വര്‍ത്തമാന ആരോഗ്യത്തിന്റെ നിർണായക ഘടകങ്ങള്‍ വാണിജ്യവും രാഷ്ട്രീയവും

പൊ​​തു​​ജ​​നാ​​രോ​​ഗ്യം അ​​പ​​ക​​ടാ​​വ​​സ്ഥ​​യി​​ലാ​​ണെന്ന്​ വ്യക്തം. എന്നാൽ, ​​പ്ര​​ശ്ന​​ങ്ങ​​ൾ​​ക്ക് പ്രാ​​യോ​​ഗി​​ക​​വും ഫ​​ല​​വ​​ത്തും അ​​ർ​​ഥ​വ​​ത്തു​മാ​​യ പ്ര​​തി​​വി​​ധി​ ക​​ണ്ടെ​​ത്തു​​ന്ന​​തി​​ൽ നമ്മൾ പ​​രാ​​ജ​​യ​​പ്പെ​േട്ടാ? എന്തുകൊണ്ടാണ്​ അങ്ങനെ സംഭവിക്കുന്നത്​? വാണിജ്യവും രാഷ്​ട്രീയവ​ും എങ്ങനെയൊക്കെയാണ്​ നമ്മുടെ ആരോഗ്യത്തിൽ ഇട​െപടുന്നത്​? പു​​തി​​യ ബ​​ദ​​ൽ കാ​​ഴ്ച​​പ്പാ​​ടു​​ക​​ൾ രൂ​​പ​​പ്പെ​​ടു​​േ​ത്ത​​ണ്ട​​തി​​ന്റെ ആ​​വ​​ശ്യ​​ക​ത​​ക​​ സൂചിപ്പിക്കുകയാണ്​ ജനകീയാരോഗ്യത്തിന്റെ വക്താവുകൂടിയായ ലേഖകൻ.കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന പ്ര​തി​സ​ന്ധി​യും...

പൊ​​തു​​ജ​​നാ​​രോ​​ഗ്യം അ​​പ​​ക​​ടാ​​വ​​സ്ഥ​​യി​​ലാ​​ണെന്ന്​ വ്യക്തം. എന്നാൽ, ​​പ്ര​​ശ്ന​​ങ്ങ​​ൾ​​ക്ക് പ്രാ​​യോ​​ഗി​​ക​​വും ഫ​​ല​​വ​​ത്തും അ​​ർ​​ഥ​വ​​ത്തു​മാ​​യ പ്ര​​തി​​വി​​ധി​ ക​​ണ്ടെ​​ത്തു​​ന്ന​​തി​​ൽ നമ്മൾ പ​​രാ​​ജ​​യ​​പ്പെ​േട്ടാ? എന്തുകൊണ്ടാണ്​ അങ്ങനെ സംഭവിക്കുന്നത്​? വാണിജ്യവും രാഷ്​ട്രീയവ​ും എങ്ങനെയൊക്കെയാണ്​ നമ്മുടെ ആരോഗ്യത്തിൽ ഇട​െപടുന്നത്​? പു​​തി​​യ ബ​​ദ​​ൽ കാ​​ഴ്ച​​പ്പാ​​ടു​​ക​​ൾ രൂ​​പ​​പ്പെ​​ടു​​േ​ത്ത​​ണ്ട​​തി​​ന്റെ ആ​​വ​​ശ്യ​​ക​ത​​ക​​ സൂചിപ്പിക്കുകയാണ്​ ജനകീയാരോഗ്യത്തിന്റെ വക്താവുകൂടിയായ ലേഖകൻ.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന പ്ര​തി​സ​ന്ധി​യും കോ​വി​ഡ് മ​ഹാ​മാ​രി​യും പ​ക​ർ​ച്ചേ​ത​രവ്യാ​ധി​ക​ളു​ടെ ആ​ധി​ക്യ​വും തി​രി​ച്ചുവ​രു​ന്ന പ​ല പ​ക​ര്‍ച്ചവ്യാ​ധി​ക​ളും ജീ​വി​തനൈ​രാ​ശ്യ മ​ര​ണ​ങ്ങ​ളു​ടെ ആ​ധി​ക്യ​വും (ഡെ​ത്ത് ഓ​ഫ് ഡി​സ്പ​യ​ർ) അ​പ​ക​ട​ക​ര​മാ​യ തൊ​ഴി​ൽ സാ​ഹ​ച​ര്യ​ങ്ങ​ളും വ​ർ​ധി​ച്ചുവ​രു​ന്ന മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും ഒ​ന്നാ​മ​താ​യി സൂ​ചി​പ്പി​ക്കു​ന്ന​ത് പൊ​തു​ജ​നാ​രോ​ഗ്യം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്നാ​ണ്. ര​ണ്ടാ​മ​താ​യി നി​ല​വി​ലു​ള്ള പൊ​തു​ജ​നാ​രോ​ഗ്യരം​ഗം ഈ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ്രാ​യോ​ഗി​ക​വും ഫ​ല​വ​ത്തും അ​ർ​ഥവ​ത്തുമാ​യ പ്ര​തി​വി​ധി​ ക​ണ്ടെ​ത്തു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നു​മാ​ണ്. അ​തി​നാ​ൽത​ന്നെ ഇ​വ​യൊ​ക്കെ പു​തി​യ ബ​ദ​ൽ കാ​ഴ്ച​പ്പാ​ടു​ക​ൾ രൂ​പ​പ്പെ​ടു​​േത്ത​ണ്ട​തി​ന്റെ ആ​വ​ശ്യ​കത​ക​ളി​ലേ​ക്ക് വി​ര​ല്‍ ചൂ​ണ്ടു​ന്ന സൂ​ച​ക​ങ്ങളാ​ണ്.

ച​രി​ത്രപ​ര​മാ​യി മു​ൻ കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട പൊ​തു​ജ​നാ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കെ​തി​രെ ഫ​ല​വ​ത്താ​യ പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ൽ പൊ​തു​ജ​നാ​രോ​ഗ്യ മേ​ഖ​ല സു​പ്ര​ധാ​ന​ പ​ങ്കുവ​ഹി​ച്ചി​ട്ടു​ണ്ട്. ഉ​ദാ​ഹ​ര​ണ​ത്തി​ന് പൊ​തു​ജ​നാ​രോ​ഗ്യ മേ​ഖ​ല വ്യ​വ​സാ​യ വി​പ്ല​വ കാ​ലാ​ന്ത​രം 19ാം നൂ​റ്റാ​ണ്ടി​ല്‍ത​ന്നെ ശു​ചി​ത്വ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കും തൊ​ഴി​ലി​ട​ങ്ങ​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്കും, ര​ണ്ടാം ലോ​ക​​യു​ദ്ധ​ത്തി​നുശേ​ഷ​മു​ള്ള ക്ഷേ​മ​രാ​ഷ്ട്ര​ത്തി​ന്റെ (വെ​ൽ​ഫെ​യ​ർ സ്റ്റേ​റ്റ്) പ്ര​യോ​ക്താ​ക്ക​ൾ​ക്കും ഒ​പ്പം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ക​യും ആ​രോ​ഗ്യ സ​മ​ത്വം (ഇ​ക്വി​റ്റി) കൈ​വ​രി​ക്കാ​നും പൊ​തു​ജ​നാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താനും സ​ഹാ​യക​ര​മാ​കു​ന്ന ആ​ശ​യ​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക​ണ്ടെ​ത്തി ​വി​ക​സി​പ്പി​ക്കു​ക​യുംചെ​യ്തി​ട്ടു​ണ്ട്. ഇ​തൊ​ക്കെ ആ​രു​ടെ​യും മ​ന​സ്സി​ൽ ത​നി​യെ പൊ​ട്ടി​മു​ള​ച്ച​ത​ല്ല. മ​റി​ച്ച്, അ​നു​ഭ​വ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ല്‍, പ്രാ​യോ​ഗി​ക​ത​യി​ൽ സ​മൂഹ​ത്തി​ല്‍ ത​നി​യെ രൂ​പ​പ്പെ​ട്ടുവ​ന്ന​താ​ണ്.

‘‘ആ​വ​ർ​ത്തി​ച്ചുവ​രു​ന്ന ആ​രോ​ഗ്യ പ്ര​തി​സ​ന്ധിക​ൾ ത​ര​ണം ചെ​യ്യാ​നും പൊ​തു​ജ​നാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താനും ന​യപ​രി​പാ​ടി​ക​ളും മാ​തൃ​കാപ​ദ്ധ​തി​ക​ളും ആ​വി​ഷ്‍ക​രി​ക്കാന​ും പു​തി​യ കാ​ഴ്ച​പ്പാ​ടു​ക​ൾ ആ​വ​ശ്യ​മാ​ണ്. വ​ര്‍ത്ത​മാ​നകാ​ല​ത്ത് ലോ​കം നേ​രി​ടു​ന്ന ഏ​റ്റ​വും ഗു​രു​ത​ര​ ആ​രോ​ഗ്യപ്ര​ശ്ന​ങ്ങ​ളെ ആ​ഴ​ത്തി​ൽ മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞ ര​ണ്ട് പ​തി​റ്റാ​ണ്ടു​ക​ളാ​യി പൊ​തു​ജ​നാ​രോ​ഗ്യ വി​ദ​ഗ്ധ​ർ പ​ല പു​തി​യ സി​ദ്ധാ​ന്ത​ങ്ങ​ളും പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ളും ആ​വി​ഷ്‍ക​രി​ച്ചി​ട്ടു​ണ്ട്. 20ാം നൂ​റ്റാ​ണ്ടി​ന്റെ ഇ​തുവ​രെയു​ണ്ടാ​യി​രു​ന്ന പ​രി​മി​തി​ക​ൾ​ക്കുമ​പ്പു​റം പോ​കാ​ൻ അ​വ​രെ സ​ഹാ​യി​ക്കു​ന്ന പു​തി​യ മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യാ​ണ് ഈ ​പു​തി​യ സി​ദ്ധാ​ന്ത​ങ്ങ​ളു​ടെ​യും പ​ദ്ധ​തി​ക​ളു​ടെ​യും ല​ക്ഷ്യം.

ആ​ഗോ​ള​ത​ല​ത്തി​ൽത​ന്നെ ആ​രോ​ഗ്യ​രം​ഗം നേ​രി​ടു​ന്ന ഭീ​ഷ​ണി​ക​ളു​ടെ അ​ടി​സ്ഥാ​ന കാ​ര്യ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും പ​രി​ഹ​രി​ക്കു​ന്ന​തി​നും ഈ ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കു​ക​യു​മാണ് ​ഇ​തി​ന്റെ ആ​ത്യ​ന്തി​ക ഉ​ദ്ദേ​ശ്യം. ഈ ​സി​ദ്ധാ​ന്ത​ങ്ങ​ള്‍ ആ​രോ​ഗ്യ​ത്തി​ന്റെ സാ​മൂ​ഹിക​പ​ര​വും രാ​ഷ്ട്രീ​യ​പ​ര​വും വാ​ണി​ജ്യ​പ​ര​വു​മാ​യ മൂ​ന്ന് നി​ർ​ണ​യ​ഘ​ട​ക​ങ്ങ​ളെ പു​തി​യ കാ​ഴ്ച​പ്പാ​ടു​ക​ൾ വ​ഴി നി​ർ​വ​ചി​ക്കു​ന്നു​ണ്ട്.

ഒ​ന്ന്, സാ​മൂ​ഹിക നി​ർ​ണ​യ​ ഘ​ട​ക​ങ്ങ​ള്‍: സാ​ധാ​ര​ണ​യാ​യി ആ​രോ​ഗ്യ​ത്തെ​യും രോ​ഗ​ത്തെ​യും പ​റ്റി പൊ​തു​ജ​ന​ കാ​ഴ്ച​പ്പാ​ടി​ല്‍ പ​രാ​മ​ർ​ശി​ക്കുമ്പോ​ൾ ബ​യോ മെ​ഡി​ക്ക​ല്‍ വി​ഷ​യ​ങ്ങ​ള്‍ക്കുമ​പ്പു​റം അ​വ ര​ണ്ടി​നെ​യും സ്വാ​ധീനി​ക്കു​ന്ന സാ​മൂ​ഹിക​നി​ർ​ണയ ഘ​ട​ക​ങ്ങ​ളെ​പ്പ​റ്റി മ​ന​സ്സി​ലാ​ക്കി വി​ശ​ക​ല​നംചെ​യ്യാ​റു​ണ്ട്. മ​നു​ഷ്യജീ​വി​ത​ത്തി​ന്റെ അ​ടി​സ്ഥാ​ന​മാ​യ ശു​ദ്ധ​വാ​യു, കു​ടി​വെ​ള്ളം, പാ​ർ​പ്പി​ട​സൗ​ക​ര്യ​ങ്ങ​ൾ, തൊ​ഴി​ൽ, സാ​മൂഹിക സു​ര​ക്ഷ, സാ​മ്പ​ത്തി​ക​ാവ​സ്ഥ തു​ട​ങ്ങി​യവ​യൊ​ക്കെ​യാ​ണി​ത്.

2005 ല്‍ത​ന്നെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​തി​നെക്കു​റി​ച്ച് പ​ഠി​ക്കാ​ന്‍ മൈ​ക്കി​ൾ മ​ർമോ​ട്ടി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ക​മ്മി​റ്റി രൂ​പവത്ക​രി​ച്ചി​രു​ന്നു. ഇ​വ​യെ ‘‘ആ​രോ​ഗ്യപ​രി​പാ​ല​ന​ത്തെ സ്വാ​ധീനി​ക്കു​ന്ന ബാ​ഹ്യ​മാ​യ ഘ​ട​ക​ങ്ങ​ളെ​ന്നാ​ണ്’’ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​ർ​വ​ചി​ച്ചി​ട്ടു​ള്ള​ത്. മ​നു​ഷ്യ​ർ ജ​നി​ക്കു​ക​യും ജീ​വി​ക്കു​ക​യും വ​ള​രു​ക​യും തൊ​ഴി​ലെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളും ജീ​വി​തസാ​ഹ​ച​ര്യ​ങ്ങ​ളെ രൂ​പ​പ്പെ​ടു​ത്തു​ന്ന ശ​ക്തി​ക​ളും വ്യ​വ​സ്ഥ​ക​ളുമാ​ണ് ഇ​വ. ഈ ​ശ​ക്തി​ക​ളി​ലും വ്യ​വ​സ്ഥ​ക​ളി​ലും ഉ​ൾ​പ്പെ​ടു​ന്ന​വ​യാ​ണ് ഓ​രോ സ​മൂഹ​ത്തി​ലെ​യും സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളും വി​ക​സ​ന അ​ജ​ണ്ട​ക​ളും രാ​ഷ്ട്രീയ വ്യ​വ​സ്ഥ​ക​ളും.

പക്ഷേ, സാ​മൂ​ഹിക നി​ർ​ണ​യ ഘ​ട​ക​ങ്ങ​ളെ അ​നേ​കം പ്ര​യോ​ക്താ​ക്ക​ൾ ആ​രോ​ഗ്യ​ത്തി​ന്റെ സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക സ്വാ​ധീ​ന​ങ്ങ​ൾ എ​ന്നുമാ​ത്രം വ്യാ​ഖ്യാ​നി​ക്കു​ക​യും അ​ങ്ങനെ ഈ ​പ്ര​ശ്ന​ത്തി​ന്റെ അ​ടി​സ്ഥാ​ന കാ​ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ആ​ഴ​ത്തി​ല്‍ വി​ശ​ക​ല​നംചെ​യ്യാ​തെ അ​വ​യെ തി​ര​സ്​ക​രി​ച്ച് സ​മൂ​ഹ​ത്തി​ൽ മേ​ഖ​ല​ത്ത​ട്ടി​ലു​ള്ളവ​രും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രും ‘ചാ​രി​റ്റി’ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ഹാ​യ​ങ്ങ​ൾ മാ​ത്രം ന​ൽ​കി സാ​മൂ​ഹിക അ​വ​സ്ഥ​ക​ൾ മാ​റ്റു​ന്ന പ​രി​വ​ർ​ത്ത​നാ​ത്മ​ക​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽനി​ന്ന് ആ​ളു​ക​ളെ വി​മു​ഖ​രാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

പോ​രാ​തെ ലോ​കാ​രോ​ഗ്യ സം​ഘ​ട​നയ​ട​ക്കം ഈ ​ഘ​ട​ക​ങ്ങ​ളെ ചി​കി​ത്സേ​ത​രമാ​യ ബാ​ഹ്യ​ഘ​ട​ക​മാ​യി കാ​ണു​ന്ന​തി​നാ​ൽ വൈ​ദ്യ​പ​ര​വും വൈ​ദ്യേ​ത​ര​വു​മാ​യ വേ​ർ​തി​രി​വു​ക​ൾ പ​രി​ഗ​ണി​ച്ച് ആ​രോ​ഗ്യ പ​രി​പാ​ല​ന സം​വി​ധാ​ന​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ സാ​മൂ​ഹിക​വും രാ​ഷ്ട്രീ​യ​വും സാ​മ്പ​ത്തി​കവുമാ​യ ഘ​ട​ക​ങ്ങ​ളു​ടെ പ​ങ്ക് അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു​ പോ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട് എ​ന്നാ​ണ് ഇ​പ്പോ​ഴു​ള്ള വി​ല​യി​രു​ത്ത​ല്‍.

ഇ​പ്പോ​ള്‍ ലോ​ക​രാ​ജ്യ​ങ്ങ​ളി​ലാ​കെ വ​ർ​ധി​ച്ചുവ​രു​ന്ന പ​ക​ർ​ച്ചേ​ത​ര വ്യാ​ധി​ക​ളു​ടെ​യും (Non Communicable disease) വ്യ​വ​സാ​യ​വ​ത്ക​ര​ണ​ത്തി​ന്റെ​യും കാ​ലാ​വ​സ്ഥ മാ​റ്റ​ത്തെ​യും തു​ട​ർ​ന്നു​ണ്ടാ​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും പ​രി​സ്ഥി​തി ഡി​സാ​സ്റ്റ​റു​ക​ളും ആ​രോ​ഗ്യ​ത്തി​ലെ അ​സ​ന്തു​ലി​ത​ത്വങ്ങ​ളും നേ​രി​ട​ണ​മെ​ങ്കി​ൽ സാ​മ്പ്ര​ദാ​യി​ക​മാ​യി ന​മു​ക്ക് ഇ​തുവ​രെ തി​രി​ച്ച​റി​ഞ്ഞി​രു​ന്ന സാ​മൂ​ഹിക ​നി​ർ​ണ​യ ഘ​ട​ക​ങ്ങ​ൾക്ക​പ്പു​റ​വും ഇ​തി​ന്റെയൊ​ക്കെ മൂ​ല​കാ​ര​ണ​മാ​യി, വി​വി​ധ ജ​നവി​ഭാ​ഗ​ങ്ങ​ളി​ലെ ആ​രോ​ഗ്യ​ത്തി​നെ​യും അ​സ​മ​ത്വ​ത്തെ​യും അ​ടി​സ്ഥാ​ന​മാ​യി സ്വാ​ധീനി​ക്കു​ന്ന നേ​രി​ട്ട് ന​മ്മു​ടെ കാ​ഴ്ച​യി​ല്‍പെ​ടാ​ത്ത മ​റ്റു വി​വി​ധ ഘ​ട​ക​ങ്ങ​ളെ​യും വി​വ​ര​ങ്ങ​ളെ​യും പ​റ്റി കൂ​ടു​ത​ല്‍ തിരി​ച്ച​റി​യേ​ണ്ട​തു​ണ്ട്.

ര​ണ്ട്, രാ​ഷ്ട്രീ​യനി​ർ​ണ​യ ഘ​ട​ക​ങ്ങ​ൾ –ഇ​വ ഒ​രു സ്ഥ​ല​ത്തെ ബ​ന്ധ​ങ്ങ​ളെ രൂ​പ​പ്പെ​ടു​ത്തു​ക​യും വി​ഭ​വ​ങ്ങ​ളും അ​ധി​കാ​ര​ങ്ങ​ളും കൈ​യാ​ളു​ക​യും ആ​രോ​ഗ്യരം​ഗ​ത്തെ അ​സ​മ​ത്വത്തെ ​രൂ​ക്ഷ​മാ​ക്കു​ക​യോ സ​മ​ത്വ​ത്തെ പോ​ഷി​പ്പി​ക്കു​ക​യോ ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ്. ഇ​ത് അ​ധി​കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്. അ​തി​നാ​ല്‍ത​ന്നെ ഇ​തി​ന്റെ കാ​ഴ്ച​പ്പാ​ടു​ക​ൾ രാ​ഷ്ട്രീ​യ​ാധി​കാ​ര​ത്തെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് നി​ര്‍വ​ചി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. വ്യ​ത്യ​സ്ത ​രാ​ഷ്ട്രീ​യ അ​ധി​കാ​ര​വ്യ​വ​സ്ഥ​ക​ളി​ൽ അ​തി​ന്റെ പ്ര​യോ​ഗം എ​ങ്ങനെ​യാ​ണ് ആ​രോ​ഗ്യ​ത്തി​നും രോ​ഗ​ത്തി​നും അ​വ​സ​ര​ങ്ങ​ളും സാ​ധ്യ​ത​ക​ളും ഒ​രു​ക്കു​ന്ന​തെ​ന്നാ​ണ് ഇ​തി​ൽ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​ത്.

പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍സ് പ്ര​കാ​രം ഇ​തി​നെ മൂ​ന്ന് ത​ര​ത്തി​ൽ പ​രി​ഗ​ണി​ക്കാ​വു​ന്ന​താ​ണ്. ഒ​ന്നാ​മ​ത്തേ​ത് ഇ​ട​നി​ല​ക്കാ​രു​ള്ള​ത് (Agentic) –ഇ​തി​ൽ വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും മ​റ്റു​ള്ള​വ​രു​മാ​യി സ​ഹ​ക​രി​ച്ചോ മ​ത്സ​രി​ച്ചോ ത​ങ്ങ​ളു​ടെ ല​ക്ഷ്യ​ത്തി​ലെ​ത്താ​നാ​യി എ​ങ്ങനെ അ​ധി​കാ​രം പ്ര​യോ​ഗി​ക്കു​ന്നു​വെ​ന്ന​താ​ണ്. ര​ണ്ടാ​മ​താ​യി ഘ​ട​നാ​പ​ര​മാ​യി​ട്ടു​ള്ള​താ​ണ് (Structural) –ഇ​തി​ൽ അ​ധി​കാ​രം അ​തി​ന്റെ താ​ൽപര്യങ്ങൾക്ക​നു​സ​രി​ച്ച് ആ​രോ​ഗ്യ​മോ അ​സ​മ​ത്വങ്ങ​ളോ പോ​ലു​ള്ള കാ​ര്യ​ങ്ങ​ളെ സ്വാ​ധീനി​ക്കു​ന്ന നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ക​രാ​റു​ക​ളും ഉ​ണ്ടാ​ക്കു​ന്നു. മൂ​ന്നാ​മ​താ​യി സം​വാ​ദാ​ത്മ​കം (Discursive) ആ​ണ്. ഇ​തി​ല്‍ അ​ധി​കാ​രം ത​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക​നു​കൂ​ല​മാ​യി ആ​ശ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും ആ​രോ​ഗ്യ​വും, അ​തോ​ട​നു​ബ​ന്ധി​ച്ച മ​റ്റു കാ​ര്യ​ങ്ങ​ളെയും സം​ബ​ന്ധി​ച്ച് ന​യ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളും അ​വ​യെ​ക്കു​റി​ച്ച് ആ​ശ​യ​ങ്ങ​ളും തി​യ​റി​ക​ളും രൂ​പ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.

ക​ഴി​ഞ്ഞ ര​ണ്ട് പ​തി​റ്റാ​ണ്ടു​ക​ളാ​യി രാ​ഷ്ട്രീ​യ​വും ഭ​ര​ണ​വും ആ​രോ​ഗ്യ​ത്തെ​യും ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തെ​യും എ​ങ്ങനെ​യൊ​ക്കെ​യാ​ണ് സ്വാ​ധീ​നി​ക്കു​ന്ന​ത് എ​ന്ന​ത് പ​ല​യി​ട​ത്തും ഒ​രു പ്ര​ധാ​ന പ​ഠ​നവി​ഷ​യ​മാ​യി​ട്ടു​ണ്ട്. ആ​രോ​ഗ്യരം​ഗ​ത്തെ ആ​ഗോ​ള പ്ര​തി​സ​ന്ധി​യെ രോ​ഗ പ്ര​തി​സ​ന്ധി​യാ​യ​ല്ല മ​റി​ച്ച് ഭ​ര​ണ​പ​ര​മാ​യ (Good governace) പ്ര​തി​സ​ന്ധിയാ​ണെ​ന്നാ​ണ് വി​ദ​ഗ്ധ​ര്‍ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്ന​ത്. ഭ​ര​ണനേ​തൃ​ത്വം, രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ൾ തൊ​ട്ട് താ​ഴേ​ത്ത​ട്ടി​ലെ പ്ര​വ​ർ​ത്ത​ക​ർ വ​രെ ത​ങ്ങ​ളു​ടെ സ്വ​കാ​ര്യ ല​ക്ഷ്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​ൻ ത​ങ്ങ​ളു​ടെ അ​ധി​കാ​രം അ​തി​നാ​യി വി​നി​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന ഭ​ര​ണസം​വി​ധാ​ന​ങ്ങ​ളും ത​ന്ത്ര​ങ്ങ​ളും രൂ​പവത്ക​രി​ക്കാ​ൻ ശ്ര​മി​ച്ചുകൊ​ണ്ടേ ഇ​രി​ക്കു​ന്ന നി​ല​യും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

മൂ​ന്ന്, വാ​ണി​ജ്യ​പ​ര​മാ​യ ഘ​ട​ക​ങ്ങ​ൾ –ആ​രോ​ഗ്യ​രം​ഗ​ത്തെ സ്വാ​ധീനി​ക്കു​ന്ന ലാ​ഭേ​ച്ഛ​യി​ൽനി​ന്ന് ഉ​ണ്ടാ​കു​ന്ന ഘ​ട​ക​ങ്ങ​ളാ​ണ് വാ​ണി​ജ്യ​പ​ര​മാ​യ ഘ​ട​ക​ങ്ങ​ൾ. ആ​രോ​ഗ്യ​ത്തെ​യും രോ​ഗ​ത്തെ​യും വി​ശ​ദീ​ക​രി​ക്കു​ന്ന​തി​ൽ വാ​ണി​ജ്യശ​ക്തി​ക​ൾ വ​ഹി​ക്കു​ന്ന പ​ങ്കി​ലാ​ണ് ഇ​തി​ന്റെ നി​ർ​വ​ച​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. ഈ ​ആ​ശ​യ​ത്തെ കു​റെക്കൂ​ടി വി​ശ​ദീ​ക​രി​ക്കു​ന്ന പു​തി​യ നി​ർ​വച​നം ഇ​ങ്ങ​നെ​യാ​ണ്.

‘‘ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​ന്റെ​യും രോ​ഗ​ത്തി​ന്റെ​യും അ​പ​ക​ട​പ്പെ​ടു​ന്ന​തി​ന്റെ​യും മ​ര​ണ​ത്തി​ന്റെ​യും രീ​തി​ക​ളെ സ്വാ​ധീനി​ച്ച് സാ​മ്പ​ത്തി​ക ലാ​ഭ​മു​ണ്ടാ​ക്കാ​നും ക​മ്പോ​ള​ത്തി​ന്റെ പ​ങ്ക് വ​ർ​ധി​പ്പി​ക്കാ​നും വേ​ണ്ടി ആ​സൂ​ത്ര​ണംചെ​യ്ത വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സാ​മൂ​ഹി​ക​വും രാ​ഷ്ട്രീ​യ​വും വാ​ണി​ജ്യ​പ​ര​വു​മാ​യ ഘ​ട​ന​ക​ളും നി​യ​മ​ങ്ങ​ളും ചി​ട്ട​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളുമാ​ണ് ആ​രോ​ഗ്യ​ത്തി​ന്റെ വാ​ണി​ജ്യ നി​ർ​ണ​യ ഘ​ട​ക​ങ്ങ​ൾ’’ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന​ത്.

ആ​രോ​ഗ്യ​ത്തി​ന്റെ വാ​ണി​ജ്യപ​ര​മാ​യ നി​ർ​ണയ ഘ​ട​ക​ങ്ങ​ൾ വ്യ​വ​സാ​യ​വ​ത്ക​ര​ണ​ത്തി​ന്റെ​യും ന​ഗ​ര​വ​ത്ക​ര​ണ​ത്തി​ന്റെ​യും കൊ​ളോ​ണി​യ​ലി​സ​ത്തി​ന്റെ​യും സ​മീ​പ​കാ​ല​ത്തെ ഉ​ദാ​ര​വ​ത്ക​ര​ണവാ​ദ​ത്തെ​യും ആ​രോ​ഗ്യ​രം​ഗ​ത്തെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ടെ അ​റി​വി​ലും പ്ര​യോ​ഗ​ത്തി​ലു​മാ​ണ് കാ​ഴ്ച​പ്പാ​ടു​ക​ൾ​ക്ക് ശി​ല പാ​കി​യി​ട്ടു​ള്ള​ത്. പൊ​ളി​റ്റി​ക്ക​ൽ ഇ​ക്ക​ണോ​മി​യി​ലാ​ണ് ഈ ​കാ​ഴ്ചപ്പാ​ടി​ന്റെ വൈ​ജ്ഞാ​നി​ക അ​ടി​ത്ത​റ​യും വി​ല​യി​രു​ത്ത​ലു​ക​ളും. ഈ ​കാ​ഴ്ച​പ്പാ​ടി​ല്‍ ന​യ​ങ്ങ​ളും പ്ര​വ​ർത്ത​ന​ങ്ങ​ളും മൂ​ർ​ച്ച കൂ​ട്ടു​ന്ന​ത് ബ​ഹു​രാ​ഷ്ട്ര കോ​ർ​പ​റേ​ഷ​നു​ക​ൾ ജ​ന്മം ന​ൽ​കി​യ ആ​രോ​ഗ്യ വി​പ​ത്തു​ക​ൾ​ക്കു നേ​രെ​യു​മാ​ണ്.

 

അ​ങ്ങനെ ആ​രോ​ഗ്യ​ത്തി​ലും രോ​ഗ​ത്തി​ലു​മു​ള്ള ക​മ്പോ​ളശ​ക്തി​ക​ളി​ലാ​ണ് ഇ​തി​ൽ പ​ഠ​ന​ത്തി​ന് കേന്ദ്ര​വി​ഷ​യമാ​ക്കു​ന്ന​ത്. സാ​മ്പ​ത്തി​കലാ​ഭം മാ​ത്രം ല​ക്ഷ്യ​മാ​ക്കി ന​ട​ത്തു​ന്ന പ്രാ​ദേ​ശീയ​മോ അ​ന്ത​ര്‍ദേ​ശീയ​മോ ആ​യ ഇ​തു വാ​ണി​ജ്യ​വും പൊ​തു​ജ​നാ​രോ​ഗ്യ വി​ഷ​യമാ​ണ് എ​ന്ന് ഇ​തി​ല്‍ തി​രി​ച്ച​റി​യു​ന്നു​ണ്ട്. അ​നാ​രോ​ഗ്യ​ത്തി​ന്റെ അ​ടി​സ്ഥാ​ന കാ​ര​ണ​ങ്ങ​ള്‍ വ​ര്‍ത്ത​മാ​ന രാ​ഷ്ട്രീ​യ സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തുജ​നാ​രോ​ഗ്യ​ത്തി​നുമു​ക​ളി​ല്‍ വ്യ​വ​സാ​യ ലോ​ബി​ക​ളു​ടെ താ​ൽപ​ര്യ​ങ്ങ​ള്‍ സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന​തുകൊ​ണ്ടു​മാ​ണ്. സ്വ​കാ​ര്യ ലാ​ഭ​ങ്ങ​ള്‍ക്ക് മു​ക​ളി​ല്‍ പൊ​തു​ജ​നാ​രോ​ഗ്യ​ത്തെ​പ്പ​റ്റി ചി​ന്തി​ക്കേ​ണ്ട​തു​ണ്ടെന്ന് ഇ​ത് അ​ടി​വ​രയിടു​ന്നു.

പു​തി​യ കാ​ല​ത്ത് ആ​രോ​ഗ്യ​ത്തെ സ്വാ​ധീനി​ക്കു​ന്ന സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ, വാ​ണി​ജ്യ ഘ​ട​ക​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്നും എ​ങ്ങനെ​യൊ​ക്കെയാ​ണ് അ​വ പ്ര​വ​ര്‍ത്തി​ക്കു​ന്ന​തെ​ന്നും തി​രി​ച്ച​റി​ഞ്ഞ് അ​വക്കൊക്കെ ഉ​ത്ത​രം ക​ണ്ടെ​ത്തു​ക എ​ന്ന​ത് പൊ​തു​ജ​നാ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ന​ത്തി​ന്റെ ഭാ​ഗംത​ന്നെ​യാ​ണ്. ഇ​വ ഓ​രോ​ന്നും എ​ങ്ങനെ​യൊ​ക്കെ​യാ​ണ് പ്ര​തി​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് എ​ന്ന​തി​നെപ്പ​റ്റി ഇ​തു​വ​രെ വി​ശ​ദമാ​യി പ​ഠ​ന​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടി​ല്ല. സാ​മൂ​ഹിക​വും രാ​ഷ്ട്രീ​യ​വും വാ​ണി​ജ്യ​പ​ര​വു​മാ​യ ഘ​ട​ക​ങ്ങ​ളെ അ​ള​ക്കു​ന്ന​തി​ൽ വി​വി​ധ സ​മീ​പ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​യൊ​ന്നുംത​ന്നെ ഇ​തു​വ​രെ പൊ​തു​വെ പ​രീ​ക്ഷി​ച്ച് വി​ല​യി​രു​ത്തു​ക​യോ, വ്യ​ത്യ​സ്ത മേ​ഖ​ല​ക​ൾ അം​ഗീ​ക​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല.

ഇ​വ​യൊ​ന്നി​നും സ്വീ​കാ​ര്യ​മാ​യ പൊ​തു​മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഇ​തു​വ​രെ നി​ല​വി​ൽ വ​ന്നി​ട്ടു​മി​ല്ല. പു​തി​യ പൊ​തു​ജ​നാ​രോ​ഗ്യ കാ​ഴ്ച​പ്പാ​ടു​ക​ൾ രൂ​പ​പ്പെ​ടു​ത്താ​ൻ പ്ര​യ​ത്നി​ക്കു​ന്ന വ​രെ സം​ബ​ന്ധി​ച്ച​ിട​ത്തോ​ളം നി​യോ​ലി​ബ​റ​ലി​സ​ത്തി​ന്റെ കേ​ന്ദ്രബി​ന്ദു​വാ​യ ക​മ്പോ​ള മൗ​ലി​ക​വാ​ദ​ത്തി​ന്റെ ഭാ​വി എ​ന്താ​കു​മെ​ന്ന​ത് പ്ര​ധാ​ന​മാ​ണ്. ഇ​നി വ​രാ​നി​രി​ക്കു​ന്ന പൊ​തു​ജ​നാ​രോ​ഗ്യ പ​രി​ഷ്ക​ര​ണ​ങ്ങ​ൾ​ക്കും ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കും വേ​ദി​യൊ​രു​ക്കു​ക മേ​ൽ ചോ​ദ്യ​ത്തി​ന്റെ /ഇ​തി​ന്റെ ഉ​ത്ത​ര​മാ​യി​രി​ക്കും.

വാ​ണി​ജ്യവും ​രാ​ഷ്ട്രീ​യ​വും കൈ ​കോ​ര്‍ക്കു​മ്പോ​ള്‍

ഉ​ദാ​ര​വ​ത്ക​ര​ണ​ത്തോ​ടെ വി​വേ​ച​ന​മി​ല്ലാ​തെ വി​പ​ണി​ക​ൾ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ തു​റ​ന്നി​ട്ട​തി​ലൂ​ടെ ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യ ഉ​ൽപന്നങ്ങ​ളു​ടെ (Risk Commodities) വി​പ​ണ​ന​വും ഉ​പ​യോ​ഗ​വും ലോ​ക​ത്തി​ലെ​ല്ലാ​യി​ട​ത്തും ഒ​രു​പോ​ലെ വ​ർ​ധി​ച്ചുവ​രു​ക​യാ​ണ്. ഇ​തി​നെ തു​ട​ർ​ന്ന് പ​ക​ർ​ച്ചേ​ത​ര​വ്യാ​ധി​ക​ളും കാ​ലാ​സ്ഥാമാ​റ്റ​വും ത്വ​രി​ത​പ്പെ​ടു​ക​യാ​ണ്. 2019 ലോ​ക രോഗാ​തു​ര​ത റി​പ്പോ​ർ​ട്ട് പ്ര​കാ​രം –ഇ​വ​യി​ൽപെ​ട്ട നാ​ലോ​ളം പ്ര​ധാ​ന ഉ​ൽപ​ന്ന​ങ്ങ​ൾ ലോ​ക​ത്തി​ലെ ത​ട​യാ​ൻ പ​റ്റു​ന്ന മൂ​ന്നി​ലൊ​ന്ന് മ​ര​ണങ്ങ​ള്‍ക്ക് കാ​ര​ണ​മാ​ണ് എ​ന്ന് പ്ര​സ്താ​വി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്‌.

പു​ക​യി​ല, മ​ദ്യം, (അ​മി​ത സം​സ്കൃ​ത) അ​ൾ​ട്രാ പ്രോസ​സ് ഭ​ക്ഷ​ണം, ഫോ​സി​ൽ ഇ​ന്ധ​ന​ങ്ങ​ൾ ഇ​വ​യാ​ണി​വ. പ​ക​ർ​ച്ചേ​ത​രവ്യാ​ധി​ക​ൾ മൂ​ല​മു​ണ്ടാ​യ 42 മി​ല്യ​ൺ മ​ര​ണ​ത്തി​ൽ 41 ശതമാനം ഇ​തു​മൂ​ല​മാ​യി​രു​ന്നു. ഇ​തുകൂ​ടാ​തെ തെ​റ്റാ​യ ഭ​ക്ഷ​ണ​രീ​തിമൂ​ലം 11 മി​ല്യ​ൺ പേ​രും, മ​ദ്യംമൂ​ലം 3 മി​ല്യ​ൺ പേ​രും ഫോ​സി​ല്‍ ഇ​ന്ധ​ന​ങ്ങ​ൾ മൂ​ല​മു​ണ്ടാ​യ വാ​യു മ​ലി​നീ​ക​ര​ണം മൂ​ലം 10 മി​ല്യ​ൺ പേ​രും പു​ക​യി​ല​യു​ടെ ഉ​പ​യോ​ഗംമൂ​ലം 3 മി​ല്യ​ൺ പേ​രും വ​ർഷംതോ​റും മ​ര​ിക്കുന്നു​ണ്ട്.

കൂ​ടാ​തെ, പ്ര​ത്യ​ക്ഷ​ത്തി​ൽ കാ​ണാ​ത്ത തൊ​ഴി​ല്‍-സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ലെ പ്ര​ശ്ന​ത്തെ തു​ട​ർ​ന്നു​ള്ള നി​രാ​ശ​ബോ​ധം​മൂ​ല​മു​ണ്ടാ​കു​ന്ന വി​ഷാ​ദരോ​ഗ​ങ്ങ​ളും മ​ര​ണ​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ സ്വാ​ധീ​ന​ങ്ങ​ൾ കൊ​ണ്ടു​ണ്ടാ​കു​ന്ന മാ​ന​സി​ക​പ്ര​ശ്ന​ങ്ങ​ളും ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശ നി​യ​മ​ത്തെ തു​ട​ർ​ന്ന് അ​വ​ശ്യ​ മ​രു​ന്നുക​ൾ/ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​കാ​നാ​കാ​തെ​യും, വി​ല​വ​ർ​ധ​നമൂ​ലം അ​വ​ശ്യ ഔ​ഷ​ധ​ങ്ങ​ൾ ല​ഭ്യ​മാ​കാ​തെ​യും ഉ​ണ്ടാ​കു​ന്ന രോ​ഗാ​വ​സ്ഥ​ക​ളും ഇ​തി​ന്റെത​ന്നെ തു​ട​ർ​ച്ച​ക​ളാ​ണ് എ​ന്നാ​ണ് ഈ ​വി​ഷ​യ​ത്തെപ്പറ്റി രൂ​പവത്ക​രി​ക്ക​പ്പെ​ട്ട ലാ​ന്‍സെ​റ്റ് ക​മീഷ​നി​ലെ വി​ദ​ഗ്ധ​രു​ടെ ഈ ​വി​ഷ​യ​ത്തി​ലെ അ​ഭി​പ്രാ​യം.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ത​യാ​റാ​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ലു​ള്ള രോ​ഗാ​തു​ര​ത റി​പ്പോ​ർ​ട്ടു​ക​ളി​ൽ ലോ​കത്താ​കെ രോ​ഗ​ങ്ങ​ളു​ടെ സ്വഭാ​വ​ങ്ങ​ളും മ​ര​ണ​കാ​ര​ണ​ങ്ങ​ളും​ പ​ക​ര്‍ച്ച​വ്യാ​ധി​ക​ളി​ല്‍നി​ന്ന് പ​ക​ർ​ച്ചേ​ത​ര​വ്യാ​ധി​ക​ളി​ലേ​ക്ക് മാ​റിവ​രു​ന്ന​താ​യി​ട്ടുള്ള എ​പി​ഡമി​യോ​ള​ജി​ക്ക​ൽ ട്രാ​ൻ​സി​ഷ​ൻ (രോ​ഗ​വ്യ​തി​യാ​നം) കാ​ണാം. 1990ക​ളി​ൽ രോ​ഗ​ഭാ​ര​ത്തി​ന്റെ 40 ശതമാനം ഉ​ണ്ടാ​യി​രു​ന്ന പ​ക​ർ​ച്ചേ​ത​ര​വ്യാ​ധി​ക​ൾ 2019ലെ​ത്തു​മ്പോ​ൾ 54 ശതമാനമാ​യി വ​ർ​ധി​ക്കു​ന്ന​താ​യും 70 ശതമാനത്തി​ല​ധി​കം ആ​ളു​ക​ൾ മ​ര​ണ​പ്പെ​ടു​ന്ന​ത് ഇ​ത്ത​രം രോ​ഗ​ങ്ങ​ൾകൊ​ണ്ടാ​ണെ​ന്നും കാ​ണാം. പ്ര​മേ​ഹം, അ​മി​ത ര​ക്തസ​മ്മ​ര്‍ദം, അർബുദം, പ​ക്ഷാ​ഘാ​തം, അ​മി​ത കൊ​ള​സ്ട്രോ​ള്‍ തു​ട​ങ്ങി​യ​വ​യാ​ണി​ത്. 2030ഓ​ടു കൂ​ടി ഇ​ത് 85 ശതമാനമാ​യി വ​ർ​ധി​ക്കു​മെ​ന്നാ​ണ് ഇ​പ്പോ​ൾ ക​ണ​ക്കാ​ക്കു​ന്ന​ത്.

രോ​ഗാ​ണു​ക്ക​ൾ​മൂ​ല​മാ​ണ് പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ണ്ടാ​കു​ന്ന​തെ​ങ്കി​ൽ പ​ക​ർ​ച്ചേ​ത​ര​വ്യാ​ധി​ക​ൾ ഉ​ണ്ടാ​കു​ന്ന​ത് അ​വ​യു​ണ്ടാ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ചി​ല റി​സ്ക് ഫാ​ക്ട​റു​ക​ൾ വ്യ​ക്തി​ക​ളി​ല്‍ ഉ​ള്ള​തുകൊ​ണ്ടാ​ണ്. ഈ ​റി​സ്ക് ഫാ​ക്ട​റു​ക​ളെ വ്യ​ക്തി​യു​ടെ ആ​ന്ത​രി​ക​മാ​യി​ട്ടു​ള്ള​ത് (proximal) എ​ന്നും ബാ​ഹ്യ​മാ​യി​ട്ടു​ള്ള​ത് (distal) എ​ന്നി​ങ്ങ​നെ ര​ണ്ടാ​യി ത​രംതി​രി​ച്ചി​ട്ടു​ണ്ട്. ആ​ന്ത​രി​ക​മാ​യി​ട്ടു​ള്ള​ത് പാ​ര​മ്പ​ര്യം, പ്രാ​യം, ലിം​ഗ​ഭേ​ദം തു​ട​ങ്ങി​യ മാ​റ്റാ​ൻപ​റ്റാ​ത്ത ബ​യോ​ള​ജി​ക്ക​ലായ​വ​യും ശീ​ല​ങ്ങ​ളാ​യ വ്യാ​യാ​മക്കു​റ​വ്, ഭ​ക്ഷ​ണ​രീ​തി, പു​ക​യി​ല, മ​ദ്യ​പാ​നം തു​ട​ങ്ങി​യ മാ​റ്റാ​ൻപ​റ്റു​ന്ന​വ​യും ഒ​പ്പം ശാ​രീരി​ക​മാ​യി മെ​റ്റ​ബോ​ളി​ക്കാ​യ അ​മി​ത ര​ക്ത​സ​മ്മ​ർ​ദം, പ്ര​മേ​ഹം, ദു​ർ​മേ​ദ​സ്സ് ഇ​വ​യൊ​ക്കെ​യാ​ണ്.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ​ഠ​ന​ങ്ങ​ൾ പ്ര​കാ​രം ഇ​ത്ത​രം റി​സ്ക് ഫാ​ക്ടറു​ക​ളു​ടെ എ​ണ്ണം മു​മ്പു​ണ്ടാ​യി​രു​ന്ന 22ൽനി​ന്ന് ഇ​പ്പോ​ൾ 87 ആ​യി വ​ള​ർ​ന്നി​ട്ടു​ണ്ട് എ​ന്നാ​ണ്. ഇ​വ​യെ രൂ​പ​പ്പെ​ടു​ത്തു​ന്ന​ത് ആ​ളു​ക​ളു​ടെ ബാ​ഹ്യ​മാ​യി​ട്ടു​ള്ള, മാ​റിവ​രു​ന്ന സാ​മൂ​ഹിക സാ​മ്പ​ത്തി​ക സ്ഥി​തി​ക​ളും ജീ​വി​തപ​രി​സ​ര​ങ്ങ​ളുമാ​ണ്. ഇ​വ​യി​ൽ പ്ര​ധാ​നം വി​പ​ണി​യു​ടെ സ്വാ​ധീന​ത്താ​ൽ മാ​റ്റിത്തീർ​ത്തുകൊ​ണ്ടി​രി​ക്കു​ന്ന അ​നാ​രോ​ഗ്യ കോ​ർ​പ​റേ​റ്റ് ശീ​ല​ങ്ങ​ൾത​ന്നെ​യാ​ണ്. ഇ​വ​യെ​യാ​ണ് പൊ​തു​വി​ൽ ആ​രോ​ഗ്യ​ത്തി​ന്റെ വാ​ണി​ജ്യ നി​ർ​ണ​യ​ഘ​ട​ക​ങ്ങ​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത് എ​ന്നാ​ണ് പ്ര​മു​ഖ സോ​ഷ്യ​ല്‍ എ​പി​ഡ​മി​യോ​ള​ജി​സ്റ്റായ നാ​ന്‍സീ ക്രി​ഗ​ര്‍ (Nancy Krieger) അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

ഇ​വ​യി​ൽ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കു​ന്ന​തോ പ​രി​ണതഫ​ല​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​വു​ന്നവ​യോ, വ്യ​ക്തി​യു​ടെ മാ​ത്ര​മാ​യ​തോ സ​മൂ​ഹ​ത്തി​ന്റേതു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളോ (ചോ​യ്സു​ക​ൾ) വി​പ​ണ​ന- ഉ​പ​ഭോ​ഗ ഉ​ൽപ​ന്ന​ങ്ങ​ളു​ടെ ഉ​ൽപാ​ദ​ന​ ഉ​പ​യോ​ഗ​ രീതിയോ ഒക്കെ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. വി​ശാ​ലാ​ർ​ഥത്തി​ൽ വി​നാ​ശ​ക​ര​ങ്ങ​ളാ​യ ഈ ​ഉ​ൽപ​ന്ന​ങ്ങ​ൾ അ​വ​യു​ടെ നി​ർ​മാ​ണം, വി​ത​ര​ണം, മാ​ർ​ക്ക​റ്റി​ങ്, പ്ര​മോ​ഷ​ൻ, നി​യ​ന്ത്ര​ണം, ചു​മ​ത്ത​പ്പെ​ടു​ന്ന നി​കു​തി, വി​ല, ഉ​പ​ഭോ​ഗം ഇ​വ​യെ ആ​ധാ​ര​മാ​ക്കി​യാ​ണ് ഏ​തൊ​രു സ​മൂ​ഹ​ത്തി​ലും വ്യാ​പി​ക്കു​ന്ന​ത്.

ഇ​വ​യൊ​ക്കെകൊ​ണ്ടു ത​ന്നെ ഇ​വ​യു​ടെ പ്ര​ചാ​രം ഒ​രു സ്ഥ​ല​ത്ത് അ​വി​ടെ​യു​ള്ള സാ​മൂ​ഹികവും സാ​മ്പ​ത്തി​ക​വും രാ​ഷ്ട്രീ​യ​വു​മാ​യ ഘ​ട​നാസ്വഭാ​വ​ങ്ങ​ളെ (structural) ആ​ശ്ര​യി​ച്ചാ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്നും അ​തി​നാ​ൽത​ന്നെ ഇ​വകളുടെ ​ഉ​പ​യോ​ഗം/ഉ​പ​ഭോ​ഗം വ്യ​ക്തി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​നും അ​പ്പു​റ​ത്താ​ണ് സം​ഭ​വി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന​ത് എ​ന്ന യാ​ഥാ​ർഥ്യം വി​ദ​ഗ്ധ​ർ ഇ​പ്പോ​ള്‍ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

ഒ​ന്നാ​മ​താ​യി ഈ ​വി​പ​ണി എ​പ്പോ​ഴും കൂ​ടു​ത​ൽ ലാ​ഭം മാ​ത്രം ല​ക്ഷ്യ​മാ​ക്കി​ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ ഇ​വ മാ​ർ​ക്ക​റ്റി​ലെ അ​വ​സ​ര​ങ്ങ​ൾക്ക​നു​സ​രി​ച്ചും, അ​തു​മ​ല്ലെ​ങ്കി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ച്ചെ​ടു​ത്തുമാ​ണ് അ​വ​രു​ടെ ത​ന്ത്ര​ങ്ങ​ൾ ലോ​ക​ത്തെവി​ടെയും മെ​ന​യു​ന്ന​ത്. കൂ​ടു​ത​ല്‍ വ്യാ​പ​ന​ത്തി​നാ​യി​ട്ടു​ള്ള പ്രൊ​ഡ​ക്ട് ഡി​സൈ​ൻ, നി​ർ​മാ​ണ രീ​തി, വി​ല​നി​ർ​ണ​യി​ക്ക​ൽ, പ​ര​സ്യം, വി​ത​ര​ണ ശൃം​ഖ​ല, ചി​ല്ല​റ​വ്യാ​പാ​രം, നി​കു​തി നി​ർ​ണ​യം ഇ​തൊ​ക്കെ മാ​ർ​ക്ക​റ്റി​ലെ ഇ​തി​നാ​യു​ള്ള ത​ന്ത്ര​മാ​ണ്.

 

ര​ണ്ടാ​മ​താ​യി, മാ​ർ​ക്ക​റ്റി​നു പു​റ​ത്ത് സ്വാ​ധീ​ന​മു​ണ്ടാ​ക്കി​യെ​ടു​ത്ത് ഘ​ട​നാ​പ​ര​മാ​യി നി​ല​വി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളെ​യും സാ​മൂ​ഹികവ്യ​വ​സ്ഥ​ക​ളെയും വ്യ​ക്തി​ക​ൾ ത​മ്മി​ലു​ള്ള ബ​ന്ധ​ങ്ങ​ളെ​യും അ​വ​ക്കനു​കൂ​ല​മാ​യി പുനർനി​ർ​മിക്കു​ക​യും ചെ​യ്തുകൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്. അ​ങ്ങനെ സ​ർ​ക്കാ​റു​ക​ൾ, സ​മ്പ​ദ് വ്യ​വ​സ്ഥ, കു​ടും​ബ വ്യ​വ​സ്ഥ​ക​ൾ, വി​വാ​ഹ​ബ​ന്ധ​ങ്ങ​ൾ, സ​മൂ​ഹ​ത്തി​ലെ മൂ​ല്യ​ങ്ങ​ൾ, ക​ല-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ർ​ഗീ​ക​ര​ണം/വി​ഭാ​ഗീയ​ത ഇ​വ​യൊ​ക്കെ ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​ക്കി ഈ ​ശ​ക്തി​ക​ള്‍ മാ​റ്റി​യെ​ടു​ക്കു​ന്നു. അ​തതി​ട​ങ്ങ​ളി​ലെ അ​ധി​കാ​ര കേന്ദ്ര​ങ്ങ​ളി​ലെ ലോ​ബി​യിങ് (ഇ​തി​നാ​യി പ്രഫ​ഷ​നൽ ലോ​ബി​യി​ങ് ചെ​യ്യു​ന്ന ഏ​ജ​ന്റുമാ​ർ വ​രെ​യു​ണ്ട്), ഗ​വേ​ഷ​ണ​ങ്ങ​ൾ സ്പോ​ൺ​സ​ർ ചെ​യ്യ​ൽ, ഫി​ലാ​ന്ത്രോ​പ്പി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, കോ​ർ​പ​റേ​റ്റ് സോ​ഷ്യ​ൽ റെ​സ്പോ​ൺ​സി​ബി​ലി​റ്റി ഫ​ണ്ടി​ങ്, സ​ർ​ക്കാ​റു​ക​ളും പൊ​തു​ജ​ന​ങ്ങ​ളു​മാ​യുള്ള ബ​ന്ധ​ങ്ങ​ൾ ഇ​വ​യൊ​ക്കെയാ​ണി​വ​യി​ല്‍ പ്ര​ധാ​ന ത​ന്ത്ര​ങ്ങ​ള്‍.

അ​ങ്ങനെ ഭൂ​രി​ഭാ​ഗം വ്യ​ക്തി​ക​ളു​ടെ​യും ജീ​വ​ിത​ശൈ​ലി​ക​ളി​ലെ ശീ​ല​ങ്ങ​ളെ​യും വ്യ​ക്തി​പ​ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ​യും അ​വ​രു​ടെ നി​യ​ന്ത്ര​ണ പ​രി​ധി​ക്ക് പു​റ​ത്താ​ക്കി അ​വ​രെ വാ​ണി​ജ്യ താ​ൽപര്യങ്ങൾക്ക​നു​സ​രി​ച്ച് ആ​കെ മാ​റ്റി​യെ​ടു​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട് എ​ന്നാ​ണ് നാ​ന്‍സീ ക്രി​ഗ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

ഉ​ദാ​ര​വ​ത്ക​ര​ണ കാ​ല​ത്തെ ആ​രോ​ഗ്യ-അ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ലെ സ​ർ​ക്കാ​റുക​ളും സ്വ​കാ​ര്യ മേ​ഖ​ല​യും കൈ​കോ​ർ​ക്കു​ന്ന ഹൈ​ബ്രി​ഡ് പി.​പി.പി ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രോ​ഗ്യ​ത്തെ സ്വാ​ധീനി​ക്കു​ന്ന വി​പ​ണി​യു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ന് ഒ​രു ഉ​ദാ​ഹ​ര​ണ​മാ​ണ് .ഇ​ത് കൂ​ടാ​തെ വ​ന്‍കി​ട പ​ര​സ്യ ക​മ്പ​നി​ക​ൾ, മൂ​ല​ധ​ന നി​ക്ഷേ​പ​ക​ർ, സ്വ​കാ​ര്യ ക​ൺ​സ​ൽട്ട​ൻ​സി​ക​ൾ, വ്യാ​പാ​ര സം​ഘ​ട​ന​ക​ൾ, പ്ര​ധാ​ന ന​യ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളെ സ്വാ​ധീനി​ക്കു​ന്ന ‘തി​ങ്ക് ടാ​ങ്കു​ക​ൾ’ ഇ​വ​രൊ​ക്കെ ഈ ​കൂ​ട്ടുകെ​ട്ടി​ൽ പ്ര​ധാ​ന പ​ങ്കാ​ളി​ക​ളാ​യി വ​രു​ന്ന​താ​യി കാ​ണാം.

രോ​ഗ​ങ്ങ​ള്‍ വ്യ​ക്തി​യു​ടെ മാ​ത്രം കു​റ്റ​മാ​കു​ന്നു

ഘ​ട​നാപ​ര​മാ​യി പു​തി​യ കാ​ഴ്ച​പ്പാ​ടു​ക​ൾ അ​നു​സ​രി​ച്ച് ഹാ​നി​ക​ര​മാ​യ പ്ര​വൃ​ത്തി​ക​ളി​ലൂ​ടെ, പ​ര​സ്യ​ങ്ങ​ളി​ലൂ​ടെ, ഉ​ൽപ​ന്ന​ങ്ങ​ളു​ടെ വ്യാ​പ​ന​ത്തി​ലൂ​ടെ സ​മൂ​ഹ​ത്തി​ൽ പൊ​തു​ജ​നാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ അ​വ​ക​ളി​ല്‍ ഒ​രു നി​യ​ന്ത്ര​ണ​വും വ​രു​ത്താ​തെ നി​ർ​ലോ​ഭം കൂ​ടു തു​റ​ന്നുവി​ട്ട് അ​വ​യെ വ്യ​വ​സ്ഥയു​ടെ ഇ​ര​യാ​യി കാ​ണാ​തെ വെ​റും വ്യ​ക്തി​യു​ടെ കു​റ്റ​മാ​യി (Individual) ഫ്രെ​യിംചെ​യ്ത് വെ​ക്കു​ക​യാ​ണ് ഇ​പ്പോ​ഴ​ത്തെ പ​തി​വുരീ​തി.

കാ​ലാ​വ​സ്ഥ മാ​റ്റംമൂ​ലം പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഉ​ണ്ടാ​കു​മ്പോ​ഴും പൊ​ണ്ണ​ത്ത​ടി, അ​മി​ത മ​ദ്യ​പാ​നം, പു​ക​യി​ല, ഓ​ൺ​ലൈ​ൻ ഗാം​ബ്ലി​ങ്, ഡ്ര​ഗ് അ​ബ്യൂസ്, സോ​ഷ്യ​ൽ മീ​ഡി​യ, ലൈം​ഗി​ക വൈ​കൃ​തം – അ​ടി​മ​ത്തം ഇ​വ​യൊ​ക്കെ സ​മൂ​ഹ​ത്തി​ൽ പ​ട​രു​മ്പോ​ൾ വി​ദ​ഗ്ധ​ര്‍ അ​ത് വ്യ​ക്തി​യു​ടെ കു​റ്റ​മാ​യി ക​ണ്ട് വ്യ​ക്തി​പ​ര​മാ​യ ‘അ​ഡി​ക്ഷ​ന്‍’ പ​രി​ഹാ​ര​ങ്ങ​ളാ​ണ് ചി​കി​ത്സ​ക്കാ​യി നി​ശ്ച​യി​ക്കു​ന്ന​ത്. ഇ​തി​നാ​യി ഉ​യ​ര്‍ന്ന ഫീ​സു​ക​ള്‍ വാ​ങ്ങു​ന്ന പ്ര​ത്യേ​കം പ്രഫ​ഷ​നല്‍ വി​ദ​ഗ്ധ​രും ഉ​ണ്ട്. അ​തേ അ​വ​സ​ര​ത്തി​ല്‍ ഇ​തി​നാ​യി വ്യ​ക്തി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സം കൊ​ടു​ക്കാ​നോ പ​ക​രം തി​ര​ഞ്ഞെ​ടു​പ്പി​നു​ള്ള (Choice) ശേ​ഷിവ​ർ​ധ​ന​ക്കോ അ​വ​സ​ര​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ന്നു​മി​ല്ല: വി​പ​ണി​യു​ടെ ലോ​ക​ത്ത് ഇ​വ​ക​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ മോ​ഹ​ലോ​കം ഉ​ണ്ടാ​ക്കി​യെ​ടു​ത്ത് അ​വ​രു​ടെ രു​ചി​ക​ൾ മാ​റ്റു​ക.

അ​ല്ലെ​ങ്കി​ൽ വ​ഴിതെ​റ്റി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ കൊ​ടു​ത്ത് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ക​പ്പാ​സി​റ്റി ന​ൽ​കാ​തി​രി​ക്ക​ുക. വി​പ​ണി ത​ങ്ങ​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പന​ക്കാ​യി ന​മ്മു​ടെ സാംസ്കാ​രി​ക മ​ണ്ഡ​ല​ങ്ങ​ൾ മാ​റ്റിപ്പണി​യു​ക​യും ചെ​യ്യു​ന്നു​ണ്ട്. എ​പ്പോ​ഴും അ​മി​ത ഉ​പ​ഭോ​ഗ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലാ​യി​രി​ക്കും ഇ​തി​ന്റെ ഡിഫോ​ൾ​ട്ട് സെ​റ്റിങ്. ഉ​ദാ​ഹ​ര​ണ​ത്തി​ന് നാ​ട്ടി​ലെ​ങ്ങും ഫു​ഡ് സ്ട്രീ​റ്റുക​ളും ഫാ​സ്റ്റ് ഫുഡ് റ​സ്റ്റാറന്റുക​ളും തു​റ​ന്ന് അ​മി​ത കൊ​ഴു​പ്പു​ക​ളും ട്രാ​ൻ​സ് ഫാ​റ്റി ആ​സി​ഡും നി​യ​ന്ത്രി​ക്കാ​തെ ആ​ഹാ​ര​ങ്ങ​ൾ തീ​റ്റി​ച്ച്, ശ​രീ​ര​മ​ന​ങ്ങാ​തെ ജീ​വി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച് മേ​ദ​സ്സ് കൂ​ടു​മ്പോ​ൾ ‘ബാ​രോമെ​ട്രിക്’ സ​ർ​ജ​റി​ക്ക് പ്ര​ചാ​രം കൊ​ടു​ക്കു​ന്നു. ബാ​ല​ൻ​സ് ഡ​യ​റ്റ് ക​ഴി​ക്കാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്കാ​തെ പോ​ഷ​കാ​ഹാ​ര​ക്കു​റ​വി​ന് വി​ല കൂ​ടി​യ വി​റ്റ​മി​ൻ ഗു​ളി​ക​ക​ൾ വി​ത​ര​ണംചെ​യ്യാ​ൻ ശിപാ​ർ​ശ ചെ​യ്യു​ന്നു.

മാ​ശ്ലോ​വി​ന്റെ ത​ത്ത്വപ്ര​കാ​രം (Maslows theory) മ​നു​ഷ്യ​രു​ടെ അ​ടി​സ്ഥാ​ന ജൈ​വി​ക​ചോ​ദ​ന​ക​ളെ മാ​റ്റി​യെ​ഴു​തു​ന്ന ആ​ന​ന്ദ​ത്തി​ന്റെ രാ​സ​വ​സ്തു​വാ​യ ഡോ​പ​മി​ന്‍ എ​ന്ന രാ​സ​വ​സ്തു​വി​ന്റെ അ​ള​വി​നെ അ​നേ​കം ഇ​ര​ട്ടി വ​ര്‍ധി​പ്പി​ക്കു​ന്ന എ​പ്പോ​ഴും അ​തുത​ന്നെ ആ​ഗ്ര​ഹി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന ഒ​രു​ ലോ​ക​ത്തി​ലാ​ണ് നാ​മി​പ്പോ​ള്‍ ജീ​വി​ച്ചുവ​രു​ന്ന​ത്. അ​തി​ന​നു​സ​രി​ച്ച് അ​ത് സാ​ധ്യ​മാ​ക്കാ​ന്‍ ന​മ്മു​ടെ മാ​റു​ന്ന പെ​രു​മാ​റ്റ​ങ്ങ​ളെ​യും വീ​ണ്ടും വീ​ണ്ടും ആ​വ​ര്‍ത്തി​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ച് അ​ത് അ​ടി​മ​ക​ളാ​ക്കും –ഫോ​ണ്‍ അ​ഡി​ക്ഷ​ന്‍, മെ​സേ​ജിങ്, നോ​ട്ടി​ഫി​ക്കേ​ഷ​ന്‍ ഇ​തി​നൊ​ക്കെ അ​ത് അ​ങ്ങനെ പ്രേ​രി​പ്പി​ച്ചുകൊ​ണ്ടി​രി​ക്കും.

അ​മേ​രി​ക്കയി​ലെ ചി​ല സ്റ്റേ​റ്റുകള്‍ത​ന്നെ ഫേ​സ്ബു​ക്ക്‌, ഇ​ൻസ്റ്റ​ഗ്രാം ഉ​ട​മ​ക​ളാ​യ ‘മെ​റ്റാ’ ​ക​മ്പ​നി​ക്കെ​തി​രെ, ആ​ളു​ക​ളി​ല്‍ ബോ​ധ​പൂ​ര്‍വം ര​ക്ഷ​പ്പെ​ടാ​ന്‍ പ​റ്റാ​ത്ത സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ ഉ​പ​യോ​ഗി​ച്ച് അ​ടി​മ​ത്തം ഉ​ണ്ടാ​ക്കു​ന്ന പേ​ജു​ക​ള്‍ ഡി​സൈ​ന്‍ചെ​യ്ത് സ്ക്രീ​ന്‍ അ​ഡി​ക്ഷ​ന്‍ ഉ​ണ്ടാ​ക്കു​ന്ന​തി​നെ​തി​രെ കേ​സു​ക​ള്‍ എ​ടു​ത്ത​താ​യി വാ​ർത്തക​ള്‍ വ​ന്നി​രു​ന്നു. ഈ ​ശീ​ല​ങ്ങ​ള്‍ പി​ന്നെ ചി​കി​ത്സി​ക്കേ​ണ്ടു​ന്ന രോ​ഗ​വു​മാ​യി മാ​റു​ന്നു​ണ്ട് എ​ന്ന​താ​ണ് ഇ​തി​ലെ കാ​ര്യം. അ​ംഗീ​കൃ​ത പ​ര​സ്യവി​പ​ണി​യി​ല്‍ ഇ​ല്ലെ​ങ്കി​ലും ഓ​ണ്‍ലൈ​നി​ല്‍ സ്വ​ത​ന്ത്ര​മാ​യി നി​രോ​ധി​ച്ച മ​രു​ന്നു​ക​ളു​ം/മ​യ​ക്കുമ​രു​ന്നു​ക​ളു​ം ല​ഭി​ക്കു​ന്ന​തി​നാ​ല്‍ ഇ​വ​യു​ടെ ക​ച്ച​വ​ട​വും ഉ​പ​യോ​ഗ​വും ഇ​പ്പോ​ള്‍ കു​ട്ടി​ക​ളി​ല്‍പോ​ലും വ​ര്‍ധി​ച്ചുവ​രു​ന്നു​ണ്ട്. ഇ​ങ്ങ​നെ നാ​മ​റി​യാ​തെ ന​മ്മെ രോ​ഗി​ക​ളാ​ക്കി മാ​റ്റു​ക​യാ​ണ്.

അ​നാ​രോ​ഗ്യ​ വ​ഴി​ക​ൾ

അ​നാ​രോ​ഗ്യ​ത്തി​ന്റെ​യും അ​സ​ന്തു​ലി​തത്വത്തിന്റെയും വ​ഴി​ക​ളാ​ണ് ലോ​ക​ത്തെ​ങ്ങും ജ​ന​ങ്ങള്‍ക്കു മു​ന്നിലുള്ള​ത്. സാ​മ്പ​ത്തി​കലാ​ഭം മാ​ത്രം ലക്ഷ്യമിട്ട് ലോ​ക​ത്താ​കെ ഇ​ത്ത​ര​ത്തി​ലു​ള്ള അ​നാ​രോ​ഗ്യ​ ജീ​വി​തപ​രി​സ​ര​ങ്ങ​ളി​ലേ​ക്ക് വഴിനടത്തുന്ന വാ​ണി​ജ്യ​ത​ന്ത്ര​ങ്ങ​ള്‍ അരങ്ങേറുന്നു​ണ്ട്. ഇ​തി​നാ​യി ആ​ളു​ക​ൾ ജീ​വി​ക്കു​ന്ന വീ​ടി​ന്റെ അ​ടു​ക്ക​ള തൊ​ട്ട് ഇ​റ​യം വ​രെ​യു​ള്ള ഭൗ​തി​ക​ പ​രി​സ​ര​ങ്ങ​ൾ, സാ​മൂ​ഹിക സാ​മ്പ​ത്തി​ക പ​രി​സ​ര​ങ്ങ​ൾ, ഡി​ജി​റ്റ​ൽ പ​രി​സ​ര​ങ്ങ​ൾ ഒ​രു​ക്കി​യെ​ടു​ത്ത​ത് ആ​ദ്യ​ത്തെ പ​ടി​യാ​ണ്.

ര​ണ്ടാ​മ​ത് വി​ദ്യാ​ഭ്യാ​സംചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​സ​ര​ങ്ങ​ൾ, തൊ​ഴി​ലെ​ടു​ക്കു​ന്ന പ​രി​സ​ര​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ ന​മ്മ​ളെത്ത​ന്നെ അ​വ​രു​ടെ ഉ​ൽപ​ന്ന​ങ്ങ​ളു​ടെ അ​ടി​മ​ക​ളാ​ക്കി മാ​റ്റിക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഇ​തി​നെപ്പ​റ്റി വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു​ണ്ട്. മോ​ട്ടോ​ര്‍ വാ​ഹ​ന​ങ്ങ​ളു​ടെ ആ​ധി​ക്യ​ത്തോ​ടെ വ്യാ​യാ​മം കു​റ​ഞ്ഞ​തും ലോ​ക​ത്താ​കെ മ​ക്ഡൊണാ​ൾ​ഡി​ന്റെ ഫാ​സ്റ്റ് ഫു​ഡ് ശൃം​ഖ​ല​ക​ൾ, കൊ​ക്ക​കോ​ള​യു​ടെ സോ​ഫ്റ്റ് ഡ്രി​ങ്ക്സ് ഔ​ട്ട് ലെ​റ്റു​ക​ൾ വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ് അ​തി​മേ​ദ​സ്സ് (Obesity) എപിഡെ​മി​ക് ദ​രി​ദ്രരാ​ജ്യ​ങ്ങ​ളി​ൽപോ​ലും വ്യ​പ​ക​മാ​യിത്തുട​ങ്ങി​യ​തും ര​ക്തസ​മ്മ​ര്‍ദം, പ്ര​മേ​ഹം തു​ട​ങ്ങി​യ പ​ക​ർ​ച്ചേ​ത​ര വ്യാ​ധി​ക​ൾ നി​യ​ന്ത്രാ​ണാതീ​തമാ​യി വ​ള​ർ​ന്ന​തും എ​ന്നും തെ​ളി​യി​ക്ക​പ്പെ​ട്ട കാ​ര്യ​മാ​ണ്.

അ​മി​ത മ​ദ്യ​പാ​നംമൂ​ലം വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ, ആ​ക്ര​മ​ണ​ങ്ങ​ൾ, കൊ​ല​പാ​ത​ക​ങ്ങ​ൾ, ആ​ത്മ​ഹ​ത്യ​ക​ൾ ഇ​വ കൂ​ടി​വ​രു​മ്പോ​ഴും റേ​ഷ​നിങ് ഏ​ർപ്പെ​ടു​ത്തി മ​ദ്യവ്യാ​പാ​ര​ത്തെ നി​യ​ന്ത്രി​ക്കാ​നോ മ​ദ്യ​ത്തി​ലെ ആ​ൽ​ക്ക​ഹോ​ളി​ന്റെ ശ​ത​മാ​നം കു​റ​ക്കാ​നോ തീ​രു​മാ​ന​ങ്ങ​ൾ ഉ​ണ്ടാ​വി​ല്ല. പ​ക​രം കാ​മി​ലാ​രി ക​ഴി​ച്ച് ക​ര​ൾ ര​ക്ഷി​ക്കാ​നോ ക​ര​ൾമാ​റ്റ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​വു​ന്ന ആ​ശു​പ​ത്രി​ക​ളു​ടെ പ​ര​സ്യം ന​ട​ത്താ​നോ ആ​ണ് വി​പ​ണി താ​ൽപ​ര്യ​പ്പെ​ടു​ന്ന​ത്. പ​രി​സ്ഥി​തിനാ​ശ​ത്തെ തു​ട​ർ​ന്നു​ണ്ടാ​കുന്ന മ​ണ്ണൊ​ലി​പ്പുമൂ​ലം ഭ​ക്ഷ്യവി​ള​ക​ളി​ൽ പോ​ഷ​കാ​ഹാ​ര​ത്തി​ന്റെ അം​ശ​ങ്ങ​ൾ കു​റ​യു​ന്ന​താണ് സാ​ധാ​ര​ണ​ക്കാ​രി​ല്‍ പോ​ഷ​കാ​ഹാ​ര​ക്കു​റ​വി​നൊ​രു കാ​ര​ണം. ഇ​ത​റി​യു​മെ​ങ്കി​ലും രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ത്ത് ഭ​ക്ഷ​ണ​വ​സ്തു​ക്ക​ള്‍ വി​ത​ര​ണം ന​ട​ത്താ​നാ​യി​രി​ക്കും വി​ദ​ഗ്ധ​ർ ശിപാ​ർ​ശ ന​ൽ​കു​ന്ന​ത്.

ഇ​തി​ന് ശ​രി​യാ​യ ശാ​സ്ത്രീ​യ പി​ൻബ​ലം ഇ​ല്ലെ​ങ്കി​ലും അ​ന്താ​രാ​ഷ്‌​ട്ര ഏജ​ൻസി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​ണ്ടെ​ന്നു പ​റ​യും. വാ​ഹ​ന​ങ്ങ​ൾ കൂ​ടു​ത​ലോ​ടു​ന്ന​തി​ന്റെ ഫ​ല​മാ​യി അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​വും ശ്വാ​സകോ​ശ​ രോ​ഗ​ങ്ങ​ളും കൂ​ടു​ന്നു​വെ​ന്ന് അ​റി​യാ​മെ​ങ്കി​ലും പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​തെ മോ​ട്ടോ​ർ വാ​ഹ​ന ക​മ്പനി​ക​ളു​ടെ വ​രു​മാ​ന​വ​ർ​ധ​ന​ക്കാ​യി ആ​ളു​ക​ളെ വാ​ഹ​നം വാ​ങ്ങാ​ൻ പ്രേ​രി​പ്പി​ക്കും. എ​ൻ​വയ​ൺ​മെ​ന്റ് ഇം​പാ​ക്ട് ന​ട​ത്താ​തെ എ​ക്സ്പ്ര​സ് ഹൈ​വേ​ക​ൾ നി​ർ​മി​ച്ചുകൊ​ണ്ടി​രി​ക്കും. വ​ർ​ത്ത​മാ​നകാ​ല​ത്തെ വ്യാ​പാ​രവ്യ​വ​സ്ഥ, തൊ​ഴി​ൽരീ​തി​ക​ൾ, പൊ​തു​ന​യം, രാ​ഷ്ട്രീ​യം, നി​യ​മ, സാ​മ്പ​ത്തി​ക ന​യ​ങ്ങ​ൾ, മീ​ഡി​യ​ക​ൾ എ​ല്ലാ​ം ഇ​തുപോ​ലെ​യു​ള്ള വി​പ​ണി​ക​ളു​ടെ ശ​ക്തിപ്രാ​പി​ക്ക​ലി​നും നി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത വ​ള​ർ​ച്ച​ക്കും പി​ന്തു​ണ ന​ൽ​കു​ന്ന വി​ധ​ത്തി​ലാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്.

ലാ​ഭം മാ​ത്രം ല​ക്ഷ്യ​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​വ​രു​ടെ രാ​ഷ്ട്രീ​യ അ​ജ​ണ്ട​ ന​ട​പ്പാ​ക്കു​ന്ന​ത് പ്ര​ധാ​ന​മാ​യും മൂ​ന്നു​ത​ര​ത്തി​ലാ​ണ്. ഒ​ന്നാ​മ​താ​യി ഭ​ര​ണ​ത​ല​ത്തി​ല്‍ രാ​ഷ്ട്രീ​യ​മാ​യി ലോ​ബി​യിങ്ങോ ​വ​ലി​യ ഫ​ണ്ടി​ങ്ങോ ന​ൽ​കൽ. ഇ​ത് ഈ ​രാ​ജ്യ​ങ്ങ​ള്‍ക്കും അ​വി​ടെ ഭ​ര​ണം ന​ട​ത്തു​ന്ന​വ​ര്‍ക്കും അ​വി​ടെ​യു​ള്ള ജ​ന​ങ്ങ​ള്‍ക്കും അ​വ​രെ അ​നു​കൂ​ലി​ക്കാ​നും/ ഉ​ൽപ​ന്ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​നും പ്രേ​ര​കമാ​യി പ്ര​വ​ർത്തി​ച്ചുകൊ​ണ്ടി​രി​ക്കും. ര​ണ്ടാ​മ​താ​യി അ​വി​ട​ങ്ങ​ളി​ല്‍ സ്വ​കാ​ര്യമൂ​ല​ധ​ന നി​ക്ഷേ​പം, തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ, അ​ധി​ക നി​കു​തി, സാ​മ്പ​ത്തി​ക വ​ള​ര്‍ച്ച ഇ​തുവഴി ല​ഭി​ക്കു​മെ​ന്ന ധാ​ര​ണ ജ​ന​ങ്ങ​ളി​ല്‍ സൃ​ഷ്ടി​ച്ചെ​ടു​ത്ത് രാ​ജ്യ​ങ്ങ​ളു​ടെ മു​ൻഗ​ണ​ന അ​ജ​ണ്ട തീ​രു​മാ​നി​ക്കാ​നു​ള്ള അ​ധി​കാ​രം വി​പ​ണി​ക​ള്‍ക്ക് സാ​ധി​ക്കു​ന്നു.

ഇ​തു​വ​ഴി അ​വി​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ അ​പ്പാ​ടെ അ​നു​കൂ​ല​മാ​ക്കി മാ​റ്റുന്നു. മൂ​ന്നാ​മ​താ​യി, ജ​ന​ങ്ങ​ളി​ല്‍ ഇ​ഷ്ടതാ​ൽപ​ര്യ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ലും മൂ​ല്യ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും പെ​രു​മാ​റ്റരീ​തി​ക​ളും വി​പ​ണി​ക്ക​നു​സ​രി​ച്ച് മാ​റ്റി​യെ​ടു​ക്കു​ന്ന​തു വ​ഴി അ​വ​ര്‍ക്ക് ഈ ​വി​പ​ണ​ന​രീ​തിത​ന്നെ നി​ല​നി​ര്‍ത്തിക്കൊ​ണ്ടു പോ​കാ​നും സാ​ധ്യ​മാ​ക്കു​ന്നു​. സാ​മൂ​ഹിക​വും രാ​ഷ്ട്രീ​യ​വും വാ​ണി​ജ്യ​പ​ര​വു​മാ​യ ആ​രോ​ഗ്യ നി​ർ​ണ​യ​ഘ​ട​ക​ങ്ങ​ൾ നി​യ​ന്ത്രി​ക്ക​പ്പെ​ടു​ന്ന ആ​രോ​ഗ്യ​രം​ഗ​ത്ത് പു​തു​താ​യി വ​ന്നുചേ​ർ​ന്ന തെ​ളി​വു​ക​ളു​ടെ​യും ഉ​ൾ​ക്കാ​ഴ്ച​ക​ളു​ടെയും അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​നി​യു​ള്ള പൊ​തു​ജ​നാ​രോ​ഗ്യ കാ​ഴ്ച​പ്പാ​ടി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും എ​ന്തൊ​ക്കെ മാ​റ്റ​ങ്ങ​ളാ​ണ് ഉ​രു​ത്തി​രി​ഞ്ഞുവ​രേ​ണ്ട​തെ​ന്നത് ഭാ​വി​യു​ടെ ഒ​രു പ്ര​ധാ​ന ചോ​ദ്യ​വു​മാ​ണ്.

 

കോ​വി​ഡ് 19 നേ​രി​ടു​ന്ന​തി​ൽ ആ​ഗോ​ള​ത​ല​ത്തി​ലുണ്ടാ​യ പ​ല പ​രാ​ജ​യ​ങ്ങ​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ലാ​വ​സ്ഥവ്യ​തി​യാ​ന​ത്തെ​യും സ്ഥാ​യി​യാ​യ രോ​ഗാ​വ​സ്ഥ​ക​ളെ​യും ആ​രോ​ഗ്യഭീ​ഷ​ണി​ക​ളെ​യും നേ​രി​ടാ​ൻ അ​തി​നു​ത​കു​ന്ന ആ​ഗോ​ള ക​രാ​റു​ക​ളും രാ​ഷ്ട്രീ​യ കാ​ര്യ​ക്ര​മ​ങ്ങ​ളും വേ​ണ്ട​തു​ണ്ട്. ഇ​തി​ന് പു​തി​യ അ​റി​വു​ക​ൾമാ​ത്രം പോ​രാ –ഇ​തുവ​രെ ന​മു​ക്ക​റി​യാ​വു​ന്ന അ​റി​വു​ക​ളും തെ​ളി​വു​ക​ളുംകൂ​ടി സം​യോ​ജി​പ്പി​ക്കേ​ണ്ട​തു​ണ്ട്.

സ​ത്യാ​ന​ന്ത​ര​കാ​ല​ഞ്ഞ് സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ, വാ​ണി​ജ്യ ഘ​ട​ക​ങ്ങ​ൾ സ്വാ​ധീനി​ക്കു​ന്ന ഇ​പ്പോ​ഴു​ള്ള ആ​രോ​ഗ്യവി​വ​ര​ങ്ങ​ളു​ടെ അ​മി​തഭാ​ര​ത്തി​ൽ (information overload) അ​തും തെ​റ്റാ​യ​തും/ തെ​റ്റി​ദ്ധരി​ക്ക​പ്പെ​ട്ട​തുമാ​യ നി​ല​വി​ലെ വി​വ​ര​ങ്ങ​ളു​ടെ പ​തി​രു​ക​ൾ മാ​റ്റി ശ​രി​യാ​യ അ​റി​വു​ക​ൾ തി​ര​ഞ്ഞെ​ടു​ത്ത് സം​യോ​ജി​പ്പി​ക്കാ​നും വി​ഷ​മ​ക​ര​മാ​യി​രി​ക്കും. ഇ​ന്ന​ത്തെ ലോ​ക​ത്തി​ലെ അ​നാ​രോ​ഗ്യ​ത്തി​ന്റെ അ​ടി​സ്ഥാ​ന കാ​ര​ണ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​നചെ​യ്യാ​തെ വി​ട്ടാ​ലു​ണ്ടാ​കു​ന്ന സാ​മ്പ​ത്തി​ക ആ​രോ​ഗ്യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഭാ​വിലോ​ക​ത്തി​ന് താ​ങ്ങാ​ൻ പ​റ്റാ​ത്തതാ​കും.

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.