നി​കു​തി ന​ൽ​കു​ന്ന​വ​ർ​ക്ക് പ്രാ​തി​നി​ധ്യം ന​ൽ​കേ​ണ്ടേ?

കേരളത്തിലെ സർക്കാർ സർവിസുകളിലടക്കം വിവിധ സമുദായങ്ങളുടെയും ജാതികളുടെയും പ്രാതിനിധ്യം എന്താണ്​? സംവരണത്തിനെതിരെ ഉയരുന്ന വാദങ്ങൾക്ക്​ എത്രമാത്രം പ്രസക്തിയുണ്ട്? ചില സമുദായങ്ങൾ അനർഹമായി ആനുകൂല്യങ്ങൾ കൈപ്പറ്റുന്നുണ്ടോ? –സംവരണവും പ്രാതിനിധ്യവുമായി ബന്ധ​പ്പെട്ട വിഷയങ്ങളെ സമഗ്രമായി വിശകലനംചെയ്യുകയാണ്​ സാമൂഹികപ്രവർത്തകനും പ്രാതിനിധ്യ വിഷയത്തിൽ നിരന്തരമായി ഇടപെടുകയും എഴുതുകയും ചെയ്യുന്ന ലേഖകൻ.

കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​​രു​ടെ സ​മു​ദാ​യം തി​രി​ച്ചു​ള്ള ക​ണ​ക്ക് പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന​ത് വ​ള​രെ നാ​ളു​ക​ളാ​യി പി​ന്നാ​ക്ക സ​മു​ദാ​യ സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യ​മാ​ണ്. സ്പാ​ർ​ക് സോ​ഫ്റ്റ് വെ​യ​റി​ൽനി​ന്നു വ​ള​രെ എ​ളു​പ്പം ശേ​ഖ​രി​ക്കാ​വു​ന്ന ക​ണ​ക്കാ​യി​ട്ടു​പോ​ലും, വ​ർ​ഷ​ങ്ങ​ളെ​ടു​ത്താ​ണ് സ​ർ​ക്കാ​ർ ആ ​ക​ണ​ക്ക് ഇ​പ്പോ​ൾ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. പി. ​ഉ​ബൈ​ദു​ല്ല എം.എ​ൽ.എ ​നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യാ​ണ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ സാ​മു​ദാ​യി​ക പ്രാ​തി​നി​ധ്യ​ത്തെ​ക്കു​റി​ച്ച ക​ണ​ക്ക് ഇ​പ്പോ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. 2024 ജൂ​ൺ 19 വ​രെ​യു​ള്ള ക​ണ​ക്കു​ക​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

കേ​ര​ള സ്റ്റേ​റ്റ് ക​മീ​ഷ​ൻ ഫോ​ർ ബാ​ക്ക് വേ​ഡ് ക്ലാ​സ​സി​ന്റെ (കെ.​എ​സ്.​സി.​ബി.​സി) റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് സം​സ്ഥാ​ന​ത്ത് 5,45,423 സ്ഥി​രം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്. ഇ​വ​രു​ടെ മ​തം-​സ​മു​ദാ​യം തി​രി​ച്ചു​ള്ള എ​ണ്ണ​മാ​ണ് ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്.

 

ഒ.ബി.സി​ക്കാ​ർ​ക്ക് അ​മി​ത പ്രാ​തി​നി​ധ്യം?

ജീ​വ​ന​ക്കാ​രി​ൽ ഒ.ബി.സി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ 2,85,335 പേ​രു​ണ്ട്. അ​താ​യ​ത് ആ​കെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രി​ൽ 52.31 ശതമാനം ഒ.ബി.സി​ക്കാ​രാ​ണെ​ന്ന് അ​ർ​ഥം. അ​തി​ൽ​ത​ന്നെ ഈ​ഴ​വ/​ തിയ്യ വി​ഭാ​ഗ​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ; 1,15,075 പേ​ർ. ‘സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ പ​കു​തി​യി​ലേ​റെ ഒ​.ബി​.സി വി​ഭാ​ഗം’ എ​ന്നു മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ പ​ത്രം വെ​ണ്ട​ക്ക നി​ര​ത്തി​യ​ത് ബോ​ധ​പൂ​ർ​വ​മാ​ണെ​ന്നേ ക​രു​താ​നാ​വൂ. ഒ.ബി.സി​ക്കാ​ർ​ക്കു വ​ലി​യ പ്രാ​തി​നി​ധ്യം കി​ട്ടി​യി​ട്ടു​ണ്ടെ​ന്ന പ്ര​തീ​തി സൃ​ഷ്ടി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചാ​ണ​തെ​ന്നു ക​രു​ത​ണം.

കേ​ര​ള​ത്തി​ലെ ഒ.ബി.സി വി​ഭാ​ഗ​ക്കാ​രു​ടെ ജ​ന​സം​ഖ്യ എ​ത്ര​യാ​ണെ​ന്നോ അ​വ​ർ​ക്കു കി​ട്ടി​യെ​ന്നു പ​റ​യു​ന്ന ഈ ‘അ​മി​ത’ പ്രാ​തി​നി​ധ്യം ഏ​തു ക്ലാ​സി​ലും ഗ്രേ​ഡി​ലു​മാ​ണെ​ന്നോ ഉ​ള്ള ക​ണ​ക്ക് ആ​ർ​ക്കും അ​റി​യി​ല്ല. ജ​ന​സം​ഖ്യ അ​റി​യ​ണ​മെ​ങ്കി​ൽ സ​മു​ദാ​യ സെ​ൻ​സ​സ് എ​ടു​ക്ക​ണം. എ​ന്നാ​ൽ, സ്വാ​ത​ന്ത്ര്യം കി​ട്ടി​യ​തി​നു​ശേ​ഷം ന​ട​ന്ന ഒ​രു സെ​ൻ​സ​സി​ലും അ​വ​ർ​ണ പി​ന്നാ​ക്ക ജ​ന​വി​ഭാ​ഗ​ത്തി​ന്റെ​യും സ​വ​ർ​ണ മു​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ന്റെ​യും ജ​ന​സം​ഖ്യ ക​ണ​ക്കെ​ടു​ത്തി​ട്ടി​ല്ല. കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ക​ണ​ക്കെ​ടു​ത്തു പു​റ​ത്തു​വി​ട്ട​താ​ണെ​ങ്കി​ൽ, ഇ​ങ്ങ​നെ വാ​ലും ത​ല​യു​മി​ല്ലാ​ത്ത സ്ഥി​തി​യി​ലും.

പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽനി​ന്നു​ള്ള 51,783 പേ​രാ​ണ് സ​ർ​ക്കാ​ർ സ​ർ​വിസി​ലു​ള്ള​ത്. പ​ത്തു ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണ് (9.49 ശതമാനം) സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ അ​വ​രു​ടെ സാ​ന്നി​ധ്യം. പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ത്തി​ന്റെ പ്രാ​തി​നി​ധ്യം 1.92 ശ​ത​മാ​ന​മാ​ണ്; 10,513 പേ​ർ. ജ​ന​സം​ഖ്യ​യി​ൽ പ​ട്ടി​കജാ​തി വി​ഭാ​ഗം 9.10 ശ​ത​മാ​ന​വും പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗം 1.45 ശ​ത​മാ​ന​വും വ​രും (2011 സെ​ൻ​സ​സ്).

പു​റ​ത്തു​വ​ന്ന ക​ണ​ക്ക​നു​സ​രി​ച്ച് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ്രാ​തി​നി​ധ്യ​ക്കു​റ​വ് മുസ്​ലിം​ക​ൾ​ക്കാ​ണ്. മുസ്​ലിം വി​ഭാ​ഗ​ത്തി​ൽനി​ന്ന് ആ​കെ​യു​ള്ള​ത് 73,774 പേ​ർ മാ​ത്ര​മാ​ണ്. അ​ഥ​വാ 13.52 ശ​ത​മാ​നം. കേ​ര​ള​ത്തി​ലെ ജ​ന​സം​ഖ്യ​യി​ൽ 26.9 ശ​ത​മാ​നം മുസ്​ലിം ജ​ന​വി​ഭാ​ഗ​മു​ണ്ടെ​ന്നാ​ണ് 2011 സെ​ൻ​സ​സി​ലെ ക​ണ​ക്ക്.

ഇ​ത​ര വി​ഭാ​ഗ​ക്കാ​രു​ടെ ജ​ന​സം​ഖ്യ എ​ത്ര​യെ​ന്ന് അ​റി​യാ​ത്ത​തു​കൊ​ണ്ട് അ​വ​ർ​ക്കു പ്രാ​തി​നി​ധ്യം കൂ​ടു​ത​ലാ​ണോ കു​റ​വാ​ണോ എ​ന്ന് ആ​ർ​ക്കും തി​ട്ട​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ല. ഉ​ദാ​ഹ​ര​ണ​മാ​യി, ഈ​ഴ​വ​ർ​ക്ക് 21.09 ശ​ത​മാ​നം പ്രാ​തി​നി​ധ്യം കി​ട്ടി​യി​ട്ടു​ള്ള​ത് അ​വ​രു​ടെ ജ​ന​സം​ഖ്യ​ക്ക് ആ​നു​പാ​തി​ക​മാ​ണെ​ന്ന മ​ട്ടി​ലാ​ണു മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ ഈ​ഴ​വ/​ തി​യ്യ സ​മു​ദാ​യം 21 ശ​ത​മാ​ന​മാ​ണെ​ന്ന ക​ണ​ക്ക് 1921 ലെ ​സെ​ൻ​സ​സി​ലേ​താ​ണ്. 1968ൽ ഇ.​എം.എ​സ് സ​ർ​ക്കാ​ർ ന​ട​ത്തി​യ സാ​മ്പി​ൾ സ​ർ​വേ​യി​ൽ ഈ​ഴ​വ​ർ 22 ശതമാനമാ​ണ്. ശാ​സ്ത്ര​ സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്റെ 2004ലെ ​സാ​മ്പി​ൾ സ​ർ​വേ (​കേ​ര​ള​പ​ഠ​നം) ക​ണ​ക്കി​ൽ, വീ​ണ്ടും ഈ​ഴ​വ ജ​ന​സം​ഖ്യ കു​റ​ഞ്ഞ് 21 ശതമാനമാ​യി. സാ​മ്പി​ൾ സ​ർ​വേ ആ​ധാ​ര​മാ​ക്കി ജ​ന​സം​ഖ്യ തി​ട്ട​പ്പെ​ടു​ത്തു​ന്ന​ത് അ​ശാ​സ്ത്രീ​യ​മാ​ണെ​ന്ന​് അറി​യാ​വു​ന്ന​വ​ർപോ​ലും, പ​രി​ഷ​ത്ത് ക​ണ​ക്കി​നെ ആ​ധി​കാ​രി​ക​മാ​യി എ​ടു​ത്ത് ഈ​ഴ​വ ജ​ന​സം​ഖ്യ 21 ശ​ത​മാ​ന​മെ​ന്ന തീ​ർ​പ്പി​ലെ​ത്തു​ന്ന​ത് അ​ത്ഭു​ത​ക​ര​മാ​ണ്. 1921ലെ ​സെ​ൻ​സ​സി​നുശേ​ഷം ഒ​രു നൂ​റ്റാ​ണ്ടു ക​ഴി​ഞ്ഞി​ട്ടും ഈ​ഴ​വ ജ​ന​സം​ഖ്യ സ്റ്റാ​ഗ്നേ​ഷ​നി​ലാ​ണെ​ന്നു ക​രു​തി​യാ​ലേ, അ​വ​രു​ടെ ജ​ന​സം​ഖ്യ ഇ​പ്പോ​ഴും 21 ശ​ത​മാ​ന​മാ​ണെ​ന്നു പ​റ​യാ​നാ​വൂ.

അ​പൂ​ർ​ണ​മാ​യ ക​ണ​ക്ക്

നി​യ​മ​സ​ഭ​യി​ൽ ല​ഭ്യ​മാ​ക്കി​യ ക​ണ​ക്കി​ൽ, സ​ർ​ക്കാ​റി​ന്റെ ജ​ന​റ​ൽ റ​വ​ന്യൂ​വി​ൽനി​ന്നു ശമ്പ​ളം പ​റ്റു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ*​ കൂടാ​തെ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ​ കോ​ർ​പ​റേ​ഷ​നു​ക​ളി​ലെ​യും വി​വി​ധ ​ബോ​ർ​ഡു​ക​ളി​ലെ​യും സാം​സ്കാ​രി​ക സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ജീ​വ​ന​ക്കാ​രെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ക​ണ​ക്ക് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നു തോ​ന്നു​ന്നു. അ​തു​പോ​ലെ, കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ക​ണ​ക്ക് ഉ​ൾ​പ്പെ​ടു​ത്തി​യ​പ്പോ​ൾ കെ.​എ​സ്.​ഇ.​ബി​യു​ടേ​ത് ചേ​ർ​ത്തി​ട്ടി​ല്ല. 2019ലെ ​ശ​മ്പ​ള ക​മീഷ​ൻ റി​പ്പോ​ർ​ട്ട് പ്ര​കാ​രം, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണം 5,​15,​639 ആ​ണ്. സ്റ്റേ​റ്റ് പ​ബ്ലി​ക് എ​ന്റ​ർ​പ്രൈ​സ​സ്‌ ബോ​ർ​ഡി​ന്റെ 2021- 22 റി​പ്പോ​ർ​ട്ട് പ്ര​കാ​രം, ആ​കെ 14.6 ല​ക്ഷം ജീ​വ​ന​ക്കാ​രു​ണ്ട്. അ​പൂ​ർ​ണ​വും തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടാ​ക്കു​ന്ന​തു​മാ​യ ക​ണ​ക്കാ​ണ് സ​ർ​ക്കാ​ർ ഇ​പ്പോ​ൾ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​തെ​ന്നു ചു​രു​ക്കം.

തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തും വ​സ്തു​താ​പ​ര​മ​ല്ലാ​ത്ത​തു​മാ​യ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു​കൊ​ണ്ട് സ​മു​ദാ​യ​ങ്ങ​ൾ ത​മ്മി​ൽ സ്പ​ർ​ധ​യും അ​വി​ശ്വാ​സ​വും ഉ​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണോ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്നു സം​ശ​യി​ക്കു​ന്ന​വ​രെ കു​റ്റ​പ്പെ​ടു​ത്താ​നാ​വി​ല്ല. സ​മു​ദാ​യം തി​രി​ച്ചു​ള്ള ജ​ന​സം​ഖ്യ ക​ണ​ക്കെ​ടു​ക്കാ​ത്ത​തും മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രു​ടെ​യും ക്ലാ​സ്/​ഗ്രേ​ഡ് തി​രി​ച്ച ക​ണ​ക്കു പു​റ​ത്തു​വി​ടാ​ത്ത​തും ബോ​ധ​പൂ​ർ​വ​മാ​ണെ​ന്ന് പി​ന്നാ​ക്ക സ​മു​ദാ​യ നേ​താ​ക്ക​ളും ബു​ദ്ധി​ജീ​വി​ക​ളും ആ​രോ​പി​ക്കു​ന്ന​ത് ഇ​തു​കൊ​ണ്ടാ​ണ്.

സം​വ​ര​ണം എ​ത്ര​നാ​ൾ?

ഈ ​ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ, സം​വ​ര​ണ​വി​രു​ദ്ധ​രു​ടെ ശ​ബ്ദം ഒ​ന്നു​കൂ​ടി ഉ​ച്ച​ത്തി​ലാ​യി​ട്ടു​ണ്ട്. ഇ​ന്ത്യയി​ലെ മു​ഖ്യ​ധാ​ര മീ​ഡി​യ​യി​ലും ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും വ​ർ​ഷ​ങ്ങ​ളാ​യി ആ​വ​ർ​ത്തി​ച്ച് ഉ​ന്ന​യി​ക്ക​പ്പെ​ടു​ന്ന ചോ​ദ്യ​മാ​ണ് “സം​വ​ര​ണം ഇ​നി എ​ത്ര​നാ​ൾ തു​ട​ര​ണം?” എ​ന്ന​ത്. സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​ർപോ​ലും ചോ​ദി​ക്കു​ന്ന​ത് “75 വ​ർ​ഷ​മാ​യി; ഇ​നി​യും നി​ർ​ത്താ​നാ​യി​ല്ലേ ഈ ​സം​വ​ര​ണം?” എ​ന്നാ​ണ്.

കേ​ര​ള​ത്തി​ലെ ശൂ​ദ്ര​വി​ഭാ​ഗം എ​ന്നു ക​ണ​ക്കാ​ക്കു​ന്ന നാ​യ​ർ സ​മു​ദാ​യ​ത്തി​ന്റെ സം​ഘ​ട​ന (നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി-​എ​ൻ.എ​സ്.എ​സ്) നേ​താ​വ് സു​കു​മാ​ര​ൻ നാ​യ​ർ, കൂ​ട​ക്കൂ​ടെ ആ​വ​ശ്യ​പ്പെ​ടാ​റു​ള്ള​ത്, ‘ജാ​തി​സം​വ​ര​ണം നി​ർ​ത്ത​ണം’ എ​ന്നാ​ണ്. എ​ന്നാ​ൽ, മ​ഹാ​രാ​ഷ്ട്ര​യി​ലെ പ്ര​മു​ഖ ശൂ​ദ്ര വി​ഭാ​ഗ​മാ​യ മ​റാത്തക​ൾ, ത​ങ്ങ​ളെ​ക്കൂ​ടി ഒ.ബി.സി പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്ത​ണം എ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​ക്കൂ​ട്ട​ർ പ​ക്ഷേ, ഇ.ഡബ്ല്യൂ.എ​സ് എ​ന്ന സ​വ​ർ​ണ സം​വ​ര​ണം ന​ട​പ്പാ​ക്കി​യ​പ്പോ​ൾ സം​വ​ര​ണം വേ​ണ്ട എ​ന്നുപ​റ​ഞ്ഞി​ട്ടി​ല്ല.

സം​വ​ര​ണം മെ​റി​റ്റി​നെ ന​ശി​പ്പി​ക്കു​മോ?

‘ക​ഴി​വും യോ​ഗ്യ​ത​യും’ നോ​ക്കി വി​ദ്യാ​ർ​ഥി​ക​ളെ​യും ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ​യും തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ആ​ർ​ക്കും സം​വ​ര​ണം ന​ൽ​കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ഥ​വാ വേ​ണ്ടി​വ​ന്നാ​ൽ ആ​ദി​വാ​സി​ക​ൾ​ക്കും ചി​ല എ​സ്.​സി വി​ഭാ​ഗ​ക്കാ​ർ​ക്കു​മാ​യി അ​തു പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ സ​വ​ർ​ണ പ്രൊ​ഫൈ​ലു​ക​ൾ നി​ര​ന്ത​രം എ​ഴു​തു​ക​യും പ​റ​യു​ക​യും ചെ​യ്തു​പോ​രു​ന്നു​ണ്ട്. വ​ലി​യൊ​രു വി​ഭാ​ഗം ഒ.ബി.സി​ക​ളും ഈ ​ആ​ശ​യം സ​ബ്സ്ക്രൈ​ബ് ചെ​യ്യു​ന്നു​ണ്ടെ​ന്നാ​ണ് അ​വ​രി​ൽ​ പ​ല​രു​ടെ​യും പ്ര​തി​ക​ര​ണ​ങ്ങ​ളി​ൽനി​ന്നു മ​ന​സ്സി​ലാ​കു​ന്ന​ത്.

സം​വ​ര​ണംമൂ​ലം, ‘ക​ഴി​വും യോ​ഗ്യ​ത​യും’ ഉ​ള്ള ആ​ളു​ക​ൾ ത​ഴ​യ​പ്പെ​ടു​ന്നു, കാ​ര്യ​ക്ഷ​മ​ത കു​റ​യു​ന്നു തു​ട​ങ്ങി​യ വാ​ദ​ങ്ങ​ളാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി മെ​റി​റ്റ് വാ​ദി​ക​ൾ ഉ​ന്ന​യി​ച്ചുവ​രു​ന്ന​ത്. എ​ന്നാ​ൽ, സ​വ​ർ​ണ സം​വ​ര​ണം ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി​യ​തോ​ടെ ഈ ​വാ​ദ​ക്കാ​രു​ടെ മി​ണ്ടാ​ട്ടം മു​ട്ടി​യി​ട്ടു​ണ്ട്. മെ​ഡി​ക്ക​ൽ, പോ​ളി​ടെ​ക്നി​ക് മു​ത​ലാ​യ പ്ര​ഫ​ഷ​ന​ൽ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ പൂ​ർ​ത്തി​യാ​കു​മ്പോ​ൾ വ​രു​ന്ന ഇ.ഡബ്ല്യൂ.എ​സ് റാ​ങ്ക് വി​വ​രമാ​ണ് മെ​റി​റ്റ് വാ​ദി​ക​ളു​ടെ വാ​യ​ട​പ്പി​ക്കു​ന്ന​ത്. ഉ​ദാ​ഹ​ര​ണ​ത്തി​ന്, കേ​ര​ള​ത്തി​ലെ നമ്പ​ർ വ​ൺ എ​ന്നുപ​റ​യാ​റു​ള്ള കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം എം​.ബി.​ബി​.എ​സ് പ്ര​വേ​ശ​നം നേ​ടി​യ വി​ഭാ​ഗ​ങ്ങ​ളു​ടെ അ​വ​സാ​ന റാ​ങ്കു​ക​ൾ നോ​ക്കൂ:

മുസ്​ലിമി​ന്റെ നാ​ലി​ര​ട്ടി പി​ന്നി​ൽ റാ​ങ്കു​ള്ള സ​വ​ർ​ണ സ​മു​ദാ​യ വി​ദ്യാ​ർ​ഥി, ഈ​ഴ​വ​രു​ടെ​യും വി​ശ്വ​ക​ർ​മ​ജ​രു​ടെ​യും പി​ന്നാ​ക്ക ഹി​ന്ദു​വി​ന്റെ​യു​മെ​ല്ലാം വ​ള​രെ പി​ന്നി​ലു​ള്ള സ​വ​ർ​ണ വി​ദ്യാ​ർ​ഥി, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളജി​ൽ എം​.ബി.​ബി​.എ​സ് പ​ഠി​ച്ചുകൊ​ണ്ടി​രി​ക്കു​മ്പോ​ൾ എ​ങ്ങ​നെ​യാ​ണ് പ​ഴ​യ മെ​റി​റ്റ് വാ​ദം ഇ​നി ഉ​ന്ന​യി​ക്കാ​നാ​വു​ക?

ഇ​നി സ​ർ​ക്കാ​ർ പോ​ളി​ടെ​ക്നി​ക്കി​ലെ അ​ഡ്മി​ഷ​ൻകൂ​ടി കാ​ണു​ക:

5539ാം റാ​ങ്കു​ള്ള ഈ​ഴ​വ വി​ദ്യാ​ർ​ഥി​ക്കോ 5909ാം റാ​ങ്കു​ള്ള മുസ്​ലിം വി​ദ്യാ​ർ​ഥി​ക്കോ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ പോ​ളി​ടെ​ക്നി​ക്കി​ൽ പ​ഠി​ക്കാ​ൻ സീ​റ്റി​ല്ലാ​ത്ത​പ്പോ​ൾ 6220ാം റാ​ങ്കു​കാ​ര​നാ​യ മു​ന്നാ​ക്ക സ​മു​ദാ​യ വി​ദ്യാ​ർ​ഥി​ക്കു പ​ഠി​ക്കാ​ൻ സീ​റ്റു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തെ ക​ട​ത്തി​വെ​ട്ടു​ന്ന​താ​ണ് കോ​ട്ട​യ​ത്തെ​യും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ​യും അ​വ​സാ​ന റാ​ങ്ക് ക​ണ​ക്ക് (​പ​ട്ടി​ക കാ​ണു​ക).

 

പ​ണ്ട് സം​വ​ര​ണ ലി​സ്റ്റ് നോ​ക്കി, മാ​ർ​ക്ക് കു​റ​ഞ്ഞ പ​ട്ടി​ക​ജാ​തി ഉ​ദ്യോ​ഗാ​ർ​ഥി​ക്കു സീ​റ്റ് കി​ട്ടു​ന്ന​തു ചൂ​ണ്ടി​ക്കാ​ണി​ച്ച് “ഇ​ത്ത​രം മ​ണ്ട​ന്മാ​രെ എ​ടു​ത്താ​ൽ പാ​ലം പൊ​ളി​ഞ്ഞുപോ​വി​ല്ലേ, അ​വ​ർ ഓ​പ​റേ​ഷ​ൻ ചെ​യ്ത രോ​ഗി മ​രി​ച്ചു​പോ​കി​ല്ലേ?” എ​ന്നൊ​ക്കെ ചോ​ദി​ച്ചി​രു​ന്ന മെ​റി​റ്റ് വാ​ദി​ക​ൾ, പ​ട്ടി​ക​ജാ​തി​ക്കാ​രേ​ക്കാ​ൾ പി​ന്നി​ൽ റാ​ങ്കു​ള്ള മു​ന്നാ​ക്ക​സ​മു​ദാ​യ​ക്കാ​ർ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​മ്പോ​ൾ അ​മ്പ​ഴ​ങ്ങ വി​ഴു​ങ്ങിയിരി​ക്ക​യാ​ണ്. പ​ഴ​യ മെ​റി​റ്റ് വാ​ദം പ​റ​യാ​ൻ ഒ​രെ​ണ്ണ​ത്തി​നെ​യും ഇ​പ്പോ​ൾ കാ​ണാ​ൻ ക​ഴി​യു​ന്നി​ല്ല. ‘നി​ല​വാ​ര​ത്ത​ക​ർ​ച്ച’​യി​ൽ ആ​ർ​ക്കും ആ​ശ​ങ്ക​യി​ല്ല.

എ​ന്നി​രു​ന്നാ​ലും, പൊ​തു​സ​മൂ​ഹ​ത്തി​ൽ ഒ​ട്ടും സ​മ്മ​തി​യി​ല്ലാ​ത്ത വി​ഷ​യ​മാ​ണ് സം​വ​ര​ണമെ​ന്നു മൂ​ന്നു പ​തി​റ്റാ​ണ്ടു​കാ​ല​ത്തെ അ​നു​ഭ​വ​ങ്ങ​ളി​ൽനി​ന്ന് ഈ ​ലേ​ഖ​ക​നു മ​ന​സ്സി​ലാ​യി​ട്ടു​ണ്ട്. സം​വ​ര​ണ​ത്തെ​ക്കു​റി​ച്ചു സം​സാ​രി​ച്ചാ​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​കു​ക​യും അ​ന്യ​വ​ത്ക​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന സ്ഥി​തി​വി​ശേ​ഷം കേ​ര​ള​ത്തി​ലു​ണ്ട്.

സം​വ​ര​ണം എ​ന്തി​ന്?

സം​വ​ര​ണം എ​ന്തി​നാ​ണു ന​ട​പ്പാ​ക്കു​ന്ന​തെ​ന്നു ചോ​ദി​ച്ചാ​ൽ സം​വ​ര​ണ​വാ​ദി​ക​ൾപോ​ലും തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടാ​ക്കു​ന്ന മ​റു​പ​ടി​ക​ളാ​ണു പ​ല​പ്പോ​ഴും പ​റ​യു​ന്ന​ത്. ജാ​തി​വ്യ​വ​സ്ഥി​തി ഇ​ല്ലാ​താ​ക്കാ​നാ​ണ് സം​വ​ര​ണം ന​ൽ​കു​ന്ന​തെ​ന്നും മു​ൻ​കാ​ല​ങ്ങ​ളി​ൽ ദ​ലി​ത്-​പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ അ​നു​ഭ​വി​ച്ച പീ​ഡ​ന​ങ്ങ​ളു​ടെ ന​ഷ്ട​പ​രി​ഹാ​ര​മാ​യി​ട്ടു ന​ൽ​കു​ന്ന ആ​നു​കൂ​ല്യ​മാ​ണ് സം​വ​ര​ണ​മെ​ന്നു​മൊ​ക്കെ​യാ​ണ് അ​ത്ത​ര​ക്കാ​ർ പ​ല​രും പ​റ​യാ​റു​ള്ള​ത്.

സം​വ​ര​ണം എ​ന്തി​നാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് ഇ​ന്ത്യൻ ഭ​ര​ണ​ഘ​ട​ന​യി​ൽ അ​ർ​ഥ​ശ​ങ്ക​ക്കി​ട​യി​ല്ലാ​തെ പ​റ​ഞ്ഞി​ട്ടു​ള്ള​പ്പോ​ഴാ​ണ് ഈ ​ആ​ശ​യ​ക്കു​ഴ​പ്പം, സം​വ​ര​ണ​വാ​ദി​ക​ളി​ൽ വ​രെ നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നോ​ർ​ക്ക​ണം. ഭ​ര​ണ​ഘ​ട​ന​യു​ടെ അ​നുച്ഛേ​ദം 16 (4) പ​റ​യു​ന്ന​ത് ഇ​ങ്ങ​നെയാണ്: “Nothing in this article shall prevent the State from making any provision for the reservation of appointments or posts in favour of any backward class of citizens which, in the opinion of the State, is not adequately represented in the services under the State.”

അ​താ​യ​ത്, ഭ​ര​ണ​സം​വി​ധാ​ന​ത്തി​ൽ​ മ​തി​യാ​യ വി​ധ​ത്തി​ൽ പ്രാ​തി​നി​ധ്യം ഇ​ല്ലാ​ത്ത പി​ന്നാ​ക്ക​ വി​ഭാ​ഗ​ത്തി​ൽ​പെട്ട പൗ​ര​ന്മാ​ർ​ക്ക് പ്രാ​തി​നി​ധ്യം ന​ൽ​കാ​നാ​ണ് സം​വ​ര​ണം​ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഭ​ര​ണ​ത്തി​ൽ –ലെ​ജി​സ്ലേ​ച്ച​റി​ലും എ​ക്സി​ക്യൂ​ട്ടിവി​ലും ജുഡീ​ഷ്യ​റി​യി​ലും– പ്രാ​തി​നി​ധ്യ​ക്കു​റ​വു​ണ്ടെ​ങ്കി​ലാ​ണ് പി​ന്നാ​ക്കാ​വ​സ്ഥ ഉ​ണ്ടാ​വു​ന്ന​ത്. പി​ന്നാ​ക്കാ​വ​സ്ഥ പ്രാ​തി​നി​ധ്യ​ക്കു​റ​വ് വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യും. ചി​ല സ​മു​ദാ​യ​ങ്ങ​ൾ ജാ​തി​വ്യ​വ​സ്ഥി​തി​യു​ടെ ഇ​ര​ക​ളാ​ക്ക​പ്പെ​ട്ട് പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​തു​കൊ​ണ്ടാ​ണ് പ്രാ​തി​നി​ധ്യ​ക്കു​റ​വും ത​ന്മൂ​ലം പി​ന്നാ​ക്കാ​വ​സ്ഥ​യും (മ​റി​ച്ചും) ഉ​ണ്ടാ​കു​ന്ന​തെ​ന്നാ​ണ് സാ​മൂ​ഹി​ക​ശാ​സ്ത്ര​ജ്ഞ​​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

അ​ർ​ഹ​വും മ​തി​യാ​യ അ​ള​വി​ലും പി​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ൾ​ക്കു ഭ​ര​ണ​ത്തി​ൽ പ്രാ​തി​നി​ധ്യം ല​ഭി​ക്കു​മ്പോ​ൾ, സാ​മ്പ​ത്തി​ക​മു​ൾ​പ്പെ​ടെ, ഇ​ന്നു പി​ന്നാ​ക്ക വി​ഭാ​ഗ​ക്കാ​ർ അ​നു​ഭ​വി​ക്കു​ന്ന എ​ല്ലാ പ​രാ​ധീ​ന​ത​ക​ളും മാ​റ്റാ​നു​ള്ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​നും അ​ത് ആ​ർ​ജ​വ​ത്തോ​ടെ ന​ട​പ്പാ​ക്കാ​നും സാ​ധി​ക്കും. എ​ങ്കി​ൽ മാ​ത്ര​മേ അ​വ​രു​ടെ പി​ന്നാ​ക്കാ​വ​സ്ഥ മ​റി​ക​ട​ക്കാ​ൻ സാ​ധി​ക്കൂ. ഇ​ന്ന​തു സാ​ധി​ക്കാ​ത്ത​ത് അ​വ​ർ​ക്കു മ​തി​യാ​യ, അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യം ഈ ​മേ​ഖ​ല​ക​ളി​ൽ ഇ​ല്ലാ​ത്ത​താ​ണ്.

ഡോ.​ ബാ​ബാ​സാ​ഹബ് അം​ബേ​ദ്ക​ർ, ഒ​രു നൂ​റ്റാ​ണ്ടു മു​മ്പേ, ഈ ​ആ​ശ​ങ്ക ബ്രിട്ടീ​ഷ് അ​ധി​കാ​രി​ക​ളു​ടെ മു​ന്നി​ൽ ഉ​ന്ന​യി​ച്ചി​രു​ന്നു. 1930ലെ ​ആ​ദ്യ വ​ട്ട​മേ​ശ സ​മ്മേ​ള​ന​ത്തി​ൽ, എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും പ്രാ​തി​നി​ധ്യ​മു​ള്ള തെര​ഞ്ഞെ​ടു​ത്ത സ​ർ​ക്കാറി​നെ വേ​ണ​മെ​ന്ന മെ​മ്മോറാ​ണ്ട​മാ​ണ്​ ഡോ.​ അം​ബേ​ദ്ക​ർ സ​മ​ർ​പ്പി​ച്ച​ത്.​ എ​ല്ലാ സ​മു​ദാ​യ​ങ്ങ​ൾ​ക്കും​ അ​ർ​ഹ​വും മ​തി​യാ​യ​തു​മാ​യ പ്രാ​തി​നി​ധ്യം (Due and adequate representation of all communities) ന​ൽ​ക​ണം എ​ന്നാ​ണ് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ട​ത്. പി​ന്നാ​ക്കം (Backward) എ​ന്നോ വി​ഭാ​ഗ​ങ്ങ​ൾ/​ വ​ർ​ഗ​ങ്ങ​ൾ (Classes) എ​ന്നോ അ​ദ്ദേ​ഹം പ​റ​ഞ്ഞി​ല്ലെ​ന്നും ഓ​ർ​ക്ക​ണം. മാ​ത്ര​മ​ല്ല, അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ട​ത് സം​വ​ര​ണം (Reservation) അ​ല്ല, പ്രാ​തി​നി​ധ്യം (Representation) ആ​ണ്. പ്രാ​തി​നി​ധ്യ ജ​നാ​ധി​പ​ത്യത്തി​നു (Representative Democracy) വേ​ണ്ടി​യാ​ണ് അ​ദ്ദേ​ഹം വാ​ദി​ച്ച​ത്.

 

ബി.പി. മണ്ഡൽ

സ​മു​ദാ​യം ജാ​തി​യ​ല്ല

സ​മു​ദാ​യം എ​ന്നാ​ൽ ജാ​തി​യ​ല്ല. ജാ​തി എ​ന്നാ​ൽ ജ​ന്മ​രീ​തി മാ​ത്ര​മാ​ണ്. ‘മ​നു​ഷ്യ​രെ​ല്ലാം ഒ​രു ജാ​തി​യാ​ണ്’ എ​ന്നു പ​റ​യു​ന്ന​തി​ന്റെ അ​ർ​ഥം, ലോ​ക​ത്തു​ള്ള എ​ല്ലാ മ​നു​ഷ്യ​രും സ്ത്രീ ​പ്ര​സ​വി​ച്ചു​ണ്ടാ​യ​താ​ണ് എ​ന്ന​താ​ണ്. ജാ​തി​ഭേ​ദം പാ​ടി​ല്ല എ​ന്നാ​ൽ, മ​നു​ഷ്യ​രെ​ല്ലാം ഒ​രു ജ​ന്മ​രീ​തി​യി​ലൂ​ടെ ജ​നി​ച്ച​വ​രാ​ണ്, അ​തി​നാ​ൽ ഭേ​ദ​മി​ല്ല എ​ന്നാ​ണ്. എ​ന്നാ​ൽ, വ്യ​ത്യ​സ്ത സ​മു​ദാ​യ സ്വ​ത്വം (communal identity) മ​നു​ഷ്യ​ർ​ക്കു​ണ്ടാ​കാം; വി​ഭി​ന്ന​ങ്ങ​ളാ​ണെ​ങ്കി​ലും തു​ല്യ​ങ്ങ​ളാ​യ (SEPARATE BUT EQUAL) സ​മു​ദാ​യ​ങ്ങ​ൾ എ​ന്ന നി​ല​യി​ൽ. മേ​ൽ-​കീ​ഴ് നി​ല​യോ ശ്രേ​ണീ​ക​ര​ണ​മോ ഇ​ല്ലാ​ത്ത സ്വ​ത​ന്ത്ര സ​മു​ദാ​യ​ങ്ങ​ൾ.

സ​മു​ദാ​യ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​ത് സ​ർ​ക്കാ​റോ ജാ​തി​ക​ളോ അ​ല്ല, ജ​ന​ങ്ങ​ളാ​ണ്. ഒ​രേ ഉ​ദ്ദേ​ശ്യ​ങ്ങ​ളി​ൽനി​ന്നും ഒ​രേ മൂ​ല്യ​ങ്ങ​ളി​ൽനി​ന്നും ഉ​ദി​ക്കു​ന്ന ഒ​രു കൂ​ട്ട​മാ​ണ് സ​മു​ദാ​യം (community). സ​മു​ദാ​യ​ത്തെ ജാ​തി എ​ന്നു തെ​റ്റാ​യി വി​ളി​ച്ചു ശീ​ലി​ച്ച​തു​കൊ​ണ്ടാ​ണ് ജാ​തി​വ്യ​വ​സ്ഥി​തി അ​ഥ​വാ ചാ​തു​ർ​വ​ർ​ണ്യ​ത്തി​നു പു​റ​ത്തു​ള്ള (outside the caste system/ outcastes) അ​വ​ർ​ണ സ​മു​ദാ​യ​ങ്ങ​ൾപോ​ലും സ്വ​യം ‘ജാ​തി’ എ​ന്നു തെ​റ്റാ​യി വി​ളി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് “ജാ​തി ചോ​ദി​ക്ക​രു​ത്” എ​ന്ന ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്റെ അ​നു​ശാ​സ​നം, വി​വാ​ഹ​ക്കാ​ര്യ​ത്തി​ലൊ​ഴി​കെ മ​റ്റെ​ല്ലാ രം​ഗ​ത്തും മ​ല​യാ​ളി​ക​ൾ പൊ​തു​വി​ൽ അ​നു​സ​രി​ച്ചുപോ​രു​ന്ന​ത്.

ഇ​ന്ത്യ, സം​സ്ഥാ​ന​ങ്ങ​ളു​ടെ യൂ​നിയ​ൻ മാ​ത്ര​മ​ല്ല; അ​ത് സ​മു​ദാ​യ​ങ്ങ​ളു​ടെ യൂ​നിയ​ൻകൂ​ടി​യാ​ണ്. സാ​മു​ദാ​യി​ക പ്രാ​തി​നി​ധ്യം എ​ന്ന​ത് ന​മ്മു​ടെ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ അ​ടി​സ്ഥാ​ന ത​ത്ത്വമാ​ണ്. ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 38 (2)ൽ, Equality not only among individuals but also between groups (വ്യ​ക്തി​ക​ൾ​ക്കി​ട​യി​ൽ മാ​ത്ര​മ​ല്ല ഗ്രൂ​പ്പു​ക​ൾ​ക്കി​ട​യി​ലും സ​മ​ത്വം വേ​ണം) എ​ന്ന് ഡോ.​ അം​ബേ​ദ്ക​ർ എ​ഴു​തി​ച്ചേ​ർ​ത്ത​ത് അ​തു​കൊ​ണ്ടാ​ണ്.

സ​വ​ർ​ണ ഒ​ലി​ഗാ​ർ​ക്കി

സ​മു​ദാ​യം ഒ​രു സാം​സ്കാ​രി​ക കൂ​ട്ടാ​യ്മയാണ്. ത​ദ്ദേ​ശീ​യ സം​സ്കാ​ര​ങ്ങ​ളു​ടെ നി​ല​നി​ൽ​പിനു സ​മു​ദാ​യ​ങ്ങ​ളു​ടെ സ്വ​ത്വം പ​രി​ര​ക്ഷി​ക്ക​പ്പെ​ട​ണം. ബ്രി​ട്ടീ​ഷു​കാ​ർ പോ​യാ​ൽ ഇ​വി​ടെ ഭ​രി​ക്കാ​ൻ പോ​കു​ന്ന​ത് സ​വ​ർ​ണ ഒ​ലി​ഗാ​ർ​ക്കി​യാ​ണെ​ന്ന് ഡോ.​ അം​ബേ​ദ്ക​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. മു​ന്ന​ണി​ക​ളും പാ​ർ​ട്ടി​ക​ളും ഏ​താ​യാ​ലും, കേ​ന്ദ്ര​ത്തി​ലെ​യും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ഭ​ര​ണാ​ധി​കാ​രം കൈ​കാ​ര്യംചെ​യ്യു​ന്ന​വ​രു​ടെ സ​മു​ദാ​യം പ​രി​ശോ​ധി​ച്ചാ​ൽ, ബാ​ബാ​ സാ​ഹബി​ന്റെ ആ​ശ​ങ്ക അ​സ്ഥാ​ന​ത്ത​ല്ല എ​ന്നു കാ​ണാ​ൻ സാ​ധി​ക്കും. കേ​ന്ദ്ര​ത്തി​ൽ നാ​ലു സ​മു​ദാ​യ​ങ്ങ​ളും (​ബ്രാ​ഹ്മ​ണ-​ബ​നി​യ-​ക്ഷ​ത്രി​യ-​കാ​യ​സ്ത) കേ​ര​ള​ത്തി​ൽ മൂ​ന്നു സ​മു​ദാ​യ​ങ്ങ​ളും (ന​മ്പൂ​തി​രി-​നാ​യ​ർ-​സു​റി​യാ​നി ക്രൈ​സ്ത​വ​ർ) ആ​ണ് ഏ​തു മേ​ഖ​ല​യി​ലും ആ​ധി​പ​ത്യം പു​ല​ർ​ത്തു​ന്ന​തെ​ന്നു ക​ണ​ക്കു​ക​ൾ സ്പ​ഷ്ട​മാ​ക്കു​ന്നു​ണ്ട്.

കേ​ര​ള​ത്തി​ൽ 67 വ​ർ​ഷ​ത്തി​നു​ള്ളി​ൽ 48 ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​തി​ൽ 43 പേ​രും മേ​ൽ​പ​റ​ഞ്ഞ മൂ​ന്നു സ​മു​ദാ​യ​ക്കാ​രാ​ണ്. ഇ​ന്നു​വ​രെ ഒ​രു മ​ല​യാ​ളി മുസ്​ലിം ചീ​ഫ് സെ​ക്ര​ട്ട​റി ആ​യി​ട്ടി​ല്ല. ആ​കെ ഒ​രു ഈ​ഴ​വ​നും ഒ​രു നാ​ടാ​രും ആ​ണ് പി​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ളി​ൽനി​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി ആ​യി​ട്ടു​ള്ള​ത്. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ​ക്കാ​ർ ആ​രു​മാ​യി​ട്ടി​ല്ല. ഇ​വ​ർ​ക്കാ​ർ​ക്കും മെ​റി​റ്റ് ഇ​ല്ലാ​ഞ്ഞി​ട്ടാ​ണോ അ​തോ സി​സ്റ്റ​ത്തി​ന്റെ പ്ര​ശ്നം മൂ​ല​മാ​ണോ ഭ​ര​ണാ​ധി​കാ​ര​ത്തി​ന്റെ ഉ​ന്ന​ത ശ്രേ​ണി​യി​ൽ എ​ത്താ​ത്ത​ത്?

സ്വാ​ത​ന്ത്ര്യ​ത്തി​നുശേ​ഷം, എ​ത്ര​യോ മ​ല​യാ​ളി ജ​ഡ്ജി​മാ​ർ സു​പ്രീം​കോ​ട​തി​യി​ൽ വ​ന്നു.​ അ​തി​ൽ, ര​ണ്ടു മുസ്​ലിംക​ളും ര​ണ്ടു പ​ട്ടി​ക​ജാ​തി​ക്കാ​രു​മാ​ണ് ആ​കെ വ​ന്നി​ട്ടു​ള്ള​ത്. ഒ​രൊ​റ്റ ഈ​ഴ​വ​ൻ സു​പ്രീംകോ​ട​തി ജ​ഡ്ജി ആ​യി​ട്ടി​ല്ല. ബാ​ക്കി​യെ​ല്ലാ​വ​രും ബ്രാ​ഹ്മ​ണ-​നാ​യ​ർ-​സു​റി​യാ​നി ക്രൈ​സ്ത​വ സ​മു​ദാ​യ​ക്കാ​രാ​ണ്. മ​റ്റു​ള്ള സ​മു​ദാ​യ​ക്കാ​ർ​ക്ക് യോ​ഗ്യ​ത ഇ​ല്ലാ​ഞ്ഞി​ട്ടാ​ണോ, അ​തോ തി​ര​ഞ്ഞെ​ടു​ക്കു​ന്ന സി​സ്റ്റം നീ​തി​പൂ​ർ​വ​മ​ല്ലാ​ഞ്ഞി​ട്ടാ​ണോ ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്ന​ത്?

വി.പി. സിങ്

 

അ​ധി​കാ​ര​ത്തി​ൽ പ​ങ്കാ​ളി​ത്തം

No taxation without representation (പ്രാ​തി​നി​ധ്യ​മി​ല്ലെ​ങ്കി​ൽ നി​കു​തി​യി​ല്ല) എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​യാ​ണ് അ​മേ​രി​ക്ക​ൻ സ്വാ​ത​ന്ത്ര്യ​സ​മ​രം ന​ട​ത്തി​യ​ത്. ലോ​ക​ത്ത് എ​ല്ലാ സ​മൂ​ഹ​ങ്ങ​ളി​ലും അ​വി​ടെ​യു​ള്ള വ്യ​ത്യ​സ്ത ജ​ന​വി​ഭാ​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും പ​ങ്കാ​ളി​ത്ത​മു​ള്ള ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്കേ നീ​തി ന​ട​പ്പാ​ക്കാ​ൻ സാ​ധി​ക്കൂ. അ​തു​കൊ​ണ്ടാ​ണ് അ​ഫ​ർ​മേ​റ്റിവ് ആ​ക്ഷ​ൻ എ​ന്ന പേ​രി​ൽ വി​ക​സി​ത സ​മൂ​ഹ​ങ്ങ​ളി​ൽ പ്രാ​തി​നി​ധ്യ വ്യ​വ​സ്ഥ ന​ട​പ്പാ​ക്കി​വ​രു​ന്ന​ത്.

സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ-​സാം​സ്കാ​രി​ക-​സാ​മ്പ​ത്തി​ക മ​ണ്ഡ​ല​ങ്ങ​ളി​ൽനി​ന്ന് അ​ഥ​വാ അ​ധി​കാ​ര​ത്തി​ൽനി​ന്ന് നൂ​റ്റാ​ണ്ടു​ക​ളാ​യി മാ​റ്റി​നി​ർ​ത്ത​പ്പെ​ട്ട ആ​ളു​ക​ൾ​ക്ക് ഭ​ര​ണാ​ധി​കാ​ര​ത്തി​ൽ അ​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് 1935ലെ ​ഇ​ന്ത്യ ഗ​വ​ൺ​മെ​ന്റ് ആ​ക്ടി​ലൂ​ടെ പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്കും പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കും പ്രാ​തി​നി​ധ്യ​ത്തി​നു​ള്ള വ്യ​വ​സ്ഥ വ​രു​ന്ന​ത്.​ അ​ന്നുമു​ത​ൽ ക​ണ​ക്കാ​ക്കി​യാ​ണ് ‘‘സം​വ​ര​ണം ന​ട​പ്പാ​ക്കി​യി​ട്ട് 75 വ​ർ​ഷ​മാ​യി​ല്ലേ?’’ എ​ന്നു ചോ​ദി​ക്കു​ന്ന​ത്. ഒ.ബി.സി​ക്കാ​ർ​ക്ക് ഉ​ദ്യോ​ഗസം​വ​ര​ണം വ​രു​ന്ന​ത് അ​തി​നും എ​ത്ര​യോ വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ് 1993ൽ ​മാ​ത്ര​മാ​ണെ​ന്നോ​ർ​ക്ക​ണം.

1993ൽ, ​മ​ണ്ഡ​ൽ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കു​മ്പോ​ഴാ​ണ് ഒ.ബി.സി​ക്കാ​ർ​ക്ക് കേ​ന്ദ്ര സ​ർ​വി​സി​ൽ പ്രാ​തി​നി​ധ്യ​ത്തി​നു​ള്ള വ്യ​വ​സ്ഥ ആ​ദ്യ​മാ​യി വ​രു​ന്ന​ത്. ആ ​സം​വ​ര​ണം ന​ട​പ്പാ​ക്കി മൂ​ന്നു പ​തി​റ്റാ​ണ്ടു ക​ഴി​ഞ്ഞി​ട്ടും കേ​ന്ദ്ര​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ സം​വി​ധാ​ന​ത്തി​ൽ ഒ.ബി.സി​ക്കാ​ർ​ക്ക് സം​വ​ര​ണ​വി​ഹി​ത​ത്തി​ന് അ​നു​സൃ​ത​മാ​യ പ്രാ​തി​നി​ധ്യംപോ​ലും കി​ട്ടി​യി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രിത​ന്നെ രാ​ജ്യ​സ​ഭ​യി​ൽ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജാ​തി സെ​ൻ​സ​സ് ന​ട​ത്ത​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​ഹു​ൽ​ ഗാ​ന്ധി ന​ട​ത്തി​യ കാമ്പയിനി​ന്റെ ഭാ​ഗ​മാ​യി, 90 കേ​ന്ദ്ര സെ​ക്ര​ട്ട​റി​മാ​രി​ൽ ഒ.ബി.സി​ക്കാ​ർ കേ​വ​ലം 3 പേ​ർ മാ​ത്ര​മാ​ണെ​ന്ന സ​ത്യം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

രാ​ജ്യ​ത്തെ 45 കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ അ​ധ്യാ​പ​ക​രി​ൽ ഒ.ബി.സി പ്രാ​തി​നി​ധ്യം നാ​ലു ശ​ത​മാ​നം മാ​ത്ര​മാ​ണ്. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ സ​ഹ​മ​ന്ത്രി സു​ഭാ​ഷ് സ​ർ​ക്കാ​ർ 2023 ആഗ​സ്റ്റ് മാ​സ​ത്തി​ൽ പാ​ർ​ല​മെ​ന്റി​ൽ അ​റി​യി​ച്ച​താ​ണ് ഇ​ക്കാ​ര്യം. അ​സോ​സി​​േയ​റ്റ് പ്ര​ഫ​സ​ർ​മാ​രു​ടെ പ്രാ​തി​നി​ധ്യം ആ​റു ശ​ത​മാ​ന​മാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു. 45 സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ വൈ​സ് ചാ​ൻ​സ​ല​ർ​മാ​രി​ൽ അ​ഞ്ചു​പേ​ർ മാ​ത്ര​മാ​ണ് ഒ.ബി.സി വി​ഭാ​ഗ​ത്തി​ൽനി​ന്നു​ള്ള​ത്. അ​തേ​സ​മ​യം, അ​സി. പ്ര​ഫ​സ​ർ​മാ​രു​ടെ പ്രാ​തി​നി​ധ്യം 18 ശ​ത​മാ​ന​വും നോ​ൺ ടീ​ച്ചി​ങ് സ്റ്റാ​ഫി​ന്റേ​ത് 12 ശ​ത​മാ​ന​വു​മാ​ണ്.

27 ശ​ത​മാ​നം സം​വ​ര​ണം കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലു​ണ്ട്. എ​ന്നാ​ൽ, സം​വ​ര​ണം ന​ട​പ്പാ​ക്കി മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി​ട്ടും സം​വ​ര​ണ ശ​ത​മാ​ന​ത്തി​ന​ടു​ത്തുപോ​ലും പ്രാ​തി​നി​ധ്യം ഒ.ബി.സി​ക​ൾ​ക്കു നേ​ടാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന​ർ​ഥം. അ​പ്പോ​ഴാ​ണ് നമ്മു​ടെ നാ​ട്ടി​ലെ വി​ദ്യാ​സ​മ്പ​ന്ന​രാ​യ മ​ന്ദ​ബു​ദ്ധി​ക​ൾ പ​ല​രും സം​വ​ര​ണം എ​ടു​ത്തു​ക​ള​യ​ണ​മെ​ന്നു വാ​ദി​ക്കു​ന്ന​ത്.

സം​വ​ര​ണം, പ്രാ​തി​നി​ധ്യ​ത്തി​നു​ള്ള ടൂ​ൾ മാ​ത്രം

വ്യ​ത്യ​സ്ത ജ​ന​വി​ഭാ​ഗ​ങ്ങ​ൾ അ​ധി​വ​സി​ക്കു​ന്ന സ​മൂ​ഹ​ങ്ങ​ളി​ൽ, ആ ​ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ അ​ഥ​വാ സ​മു​ദാ​യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ ഭ​ര​ണാ​ധി​കാ​ര​ത്തി​ൽ ഉ​ണ്ടാ​വു​ക എ​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്റെ പ്രാ​ഥ​മി​ക ന​ട​പ​ടിയാണ്. അ​തി​നു​ള്ള ഒ​രു ടൂ​ൾ മാ​ത്ര​മാ​ണ് സം​വ​ര​ണം. ശ​രി​യാ​യ പ്ര​യോ​ഗം, പ്രാ​തി​നി​ധ്യം (റെ​പ്ര​സ​ന്റേ​ഷ​ൻ) എ​ന്നാ​ണ്. അ​ങ്ങ​നെ​യാ​ണ് ഭ​ര​ണ​ഘ​ട​ന​യു​ടെ 16 (4) വ​കു​പ്പ് പ്ര​കാ​രം, എ​സ്.ഇ.ബി.സി ​വി​ഭാ​ഗ​ക്കാ​ർ​ക്കു സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​രു​പ​ത്തി​ര​ണ്ട​ര ശ​ത​മാ​നം പ​ട്ടി​ക​ജാ​തി-പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കു പ്രാ​തി​നി​ധ്യം ന​ൽ​കാ​ൻ മാ​റ്റി​​െവ​ച്ചി​രി​ക്കു​ന്നു.

ബാ​ക്കി 27 ശതമാനം പ്രാ​തി​നി​ധ്യം മാ​ത്ര​മേ, 52 ശ​ത​മാ​നം വ​രു​ന്ന ഒ.ബി.സി​ക്കാ​ർ​ക്ക് ന​ൽ​കാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു​ള്ളൂ. കാ​ര​ണം, 50 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ സം​വ​ര​ണം പോ​കാ​ൻ പാ​ടി​ല്ലെ​ന്നു സു​പ്രീം​കോ​ട​തി വി​ധി​ച്ചി​ട്ടു​ണ്ട്. 1962ലെ ​ബാ​ലാ​ജി വേ​ഴ്സ​സ് മൈ​സൂ​ർ സ്റ്റേ​റ്റ് എ​ന്ന കേ​സി​ലാ​ണ് സം​വ​ര​ണം 50 ശ​ത​മാ​ന​ത്തി​ന​പ്പു​റ​ത്തേ​ക്കു പോ​കാ​ൻ പാ​ടി​ല്ലെ​ന്നു സു​പ്രീംകോ​ട​തി പ​റ​ഞ്ഞ​ത്. 1992ലെ ​മ​ണ്ഡ​ൽ​ കേ​സി​ലും (​ഇ​ന്ദ്രാ​ സാ​ഹ്നി v/s യൂ​നിയ​ൻ ഒ​ാഫ് ഇ​ന്ത്യ)​ ഇ​ക്കാ​ര്യം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചി​ട്ടു​ണ്ട്.

അ​തി​ല​വ​ർ ഡോ.​ ബാ​ബാ​സാ​ഹബ് അം​ബേ​ദ്ക​റെ വ​രെ ഉ​ദ്ധ​രി​ക്കു​ന്നു​ണ്ട്. സം​വ​ര​ണം ഒ​രു പ​രി​ധി​ക്ക് അ​പ്പു​റ​ത്തേ​ക്കു പോ​കാ​ൻ പാ​ടി​ല്ലെ​ന്ന് അം​ബേ​ദ്ക​ർ കോ​ൺ​സാം​ബ്ലി​യി​ൽ പ്ര​സം​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും അ​തു​കൊ​ണ്ടാ​ണ് ഞ​ങ്ങ​ൾ 50 ശതമാനം സീ​ലി​ങ് ഉ​റ​പ്പി​ക്കു​ന്ന​തെ​ന്നും ഇ​ന്ദ്രാ സാ​ഹ്നി കേ​സി​ൽ പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ, സ​വ​ർ​ണ​ർ​ക്കു സം​വ​ര​ണം (ഇ.ഡ​ബ്ല്യൂ.എ​സ്) ന​ൽ​കു​ന്ന കാ​ര്യം വ​ന്ന​പ്പോ​ൾ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് (​സു​പ്രീംകോ​ട​തി​ക്കും) ഈ ​പ​രി​ധി മ​റി​ക​ട​ക്കാ​ൻ ത​ട​സ്സ​വു​മു​ണ്ടാ​യി​ല്ല.

കോ​ട​തി​ക​ളു​ടെ ഇ​ട​പെ​ട​ൽ

യ​ഥാ​ർ​ഥത്തി​ൽ, നി​യ​മ​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ കോ​ട​തി​ക്ക് അ​വ​കാ​ശ​മു​ണ്ടോ? നി​യ​മ​ങ്ങ​ൾ വ്യാ​ഖ്യാ​നി​ക്കാ​നും ഭ​ര​ണ​ഘ​ട​നാ​നു​സൃ​ത​മ​ല്ലെ​ങ്കി​ൽ അ​തു റ​ദ്ദുചെ​യ്യാ​നും മാ​ത്ര​മേ കോ​ട​തി​ക്ക് അ​വ​കാ​ശ​മു​ള്ളൂ. ക്രീ​മി​ലെ​യ​ർ വി​ധി​യു​ൾ​പ്പെ​ടെ പ​ല കോ​ട​തി​വി​ധി​ക​ളും കാ​ണു​മ്പോ​ൾ, കോ​ട​തി​ക​ൾ, നി​യ​മ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക​യാ​ണെ​ന്ന് ന​മു​ക്കു തോ​ന്നും.

എ​ന്തു​കൊ​ണ്ടാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്നും വി​വി​ധ ഹൈ​കോട​തി​ക​ളി​ൽനി​ന്നും ഇ​തുപോ​ലുള്ള വി​ധി​ക​ൾ വ​രു​ന്ന​ത് എ​ന്ന​ത് ആ​ലോ​ചി​ക്കേ​ണ്ട വി​ഷ​യ​മാ​ണ്. ഭ​ര​ണാ​ധി​കാ​ര​ത്തി​ലു​ള്ള പ്രാ​തി​നി​ധ്യം, ജു​ഡീ​ഷ്യ​റി​യി​ലും എ​ക്സി​ക്യൂ​ട്ടിവി​ലും ലെ​ജി​സ്ലേ​ച്ച​റി​ലും കി​ട്ടേ​ണ്ട പ്രാ​തി​നി​ധ്യ​മാ​ണ്. എ​ക്സി​ക്യൂ​ട്ടിവി​ൽ മാ​ത്ര​മേ ഒ.ബി.സി​ക​ൾ​ക്കു പ്രാ​തി​നി​ധ്യ​ത്തി​നു വ്യ​വ​സ്ഥ​യു​ള്ളൂ. എ​സ്.​സി-​എ​സ്.ടി ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് എ​ക്സി​ക്യൂ​ട്ടി​വി​ലും ലെ​ജി​സ്ലേച്ച​റി​ലും സം​വ​ര​ണ​മു​ണ്ട്, ജു​ഡീ​ഷ്യ​റി​യി​ൽ ഇ​ല്ല. അ​തു​കൊ​ണ്ടാ​ണ് കെ.​ജി. ബാ​ല​കൃ​ഷ്ണ​നുശേ​ഷം ഒ​രു പ​ട്ടി​ക​ജാ​തി​ക്കാ​ര​ൻപോ​ലും സു​പ്രീംകോ​ട​തി​യി​ൽ ചീ​ഫ് ജ​സ്റ്റി​സ് ആ​വാ​ഞ്ഞ​ത്.

സു​പ്രീം​കോ​ട​തിയ​ട​ക്ക​മു​ള്ള ഹ​യ​ർ ജു​ഡീ​ഷ്യ​റി​യി​ൽ റി​സ​ർ​വേ​ഷ​ൻ ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ബ​ഹു​ഭൂ​രി​പ​ക്ഷം ജ​ഡ്ജി​മാ​രും ബ്രാ​ഹ്മ​ണ വി​ഭാ​ഗ​ത്തി​ൽനി​ന്നോ ഇ​ത​ര സ​വ​ർ​ണ വി​ഭാ​ഗ​ത്തി​ൽനി​ന്നോ ആ​വു​ന്ന​ത്. മ​ണ്ഡ​ൽ കേ​സി​ന​ക​ത്ത് സു​പ്ര​ധാ​ന​മാ​യ ഒ​രു വി​യോ​ജ​ന വി​ധി​യു​ണ്ട്. ആ ​വി​യോ​ജ​ന വി​ധി, ത​മി​ഴ്നാ​ട്ടു​കാ​ര​നാ​യ, മു​ൻ ഡി​.എം.​കെ നേ​താ​വുകൂ​ടി​യാ​യി​രു​ന്ന, പി​ന്നാ​ക്ക സ​മു​ദാ​യ​ത്തി​ൽ​​െപ​ട്ട ജ​സ്റ്റി​സ് എ​സ്. ര​ത്ന​വേ​ൽ പാ​ണ്ഡ്യ​ന്റെ വി​ധി​യാ​ണ്. ഇ​ന്ദ്രാ സാ​ഹ്നി കേ​സി​ന്റെ വി​ധി​യി​ൽ, ഭൂ​രി​പ​ക്ഷ ബെ​ഞ്ച് പ​റ​യു​ന്ന​ത് ക്രീ​മി​ലെ​യ​ർ വ്യ​വ​സ്ഥ​യോ​ടെ മാ​ത്ര​മേ ഒ.ബി.സി ​സം​വ​ര​ണം ന​ട​പ്പാ​ക്കാ​വൂ എ​ന്നാ​ണ്.

സ​ത്യ​ത്തി​ൽ ഇ​ത് കോ​ട​തി കൊ​ണ്ടു​വ​രു​ന്ന വ്യ​വ​സ്ഥ​യാ​ണ്. ഭ​ര​ണ​ഘ​ട​ന പ​റ​യു​ന്ന​ത് സാ​മൂ​ഹി​ക​മാ​യും വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യും പി​ന്നാ​ക്കമാ​യി​ട്ടു​ള്ള വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മ​തി​യാ​യ പ്രാ​തി​നി​ധ്യം ഇ​ല്ലെ​ങ്കി​ൽ, അ​തി​നു വേ​ണ്ട വ്യ​വ​സ്ഥ ഉ​ണ്ടാ​ക്ക​ണം എ​ന്നാ​ണ്. സാ​മ്പ​ത്തി​ക പി​ന്നാ​ക്കാ​വ​സ്ഥ​യെ​ക്കു​റി​ച്ച് സൂ​ച​നപോ​ലു​മി​ല്ല. പ​ക്ഷേ, സു​പ്രീംകോ​ട​തി, സാ​മ്പ​ത്തി​ക പി​ന്നാ​ക്കാ​വ​സ്ഥകൂ​ടി പ​രി​ഗ​ണി​ച്ച​തുകൊ​ണ്ടാ​ണ് ഒ.ബി.സി ​സം​വ​ര​ണ​ത്തി​ൽ ക്രീ​മി​ലെ​യ​ർ വ്യ​വ​സ്ഥ ഏ​ർ​പ്പെ​ടു​ത്ത​പ്പെ​ട്ട​ത്. ക്രീ​മി​ലെ​യ​ർ വ്യ​വ​സ്ഥ ഒ.ബി.സി​ക​ളെ പി​ള​ർ​ത്തു​ന്ന സം​വി​ധാ​ന​മാ​ണെ​ന്നു​ള്ള ശ​ക്ത​മാ​യ വി​യോ​ജ​ന​വി​ധിയാണ് ജ​സ്റ്റി​സ് പാ​ണ്ഡ്യ​ൻ എ​ഴു​തി​യ​ത്.

യു.പി.എ ​ഗ​വ​ൺ​മെ​ന്റിന്റെ കാ​ല​ത്ത് ജു​ഡീ​ഷ്യ​റി​യി​ൽ റി​സ​ർ​വേ​ഷ​ൻ ആ​വ​ശ്യ​മാ​ണോ എ​ന്നു പ​ഠി​ക്കു​ന്ന​തി​നു വേ​ണ്ടി സു​ദ​ർ​ശ​ന​ൻ നാ​ച്ചി​യ​പ്പ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു ക​മ്മി​റ്റി ഉ​ണ്ടാ​ക്കി​യി​രു​ന്നു. ആ ​ക​മ്മി​റ്റി ഉ​ണ്ടാ​ക്കി​യ റി​പ്പോ​ർ​ട്ട് പ​റ​യു​ന്ന​ത് ഇ​ന്ത്യയി​ലെ വ്യ​ത്യ​സ്ത സാ​മൂ​ഹി​ക വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ​ക്ക് ജു​ഡീ​ഷ്യ​റി​യി​ൽ മ​തി​യാ​യ പ്രാ​തി​നി​ധ്യം ന​ൽ​കേ​ണ്ട​തു​ണ്ട് എ​ന്നാ​ണ്. പ​ക്ഷേ, ആ ​റി​പ്പോ​ർ​ട്ട് ഒ​രു ഗ​വ​ൺ​മെ​ന്റും ന​ട​പ്പി​ലാ​ക്കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. ജു​ഡീ​ഷ്യ​റി​യി​ൽ റി​സ​ർ​വേ​ഷ​ൻ ഇ​ല്ലെ​ങ്കി​ൽ, സം​വ​ര​ണ വി​ഷ​യ​ത്തി​ൽ, പ്ര​തി​കൂ​ല വി​ധി​ക​ൾ വ​രാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്.

 

മണ്ഡൽ കമീഷൻ നടപ്പാക്കുന്ന വേളയിൽ അതിനെതിരായി ഉയർന്ന പ്രതിഷേധങ്ങളിൽ ഒന്ന്​

50 ശ​ത​മാ​നം സീ​ലി​ങ് ഒ.ബി.സി​ക​ൾ​ക്ക് പാ​ര

50 ശ​ത​മാ​ന​ത്തി​ന്റെ സീ​ലി​ങ് നി​ല​നി​ൽ​ക്കു​ന്ന​തുകൊ​ണ്ടാ​ണ് ഒ.ബി.സി​ക്കാ​ർ​ക്ക് ജ​ന​സം​ഖ്യ​ാ​നു​പാ​തി​ക​മാ​യി, മ​തി​യാ​യ തോ​തി​ൽ റി​സ​ർ​വേ​ഷ​ൻ ന​ൽ​കാ​ൻ നി​വൃ​ത്തി​യി​ല്ലാ​ത്ത​ത്. എ​ന്നാ​ൽ, ആ ​സീ​ലി​ങ്ങി​നെ മ​റി​ക​ട​ന്നു​കൊ​ണ്ട് ത​മി​ഴ്നാ​ട്ടി​ൽ, 69 ശതമാനം സം​വ​ര​ണം ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. അ​ത​വ​ർ ഭ​ര​ണ​ഘ​ട​ന​യു​ടെ ഒ​മ്പ​താം ഷെ​ഡ്യൂ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യുംചെ​യ്തു.​ ആ ഷെ​ഡ്യൂ​ളി​ലെ കാ​ര്യ​ങ്ങ​ൾ കോ​ട​തി​യി​ൽ ചോ​ദ്യംചെ​യ്യാ​ൻ പാ​ടി​ല്ല എ​ന്നാ​ണു വ്യ​വ​സ്ഥ. എ​ന്നാ​ൽ, സു​പ്രീം​കോ​ട​തി​യി​ൽ അ​തി​നെ​തി​രെ കേ​സ് നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നാ​ണ് അ​റി​വ്. ഇ​പ്പോ​ൾ 77 ശതമാനം സം​വ​ര​ണം ഝാ​ർ​ഖ​ണ്ഡി​ലും ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. ഇ​തു സൂ​ചി​പ്പി​ക്കു​ന്ന​ത് കേ​ര​ളംപോ​ലു​ള്ള സം​സ്ഥാ​ന​ത്ത് ഒ.ബി.സി റി​സ​ർ​വേ​ഷ​ൻ വ​ർ​ധിപ്പി​ക്കാമെ​ന്നാ​ണ്.

എ​ന്തു​കൊ​ണ്ടാ​ണ് ഈ​ഴ​വ​രു​ടെ​യും മു​സ്‍ലിംക​ളു​ടെ​യും ഇ​ത​ര ഒ.ബി.സി സ​മു​ദാ​യ​ങ്ങ​ളു​ടെ​യും സം​വ​ര​ണം 50 ശതമാനത്തി​നു മേ​ൽ വ​ർ​ധി​പ്പി​ക്കാ​ത്ത​ത്? ഇ​പ്പോ​ൾ, 50 ശ​ത​മാ​ന​ത്തി​നു മേ​ലെ വ​ർ​ധി​പ്പി​ച്ച സം​വ​ര​ണമാ​ണ​ല്ലോ ഇ.ഡ​ബ്ല്യൂ.എ​സ്. മു​ന്നാ​ക്ക സ​മു​ദാ​യ​ക്കാ​ർ​ക്കു മാ​ത്ര​മാ​യു​ള്ള സം​വ​ര​ണ​മാ​യ​തി​നാ​ൽ, 50 ശ​ത​മാ​നം എ​ന്ന സീ​ലി​ങ് മ​റി​ക​ട​ന്ന​ത് സു​പ്രീം​കോ​ട​തി​ക്കുപോ​ലും പ്ര​ശ്ന​മാ​യി​ല്ല. എ​ന്നാ​ൽ, ബി​ഹാ​റി​ൽ സ​മു​ദാ​യ സെ​ൻ​സ​സ് എ​ടു​ത്ത് പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ പ്രാ​തി​നി​ധ്യ​ക്കു​റ​വു പ​രി​ഹ​രി​ക്കാ​നാ​യി സം​വ​ര​ണവി​ഹി​തം കൂ​ട്ടി​യ​ത് അ​വി​ട​ത്തെ ഹൈ​കോ​ട​തി ഇ​ട​പെ​ട്ടു ത​ട​ഞ്ഞു. ഹ​യ​ർ ജു​ഡീ​ഷ്യ​റി​യി​ൽ ആ​ദ്യം സം​വ​ര​ണം വ​ന്നാ​ൽ മാ​ത്ര​മേ, പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യം ഭ​ര​ണ​ത്തി​ൽ കി​ട്ടൂ എ​ന്നാ​ണ് ഇ​തു സൂ​ചി​പ്പി​ക്കു​ന്ന​ത്.

ജ​ന​റ​ൽ സീ​റ്റ് സ​വ​ർ​ണ​ർ​ക്കു​ള്ള സീ​റ്റ​ല്ല

ഉ​ദ്യോ​ഗ​രം​ഗ​ത്ത് കേ​ര​ള​ത്തി​ലും ഇന്ത്യയി​ലും 50 ശ​ത​മാ​നം സം​വ​ര​ണ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. ബാ​ക്കി 50 ശ​ത​മാ​നം ജ​ന​റ​ൽ സീ​റ്റാ​ണ്. ജ​ന​റ​ൽ സീ​റ്റ് എ​ന്നുപ​റ​ഞ്ഞാ​ൽ എ​ല്ലാ ആ​ളു​ക​ൾ​ക്കും മ​ത്സ​രി​ക്കാ​വു​ന്ന സീ​റ്റാ​ണ്. ഒ.ബി.സിക്കും എ​സ്.സി-​എ​സ്.ടിക്കാ​ർ​ക്കും സ​വ​ർ​ണ സ​മു​ദാ​യ​ക്കാ​ർ​ക്കു​മെ​ല്ലാം ആ ​സീ​റ്റി​ലേ​ക്കു മ​ത്സ​രി​ക്കാം. അ​തു​കൊ​ണ്ടാ​ണ് ജ​ന​റ​ൽ സീ​റ്റു​ക​ളെ ഓ​പൺ കോ​ംപി​റ്റീ​ഷ​ൻ (തു​റ​ന്ന മ​ത്സ​രം) എ​ന്നു കേ​ര​ള പി.​എ​സ്.സി ​വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. അ​വി​ടെ സ​മു​ദാ​യ പ​രി​ഗ​ണ​ന​യി​ല്ല. പ​റ​ഞ്ഞു​വ​രു​ന്ന​ത്, ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി സം​വ​ര​ണ​മി​ല്ലാ​ത്ത വി​ഭാ​ഗ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ജ​ന​റ​ൽ സീ​റ്റി​ലുംകൂ​ടി പ്ര​വേ​ശ​നം കി​ട്ടി​യാ​ലേ കു​റ​ച്ചെ​ങ്കി​ലും പ്രാ​തി​നി​ധ്യം കി​ട്ടു​ക​യു​ള്ളൂ.

50 ശ​ത​മാ​നം ജ​ന​റ​ൽ സീ​റ്റു​ക​ൾ, ഇ.ഡ​ബ്ല്യൂ.എ​സ് സം​വ​ര​ണം വ​ന്ന​പ്പോ​ൾ 40 ശ​ത​മാ​നമാ​യി ചു​രു​ങ്ങി. ജ​ന​റ​ൽ മെ​റി​റ്റി​ൽനി​ന്നു 10 ശ​ത​മാ​നം എ​ടു​ത്ത് ഇ.ഡ​ബ്ല്യൂ.എ​സുകാർക്ക് കൊ​ടു​ത്തു. ഇ.​ഡ​ബ്ല്യൂ.എ​സ് എ​ന്നാ​ൽ സാ​മ്പ​ത്തി​ക പി​ന്നാ​ക്ക വി​ഭാ​ഗം എ​ന്നാ​ണു പ​ല​രും ധ​രി​ച്ചു​െ​വ​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, എ​ല്ലാ സ​മു​ദാ​യ​ങ്ങ​ളി​ലെ​യും സാ​മ്പ​ത്തി​ക പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ന് ഈ ​സം​വ​ര​ണ​ത്തി​ന് അ​ർ​ഹ​ത​യി​ല്ല. ഉ​ദാ​ഹ​ര​ണ​മാ​യി, പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ​ത്തി​ൽ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന ആ​ളു​ക​ൾ​ക്ക് ഈ ​സം​വ​ര​ണ​ത്തി​ന് അ​ർ​ഹ​ത​യി​ല്ല. ഫ​ല​ത്തി​ൽ, മെ​റി​റ്റ​ിൽനി​ന്ന് 10 സീ​റ്റു​ക​ൾ പോ​കു​ക​യും ചെ​യ്തു, പോ​യ​തി​ൽ അ​വ​കാ​ശ​മൊ​ട്ടി​ല്ല​താ​നും. ഇ​നി സ​മ്പ​ത്തി​ന്റെ ക​ണ​ക്കെ​ടു​ത്താ​ൽ​പോ​ലും ഈ ​സ​മൂ​ഹ​ത്തി​ലെ ഏ​റ്റ​വും ദു​ർ​ബ​ല​രാ​യ​ത് എ​സ്.സി-​എ​സ്.ടി​ക്കാ​ര​ല്ലേ? സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​ത് അ​വ​ര​ല്ലേ? അ​തു ക​ഴി​ഞ്ഞ​ല്ലേ ഒ.ബി.സി​ക്കാ​രും സ​വ​ർ​ണ​രും വ​രൂ?

ജസ്​റ്റിസ്​ കെ.ജി. ബാലകൃഷ്​ണൻ

 

സ​മു​ദാ​യ സെ​ൻ​സ​സ് ന​ട​ത്ത​ണം

സെ​ൻ​സ​സ് ഒ​രു സ​മു​ദാ​യ​ത്തി​ന്റെ ‘ഹെ​ൽ​ത്ത് ചെ​ക്ക് അ​പ്പ്’ ആ​ണ്. സെ​ൻ​സ​സ് ന​ട​ത്തു​ന്ന​ത് സം​വ​ര​ണ തോ​തു നി​ശ്ച​യി​ക്കാ​ൻ മാ​ത്ര​മ​ല്ല; സ​മു​ദാ​യ​ത്തി​ന്റെ നി​ല​നി​ൽ​പി​നും ശാ​ക്തീ​ക​ര​ണ​ത്തി​നും അ​ത്യാ​വ​ശ്യ​വും അ​നി​വാ​ര്യ​വു​മാ​ണ​ത്. ഓ​രോ സ​മു​ദാ​യ​ത്തി​ന്റെ​യും ജ​ന​സം​ഖ്യ എ​ത്ര​യാ​ണെ​ന്നും ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടി​ൽ അ​തി​ൽ എ​ന്തു മാ​റ്റ​മു​ണ്ടാ​യെ​ന്നും എ​ങ്ങ​നെ, എ​വി​ടെ, എ​ന്തു​കൊ​ണ്ട് എ​ന്നെ​ല്ലാ​മ​റി​യേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. സ​മു​ദാ​യ​ത്തി​ന്റെ പൂ​ർ​ണ​മാ​യ സാ​മൂ​ഹി​ക-സാ​മ്പ​ത്തി​ക-രാ​ഷ്ട്രീ​യ സ്വാ​സ്ഥ്യ​ത്തി​ന്റെ (health) സ്ഥി​തി​വി​വ​ര​ങ്ങ​ൾ എ​ന്താ​ണെ​ന്നും അ​റി​യേ​ണ്ട​തു​ണ്ട്.

പി​ന്നാ​ക്കാ​വ​സ്ഥ, പൊ​തു​ സേ​വ​ന​ങ്ങ​ളി​ൽ മ​തി​യാ​യ പ്രാ​തി​നി​ധ്യ​ത്തി​ന്റെ അ​ഭാ​വം, ഭ​ര​ണ​പ​ര​മാ​യ കാ​ര്യ​ക്ഷ​മ​ത​യി​ൽ സം​വ​ര​ണ​ത്തി​ന്റെ സ്വാ​ധീ​നം ഇ​വ തെ​ളി​യി​ക്കാ​നാ​വ​ശ്യ​മാ​യ ഡേ​റ്റ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞു​കൊ​ണ്ട് ഭ​ര​ണ​ഘ​ന​യി​ലി​ല്ലാ​ത്ത ചി​ല നി​ർ​ബ​ന്ധി​ത വ്യ​വ​സ്ഥ​ക​ൾ ന​മ്മു​ടെ ജു​ഡീ​ഷ്യ​റി അ​ടി​ച്ചേ​ൽപി​ച്ചു​കൊ​ണ്ടി​രി​ക്ക​യാ​ണ്. അ​തു​കൊ​ണ്ട് കോ​ട​തി​യി​ൽ, മേ​ൽപ​റ​ഞ്ഞ സം​ഗ​തി​ക​ൾ തെ​ളി​യി​ക്കാ​ൻ ഡേറ്റ ഹാ​ജ​രാ​ക്കേ​ണ്ട​തു​ണ്ട്. 93 വ​ർ​ഷ​മാ​യി സ​ർ​ക്കാ​ർ ഈ ഡേ​റ്റ ശേ​ഖ​രി​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ക​യാ​ണ്.

സ​ർ​വേ​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ല​ഭ്യ​മാ​യ പ​രി​മി​ത​മാ​യ ഡേ​റ്റ എ​ന്തു​ത​ന്നെ​യാ​യാ​ലും, അ​ത് നി​ർ​മി​ക്കു​ന്ന​വ​രു​ടെ സം​വ​ര​ണ വി​രു​ദ്ധ സാ​മൂ​ഹി​ക സ്ഥാ​പി​ത താ​ൽ​പ​ര്യ​ങ്ങ​ൾ കാ​ര​ണം, അ​പൂ​ർ​ണവും പ​ല​പ്പോ​ഴും വി​ശ്വ​സ​നീ​യ​മ​ല്ലാ​ത്ത​തും പ​ക്ഷ​പാ​ത​പ​ര​വു​മാ​ണ്. സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക ജാ​തി സെ​ൻ​സ​സി​ന് മാ​ത്ര​മേ ആ​വ​ശ്യ​മാ​യ ഡേറ്റ ഹാ​ജ​രാ​ക്കാ​ൻ ക​ഴി​യൂ. ഇ​ത്ത​ര​മൊ​രു സെ​ൻ​സ​സ് ന​ട​ത്താ​ൻ സം​സ്ഥാ​ന​ത്തി​നു മാ​ത്ര​മേ അ​ധി​കാ​ര​മു​ള്ളൂ.

കേ​ര​ള​ത്തി​ലെ പി​ന്നാ​ക്ക-​പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ സ​മു​ദാ​യ​ങ്ങ​ൾ​ക്ക് സം​വ​ര​ണ​ത്തി​നു​ള്ള മൗ​ലി​കാ​വ​കാ​ശം ഉ​റ​പ്പാ​ക്കാ​നു​ള്ള ഏ​ക പോം​വ​ഴി, ‘കേ​ര​ള സം​സ്ഥാ​ന സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക-​വി​ദ്യാ​ഭ്യാ​സ ജാ​തി സെ​ൻ​സ​സ്’ (SEECC) ന​ട​ത്തു​ക എ​ന്ന​താ​ണ്. ​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ സ​മു​ദാ​യം തി​രി​ച്ചു​ള്ള വി​വ​രം പു​റ​ത്തു​വി​ട്ട കേ​ര​ള സ​ർ​ക്കാ​ർ ഇ​നി ചെ​യ്യേ​ണ്ട​ത് വ്യ​ത്യ​സ്ത സ​മു​ദാ​യ​ങ്ങ​ളു​ടെ ജ​ന​സം​ഖ്യ ക​ണ​ക്കെ​ടു​ത്ത് അ​തു പു​റ​ത്തുവി​ടു​ക​യാ​ണ്.

 

ശ്രീനാരായണ ഗുരു,ഡോ. ബി.ആർ. അംബേദ്​കർ

ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 29 (1) വ്യ​ത്യ​സ്ത​മാ​യ ഭാ​ഷ​യോ ലി​പി​യോ സം​സ്കാ​ര​മോ ഉ​ള്ള എ​ല്ലാ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കും അ​വ സം​ര​ക്ഷി​ക്കാ​ൻ മൗ​ലി​ക അ​വ​കാ​ശം ന​ൽ​കു​ന്നു. മ​ത​ങ്ങ​ളെ പ്രാ​തി​നി​ധ്യ​ത്തി​ന്റെ യൂ​നി​റ്റ് ആ​യി ക​ണ​ക്കാ​ക്കു​ന്ന​തി​നു പ​ക​രം, പ്രാ​തി​നി​ധ്യ​ത്തി​ന്റെ അ​ടി​സ്ഥാ​ന യൂ​നി​റ്റാ​യി ഓ​രോ പ്ര​ത്യേ​ക വി​ഭാ​ഗ​ത്തെ​യും/ സ​മു​ദാ​യത്തെ​യും കാ​ണാ​നു​ള്ള അ​ടി​സ്ഥാ​നം ഈ ​ആ​ർ​ട്ടി​ക്കി​ളി​ൽ ക​ണ്ടെ​ത്താ​ൻ ക​ഴി​യും. മു​ഖ്യ​ധാ​രാ പാ​ർ​ട്ടി​ക​ൾ ഈ ​സ​ങ്ക​ൽപ​ന​ത്തി​ന് എ​തി​രാ​യ​തി​നാ​ലാ​ണ് സ​മു​ദാ​യ സ്വ​ത്വം മ​റ​ച്ചുവെക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​ങ്ങ​നെ വ​രു​മ്പോ​ഴാ​ണ് തെര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളാ​കു​ന്ന​തും തെര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​തും ഏ​താ​നും ചി​ല സ​മു​ദാ​യ​ങ്ങ​ളി​ൽ​പെ​ട്ട​വ​ർ മാ​ത്ര​മാ​കു​ന്ന​ത്. പ്രാ​തി​നി​ധ്യ​ത്തി​നു​ള്ള അ​വ​കാ​ശം മ​റ്റു പ​ല സ​മു​ദാ​യ​ങ്ങ​ൾ​ക്കും ന​ഷ്ട​മാ​കു​ന്ന​ത്.

പ്ര​ത്യേ​ക വ്യ​വ​സ്ഥ ഇ​ല്ലെ​ങ്കി​ൽ ഏ​തൊ​രു സ​മൂ​ഹ​ത്തി​ലും, മാ​ർ​ജി​ന​ലൈ​സ്ഡ് ആ​യി​ട്ടു​ള്ള വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക വ്യ​വ​സ്ഥ ഏ​ർ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ, എ​പ്പോ​ഴും പ്രി​വി​ലി​ജ്ഡ് ആ​യി​ട്ടു​ള്ള വി​ഭാ​ഗ​ങ്ങ​ളാ​യി​രി​ക്കും സ്വാ​ഭാ​വി​ക​മാ​യി സ്ഥാ​ന​മാ​ന​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ക. ന​മ്മു​ടെ ത​ദ്ദേ​ശ ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​കു​തി​പ്പേ​ർ സ്ത്രീ​ക​ളാ​യി​രി​ക്കു​ന്ന​ത് അ​വ​ർ​ക്ക് 50 ശ​ത​മാ​നം സീ​റ്റു​ക​ൾ റി​സ​ർ​വ് ചെ​യ്തി​ട്ടു​ള്ള​തുകൊ​ണ്ടു മാ​ത്ര​മാ​ണ്. അ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ, കേ​ര​ള​ത്തി​ലെ നി​യ​മ​സ​ഭ​യേ​യും ഇന്ത്യയു​ടെ ലോ​ക്സ​ഭ​യേ​യും പോ​ലെ സ്ത്രീ ​പ്രാ​തി​നി​ധ്യം 10 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​യി നി​ൽ​ക്കും. സ​വ​ർ​ണ സ്ത്രീ​ക​ൾ​ക്കു​പോ​ലും സ്വാ​ഭാ​വി​ക​മാ​യി അ​വി​ടെ എ​ത്തി​പ്പെ​ടാ​ൻ സാ​ധി​ക്കി​ല്ല.

പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും പ്രാ​തി​നി​ധ്യ​ത്തി​നു​ള്ള വ്യ​വ​സ്ഥ ഉ​ള്ള​തു​കൊ​ണ്ടാ​ണ് നി​ശ്ചി​ത എ​ണ്ണം എം​.പിമാ​രും എം.​എ​ൽ.എ​മാ​രും അ​വ​രി​ൽനി​ന്നു​ണ്ടാ​കു​ന്ന​ത്. രാ​ജ്യ​സ​ഭ​യി​ൽ അ​തി​ല്ലാ​ത്ത​തു​കൊ​ണ്ട് അ​വി​ടെ പ്രാ​തി​നി​ധ്യ​ക്കു​റ​വും കാ​ണാം. അ​തു​പോ​ലെ, മുസ്​ലിംക​ൾ​ക്കോ ഹി​ന്ദു-​ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ളി​ലെ ഒ.ബി.സി വി​ഭാ​ഗ​ങ്ങ​ൾ​ക്കോ ഇ​ത്ത​ര​ത്തി​ൽ പ്രാ​തി​നി​ധ്യ​ത്തി​നു​ള്ള വ്യ​വ​സ്ഥ ഇ​ല്ലാ​ത്ത​തി​നാ​ൽ അ​വ​ർ​ക്കാ​ർ​ക്കും അ​ർ​ഹ​വും മ​തി​യാ​യ​തു​മാ​യ പ്രാ​തി​നി​ധ്യം ജ​ന​പ്ര​തി​നി​ധി സ​ഭ​ക​ളി​ൽ ഇ​ല്ല. അ​തി​ലേ​റ്റ​വും വ​ലി​യ ന​ഷ്ടം അ​നു​ഭ​വി​ക്കു​ന്ന​ത് മുസ്​ലിം സ​മു​ദാ​യ​മാ​ണ്.

ലോ​ക്സ​ഭ​യി​ൽ ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി ഏ​താ​ണ്ട് 80ഓ​ളം എം.പി​മാ​രു​ണ്ടാ​കേ​ണ്ട ആ ​സ​മു​ദാ​യ​ത്തി​ന് ഒ​രി​ക്ക​ൽ​പോ​ലും അ​ത്ര​യും പ്രാ​തി​നി​ധ്യം കി​ട്ടി​യി​ട്ടി​ല്ല. എ​ന്നുമാ​ത്ര​മ​ല്ല, വെ​റും 4.5 -6 ശ​ത​മാ​നം പ്രാ​തി​നി​ധ്യം മാ​ത്ര​മാ​ണ് അ​വ​ർ​ക്ക് ലോ​ക്സ​ഭ​യി​ൽ കി​ട്ടി​യി​ട്ടു​ള്ള​ത്. കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​മ്പോ​ഴും സ്ഥി​തി അ​ങ്ങ​നെ ത​ന്നെ​യാ​യി​രു​ന്നെ​ങ്കി​ലും ബി​.ജെ.​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തോ​ടെ​യാ​ണ് അ​വ​ർ​ക്ക് ഏ​റ്റ​വും ദ​യ​നീ​യ​മാ​യ പ്രാ​തി​നി​ധ്യ​ക്കു​റ​വ് അ​നു​ഭ​വി​ക്കേ​ണ്ടിവ​ന്ന​ത്. 543 അം​ഗ​ങ്ങ​ളു​ള്ള ഇ​പ്പോ​ഴ​ത്തെ ലോ​ക്സ​ഭ​യി​ൽ വെ​റും 24 പേ​ർ മാ​ത്ര​മാ​ണ് മുസ്​ലിംകൾ. കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യി​ൽ ആ​രു​മി​ല്ല. എ​ന്നി​ട്ടും ‘മുസ്​ലിംക​ളെ പ്രീ​ണി​പ്പി​ക്കു​ന്നു’ എ​ന്നാ​ണ് കേ​ര​ള​ത്തി​ലെ ചി​ല ക്ഷു​ദ്രജീ​വി​ക​ൾ പേ​ർ​ത്തും പേ​ർ​ത്തും പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. മു​ഖ്യ​ധാ​രാ പാ​ർ​ട്ടി​ക​ളു​ടെ നി​ശ്ശ​ബ്ദ​മാ​യ പി​ന്തു​ണ​യും അ​വ​ർ​ക്കു​ണ്ടെ​ന്നു പ​റ​യാം. അ​തു​കൊ​ണ്ടുകൂ​ടി​യാ​ണ് കേ​ര​ളം ഇന്ത്യയി​ലെ ഏ​റ്റ​വും വ​ലി​യ ഇ​സ്‍ലാമോ​ഫോ​ബി​ക് സം​സ്ഥാ​ന​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തും മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ വോ​ട്ട് ഷെ​യ​ർ കു​റ​ഞ്ഞു​വ​രു​മ്പോ​ഴും ഇ​വി​ടെ ബി​.ജെ.പി​ക്കു വോ​ട്ട് കൂ​ടി​വ​രു​ന്ന​തും.

മ​ത​സം​വ​ര​ണം

ജീ​വ​ന​ക്കാ​രു​ടെ സ​മു​ദാ​യം തി​രി​ച്ചു​ള്ള ക​ണ​ക്കി​ലൂ​ടെ മുസ്​ലിംക​ളു​ടെ ഭീ​മ​മാ​യ ന​ഷ്ടം പു​റ​ത്തു​വ​ന്ന​തോ​ടെ, മുസ്​ലിം​ പ്രീ​ണ​ന​വാ​ദ​ക്കാ​ർ പു​തി​യ അ​ട​വു​മാ​യി രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. അ​താ​ണ് കേ​ര​ള​ത്തി​ലെ മ​താ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സം​വ​ര​ണം ന​ിർ​ത്ത​ലാ​ക്ക​ണം എ​ന്ന വാ​ദം. അ​തി​നായി അ​വ​ർ ‘ജ​ന്മ​ഭൂ​മി​’യി​ൽ മാ​ത്ര​മ​ല്ല, ‘കേ​ര​ള​ കൗ​മു​

ദി​’യി​ലും ‘ദീ​പി​ക​’യി​ലും വ​രെ ലേ​ഖ​ന​മെ​ഴു​തു​ന്നു. മേ​ഖ​ല തി​രി​ച്ച് സം​വ​ര​ണ​ സം​ര​ക്ഷ​ണ സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ത്തു​ന്നു. മ​താ​ടി​സ്ഥാ​ന​ത്തി​ൽ മുസ്​ലിംകൾ​ക്ക് സം​വ​ര​ണം ന​ൽ​കു​ന്ന​തു​കൊ​ണ്ടാ​ണ് പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്കും മ​റ്റു പി​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ൾ​ക്കും സം​വ​ര​ണം കൂ​ട്ടാ​ൻ സാ​ധി​ക്കാ​ത്ത​ത് എ​ന്ന ത​ര​ത്തി​ലാ​ണ് അ​വ​രു​ടെ നു​ണ​പ്ര​ചാ​ര​ണം.

 

വാ​സ്ത​വ​ത്തി​ൽ മ​താ​ടി​സ്ഥാ​ന​ത്തി​ലാ​ണോ സം​വ​ര​ണം നി​ല​നി​ൽ​ക്കു​ന്ന​ത്?

ഇന്ത്യയി​ലൊ​രി​ടത്തും മ​താ​ധി​ഷ്ഠി​ത സം​വ​ര​ണമി​ല്ല. മ​ത​ങ്ങ​ളി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​രും അ​ല്ലാ​ത്ത​വ​രു​മാ​യ പി​ന്നാ​ക്ക വി​ഭാ​ഗങ്ങ​ൾ​ക്കാ​ണ് (Backward Classes) സം​വ​ര​ണം ന​ൽ​കു​ന്ന​ത്. കേ​ര​ള​ത്തി​ൽ ഇ​സ്‍ലാം മ​ത​ത്തി​ലെ എ​ല്ലാ​വ​ർ​ക്കും സം​വ​ര​ണമി​ല്ല. മുസ്​ലിംക​ളി​ലെ മാ​പ്പി​ള, മുസ്​ലിം എ​ന്നീ ക​മ്യൂ​ണി​റ്റി​ക​ൾ​ക്കു മാ​ത്ര​മാ​ണ് സം​വ​ര​ണം. ഈ ​ര​ണ്ടു സ​മു​ദാ​യ​ങ്ങ​ൾ​ക്കു​മാ​യി ആ​കെ നി​യ​മ​ന​ങ്ങ​ളു​ടെ 12 ശ​ത​മാ​ന​മാ​ണ് സം​വ​ര​ണം.

ഇ​സ്‍ലാം മ​തം പി​ന്തു​ട​രു​ന്ന റാ​വു​ത്ത​ർ, ദ​ഖി​നി, ക​ച്ചി മേ​മ​ൻ, പ​ത്താൻ തു​ട​ങ്ങി​യ സ​മു​ദാ​യ​ങ്ങ​ൾ​ക്ക് കേ​ര​ള​ത്തി​ൽ സം​വ​ര​ണ​മി​ല്ല. അ​വ​ർ​ക്ക് നാ​യ​ർ, മുന്നാ​ക്ക ക്രൈ​സ്ത​വ​ർ തു​ട​ങ്ങി​യ​വ​രെ​പ്പോ​ലെ ഇ.​ഡ​ബ്ല്യൂ.എ​സ് ​േക്വാ​ട്ട​യി​ൽ മാ​ത്ര​മാ​ണ് റി​സ​ർ​വേ​ഷ​നു​ള്ള​ത്. ക്രൈ​സ്ത​വ​രു​ടെ കാ​ര്യ​വും അ​ങ്ങ​നെത​ന്നെ​യാ​ണ്. ല​ത്തീ​ൻ ക്രൈ​സ്ത​വ​ർ​ക്കും എ​സ്.ഐ.​യു.സി ​വി​ഭാ​ഗ​ത്തി​ൽപെ​ട്ട നാ​ടാ​ന്മാ​ർ​ക്കും ദ​ലി​ത് ക്രൈ​സ്ത​വ​ർ​ക്കും ഒ.ബി.സി സം​വ​ര​ണ​മു​ള്ള​പ്പോ​ൾ ആ​ർ.​സി, ഓ​ർ​ത്ത​ഡോ​ക്സ്, യാ​ക്കോ​ബാ​യ, മാ​ർ​ത്തോ​മ, ക്നാ​നാ​യ മു​ത​ലാ​യ ക്രൈ​സ്ത​വ​ർ​ക്ക് ഒ.ബി.സി സം​വ​ര​ണ​മി​ല്ല. അ​താ​യ​ത്, ഇസ്​ലാം മ​തം പി​ന്തു​ട​രു​ന്ന എ​ല്ലാ​വ​ർ​ക്കും സം​വ​ര​ണ​മു​ണ്ടെ​ന്ന അ​ഥ​വാ മുസ്​ലിംകൾ​ക്കു മ​താ​ടി​സ്ഥാ​ന​ത്തി​ൽ സം​വ​ര​ണ​മു​ണ്ടെ​ന്ന പ്ര​ചാ​ര​ണം പൂ​ർ​ണ​മാ​യും അ​സ​ത്യ​മാ​ണ്.

സം​വ​ര​ണം പ്രാ​തി​നി​ധ്യ​ത്തി​നാ​ണെ​ങ്കി​ൽ, പ്രാ​തി​നി​ധ്യ​മി​ല്ലാ​ത്ത ഏ​തു വി​ഭാ​ഗ​ത്തി​നും, അ​യാ​ൾ മുസ്​ലിം ആ​യാ​ലും ക്രി​സ്ത്യാ​നി ആ​യാ​ലും സ​വ​ർ​ണ​നാ​യാ​ലും പ്രാ​തി​നി​ധ്യം ന​ൽ​കാ​നു​ള്ള വ്യ​വ​സ്ഥ ഭ​ര​ണ​ഘ​ട​ന​യി​ലു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ വൈ​ശ്യ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട മോ​ഢ് ഘാ​ഞ്ചി സ​മു​ദാ​യ​ത്തെ​യും മ​ണി​പ്പൂ​രി ബ്രാ​ഹ്മ​ണ​രെ​യും ഒ.ബി.സി ലി​സ്റ്റി​ൽ​പെ​ടു​ത്തി സം​വ​ര​ണം ന​ൽ​കു​ന്ന​ത്.

 

ജി. സുകുമാരൻ നായർ,സു​ദ​ർ​ശ​ന​ൻ നാ​ച്ചി​യ​പ്പ​ൻ

അ​തി​നെ ഇ​വി​ടെ ഒ​രു ഒ.ബി.സി​ക്കാ​ര​നും മുസ്​ലിമും നാ​ളി​തു​വ​രെ എ​തി​ർ​ത്തി​ട്ടു​മി​ല്ല. മ​താ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സം​വ​ര​ണ​മു​ണ്ടെ​ങ്കി​ൽ അ​തു പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്കു​ള്ള സം​വ​ര​ണ​മാ​ണ്. ഹി​ന്ദു-​സി​ഖ്-​ബു​ദ്ധ മ​ത​ങ്ങ​ളി​ൽ​പെ​ട്ടാ​ലേ പ​ട്ടി​ക​ജാ​തി സം​വ​ര​ണം കി​ട്ടൂ. ക്രൈ​സ്ത​വ-​ഇ​സ്‍ലാം മ​ത​ങ്ങ​ളി​ൽ ചേ​ർ​ന്ന പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്ക് സം​വ​ര​ണം നി​ഷേ​ധി​ക്കു​ന്ന വ്യ​വ​സ്ഥ, മ​താ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സം​വ​ര​ണ​ത്തി​ന് ഉ​ദാ​ഹ​ര​ണ​മാ​യി പ​റ​യാം.

==========

കുറിപ്പ്​: ഈ ​ലേ​ഖ​നത്തിലെ പ​ല ഇ​ൻ​പു​ട്ടു​ക​ളും ഭ​ര​ണ​ഘ​ട​നാ വി​ദ​ഗ്ധ​നും നാ​ഷ​ന​ൽ ജു​ഡീ​ഷ്യ​ൽ അ​ക്കാ​ദമിയു​ടെ മു​ൻ ഡ​യ​റ​ക്ടറുമാ​യ പ്ര​ഫ. (ഡോ.) ജി. ​മോ​ഹ​ൻ ഗോ​പാ​ൽ ത​ന്നി​ട്ടു​ള്ള​താ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ നി​ര​വ​ധി ആ​ക്ടി​വി​സ്റ്റു​ക​ൾ പ​ല വി​വ​ര​ങ്ങ​ളും ത​ന്നു സ​ഹാ​യി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT
access_time 2024-12-02 01:45 GMT