ​ള്‍ മെ​ച്ച​പ്പെ​ട്ട ഒ​രു ജീ​വി​തം എ​ല്ലാ മ​നു​ഷ്യ​ര്‍ക്കും സാ​ധ്യ​മാ​ക്കാ​ന്‍ ആ​ശ​യ​രം​ഗ​ത്ത് സ​മ​രോ​ത്സുക​മാ​യി ഇ​ട​ത​ട​വി​ല്ലാ​തെ ഇ​ട​പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക എ​ന്നു​ള്ള​താ​ണ്.

ശ്രീ​നാ​രാ​യ​ണ​ഗു​രു​വും വാ​ഗ്ഭ​ടാ​ന​ന്ദ​നും ത​മ്മി​ല്‍ ആ​ലു​വ​യി​ലെ അ​ദ്വൈ​താ​ശ്ര​മ​ത്തി​ല്‍വെച്ച് 1914ല്‍ ​ന​ട​ന്ന ആ​ശ​യ​സ​മ​രം കേ​ര​ള​ത്തി​ന്‍റെ സം​വാ​ദ​ച​രി​ത്ര​ത്തി​ലെ ആ​വേ​ശ​ക​ര​മാ​യ ഒ​ര​ധ്യാ​യ​മാ​ണ്. ഗു​രു​വാ​ണ് അ​ധ്യ​ക്ഷ​ന്‍. അ​ദ്ദേ​ഹ​ത്തി​ന്‍റെ ശി​ഷ്യന്മാ​ര്‍ നി​റ​ഞ്ഞി​രി​ക്കു​ന്ന​താ​ണ് സ​ദ​സ്സ്. എ​ന്നി​ട്ടും കു​ഞ്ഞി​ക്ക​ണ്ണ​ന്‍ എ​ന്ന വാ​ഗ്ഭ​ടാ​ന​ന്ദ​ൻ, ശ്രീ​നാ​രാ​യ​ണ​ ഗു​രു​ അട​ക്ക​മു​ള്ള​വ​ര്‍ നി​ർവ​ഹി​ക്കു​ന്ന വി​ഗ്ര​ഹ പ്ര​തി​ഷ്ഠ​ക​ള്‍ അ​ത്യ​ന്തം പി​ന്തി​രി​പ്പ​നും യാ​ഥാ​സ്ഥി​തി​ക​വു​മാ​ണെ​ന്ന് നീ​റി​ന്‍റെ നി​ര്‍ബ​ന്ധ​ബു​ദ്ധി​യോ​ടെ അ​വി​ടെ വെ​ച്ച് വാ​ദി​ച്ചു. ‘വി​കാ​ര​ത്തെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന’ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സ്തു​ത പ്ര​സം​ഗ​ത്തോ​ട് അ​ധ്യ​ക്ഷ​നാ​യ ഗു​രു പ്ര​തി​ക​രി​ച്ച​ത് അ​ത്ഭു​ത​പ്പെ​ടു​ത്തുംവി​ധം സം​യ​മ​നം പാ​ലി​ച്ചാണ്. അ​ദ്ദേ​ഹം പ​റ​ഞ്ഞു, ‘‘കു​ഞ്ഞി​ക്ക​ണ്ണ​ന്‍ പ​റ​ഞ്ഞ​ത് ശ​രി​യാ​ണ്.’’ സ​ദ​സ്സ് അ​ക്ഷ​രാ​ർഥ​ത്തി​ല്‍ത​ന്നെ അ​ന്ധാ​ളി​ച്ചു​പോ​യി.

 

സഹോദരൻ അയ്യപ്പൻ,സ്വാമി വാഗ്ഭടാനന്ദൻ

മു​നി ശി​വ​പ്ര​സാ​ദ് എ​ന്ന നാ​രാ​യ​ണ ശി​ഷ്യ​നാ​ണ് പി​ന്നീ​ട് സം​സാ​രി​ച്ച​ത്. അ​ദ്ദേ​ഹം വാ​ഗ്ഭ​ടാ​ന​ന്ദ​ന്‍ പ​റ​ഞ്ഞ​തെ​ല്ലാം അ​പ്ര​സ​ക്ത​മാ​ണെ​ന്നും വി​ഗ്ര​ഹ പ്ര​തി​ഷ്ഠ​ക​ള്‍ അ​നി​വാ​ര്യ​മാ​ണെ​ന്നും സ​യു​ക്തി​കം സ്ഥാ​പി​ക്കാ​ന്‍ ശ്ര​മി​ച്ചു. സ​ദ​സ്സി​ന് തൃ​പ്തി​യാ​യി. അ​വ​ര്‍ ഹ​ര്‍ഷാ​ര​വം മു​ഴ​ക്കി. അ​ധ്യ​ക്ഷ​നാ​യ ഗു​രു എ​ന്തു പ​റ​യു​മെ​ന്ന​വ​ര്‍ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്നു. ‘‘ശി​വ​പ്ര​സാ​ദ് പ​റ​ഞ്ഞ​തും ശ​രി​യാ​ണ്.’’ അ​താ​യി​രു​ന്നു ഗു​രു​വി​ന്‍റെ പ്ര​തി​ക​ര​ണം! സ​ദ​സ്സ് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു. അ​പ്പോ​ള്‍ ഗു​രു പ​റ​ഞ്ഞു: ‘‘കു​ഞ്ഞി​ക്ക​ണ്ണ​ന്‍ പ​റ​ഞ്ഞ​ത് വി​ജ്ഞന്മാ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ശ​രി​യാ​ണ്. ശി​വ​പ്ര​സാ​ദ് പ​റ​ഞ്ഞ​ത് അ​ജ്ഞന്മാ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ശ​രി​യാ​ണ്.’’ ഈ ​സം​വാ​ദം ന​ട​ന്ന് മൂ​ന്നു കൊ​ല്ലം ക​ഴി​ഞ്ഞ​തി​നുശേ​ഷ​മാ​ണ് 1917ല്‍ ​ഇ​നിമു​ത​ല്‍ നി​ര്‍ബ​ന്ധ​മാ​യും നാം ​ക്ഷേ​ത്ര​ങ്ങ​ള്‍ നി​ർമിക്കേ​ണ്ട​തി​ല്ല എ​ന്ന ഗു​രു​വി​ന്‍റെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ വി​ളം​ബ​രം പു​റ​ത്തു​വ​രു​ന്ന​ത്.

പ്ര​യോ​ഗ​ത്തി​ല്‍ മാ​ത്രം താ​ല്‍ക്കാ​ലി​ക​മാ​യി വി​ശ്ര​മി​ക്കു​ന്ന ഒ​രാ​ശ​യ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ മ​റ്റൊ​രു പേ​രാ​ണ് സം​വാ​ദം. അ​ത് ആ​ദ​ര്‍ശ​ങ്ങ​ളു​ടെ സാ​ക്ഷാ​ത്കാ​ര​ത്തി​നുവേ​ണ്ടി ആ​ശ​യ​ങ്ങ​ളു​ടെ ലോ​ക​ത്ത് ന​ട​ക്കു​ന്ന അ​വി​രാ​മ​മാ​യ ഒ​രു സൈ​ദ്ധാ​ന്തി​ക​സ​മ​ര​ത്തി​ന്‍റെ ആ​വി​ഷ്കാ​ര​മാ​ണ്. വീ​ണ്ടും ഒ​രേ​ഴു​വ​ര്‍ഷം ക​ഴി​ഞ്ഞ് 1924ല്‍ ​അ​തേ ആ​ലു​വ​യി​ലെ അ​ദ്വൈ​താ​ശ്ര​മ​ത്തി​ല്‍ ന​ട​ന്ന പ്ര​ശ​സ്ത​മാ​യ ‘സ​ർവ​മ​ത​സ​മ്മേ​ള​ന’​മാ​ക​ട്ടെ, പു​ന​രു​ത്ഥാ​ന​ത്തി​നെ​തി​രെ ന​വോ​ത്ഥാ​നം അ​ന്നു​വ​രെ ന​ട​ത്തി​പ്പോ​ന്ന പ്ര​തി​രോ​ധ​ത്തി​ന്‍റെ മ​ഹോ​ത്സ​വ​മാ​യി മാ​റു​ക​യും ചെ​യ്തു.

ആ ​മ​ഹാ​സ​മ്മേ​ള​ന​ത്തി​ന് സ്വാ​ഗ​തം പ​റ​ഞ്ഞ സ​ത്യ​വ്ര​ത​ സ്വാ​മി​ക​ളാ​യി മാ​റി​യ അ​യ്യ​പ്പ​ന്‍ പി​ള്ളത​ന്നെ​യും ന​വോ​ത്ഥാ​നം നി​ർമി​ച്ച സം​വാ​ദ​ജീ​വി​ത​ത്തി​ന്‍റെ മി​ക​ച്ച മാ​തൃ​ക​യാ​ണ്. ജാ​തി​മേ​ല്‍ക്കോ​യ്മ​യു​ടെ അ​വ​സാ​ന​ത്തെ അ​വ​ശി​ഷ്ട​ത്തോ​ടും ക​ണ​ക്കു​തീ​ർത്താ​ണ് അ​ദ്ദേ​ഹം ഗു​രു​വി​ന്‍റെ വ​ത്സ​ല​ശി​ഷ്യ​നാ​യ​ത്. ഇ​താ, നി​ങ്ങ​ളെ മ​ർദി​ച്ച ഈ ​ക​ര​ങ്ങ​ള്‍ നി​ങ്ങ​ളു​ടെ മ​ല​മൂ​ത്രം കോ​രാ​ന്‍ സ​ന്ന​ദ്ധ​മാ​യി​രി​ക്കു​ന്നു, സ​ഹോ​ദ​ര​ങ്ങ​ളേ എ​ന്ന് മ​ർദി​ത​ജ​ന​വി​ഭാ​ഗ​ത്തോ​ട് ഇ​ത്ര​മേ​ല്‍ വി​കാ​ര​ഭ​രി​ത​മാ​യി പ്ര​ഖ്യാ​പി​ച്ച മ​റ്റ​ധി​കം ശി​ഷ്യ​ര്‍ ഗു​രു​വി​നി​ല്ല.

പ്ര​തി​ഷ്ഠ​ക​ളി​ല്‍നി​ന്ന് പ്ര​ത്യ​ക്ഷ ആ​ദ​ര്‍ശ​ത്തി​ലേ​ക്കു​ള്ള ഗു​രു​വി​ന്‍റെ കു​തി​പ്പി​നെ​യാ​ണ് അ​ദ്വൈ​താ​ശ്ര​മം ആ​ഘോ​ഷി​ച്ച​ത്. ‘‘മ​നു​ഷ്യ​രു​ടെ മ​തം, വേ​ഷം, ഭാ​ഷ മു​ത​ലാ​യ​വ എ​ങ്ങ​നെ​യാ​യി​രു​ന്നാ​ലും അ​വ​രു​ടെ ജാ​തി ഒ​ന്നാ​യ​തു​കൊ​ണ്ട് അ​ന്യോ​ന്യം വി​വാ​ഹ​വും പ​ന്തി​ഭോ​ജ​ന​വും ചെ​യ്യു​ന്ന​തി​ല്‍ ഒ​രു ദോ​ഷ​വു​മി​ല്ല’’ എ​ന്ന പ്ര​ശ​സ്ത​മാ​യ ആ ​ഒ​റ്റ​വ​രി സ​ന്ദേ​ശ​വും ‘‘മ​ത്സ​രം മ​തം നി​മി​ത്ത​മ​ല്ല, മ​ദം നി​മി​ത്ത​മാ​ണെ’’​ന്ന ഓ​ർമി​പ്പി​ക്ക​ലും, ‘‘ന​ര​നും ന​ര​നും ത​മ്മി​ല്‍ സാ​ഹോ​ദ​ര്യ​മു​ദി​ക്ക​ണം അ​തി​ന് വി​ഘാ​ത​മാ​യു​ള്ളതെ​ല്ലാം ഇ​ല്ലാ​താ​ക​ണം’’ എ​ന്ന തീ​ര്‍പ്പും, ‘‘മ​ത​മി​ഷ്ടംപോ​ലെ പ​റ​യു​വാ​നും ഒ​ന്നും ഇ​ല്ലെ​ന്ന് പ​റ​യു​വാ​നും സ്വാ​ത​ന്ത്ര്യം വേ​ണം’’ എ​ന്ന കാ​വ്യാ​ത്മ​ക സ​മീ​പ​ന​വും സ​ര്‍വ അ​ധോ​മു​ഖ​ പ്ര​വ​ണ​ത​ക​ളെ​യും പ്ര​തി​രോ​ധി​ക്കാ​നു​ള്ള നി​ര​ന്ത​ര​ സ​മ​ര​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യു​മാ​ണ്, അ​തി​നൊ​പ്പം ‘അ​പ​ര​വി​ദ്വേ​ഷ​ശി​ല​ക​ളാ​ല്‍ തീ​ര്‍ത്ത ത​ട​വ​റ​യ​ല്ലെ​ന്‍ ഭ​വ​നം’ എ​ന്ന അ​ഗാ​ധ​മാ​യ തി​രി​ച്ച​റി​വു​മാ​ണ് 2024ലെ 1924 ​നി​ര്‍ഭ​യം ആ​വി​ഷ്‍കരി​ക്കു​ന്ന​ത്.

സ​ച്ചി​ദാ​ന​ന്ദ​ന്‍ മാ​ഷി​ന്‍റെ ‘അ​യോ​ധ്യ​യു​ടെ ആ​ത്മ​ഗ​തം’ എ​ന്ന ക​വി​ത​യി​ല്‍ പ​റ​യും​ വി​ധം ‘‘ത​ക​ര്‍ത്തു നി​ങ്ങ​ളെ​ന്‍ പ്രി​യ ദേ​വ​ഗൃ​ഹം/ ഉ​യ​ര്‍ത്തീ ഗ​ര്‍വി​ന്‍റെ ത​ണു​ത്ത സ്മാ​ര​കം’’ എ​ന്ന ഇ​ന്ത്യാ​ച​രി​ത്ര​ത്തി​ലെ ബാ​ബ​രി പ​ള്ളി പ​ത​ന​ത്തെ സ്മ​രി​ച്ചു​കൊ​ണ്ടും, അ​ത്ത​രം പ്ര​തി​ലോ​മ പ്ര​വ​ണ​ത​ക്ക് ഊ​ർജ​മു​ൽപാ​ദി​പ്പി​ക്കു​ന്ന വി​ദ്വേ​ഷ പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ളെ എ​തി​രി​ട്ടു​കൊ​ണ്ടു​മ​ല്ലാ​തെ ഇ​ന്ന് 1924ലെ ​സ്മ​ര​ണ​ക​ളി​ര​മ്പു​ന്ന ആ ​മ​ഹാ​മ​ത-​മാ​ന​വി​ക ജാ​തി​ര​ഹി​ത മ​ത​ര​ഹി​ത സ​മ്മേ​ള​ന​ത്തെ ന​മു​ക്ക​ഭി​വാ​ദ്യം ചെ​യ്യാ​നാ​വി​ല്ല.

ശിവഗിരി

1924ലെ ‘​മ​ത​മ​ഹാ​സ​മ്മേ​ള​ന’​ത്തി​ന് സ്വാ​ഗ​ത​മാ​ശം​സി​ച്ച സ​ത്യ​വ്ര​ത​ സ്വാ​മി​ക​ള്‍ ഗു​രു​ചി​ന്ത​യു​ടെ സൂ​ക്ഷ്മ​സം​ഗ്ര​ഹ​മാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. പ്ര​ത്യ​ക്ഷ​വും പ്ര​ച്ഛ​ന്ന​വു​മാ​യി സ​ര്‍വ​ അ​പ​ര​പ്ര​വ​ണ​ത​ക​ളെ​യും പ്ര​തി​രോ​ധി​ക്കു​ക​യും അ​തി​ജീ​വി​ക്കു​ക​യും ചെ​യ്യേ​ണ്ട​തി​ന്‍റെ അ​നി​വാ​ര്യ​ത​യി​ലാ​ണ​ത് അ​ടി​വ​ര​യി​ട്ട​ത്. ഉ​ള്‍ക്കൊ​ള്ള​ലി​ന്‍റെ മ​ഹാ​സ​ന്ദേ​ശ​മാ​ണ​ത് ഉ​യ​ര്‍ത്തി​പ്പി​ടി​ച്ച​ത്. വ്യ​ത്യ​സ്ത മ​ത കാ​ഴ്ച​പ്പാ​ടു​ക​ള്‍ ത​മ്മി​ല്‍ പ​ര​സ്പ​രം​ സൗ​ഹൃ​ദം ശ​ക്തി​പ്പെ​ടു​ത്താ​നാ​വ​ശ്യ​മാ​യ സ്നേ​ഹ​സം​വാ​ദ​ത്തി​ന്‍റെ നൈ​തി​ക​ത​യി​ലാ​ണ​ത് നി​ര്‍വൃ​ത​പ്പെ​ട്ട​ത്. അ​തു​വ​ഴി സ​ര്‍വ​മ​ത​സ​മ്മേ​ള​നം മ​ത-​മ​ത​ര​ഹി​ത ഒ​ത്തു​ചേ​ര​ല്‍ വേ​ദികൂ​ടി​യാ​യി വ​ള​രെ വേ​ഗം വ​ള​ര്‍ന്നു. അ​രു​വി​പ്പു​റം പ്ര​തി​ഷ്ഠ മു​ത​ല്‍ ഗു​രു പു​ല​ര്‍ത്തി​യ ‘വ്യ​വ​സ്ഥാ​വി​രു​ദ്ധ​ത’ സ​ര്‍വ​മ​ത​സ​മ്മേ​ള​ന​ത്തി​ലും സ്വ​ന്തം സ​ര്‍ഗാ​ത്മ​ക മു​ദ്ര പ​തി​പ്പി​ച്ചു.

സാ​ങ്കേ​തി​കാ​ർഥ​ത്തി​ല്‍ മ​ത​ര​ഹി​ത​രെ പ്ര​തി​നി​ധാനം ചെയ്യാൻ ഒ​രു പ്ര​ഭാ​ഷ​ക​നും ആ ​സ​മ്മേ​ള​ന​ത്തി​ലു​ണ്ടാ​യി​രു​ന്നി​ല്ല എ​ന്ന​ത് സ​ത്യ​മാ​ണ്. എ​ന്നാ​ല്‍, സ​മ്മേ​ള​ന​ത്തി​ന്‍റെ ‘സം​ഘാ​ട​നം’ പൊ​തു​വി​ല്‍ മ​ത​ര​ഹി​ത​രാ​യ സ​ഹോ​ദ​ര​ന്‍ അ​യ്യ​പ്പ​ന്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ന്ന​ത്. പ്ര​സ്തു​ത സ​മ്മേ​ള​ന​ത്തി​ന്‍റെ അ​ന്ത​ഃസ​ത്ത​ക്ക് ചേ​രാ​ത്ത ചി​ല പ്ര​യോ​ഗ​ങ്ങ​ള്‍, ആ​ര്യ​സ​മാ​ജ പ്ര​തി​നി​ധി​യാ​യ പ​ണ്ഡി​റ്റ് ഋ​ഷി​രാ​ജ് അ​വ​ത​രി​പ്പി​ച്ച​പ്പോ​ള്‍, വി​വ​ര്‍ത്ത​ക​രാ​യ അ​യ്യ​പ്പ​നും ടി.​കെ. മാ​ധ​വ​നും അ​തി​ല്‍നി​ന്ന് വി​ട്ടു​നി​ന്ന് പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത് ഒ​ര​തി​ശ​യ​ത്തോ​ടെ​യ​ല്ലാ​തെ ഇ​ന്നും ന​മു​ക്ക് ഓ​ര്‍ത്തെ​ടു​ക്കാ​നാ​വി​ല്ല. ‘‘മ​ത​മേ​താ​യാ​ലും മ​ത​മൊ​ന്നു​മി​ല്ലെ​ങ്കി​ലും ജാ​തി പോ​യാ​ല്‍ മ​തി​’’യെ​ന്ന 1921ലെ ​സ​മ​സ്ത​സ​ഹോ​ദ​ര സ​മ്മേ​ള​ന​ത്തി​ലെ മ​ഹാ​സ​ന്ദേ​ശംത​ന്നെ​യാ​ണ് പ​രോ​ക്ഷ​മാ​യി സ​ര്‍വ​മ​ത സ​മ്മേ​ള​ന​വും പ്ര​ഖ്യാ​പി​ച്ച​ത്.

ന്യൂ​ന​പ​ക്ഷ​ത്തി​ല്‍ ന്യൂ​ന​പ​ക്ഷ​മാ​യ യ​ഹൂ​ദ​മ​ത വി​ശ്വാ​സ​പ്ര​തി​നി​ധി ഡോ. ​എ.​ബി. സാ​ലോ​ത്തെ പോ​ലും ഉ​ള്‍ക്കൊ​ണ്ട ആ ​സ​മ്മേ​ള​നം, മ​ത​ത്തെ കൂ​ടി പ്ര​തി​നി​ധാനം ചെയ്യുന്ന ഒ​രൊ​റ്റ ജാ​തി പ്ര​തി​നി​ധി​യെ​യും സൗ​ഹാ​ര്‍ദ പ്ര​തി​നി​ധി​ക​ളാ​യി പോ​ലും ക്ഷ​ണി​ച്ചി​ട്ടി​ല്ലെ​ന്നു​ള്ള​ത് പ്ര​ത്യേ​കം പ​ഠ​നാ​ര്‍ഹ​മാ​ണ്. 1921ല്‍ ​ഇ​തേ അ​ദ്വൈ​താ​ശ്ര​മ​ത്തി​ല്‍ ന​ട​ന്ന കേ​ര​ള​ത്തി​ന്‍റെ സാ​ംസ്കാ​രി​ക ഭാ​ഗ​ധേ​യം തി​രു​ത്തി​യ സ​മ​സ്ത​ കേ​ര​ള സ​ഹോ​ദ​ര​ സ​മ്മേ​ള​ന​ത്തി​ന്‍റെ കൂ​ടി പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് 1924ലെ ​മ​ഹാ​സ​മ്മേ​ള​നം പ​ഠി​ക്ക​പ്പെ​ടേ​ണ്ട​ത്.

ഏ​റ്റ​വും ചു​രു​ങ്ങി​യ​ത് മൂ​ന്ന് ‘1924’ക​ള്‍ എ​ങ്കി​ലും സ​ര്‍വ​മ​ത സ​മ്മേ​ള​ന​സ്മ​ര​ണ​ക​ളി​ല്‍ സ​ന്നി​ഹി​ത​മാ​ണ്. ഒ​ന്ന്, 1888ലെ ​അ​രു​വി​പ്പു​റം പ്ര​തി​ഷ്ഠ മു​ത​ല്‍, 1928ലെ ​ശി​വ​ഗി​രി തീ​ർഥാ​ട​ന കാ​ഴ്ച​പ്പാ​ടി​നക​ത്ത് ഉ​ള്‍പ്പെ​ടു​ന്ന മ​ത​ മ​ഹാ​സ​മ്മേ​ള​നം. ര​ണ്ട്, 1914ലെ ​അ​ദ്വൈ​താ​ശ്ര​മ സ്ഥാ​പ​ന​ത്തി​നുശേ​ഷം, അ​വി​ടെ ന​ട​ന്ന സ​വി​ശേ​ഷ സം​വാ​ദ​ങ്ങ​ളു​ടെ തു​ട​ര്‍ച്ച​യി​ല്‍ സം​ഭ​വി​ച്ച 1924. മൂ​ന്നാ​മ​ത്തേ​ത്, 2014ന് ​ശേ​ഷം രൂ​പ​പ്പെ​ട്ട ന​വ​ ഫാ​ഷി​സ്റ്റ് രാ​ഷ്ട്രീ​യാ​ന്ത​രീ​ക്ഷ​ത്തി​ല്‍ ന​മ്മു​ടെ കാ​ലം അ​നി​വാ​ര്യ​മാ​യും പു​തു​താ​യി ക​ണ്ടെ​ത്തേ​ണ്ട 1924. ഭൂ​ത​കാ​ല​മാ​കാ​ന്‍ വി​സ​മ്മ​തി​ക്കു​ന്ന ആ ​തൊ​ള്ളാ​യി​ര​ത്തി ഇ​രു​പ​ത്തി​നാ​ലി​നെ​യാ​ണ്, വെ​റു​പ്പ്, കൊ​ടി പ​റ​ത്തു​ന്ന വ​ര്‍ത്ത​മാ​ന​കാ​ല​ത്തോ​ട് എ​തി​രി​ടാ​ന്‍ ശേ​ഷി​യു​ള്ള ആ ​സ്നേ​ഹ​സം​വാ​ദ ഇ​രു​പ​ത്തി​നാ​ലി​നെയാ​ണ് നാ​മി​ന്ന് ഉ​യ​ര്‍ത്തി​പ്പി​ടി​ക്കേ​ണ്ട​ത്.

‘‘മ​തം എ​ന്നു​വെ​ച്ചാ​ല്‍ അ​ഭി​പ്രാ​യം, അ​തേ​താ​യാ​ലും മ​നു​ഷ്യ​ന് ഒ​രു​മി​ച്ച് ക​ഴി​യാം. ജാ​തി​ഭേ​ദം വ​ര​രു​ത്. അ​താ​ണ് വേ​ണ്ട​ത്. മ​തം മാ​റ​ണ​മെ​ന്ന് തോ​ന്നി​യാ​ല്‍ ഉ​ട​നെ മാ​റ​ണം. അ​തി​ന് സ്വാ​ത​ന്ത്ര്യം വേ​ണം. മ​തം ഓ​രോ​രു​ത്ത​രു​ടെ​യും ഇ​ഷ്ടം​പോ​ലെ ആ​യി​രി​ക്കും. അച്ഛന്‍റെ മ​ത​മ​ല്ലാ​യി​രി​ക്കാം മ​ക​ന് ഇ​ഷ്ടം. മ​നു​ഷ്യ​ന് മ​ത​സ്വാ​ത​ന്ത്ര്യം വേ​ണ്ട​താ​ണ്. അ​താ​ണ് ന​മ്മു​ടെ അ​ഭി​പ്രാ​യം.’’ ഗു​രു സ​ങ്ക​ല്‍പി​ച്ച ‘നാ​ട്ട​കം’ മാ​ത്ര​മ​ല്ല ‘വീ​ട്ട​ക​വും’ വ്യ​ത്യ​സ്ത അ​റി​വു​ക​ളു​ടെ ആ​ന​ന്ദ​നി​ര്‍ഭ​ര​മാ​യ വി​നി​മ​യ​വേ​ദി​ക​ളാ​യി​രു​ന്നു. ‘വി​ഗ്ര​ഹ​പ്ര​തി​ഷ്ഠ​ക​ളെ’ പ്ര​തി​രോ​ധ​ത്തി​ന്‍റെ ചു​വ​ടു​വെ​പ്പാ​യി ക​ണ്ട ഗു​രു അ​തി​നെ ഒ​രി​ക്ക​ലും, ആ​ത്യ​ന്തി​ക ത​ത്ത്വമാ​ക്കി​യി​ല്ല.

 

സർവമത സമ്മേളനം -ഒരു ചിത്രം

1916ലെ ‘​ജാ​തി-​മ​ത​ങ്ങ​ള്‍’​ വി​ട്ടി​രി​ക്കു​ന്നു​വെ​ന്ന വി​ളം​ബ​ര​വും 1917ലെ ​ഇ​നി വി​ദ്യാ​ല​യ​ങ്ങ​ളും ആ​ശു​പ​ത്രി​ക​ളു​മാ​ണ് ആ​വ​ശ്യ​മെ​ന്നും ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ അ​നി​വാ​ര്യ​മാ​യി തോ​ന്നു​ന്നു​വെ​ങ്കി​ല്‍ സ​ർവ​ര്‍ക്കും പ്ര​വേ​ശ​നം ഉ​റ​പ്പു​വ​രു​ത്തും​ വി​ധം, ‘കാ​റ്റും വെ​ളി​ച്ച​വും’ ക​ട​ക്ക​ത്ത​ക്കവി​ധം വെ​ച്ചുകൊ​ള്ളു​ക എ​ന്നും, പി​ന്നെ അ​വി​ടെ​നി​ന്നും മു​ന്നോ​ട്ടു പോ​യി ഇ​നി ആ​ദ​ര്‍ശ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് മു​ന്നോ​ട്ടുപോ​വേ​ണ്ട​തെ​ന്നും ഗു​രു നി​ർദേ​ശി​ക്കു​ന്നു​ണ്ട്. അ​താ​യ​ത് ‘ആ​രാ​ധ​നാ​രീ​തി​ക​ള്‍’ പോ​ലെ ‘മ​തം​മാ​റ്റ​ത്തെ​യും’ പ്രാ​യോ​ഗി​ക​ത​ല​ത്തി​ല്‍ ‘ആ​വ​ശ്യ​മാ​വു​മ്പോ​ള്‍’ പി​ന്തു​ണ​ക്കുക​യും ഉ​ള്‍ക്കൊ​ള്ളു​ക​യും, അ​തേ​സ​മ​യം, വി​ഗ്ര​ഹ​ങ്ങ​ളി​ല്ലാ​തെ​യും മ​തം മാ​റാ​തെ​യും ഉ​ന്ന​തത​ല​ത്തി​ലു​ള്ള ജീ​വി​ത​ത്തെ ഉ​യ​ര്‍ത്തി​പ്പി​ടി​ക്കു​ക​യു​മാ​ണ് ഗു​രു ചെ​യ്ത​ത്.

ഇ​ഷ്ടം​പോ​ലെ മ​തം മാ​റാ​വു​ന്ന​താ​ണെ​ന്നും എ​ന്നാ​ല്‍, ഓ​രോ​രു​ത്ത​രു​ടെ​യും ജീ​വി​തം സ്വ​ന്തം മ​ത​ത്തി​ന്‍റെ പ്ര​മാ​ണ​മാ​വും വി​ധം വ​ള​ര്‍ന്നാ​ല്‍ അ​തു​ത​ന്നെ​യാ​ണ് മ​നഃപ​രി​വ​ര്‍ത്ത​ന​ത്തി​ന്‍റെ​യും മ​ത​പ​രി​വ​ര്‍ത്ത​ന​ത്തി​ന്‍റെ​യും മി​ക​ച്ച മാ​തൃ​ക​യെ​ന്നും, പി​ന്നെ​യെ​ന്ത് ‘മ​ത​പ​രി​വ​ര്‍ത്ത​ന’​മെ​ന്നു​ള്ള ഗു​രു കാ​ഴ്ച​പ്പാ​ടി​നെ മാ​ന​സി​ക​വ​ള​ര്‍ച്ച​യു​ടെ വ്യ​ത്യ​സ്ത​ഘ​ട്ട​ങ്ങ​ളെ പ​രി​ഗ​ണി​ക്കാ​തെ അ​നു​കൂ​ല -​എ​തി​ര്‍ ഇ​ര​ട്ട​ക​ളാ​ക്കി അ​വ​ത​രി​പ്പി​ക്കു​മ്പോ​ള്‍ ഗു​രു ത​ള്ളി​ക്ക​ള​ഞ്ഞ ‘താ​ര്‍ക്കി​ക​ത’​യു​ടെ വി​ഷ​മ​വൃ​ത്ത​ത്തി​ല്‍, വ്യാ​ജ​വാ​ദ​പ്രി​യ​ത​യി​ല്‍ വി​മ​ര്‍ശ​ക​ര്‍ പെ​ട്ടു​പോ​വും.

സാ​മൂ​ഹികത​ല​ത്തി​ല്‍ മ​ത​പ​രി​വ​ര്‍ത്ത​നം ആ​വ​ശ്യ​മാ​വു​ന്ന അ​വ​സ്ഥ​യി​ല്‍, ത​ത്ത്വചി​ന്താ ത​ല​ത്തി​ല്‍ അ​ത്ര​ത​ന്നെ അ​ത​് അപ്ര​സ​ക്ത​മാ​വു​ന്ന​ത് തി​രി​ച്ച​റി​യാ​ത്ത​വ​രാ​ണ് ഇ​ന്നും മ​ത​പ​രി​വ​ര്‍ത്ത​ന ബ​ഹ​ളം സൃ​ഷ്ടി​ക്കു​ന്ന​ത്. മ​ണ്ണാ​പ്പേടി​യും പു​ല​ാപ്പേ​ടി​യും പോ​യ്മ​റ​ഞ്ഞെ​ങ്കി​ലും മ​ത​പ്പേ​ടി വി​ട്ടു​പോ​യി​ട്ടി​ല്ല. ഗു​രു അ​വ​ര്‍ക്കൊ​പ്പ​മ​ല്ല. ഇ​ത്തി​രി​വ​ട്ട​ത്തി​ല്‍ ക​റ​ങ്ങു​ന്ന അ​ധോ​മു​ഖ​ര്‍ക്കൊ​രി​ക്ക​ലും, ‘‘ത്രി​ഭു​വ​ന​സീ​മ ക​ട​ന്ന് തി​ങ്ങി​വി​ങ്ങും/ ത്രി​പു​ടി മു​ടി​ഞ്ഞി​ടും ദീ​പം’’ കാ​ണാ​നാ​വി​ല്ല. അ​വ​ര്‍ക്ക് ഗു​രു സ്വ​ന്തം ജീ​വി​തം​കൊ​ണ്ട് സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​റി​വി​ന്‍റെ വെ​ളി​ച്ചം അ​ന്യ​മാ​യി​രി​ക്കും.

തോ​ൽപി​ക്കാ​ന്‍ വേ​ണ്ടി​യു​ള്ള ത​ര്‍ക്കം ഇ​ന്ന് ശ​ക്തി​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത് വെ​റും ത​ര്‍ക്ക​മാ​യി മാ​ത്ര​മ​ല്ല ഉ​പ​നി​ഷദ് ര​ഹ​സ്യ​ങ്ങ​ള്‍ ഉ​ള്‍ക്കൊ​ള്ളാ​ത്ത ക​പ​ട​യ​തി​ക​ളു​ടെ, പ​ല​ത​രം പ​ര​സ്യ​ങ്ങ​ളി​ല്‍ കൂ​ടി​യാ​ണ്. അ​റി​യാ​നും അ​റി​യി​ക്കാ​നു​മു​ള്ള വി​ന​യ​മ​ല്ല, അ​ടി​മ​പ്പെ​ടു​ത്താ​നു​ള്ള വ്യ​ഗ്ര​ത​യാ​ണ് അ​വി​ട​ങ്ങ​ളി​ല്‍, വ​ള​ര്‍ത്തി​യെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.

സ്വ​ന്തം പേ​രി​നെ അ​പ്ര​സ​ക്ത​മാ​ക്കും​വി​ധം ‘പ​ര​മ​ത ഖ​ണ്ഡ​ന സ്വാ​മി’ എ​ന്നൊ​രു പ​ണ്ഡി​ത​ന്‍ 1880ക​ളി​ല്‍ ‘മൂ​ത്ത​കു​ന്നം’ പ്ര​ദേ​ശ​ത്ത് പ്ര​ശ​സ്ത​നാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് ഒ​രു വ്യ​ക്തി​യെ​ന്ന നി​ല​യി​ല്‍ എ​ന്നു​ള്ള​തി​നേ​ക്കാ​ള്‍, ഒ​രു കാ​ല​ഘ​ട്ട​ത്തി​ന്‍റെ താ​ര്‍ക്കി​ക പ്ര​വ​ണ​ത​യു​ടെ അ​ട​യാ​ള​വു​മാ​ണ്. അ​ധ്വാ​ന പ്ര​വ​ര്‍ത്ത​നം പ​ല​ത​ര​ത്തി​ലു​ള്ള ‘സ​ഹ​ക​ര​ണം’ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ള്‍; എ​ല്ലാ​ത​രം ‘മേ​ല്‍ക്കോ​യ്മ​ക്കും ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ‘അ​ടി​ച്ച​മ​ര്‍ത്ത​ല്‍’ അ​നി​വാ​ര്യ​മാ​കും. സ​ർവ ശ​രീ​ര-​നി​ന്ദാ ത​ത്ത്വചി​ന്ത​ക്കു​മ​ടി​യി​ല്‍ പ​രോ​ക്ഷ​മാ​യെ​ങ്കി​ലും അ​ധ്വാ​ന​നി​ന്ദ​ത​ന്നെ​യാ​ണ് ഒ​ളി​ച്ചി​രി​ക്കു​ന്ന​ത്. കു​ത​ര്‍ക്കം മ​റ്റ് പ​ല​തി​നൊ​പ്പം നാ​നാ​ത​ര​ത്തി​ലു​ള്ള അ​ധ്വാ​ന​നി​ന്ദ​യു​ടെ മാ​തൃ​ഭാ​ഷ​യാ​ണ്.

വ്യ​ത്യ​സ്ത ച​രി​ത്ര​ഘ​ട്ട​ങ്ങ​ളി​ല്‍ ‘ത​ര്‍ക്കം’ വ്യ​ത്യ​സ്ത സ്വ​ഭാ​വ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും, ന​വോ​ത്ഥാ​ന​ കാ​ല​ത്ത് പൊ​തു​വി​ല്‍ അ​ത് പു​ന​രു​ത്ഥാ​ന​കേ​ന്ദ്രി​ത​മാ​യി, പ്ര​തി​ലോ​മ​ക​ര​മാ​യാ​ണ് പ്ര​വ​ര്‍ത്തി​ച്ച​ത്. അ​ധ്വാ​ന​കേ​ന്ദ്രി​ത​മാ​യ പ്ര​ത്യ​ക്ഷ​ അ​റി​വു​ക​ളെ​യും അ​തി​ന്‍റെ​ത​ന്നെ തു​ട​ര്‍ച്ച​യാ​യി രൂ​പം​കൊ​ണ്ട ‘പ​രോ​ക്ഷ’​ അ​റി​വു​ക​ളെ​യും കൃ​ത്രി​മ​മാ​യി വി​ഭ​ജി​ച്ച്, അ​മൂ​ര്‍ത്ത അ​റി​വു​ക​ളു​ടെ കേ​വ​ല​മേ​ല്‍ക്കോ​യ്മ ജീ​വി​ത​ത്തി​നു​മേ​ല്‍ അ​ടി​ച്ചേ​ൽപിക്കാ​നു​ള്ള ഒ​രാ​ശ​യ സം​വി​ധാ​ന​മാ​യി​ട്ടാ​ണ് പു​ന​രു​ത്ഥാ​ന​വാ​ദി​ക​ള്‍ ‘ത​ര്‍ക്ക’​ത്തെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്.

‘നി​ങ്ങ​ള്‍ക്ക് ക​ള​ഞ്ഞു​പോ​വാ​ത്ത​ത് നി​ങ്ങ​ളു​ടെ കൈ​വ​ശ​മി​പ്പോ​ഴു​മു​ണ്ട്. നി​ങ്ങ​ള്‍ക്ക് കൊ​മ്പു​ക​ള്‍ ക​ള​ഞ്ഞുപോ​യി​ട്ടി​ല്ല. അ​തു​കൊ​ണ്ട് നി​ങ്ങ​ള്‍ക്ക് കൊ​മ്പു​ക​ളു​ണ്ട്’ എ​ന്ന ത​ര​ത്തി​ലു​ള്ള ‘കു​ത​ര്‍ക്ക​ങ്ങ​ളാ​ണ്’ പ​ര​മ​ത​ഖ​ണ്ഡ​ന​ക്കാ​ര്‍ മ​നോ​ഹ​ര​മാ​യ ‘കു​പ്പാ​യം’ ധ​രി​പ്പി​ച്ച് ത​ര്‍ക്ക​മെ​ന്ന​മ​ട്ടി​ല്‍ പൊ​തു​ജ​ന​മ​ധ്യ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. ഇ​ന്ത്യ​ന്‍ സ​വ​ർണ​ത ‘ശ​ങ്ക​രാ​ചാ​ര്യ​ര്‍’ ക​യ​റി​യ​താ​യി ക​രു​തു​ന്ന അ​റി​വി​ന്‍റെ ‘സ​ർവ​ജ്ഞ​പീ​ഠം’ എ​ന്ന മി​ത്ത് സ​ത്യ​ത്തി​ല്‍ ഭീ​മാ​കാ​ര​മാ​യി വ​ള​ര്‍ന്ന ആ ​മേ​ല്‍ക്കോ​യ്മാ​ കാ​ഴ്ച​പ്പാ​ടി​ന്‍റെ വി​ജ​യ​സ്തം​ഭ​മാ​ണ്. സ​ത്യ​ത്തി​ല്‍ ‘വാ​ദി​ക്കാ​നും ജ​യി​ക്കാ​നു​മ​ല്ല’ എ​ന്ന ധീ​ര​വി​ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ ഗു​രു ഇ​ടി​ച്ചുപൊ​ളി​ച്ച​ത്, ആ ​സ​വ​ര്‍ണ വി​ജ​യ​സ്തം​ഭ​ത്തെ​യാ​ണ്. കേ​ര​ള​ത്തി​ല്‍ സം​ഭ​വി​ച്ച​തും എ​ന്നാ​ല്‍ വേ​ണ്ട​ത്ര തി​രി​ച്ച​റി​യ​പ്പെ​ടാ​തെ പോ​യ​തു​മാ​യ മ​റ്റൊ​രു ‘ഭീ​മാ​കൊ​റ​ഗോ​വ്’!

സ​ത്യ​ത്തി​ല്‍ 1924ലെ ​ആ​ലു​വ അ​ദ്വൈ​താ​ശ്ര​മ​ത്തി​ല്‍ ന​ട​ന്ന സ​ര്‍വ​മ​ത സ​മ്മേ​ള​ന​ത്തെ ജാ​തി​ര​ഹി​ത ആ​ധു​നി​ക കേ​ര​ള​ത്തി​ന്‍റെ ജ​ന​കീ​യ ആ​ഘോ​ഷ​മെ​ന്ന നി​ല​യി​ലാ​ണ്, 1888ലെ ​അ​രു​വി​പ്പു​റം പ്ര​തി​ഷ്ഠ​യ​ട​ക്ക​മു​ള്ള ഗു​രു​വി​ന്‍റെ നാ​നാ​ത​ല​ത്തി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ളു​ടെ തു​ട​ര്‍ച്ച​യാ​യാ​ണ്, സാം​സ്കാ​രി​കാ​ർഥ​ത്തി​ല്‍ നി​ല​വി​ല്‍ വ​ന്നു​ക​ഴി​ഞ്ഞ ഐ​ക്യ​കേ​ര​ള​ത്തി​ന്‍റെ ചു​മ​രി​ല്‍ ന​വോ​ത്ഥാ​ന​കാ​ല​മെ​ഴു​തി​യ ക​വി​തത​ന്നെ​യാ​യാ​ണ് ആ​ഘോ​ഷി​ക്ക​പ്പെ​ടേ​ണ്ട​ത്.

ഗു​രു ഹി​ന്ദു​മ​തം ഉ​പേ​ക്ഷി​ച്ച് ഏ​ക​മ​ത​വാ​ദി​യാ​വു​ക​യോ മ​തം​ത​ന്നെ ഉ​പേ​ക്ഷി​ച്ച് നി​രീ​ശ്വ​ര​നാ​വു​ക​യോ ചെ​യ്യു​ക​യ​ല്ല, സ്വ​യ​മൊ​രു ‘ക​വി​താ​മ​ത’​ത്തി​ലേ​ക്കു​യ​രു​ക​യാ​ണു​ണ്ടാ​യ​ത്. ആ​ര്‍ക്കും വ​ന്നുചേ​രു​ക​യും ക​ട​ന്നു​പോ​വു​ക​യും ചെ​യ്യാ​നാ​വുംവി​ധം, അ​ട​ക്കാ​ന്‍ വാ​തി​ലു​ക​ളി​ല്ലാ​ത്ത, ഒ​രു തു​റ​ന്ന ആ​ശ​യ​ലോ​ക​മാ​ണ്, ജാ​തി​വ്യ​വ​സ്ഥ​ക്ക് ബ​ദ​ലാ​യി ഗു​രു കെ​ട്ടി​പ്പൊ​ക്കി​യ​ത്. സ​ർവ മ​ത​ങ്ങ​ളെ​യും സ്വാ​ഗ​തം ചെ​യ്ത​പ്പോ​ഴും, സ​ർവ മ​ത​ങ്ങ​ളെ​യും അ​ദ്ദേ​ഹം സ്വീ​ക​രി​ച്ചി​ല്ല. അ​ധോ​മു​ഖ​ത്വ പ്ര​വ​ണ​ത​ക​ള്‍ക്കെ​തി​രെ എ​വി​ടെ​നി​ന്നും ഉ​റ​ന്നൊ​ഴു​കി​യ ഊ​ർധ്വ​മു​ഖ​ത്വ പ്ര​ചോ​ദ​ന​ങ്ങ​ളെ ആ​ശ്ലേ​ഷി​ക്കാ​നാ​ണ​ദ്ദേ​ഹം ഉ​ത്സു​ക​മാ​യ​ത്.

 

ആലുവ ​അദ്വൈതാശ്രമം

അ​ല​ച്ചി​ല്‍ കാ​ല​ത്തെ ക​ല്ലും മു​ള്ളും ‘കാ​ലി​ത്തൊ​ഴു​ത്തും’ അ​റി​യാ​ത്ത നാ​നാ​ജാ​തി മ​ത​സ്ഥ​രും ന​ല്‍കി​യ സാ​ന്ത്വ​ന​ത്തി​ല്‍നി​ന്നാ​ണ്, അ​ദ്ദേ​ഹ​ത്തി​ന്‍റെ ‘അ​ദ്വൈ​തം’ ശ​രി​ക്കു​ള്ള ജീ​വി​തം ആ​രും പ​ഠി​പ്പി​ക്കാ​തെ സ്വ​യം പ​ഠി​ച്ച​ത്. അ​മൂ​ര്‍ത്ത​മാ​യ ഉ​ടു​പ്പു​ക​ളൊ​ക്കെ​യും ഊ​രി​വെ​ച്ച് അ​ദ്വൈ​തം ഗു​രു​വി​ല്‍ മൂ​ര്‍ത്ത​വും മാ​ന​വി​ക​വും കാ​വ്യാ​ത്മ​ക​വു​മാ​യി! അ​തി​ല്‍നി​ന്നാ​ണ് സ്നേ​ഹ​സാ​ന്ദ്ര​ത​യു​ടെ സാ​ക്ഷാത്കാര​മാ​യൊ​രു ‘കൃ​പാ​ലു’ ഇ​റ​ങ്ങി​വ​ന്ന​ത്. ഏ​റെ ഹൃ​ദ​യ​സ്പ​ര്‍ശി​യാ​യ ‘ആ​ത്മോ​പ​ദേ​ശ​ശ​ത​കം’ ‘അ​പ​ര​ത്വ​ത്തി​ന്നെ​തി​രെ​യു​ള്ള’ പ്രി​യ​ത്തി​ന്‍റെ സ്നേ​ഹ​സ​മ​ര സം​ഗ്ര​ഹ​മാ​ണ്. ‘പ്രി​യ’​മാ​ണ് ഗു​രു​വി​ന് പ്രി​യ​പ്പെ​ട്ട വാ​ക്കും മൗ​ന​വും സ​ർവ​വും. 1924ലെ ​ജാ​തി​ര​ഹി​ത മ​ത​സൗ​ഹാ​ർദ സ​മ്മേ​ള​ന​ത്തെ മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​വാ​ക്യ​മാ​യി മാ​റി​യ ആ ‘​പ്രി​യ’​ത്തി​ന്‍റെ മാ​സ്മ​രി​ക​പ്ര​യോ​ഗ​മാ​യി​ട്ടാ​ണ് മ​ന​സ്സിലാ​ക്കേ​ണ്ട​ത്.

‘‘നാം ​മ​ര്‍ത്ത്യ​ര്‍ ഒ​രേ തീ ​വ​ഹി​പ്പ​വ​ര്‍’’ എ​ന്നെ​പ്പോ​ഴും അ​മ​ര്‍ത്തി പ​റ​ഞ്ഞു ഗു​രു. എ​ന്നാ​ല്‍, എ​ല്ലാ​വ​രും മ​നു​ഷ്യ​ര​ല്ലേ എ​ന്ന ചോ​ദ്യ​ത്തോ​ട് മ​ഹാ​പ​ണ്ഡി​ത​നാ​യ സ്വാ​മി ദ​യാ​ന​ന്ദ​ സ​ര​സ്വ​തി പ്ര​തി​ക​രി​ച്ച​ത് അ​ധഃസ്ഥി​ത​രു​ടെ ശ​രീ​രം ദു​ര്‍ഗ​ന്ധ​പൂ​രി​ത​മാ​യ അ​ണു​ക്ക​ളെ​ക്കൊ​ണ്ടാ​ണ് നി​ര്‍മി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന​ത്രെ! ജാ​തി​യെ​ക്കു​റി​ച്ചു​ള്ള ‘ഓ​റ​സി​ദ്ധാ​ന്ത​വും’ സ​മാ​ന കാ​ഴ്ച​പ്പാ​ടാ​ണ് പ​ങ്കു​വെ​ക്കു​ന്ന​ത്. മ​നു​ഷ്യ​ത്വ​വി​രു​ദ്ധ​മാ​യ ജാ​തി​സ​ങ്ക​ല്‍പ​ത്തെ മ​ഹ​ത്ത്വപ്പെ​ടു​ത്താ​ന്‍ പ​ല​രും വ​ല്ലാ​തെ വി​യ​ർത്തിട്ടുണ്ട്. ശ​ങ്ക​രാ​ചാ​ര്യ​രും മ​ഹാ​ത്മാ​ ഗാ​ന്ധി​യും എ​ത്ര​യോ വ​ലി​യ​വ​രാ​ണെ​ങ്കി​ലും ‘ജാ​തി​കാ​ര്യ​ത്തി​ല്‍’ അ​വ​ര്‍ എ​ത്ര​യെ​ത്ര​യോ ചെ​റു​താ​ണെ​ന്ന് പ​റ​യാ​ന്‍ ഗു​രു മ​ടി​ച്ചി​ല്ല.

‘മ​നു​ഷ്യ​ന്‍ കെ​ട്ടു​പോ​യി​ട്ട് ലോ​ക​ത്തി​ല്‍ സു​ഖ​മു​ണ്ടാ​യി​ട്ട് എ​ന്ത് കാ​ര്യം, ജാ​തി​യാ​ണ് മ​നു​ഷ്യ​നെ കെ​ടു​ത്തു​ന്ന​ത്’ എ​ന്ന മൗ​ലി​ക കാ​ഴ്ച​പ്പാ​ടി​ന് കീ​ഴ്പ്പെ​ട്ടാ​ണ് ഗു​രു​വി​ന്‍റെ ചി​ന്താ​ലോ​കം വി​ക​സി​ക്കു​ന്ന​ത്. ഗു​രു അ​പ​ര​ത്വ​ത്തി​ന്‍റെ ആ​ള്‍രൂ​പ​മാ​യി അ​വ​ത​രി​പ്പി​ച്ച ‘അ​ധോ​മു​ഖ​ മ​നു​ഷ്യ​ന്‍’, ‘ജാ​തി’ കെ​ടു​ത്തി​യ ‘കൃ​പ​ണ’​നെ​ന്ന ചെ​റി​യ മ​നു​ഷ്യ​നാ​ണ്. ഗു​രു ആ​ദ​ര്‍ശ​മാ​യി പ്ര​കീ​ര്‍ത്തി​ച്ച ‘പ്രി​യ’​ത്തെ പ്ര​തി​നി​ധാനം ചെയ്യു​ന്ന​വ​രെ​യാ​ണ് ‘അ​രു​ളു​ള്ള​വ​ര്‍’, ‘കൃ​പാ​ലു’, ‘പ​ര​യു​ടെ പാ​ല് നു​ക​ര്‍ന്ന​വ​ര്‍’ എ​ന്ന​ദ്ദേ​ഹം അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത്. സൂ​ക്ഷ്മാ​ർഥത്തി​ല്‍ മാ​തൃ​സ്ഥാ​ന്‍ എ​ന്ന് മു​മ്പേ പ​രാ​മ​ര്‍ശി​ച്ച ആ ‘​ജാ​തി​ക്കൊ​ല്ലി’ ക​വി​ത​യു​ടെ നീ​ട്ടി​യെ​ഴു​ത്താ​ണ്, പൊ​തു​വി​ല്‍ ഗു​രു​വി​ന്‍റെ ആ​ശ​യ​ലോ​കം.

‘1924’ ആ ​അ​ർഥ​ത്തി​ല്‍ ജാ​തി​ര​ഹി​ത കീ​ഴാ​ള​ ന​വോ​ത്ഥാ​ന​ത്തി​ന്‍റെ നി​ർമി​തി​യാ​ണ്. 1893 സെ​പ്റ്റം​ബ​ര്‍ 11ന്‍റെ ഷി​കാ​ഗോ​യി​ലെ വി​വേ​കാ​ന​ന്ദ​ന്‍റെ ഇ​ട​പെ​ട​ല്‍ കൊ​ണ്ടു​കൂ​ടി ശ്ര​ദ്ധേ​യ​മാ​യ ലോ​ക​മ​ത സ​മ്മേ​ള​ന​ത്തി​നുശേ​ഷം ന​ട​ന്ന, ഏ​ഷ്യ​യി​ലെ ആ​ദ്യ​ത്തെ മ​ത​സ​മ്മേ​ള​ന​മെ​ന്ന കേ​വ​ലാ​ർഥ​ത്തി​ന​പ്പു​റം, ഇ​ന്ത്യ​ന്‍ സാ​മൂ​ഹിക ​ജീ​വി​ത​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​യാ​യ ജാ​തി​യെ പു​റ​ത്തു​നി​ര്‍ത്തി ന​ട​ന്ന ലോ​ക​ത്തി​ലെത​ന്നെ ആ​ദ്യ ജാ​തി​ര​ഹി​ത മ​ത​മ​ഹാ​സ​മ്മേ​ള​നം. 1924 സൂ​ക്ഷ്മാ​ർഥ​ത്തി​ല്‍ മ​നു​വി​ന്‍റെ മ​ന്ദ​ഹാ​സ​ത്തി​ന​ക​ത്തെ അ​ല​ര്‍ച്ച​ക​ളെ​യാ​ണ്, മ​നു​ഷ്യ​വി​ദ്വേ​ഷ വി​ഭ​ജ​ന പ്ര​വ​ണ​ത​ക​ളെ​യാ​ണ് ആ​ഴ​ത്തി​ല്‍ വി​ചാ​ര​ണ ചെ​യ്യു​ന്ന​ത്.

ഏ​തു മ​തം എ​ങ്ങനെ പി​ഴി​ഞ്ഞാ​ലും അ​തി​ല്‍നി​ന്നും മൂ​ല്യ​ത്തി​ന്‍റെ സ​ത്ത കി​ട്ടും. കൂ​ട്ട​ത്തി​ല്‍ അ​സം​ബ​ന്ധ​ങ്ങ​ളും! മ​ത​ത്തി​ന്‍റെ സൈ​ദ്ധാ​ന്തി​ക​ത​യോ​ട് വി​യോ​ജി​ക്കു​ന്ന​വ​ര്‍ക്കും അ​തൊ​രു സ്നേ​ഹ​സം​വാ​ദ വി​രു​ന്നൊ​രു​ക്കും! എ​ന്നാ​ല്‍ എ​ത്ര മ​ധു​രം ചേ​ര്‍ത്ത് പി​ഴി​ഞ്ഞാ​ലും ജാ​തി​യി​ല്‍നി​ന്ന് കൊ​ള്ളാ​വു​ന്ന ഒ​രു മൂ​ല്യ​വും കി​ട്ടി​ല്ല. മ​നു​ഷ്യ​ത നൃ​ത്തം​വെ​ക്കു​ന്ന ഒ​രു വി​ദൂ​ര​ ചു​വ​ടുവെ​പ്പി​ന്‍റെ നേ​ര്‍ത്ത ശ​ബ്ദം​പോ​ലും അ​തി​ല്‍നി​ന്നും എ​ത്ര​ കാ​തോ​ര്‍ത്താ​ലും ആ​ര്‍ക്കും കേ​ള്‍ക്കാ​ന്‍ ക​ഴി​യി​ല്ല.

ഇ​ന്ത്യ​യി​ല്‍ വ​ള​രേ​ണ്ട മാ​ന​വി​ക​ത​ക്കു മു​ന്നി​ല്‍ വ​ഴി​മു​ട​ക്കി നി​ല്‍ക്കു​ന്ന ജാ​തി​രാ​ക്ഷ​സ​നെ​തി​രെ ബു​ദ്ധ​ന്‍, ബ​സ​വാ​ചാ​ര്യ​ന്‍, ഫു​ലെ, അം​ബേ​ദ്ക​ര്‍, ഇ.വി.ആ​ര്‍, അ​യോ​ത്തി​ദാ​സ്, വൈ​കു​ണ്ഠ സ്വാ​മി, ഗു​രു, പൊ​യ്ക​യി​ല്‍ അ​പ്പ​ച്ച​ന്‍, അ​യ്യ​ൻകാ​ളി, വേ​ലു​ക്കു​ട്ടി അ​ര​യ​ന്‍, പ​ണ്ഡി​റ്റ് ക​റു​പ്പ​ന്‍ തു​ട​ങ്ങി​യ മ​ഹാ​പ്ര​തി​ഭ​ക​ള്‍ നി​ർവ​ഹി​ച്ച സ​മ​ര​ങ്ങ​ളാ​ണ്, ഇ​ന്ത്യ​ന്‍ മാ​ന​വി​ക​ത​യെ ഇ​ത്ര​യെ​ങ്കി​ലും മു​ന്നോ​ട്ടുന​യി​ച്ച​ത്. വ്യാ​ഖ്യാ​ന സാ​മ​ർഥ്യ​മ​ല്ല, വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത മാ​ന​വി​ക​ നി​ല​പാ​ടു​ക​ളും നി​ര​ന്ത​ര​ സ​മ​ര​ങ്ങ​ളു​മാ​ണ്, ജാ​തി​മേ​ല്‍ക്കോ​യ്മാ ശ​ക്തി​ക​ള്‍ക്ക് അ​സ്വ​സ്ഥ​ത​ക​ള്‍ സൃ​ഷ്ടി​ക്കു​ന്ന​ത്. ഗു​രു​ചി​ന്ത​യു​ടെ തു​ട​ര്‍ച്ച​യി​ല്‍ ചി​കി​ത്സ​യി​ല്ലാ​ത്ത മ​ഹാ​രോ​ഗ​മാ​യാ​ണ്, ജാ​തി​യെ സ​ഹോ​ദ​ര​ന​യ്യ​പ്പ​ന്‍ ക​ണ്ട​ത്.

‘‘ജാ​തി​ബോ​ധ​ശീ​ല​ങ്ങ​ള്‍ മാ​റു​മ്പോ​ള്‍/ മ​നു​ഷ്യ​രാ​ദ്യ​മാ​യി മ​നു​ഷ്യ​രെ മ​നു​ഷ്യ​രാ​യി കാ​ണും, ആ​രോ​ഗ്യ​മാ​ര്‍ന്നി​ടും എ​ന്നും/... എ​ത്ര ബു​ദ്ധി വ​ള​ര്‍ന്നാ​ലും/ എ​ത്ര വി​ദ്യ പ​ഠി​ക്കി​ലും/ ജാ​തി പോ​കാ​തെ​യാ സി​ദ്ധി/ കൈ​വ​ന്നീ​ടി​ല്ലൊ​രു​ത്ത​നും...’’ എ​ന്നും ജാ​തി​ചി​കി​ത്സാ സം​ഗ്ര​ഹ​ത്തി​ല്‍ അ​ദ്ദേ​ഹം അ​മ​ര്‍ത്തി പ​റ​ഞ്ഞ​ത്, കാ​ല​മേ​റെ ക​ഴി​ഞ്ഞി​ട്ടും ഇ​ന്നും എ​ത്ര​യോ പ്ര​സ​ക്ത​മാ​ണെ​ന്ന​തി​ന്, ജീ​വി​താ​നു​ഭ​വ​ങ്ങ​ള്‍ സാ​ക്ഷിപ​റ​യും!

‘‘ജാ​തി​ വേ​ണ്ട മ​തം​ വേ​ണ്ട ദൈ​വം​ വേ​ണ്ട മ​നു​ഷ്യ​ന്, വേ​ണം ധ​ര്‍മം വേ​ണം ധ​ര്‍മം വേ​ണം ധ​ര്‍മം യ​ഥോ​ചി​തം’’ എ​ന്ന അ​യ്യ​പ്പ​ചി​ന്ത, ഗു​രു​ചി​ന്ത​യു​ടെ​ ത​ന്നെ തു​ട​ര്‍ച്ച​യാ​ണ്. ഞാ​ന്‍ ഈ​യി​ടെ ഒ​രാ​ധാ​ര​ത്തി​ല്‍ ഹി​ന്ദു എ​ന്നെ​ഴു​തു​ന്ന​തി​ന്നു പ​ക​രം ബു​ദ്ധ​മ​തം എ​ന്നാ​ണ് എ​ഴു​തി​യ​തെ​ന്ന് അ​യ്യ​പ്പ​ന്‍ പ​റ​ഞ്ഞ​പ്പോ​ള്‍, ചി​രി​ച്ചു​കൊ​ണ്ട് ഗു​രു പ​റ​ഞ്ഞ​ത് ‘ജാ​തി’ എ​ഴു​തി​യി​ട്ടി​ല്ല​ല്ലോ, അ​തു​മ​തി എ​ന്നാ​യി​രു​ന്നു. ആ ‘​അ​തു​മ​തി’​യി​ല്‍ വെ​ച്ചാ​ണ് ‘1924’ലെ ​ജാ​തി​ര​ഹി​ത മ​ത​മ​ഹാ​സ​മ്മേ​ള​നം വാ​യി​ക്കേ​ണ്ട​ത്. സ​വ​ർണ​ത മ​ത​പ​രി​വ​ര്‍ത്ത​ന​ത്തോ​ട് പു​ല​ര്‍ത്തു​ന്ന അ​സ​ഹി​ഷ്ണു​ത, അ​ർഥ​ശൂ​ന്യ​മാ​ണെ​ന്ന്, നി​ര​വ​ധി സ​ന്ദ​ര്‍ഭ​ങ്ങ​ളി​ല്‍ ഗു​രു വ്യ​ക്ത​മാ​ക്കി.

പ​ല​മ​ത​മു​ള്ള​വ​രും ഒ​രു മ​ത​വു​മി​ല്ലാ​ത്ത​വ​രും ഒ​ന്നി​ച്ചു​ ജീ​വി​ക്കു​ന്ന, വാ​ദി​ക്കാ​നും ജ​യി​ക്കാ​നു​മ​ല്ലാ​തെ പ​ര​സ്പ​രം അ​റി​യാ​ന്‍ ശ്ര​മി​ക്കു​ന്ന, ഒ​രു കാ​ര്യ​ത്തെ​ക്കു​റി​ച്ചു ത​ന്നെ നി​ര​വ​ധി കാ​ഴ്ച​പ്പാ​ടു​ക​ള്‍ സാ​ധ്യ​മാ​ണെ​ന്ന് തി​രി​ച്ച​റി​യു​ന്ന വി​ഗ്ര​ഹം പ്ര​തി​ഷ്ഠി​ക്കാ​നെ​ന്ന​പോ​ലെ പി​ഴു​തെ​റി​യാ​നും സ്വാ​ത​ന്ത്ര്യ​മു​ള്ള ഒ​രു ജീ​വി​ത​ക്ര​മ​മാ​ണ് ഗു​രു സ്വ​പ്നം ക​ണ്ട​ത്. ഭാ​വി​യി​ലെ ബ​ഹു​സ്വ​ര​ത​യു​ടെ പ്ര​തീ​കാ​ത്മ​ക​ലോ​ക മാ​തൃ​ക നി​ര​വ​ധി ആ​ത്മ​സം​ഘ​ര്‍ഷ​ങ്ങ​ള്‍ക്കി​ട​യി​ലും സ്വ​ന്തം ജീ​വി​ത​കാ​ല​ത്തു​ത​ന്നെ സാ​ക്ഷാ​ത്ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞ കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക ച​രി​ത്ര​ത്തി​ലെ മ​ഹാ​വി​സ്മ​യ​മാ​ണ് ഗു​രു.

മ​ത​പ​രി​വ​ര്‍ത്ത​ന​വാ​ദി​ക​ള്‍ക്കും മ​ത​പ​രി​വ​ര്‍ത്ത​ന​ വി​രു​ദ്ധ വാ​ദി​ക​ള്‍ക്കും തീ​വ്ര ആ​ത്മീ​യ​വാ​ദി​ക​ള്‍ക്കും ക​ടു​ത്ത ഭൗ​തി​ക​വാ​ദി​ക​ള്‍ക്കും രാ​ഷ്ട്രീ​യ​പ്ര​വ​ര്‍ത്ത​ന​ത്തി​ന് മു​ന്‍ഗ​ണ​ന ന​ല്‍കു​ന്ന​വ​ര്‍ക്കും സാം​സ്കാ​രി​ക പ്ര​വ​ര്‍ത്ത​ന​ത്തി​ന് മു​ന്‍ഗ​ണ​ന ന​ല്‍കു​ന്ന​വ​ര്‍ക്കും ഗൃ​ഹ​സ്ഥ​ര്‍ക്കും സ​ന്യ​സ്ഥ​ര്‍ക്കും മാം​സാ​ഹാ​രി​ക​ള്‍ക്കും സ​സ്യ​ഭോ​ജി​ക​ള്‍ക്കും കാ​വി​ക്കും മ​ഞ്ഞ​ക്കും വെ​ള്ള​ക്കും യൂ​റോ​പ്യ​ന്‍വ​സ്ത്ര​ത്തി​നും മി​ശ്ര​വി​വാ​ഹ​ത്തി​നും മി​ശ്രഭോ​ജ​ന​ത്തി​നും ജാ​തി​മേ​ല്‍ക്കോ​യ്മ​യൊ​ഴി​ച്ച് സ​ർവതി​നും സ്നേ​ഹ​സം​വാ​ദം തു​ട​ര്‍ന്ന്, ഒ​രു കു​ട​ക്കീ​ഴി​ല്‍ മാ​ന​വി​ക മു​ന്നേ​റ്റ​ത്തി​നുവേ​ണ്ടി ഒ​ത്തൊ​രു​മി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന്, സി​ദ്ധാ​ന്ത​ത​ല​ത്തി​ല​ല്ല, പ്രാ​യോ​ഗി​ക​ത​ല​ത്തി​ല്‍ത​ന്നെ, തെ​ളി​യി​ക്കാ​നാ​യി എ​ന്നു​ള്ള​ത്, എ​ക്കാ​ല​ത്തെ​യും സ​മൂ​ഹ ‘ജീ​വി​ത​ഗു​ണ​ത’ കൈ​വ​രി​ച്ചൊ​രു മ​ഹാ​നേ​ട്ട​മാ​യി സം​സ്കാ​ര ച​രി​ത്ര​ത്തി​ല്‍ അ​ട​യാ​ള​പ്പെ​ടു​ത്ത​പ്പെ​ടും.

സ​ത്യ​ത്തി​ല്‍ 1888ലെ ​അ​രു​വി​പ്പു​റം ക​വി​ത​ ത​ന്നെ​യാ​ണ്, ഒ​രു​പ​രി​ധി​വ​രെ 1914ലെ ​ആ​ലു​വ​യി​ലെ പ്ര​തി​ഷ്ഠ​ക​ളൊ​ന്നു​മി​ല്ലാ​ത്ത ‘അ​ദ്വൈ​താ​ശ്ര​മ​ത്തി​ല്‍’ പൂ​വ​ണി​ഞ്ഞ​ത്. സ​ർവ​കാ​ല​ത്തെ​യും സം​വാ​ദ​ങ്ങ​ളു​ടെ ആ​മു​ഖ​വാ​ക്യ​മാ​യി വ​ള​ര്‍ന്ന ച​രി​ത്ര​ത്തെ ദീ​പ്ത​മാ​ക്കി​യ ‘വാ​ദി​ക്കാ​നും ജ​യി​ക്കാ​നു​മ​ല്ല’ എ​ന്ന ഏ​റെ സാ​ധാ​ര​ണ​മെ​ന്ന് ഇ​ന്ന് തോ​ന്നു​ന്ന ആ ​അ​സാ​ധാ​ര​ണ വാ​ക്യം, സ​ത്യ​ത്തി​ല്‍ ശ​ങ്ക​രാ​ചാ​ര്യ​രു​ടെ പ്ര​ശം​സി​ക്ക​പ്പെ​ട്ട ‘ദ്വി​ഗ് വിജ​യ’​പ്ര​കീ​ര്‍ത്ത​ന​ങ്ങ​ളോ​ടു​ള്ള ഒ​രു​ജ്ജ്വല പ്ര​തി​രോ​ധ​മാ​യി​രു​ന്നു. പ​ര​മാ​വ​ധി അ​ക​റ്റു​ക, അ​തു​ പൊ​ളി​ഞ്ഞാ​ല്‍ ത​ര്‍ക്കി​ക്കു​ക എ​ന്ന ത​ത്ത്വമാ​ണ് ജാ​തി​മേ​ല്‍ക്കോ​യ്മ​ക്ക് എ​ന്നും പ​ഥ്യ​മാ​യി​ട്ടു​ള്ള​ത്.

സ്വാമി സത്യവ്രതൻ

 ‘വാ​ദി​ക്കാ​നും ജ​യി​ക്കാ​നു​മ​ല്ല’ എ​ന്ന വി​ളം​ബ​ര​ത്തി​ലൂ​ടെ വി​ന​യ​പൂ​ർവ​മെ​ങ്കി​ലും ധീ​ര​മാ​യി അ​തി​നെ​യാ​ണ് ഗു​രു പൊ​ളി​ച്ച​ത്. ത​ര്‍ക്കി​ക്കു​ക, തോ​ൽപി​ക്കു​ക, ത​ക​ര്‍ക്കു​ക എ​ന്ന ‘പ​ര​മ​ത​ഖ​ണ്ഡ​ന’​ത്തി​ന്‍റെ രീ​തി​ശാ​സ്ത്ര​ത്തെ ത​ന്നെ​യാ​ണ​ദ്ദേ​ഹം നി​സ്സം​ശ​യം വെ​ല്ലു​വി​ളി​ച്ച​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ ഒ​രു​വി​ധ​ത്തി​ലും ശ​ങ്ക​രാ​ചാ​ര്യ​രു​ടെ ‘മ​ത’​മ​ല്ല, മ​ഹാ​ത്മാ​ ബു​ദ്ധ​ന്‍റെ വ​ഴി​യാ​ണ് അ​ദ്ദേ​ഹം പി​ന്തു​ട​ര്‍ന്ന​ത്. ‘‘പൊ​രു​തി ജ​യി​പ്പ​ത​സാ​ധ്യം/ ഒ​ന്നി​നോ​ടൊ​ന്നൊ​രു മ​ത​വും പൊ​രു​താ​ലൊ​ടു​ങ്ങു​വീ​ല/ പ​ര​മ​ത​വാ​ദി​യി​തോ​ര്‍ത്തി​ടാ​തെ/ പാ​ഴെ പൊ​രു​തു പൊ​ലി​ഞ്ഞി​ടു​മെ​ന്ന ബു​ദ്ധി​വേ​ണം’’ എ​ന്ന മ​ത​സം​വാ​ദ​ത​ത്ത്വ​മാ​ണ്, ആ​ലു​വയി​ലെ അ​ദ്വൈ​താ​ശ്ര​മ​ത്തി​ല്‍ ന​ട​ന്ന 1924ലെ ​സ​ർവ​മ​ത സ​മ്മേ​ള​ന​ത്തി​ല്‍ ഗു​രു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സാ​ക്ഷാ​ത്ക​രി​ച്ച​ത്.

‘‘പ​ഥ്യ​മാം വാ​ക്കാ​ല്‍, ആ​ത്മ​സ്പ​ര്‍ശി​യാം ഭാ​വ​ങ്ങ​ളാ​ല്‍,/ ഹൃ​ദ്യ​മാം സം​ഗീ​ത​ത്താ​ല്‍, സ​ത്യ​ത്തി​ല്‍ മ​രു​ന്നാ​ലും/ അ​ക​മേ പ​രി​ണാ​മം വ​രു​ത്തി/ സ്വാ​സ്ഥ്യം ന​ര​ര്‍ക്ക​രു​ളാ​ന്‍/ ക​വി​ത​പോ​ല്‍ മ​റ്റു​ണ്ടോ ശു​ശ്രൂ​ഷി​ക’’ എ​ന്ന് വൈ​ലോ​പ്പി​ള്ളി. വ​ന്ധ്യ​മാ​യ വാ​ദ​വി​വാ​ദ​ങ്ങ​ളാ​ല്‍ രോ​ഗം ബാ​ധി​ച്ച ഒ​രു സ​മൂ​ഹ​ത്തി​ല്‍ ‘പ​ഥ്യ’​മാ​യ വാ​ക്കു​ക​ളോ​തി, ആ ​ദൗ​ത്യം എ​ത്ര​യോ കാ​വ്യാ​ത്മ​ക​മാ​യി മു​മ്പേ​ത​ന്നെ ഗു​രു നി​ർവ​ഹി​ച്ചു. ഒ​ര​ർഥ​ത്തി​ല്‍ ആ​രു​ടെ​യും ശി​ര​സ്സി​നു മു​ക​ളി​ല്‍ ഒ​രു സ​ർവ​ജ്ഞ​പീ​ഠ​വു​മി​ടാ​തെ​ ത​ന്നെ ഗു​രു ‘ജ​ഗ​ല്‍ഗു​രു’​വാ​യി. ശ​ങ്ക​രാ​ചാ​ര്യ​ര്‍ക്ക് വൈ​ദി​ക​മ​തം മാ​ത്ര​മേ മ​ത​മാ​യു​ള്ളൂ. അ​തു​കൊ​ണ്ടാ​ണ് മ​ത​വാ​ദ​ത്തി​ല്‍ തോ​ൽപി​ക്ക​പ്പെ​ട്ട (?) ബു​ദ്ധ​ഭി​ക്ഷു​ക്ക​ളെ കൊ​ല്ലു​ന്ന​തി​ല്‍ അ​ദ്ദേ​ഹം ആ​ന​ന്ദം ക​ണ്ടെ​ത്തി​യ​ത്. വി​വേ​കാ​ന​ന്ദ​ന്‍ പ​റ​ഞ്ഞു: ‘‘ശ​ങ്ക​ര​ന്‍റെ ബു​ദ്ധി​ക്ക് വാ​ള്‍ത്ത​ല​യേ​ക്കാ​ൾ മൂ​ര്‍ച്ച​യു​ണ്ടാ​യി​രു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ര്‍ക്ക​വാ​ഗ്വീ​ശ​ര​ത വാ​ഴ്ത്ത​പ്പെ​ടേ​ണ്ട​തു​ത​ന്നെ, എ​ങ്കി​ലും അ​ദ്ദേ​ഹം ഹൃ​ദ​യ​ശൂ​ന്യ​നാ​യി​രു​ന്നു. മ​ത​വാ​ദ​ത്തി​ല്‍ തോ​റ്റു​പോ​യി എ​ന്ന ഒ​റ്റ​ക്കാ​ര​ണ​ത്താ​ല്‍ എ​ത്ര​യെ​ത്ര ബു​ദ്ധ​ഭി​ക്ഷു​ക്ക​ളെ​യാ​ണ് ശ​ങ്ക​ര​ന്‍ ജീ​വ​നോ​ടെ തീ​യി​ലി​ട്ടു കൊ​ന്ന​ത്.’’ പ​റ​ഞ്ഞുവ​രു​ന്ന​ത് അ​ദ്വൈ​താ​ശ്ര​മ​ത്തി​ന്‍റെ മാ​നി​​െഫ​സ്റ്റോ ആ​യി മാ​റി​യ ‘വാ​ദി​ക്കാ​നും ജ​യി​ക്കാ​നു​മ​ല്ല’ എ​ന്ന ആ​മു​ഖ​വാ​ക്യം, അ​രു​വി​പ്പു​റ​ത്തെ പ്ര​ശ​സ്ത​മാ​യ ആ ​ജാ​തി​ഭേ​ദ​മി​ല്ലാ​ത്ത ‘മാ​തൃ​കാ​സ്ഥാ​ന’​ത്തി​ന്‍റെ ഗു​ണ​പ​ര​മാ​യ തു​ട​ര്‍ച്ച​യാ​ണെ​ന്നാ​ണ്.

ക​വി​ത​ക്ക് സ​ഹ​ജ​മാ​യ അ​ധി​കാ​ര​വി​രു​ദ്ധ​ത​യു​ടെ ‘ആ​ര്‍ദ്ര​ത’​യാ​ണ് ഗു​രു​വി​ല്‍ ഘ​നീ​ഭ​വി​ച്ച​ത്. അ​തു​കൊ​ണ്ടു​ത​ന്നെ, 1924ലെ ​സ​ർവ​മ​ത സ​മ്മേ​ള​ന​ത്തെ സ​ർവ ജാ​തി​ര​ഹി​ത മ​ത​സൗ​ഹാ​ർദ മ​ത​ര​ഹി​ത മ​ഹാ​സ​മ്മേ​ള​ന​മെ​ന്നാ​ണ് ശ​രി​ക്കും വി​ളി​ക്കേ​ണ്ട​ത്. 1924ലെ ​ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ‘സ​ർവ​മ​ത സ​മ്മേ​ള​നം’ സ്വ​പ്നം ക​ണ്ട​ത് മു​ന്‍ മാ​തൃ​ക​ക​ളി​ല്ലാ​ത്തൊ​രു ജാ​തി​ര​ഹി​ത സ്നേ​ഹ​സം​വാ​ദ ജീ​വി​ത​ഗു​ണ​ത​യേ​റി​യൊ​രു ന​വ​മാ​തൃ​ക​യാ​ണ്.

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 03:30 GMT
access_time 2024-11-11 02:30 GMT