ആ​രോ​ഗ്യം അ​വ​കാ​ശ​മാ​കു​മ്പോ​ള്‍

ആ​രോ​ഗ്യം ഒാ​രോ പൗ​ര​​ന്റെ​യും അ​വ​കാ​ശ​മാ​യി മാ​റേ​ണ്ട​തു​ണ്ട്. അ​ങ്ങ​നെ വ​രു​േ​മ്പാ​ൾ പ​ണ​ക്കാ​​ര​നെ​ന്നും പാ​വ​പ്പെ​ട്ട​വ​നെ​ന്നും വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ​വ​ർ​ക്കും ആ​രോ​ഗ്യ​വും ചി​കി​ത്സ​യും ല​ഭ്യ​മാ​ക്കേ​ണ്ടി​വ​രും. അ​വ​കാ​ശ​ത്തി​​ന്റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ആ​രോ​ഗ്യ​ത്തെ നി​ർ​വ​ചി​ക്കു​ക​യാ​ണ്​ ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ലേ​ഖ​ക​ൻ.വ​ര്‍ത്ത​മാ​ന​കാ​ല​ത്ത് ലോ​ക​ത്തി​ലെ പ​ല​ രാ​ജ്യ​ങ്ങ​ളി​ലും കോ​ടിക്ക​ണ​ക്കി​ന് സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നും​ ചി​കി​ത്സ​ക്കുമുള്ള അ​വ​കാ​ശം വി​വി​ധ​...

ആ​രോ​ഗ്യം ഒാ​രോ പൗ​ര​​ന്റെ​യും അ​വ​കാ​ശ​മാ​യി മാ​റേ​ണ്ട​തു​ണ്ട്. അ​ങ്ങ​നെ വ​രു​േ​മ്പാ​ൾ പ​ണ​ക്കാ​​ര​നെ​ന്നും പാ​വ​പ്പെ​ട്ട​വ​നെ​ന്നും വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ​വ​ർ​ക്കും ആ​രോ​ഗ്യ​വും ചി​കി​ത്സ​യും ല​ഭ്യ​മാ​ക്കേ​ണ്ടി​വ​രും. അ​വ​കാ​ശ​ത്തി​​ന്റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ആ​രോ​ഗ്യ​ത്തെ നി​ർ​വ​ചി​ക്കു​ക​യാ​ണ്​ ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ലേ​ഖ​ക​ൻ.

വ​ര്‍ത്ത​മാ​ന​കാ​ല​ത്ത് ലോ​ക​ത്തി​ലെ പ​ല​ രാ​ജ്യ​ങ്ങ​ളി​ലും കോ​ടിക്ക​ണ​ക്കി​ന് സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നും​ ചി​കി​ത്സ​ക്കുമുള്ള അ​വ​കാ​ശം വി​വി​ധ​ കാ​ര​ണ​ങ്ങ​ളാ​ൽ ഭീ​ഷ​ണി​യി​ലാ​ണ്. സ​ര്‍ക്കാ​റു​ക​ള്‍ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ വി​ഷ​യ​ത്തി​നു വേ​ണ്ട​ത്ര മു​ൻ​ഗ​ണ​ന​ന​ൽ​കാ​ത്ത​തി​നാ​ലും വി​ഭ​വപ​രി​മി​തി​ക​ളും ന​യ​പ​ര​മാ​യ പാ​ളി​ച്ച​ക​ളും ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ളു​ടെ ല​ഭ്യ​ത​ക്കു​റ​വുമൂ​ല​വും പ​ല​ രാ​ജ്യ​ങ്ങ​ളി​ലും സാ​ധാ​ര​ണ ജ​ന​ത്തിന്​ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ അ​പ്രാ​പ്യ​മാ​കു​ന്നു​മു​ണ്ട്. കൂ​ടാ​തെ, ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ വി​ല​കൊ​ടു​ത്ത് വാ​ങ്ങേ​ണ്ട​തി​നാ​ൽ ജ​ന​ങ്ങ​ളി​ലെ ദാ​രി​ദ്യ​വും ഇ​തി​ന് ഒ​രു പ​രി​മി​തി​യാ​ണ്.

രോ​ഗ​ങ്ങ​ൾ​ക്കൊ​പ്പം ദു​ര​ന്ത​ങ്ങ​ൾ​മൂ​ല​വും ധാ​രാ​ളം മ​നു​ഷ്യ​ർ കി​ട​പ്പി​ലാ​കു​ക​യും മ​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ക​ലാ​പ​ങ്ങ​ളും യു​ദ്ധ​ങ്ങ​ളും കാ​ലാ​വ​സ്ഥ മാ​റ്റ​ങ്ങ​ളും ഈ ​ദു​രി​ത​ങ്ങ​ളെ കൂ​നി​ൻമേ​ൽ കു​രു​പോ​ലെ വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഈ ​അ​വ​സ​ര​ത്തി​ലാ​ണ് ‘ഓ​രോ​രു​ത്ത​രു​ടെ​യും ആ​രോ​ഗ്യം അ​വ​ര​വ​രു​ടെ അ​വ​കാ​ശ​ത്തി​ന്’ ഊ​ന്ന​ൽ​ ന​ൽ​കു​ന്ന വി​ഷ​യ​ത്തി​​ന്റെ പ്ര​സ​ക്തി ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന​ത്. 1948ലെ ​അ​ന്താ​രാ​ഷ്ട്ര മ​നു​ഷ്യാ​വ​കാ​ശ പ്ര​ഖ്യാ​പ​ന​ത്തി​ലും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ഭ​ര​ണ​ഘ​ട​ന​യി​ലും ആ​രോ​ഗ്യം ഒാ​രോ മ​നു​ഷ്യ​രു​ടെ​യും അ​ടി​സ്ഥാ​ന അ​വ​കാ​ശ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ആ​രോ​ഗ്യം അ​വ​കാ​ശ​മാ​കു​മ്പോ​ൾ സ​ർ​ക്കാ​റു​ക​ൾ​ക്ക് ഇ​തി​ന​നു​സൃ​ത​മാ​യി നി​യ​മ​ങ്ങ​ളും ന​യ​ങ്ങ​ളും മാ​റ്റി വി​വേ​ച​ന​മി​ല്ലാ​തെ പ​ണ​ക്കാ​ർ-​പാ​വ​ങ്ങ​ൾ എ​ന്ന വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ​വ​ർ​ക്കും വേ​ണ്ട ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കേ​ണ്ട​തു​ണ്ട്. പ​ല രോ​ഗ​ങ്ങ​ളും ന​മ്മു​ടെ ജീ​വി​ത​പ​രി​സ​ര​ങ്ങ​ളി​ല്‍നി​ന്നും ജീ​വി​തശൈ​ലി​ക​ളി​ല്‍നി​ന്നുമാ​ണ് ഓ​രോ​രു​ത്ത​ര്‍ക്കും ല​ഭി​ക്കു​ന്ന​ത്. ആ​രോ​ഗ്യം ഓ​രോ പൗ​ര​ന്റെ​യും അ​വ​കാ​ശ​മാ​കു​മ്പോ​ള്‍ എ​ല്ലാ പൗ​ര​ന്മാ​ർ​ക്കും ആ​വ​ശ്യ​മാ​യ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നോ​ടൊ​പ്പം​ത​ന്നെ ആ​രോ​ഗ്യം നി​ല​നി​ർ​ത്താ​നാ​വ​ശ്യ​മാ​യ സാ​മൂ​ഹി​ക നി​ർ​ണ​യ ഘ​ട​ക​ങ്ങ​ളാ​യ വി​ദ്യാ​ഭ്യാ​സ​ത്തി​നും ആ​രോ​ഗ്യജീ​വി​ത​ത്തി​നുവേ​ണ്ട വി​വ​ര​ങ്ങ​ളും കു​ടി​വെ​ള്ള​വും പോ​ഷ​കാ​ഹാ​ര​വും തൊ​ഴി​ലും പ​രി​സ​ര​ങ്ങ​ളും വി​വേ​ച​ന​ങ്ങ​ളി​ൽനി​ന്നു​ള്ള മു​ക്തി​യും ല​ഭ്യ​മാ​ക്കാ​നും അ​ർ​ഥ​മാ​ക്കു​ന്നു​ണ്ട്.

 

ഇ​ത​നു​സ​രി​ച്ച് ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന​തി​നു പു​റമെ ഒ​രു വ്യ​ക്തി​ക്ക് ആ​രോ​ഗ്യ​ത്തെ സം​ബ​ന്ധി​ച്ച വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നും ഇ​ത​നു​സ​രി​ച്ച് സ്വ​യം ആ​രോ​ഗ്യ​ത്തെ നി​യ​ന്ത്രി​ക്കാ​നും രോ​ഗ​ങ്ങ​ളെയും ​ചി​കി​ത്സ​ക​ളെ​യും അ​വ​യു​ടെ ഫ​ല​ത്തെക്കുറി​ച്ചും അ​റി​യാ​നും ആ​രോ​ഗ്യ വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ങ്ങ​ൾ സ്വ​യം തി​ര​ഞ്ഞെ​ടു​ക്കാ​നും മോ​ശ​മാ​യ ചി​കി​ത്സാ​ രീ​തി​ക​ളി​ൽനി​ന്നും ശാ​രീരി​ക-മാ​ന​സി​ക പീ​ഡ​ന​ങ്ങ​ളി​ൽനി​ന്നും വി​ട്ടു​നി​ൽ​ക്കാ​നും അ​വ​കാ​ശ​മു​ണ്ട്. ഒ​രു വ്യ​ക്തി​യു​ടെ ജീ​വി​ത​ശൈ​ലി​ക​ളാ​യ ഭ​ക്ഷ​ണശീ​ല​ങ്ങ​ളും പെ​രു​മാ​റ്റ​ രീ​തി​ക​ളും വ്യാ​യാ​മ​ രീ​തി​ക​ളും ‘വാ​ണി​ജ്യ​പ​ര​മാ​യി നി​ർ​ണയി​ക്ക​പ്പെ​ടു​ന്ന’ പ​ര​സ്യ​ങ്ങ​ളുണ്ട്​. അത്തരം പരസ്യങ്ങളും ന​യ​ങ്ങ​ളും വ​ഴി ആ ​വ്യ​ക്തി സ്വാധീനിക്കപ്പെടുമെന്ന​തി​നാ​ൽ ശ​രി​യാ​യ തി​ര​ഞ്ഞെ​ടു​പ്പു​ക​ളും ശാ​ക്തീ​ക​ര​ണ​വും ആ​രോ​ഗ്യ അ​വ​കാ​ശ​ത്തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്.

ആ​രോ​ഗ്യ അ​വ​കാ​ശ​ങ്ങ​ളി​ൽ പ്ര​ധാ​ന ഘ​ട​ക​ങ്ങ​ൾ 3 A+Q ആ​ണ്. (Availability, Accessibility, Acceptability, Quality). ഇ​വ​ ഇ​ങ്ങ​നെ ചു​രു​ക്കിപ്പറ​യാം.

•​ ആ​വ​ശ്യമ​നു​സ​രി​ച്ച് വേ​ണ്ട​ത്ര ചി​കി​ത്സാ സ്ഥാ​പ​ന​ങ്ങ​ളും സ്വ​ക​ാര്യ​ങ്ങ​ളും സേ​വ​ന​ങ്ങ​ളും മ​രു​ന്നു​ക​ളും ആ​വ​ശ്യ​ത്തി​ന് ല​ഭ്യ​മാ​കു​ക.

•​ അ​വ​യൊ​ക്കെ ദൂ​രംകൊ​ണ്ടും ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ള്‍കൊ​ണ്ടും ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യും, ചെ​ല​വുകു​റ​ഞ്ഞും ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് എ​ളു​പ്പം ല​ഭ്യ​മാ​കു​ക​യും വേ​ണം.

•​ ല​ഭി​ക്കു​ന്ന സേ​വ​ന​ങ്ങ​ൾ ആ​ശു​പ​ത്രി കേ​ന്ദ്രീകൃ​ത​മ​ല്ലാ​തെ ജ​ന​കേന്ദ്രീ​കൃ​ത​വും രോ​ഗീസൗ​ഹൃ​ദ​വും സ്വീ​കാ​ര്യ​വു​മാ​കു​ക​യും വേ​ണം.

•​ ഏ​റ്റ​വും ഫ​ല​പ്ര​ദ​മെ​ന്ന് ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ട ശാ​സ്ത്രീ​യ ചി​കി​ത്സാരീ​തി​ക​ളാ​യി​രി​ക്ക​ണം ഇ​വി​ടെ ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന​ത്. ഗു​ണ​പ​ര​മാ​യി ഇ​വി​ട​ങ്ങ​ളി​ലു​ള്ള ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റ​ങ്ങ​ൾ രോ​ഗി​ക​ളെ ബ​ഹു​മാ​നി​ക്കു​ന്ന വി​ധ​ത്തി​ലു​മാ​യി​രി​ക്കു​ക​യും വേ​ണം.

ആ​രോ​ഗ്യ അ​വ​കാ​ശം ലോ​കരാ​ഷ്ട്ര​ങ്ങ​ളി​ലും ഇ​ന്ത്യ​യി​ലും

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ൽ ആ​കെ അം​ഗ​ത്വമു​ള്ള 194 രാ​ഷ്ട്ര​ങ്ങ​ളി​ൽ 140ഓ​ളം രാ​ജ്യ​ങ്ങ​ളി​ൽ ഭ​ര​ണ​ഘ​ട​ന​യി​ൽ ആ​രോ​ഗ്യം അ​വ​കാ​ശ​മാ​ണെ​ന്ന് എ​ഴു​തിച്ചേ​ർ​ത്തി​ട്ടു​ണ്ടെ​ങ്കി​ലും മി​ക്ക​യി​ട​ത്തും സ​ർ​ക്കാ​റു​ക​ൾ അ​തൊ​രു നി​യ​മ​പ​ര​മാ​യ ചു​മ​ത​ല​യാ​ക്കി​യി​ട്ടി​ല്ല. ഇ​തി​നു കീ​ഴി​ൽ ല​ഭ്യ​മാ​ക്കു​ന്ന സേ​വ​ന​ങ്ങ​ളെ അ​ടി​സ്ഥാ​ന ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ, അ​ടി​യ​ന്ത​ര ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ, പൊ​തു-സൗ​ജ​ന്യ ചി​കി​ത്സ എ​ന്നി​ങ്ങ​നെ ത​രം​തി​രി​ച്ച് നി​ർ​വ​ചി​ച്ചി​ട്ടു​മു​ണ്ട്.

ഇ​തി​ൽ 32 രാ​ജ്യ​ങ്ങ​ളി​ല്‍ നി​യ​മ​നി​ർ​മാ​ണ​ത്തി​ലൂ​ടെ അ​വി​ട​ങ്ങ​ളി​ലെ പൗ​ര​ന്മാ​ര്‍ക്ക് ചി​കി​ത്സാ​ സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കേ​ണ്ട​ത് ‘സ്റ്റാ​റ്റ്യൂട്ട​റി’ ആ​ക്കി​യി​ട്ടു​ണ്ട്. അ​ങ്ങനെ ചി​കി​ത്സാ​ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ങ്കില്‍ അ​ഞ്ചു രാ​ജ്യ​ങ്ങ​ളി​ൽ ഇ​ത് കോ​ട​തി​യെ സ​മീ​പി​ക്കാ​വു​ന്ന നി​യ​മ​വു​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ന​ത്തെ അ​വ​സ്ഥ​യി​ൽ ലോ​ക​ത്താ​കെ​യു​ള്ള ജ​ന​ങ്ങ​ളി​ൽ പ​കു​തി​യോ​ളം പേ​ർ​ക്കും (450 കോ​ടി) അ​വ​ശ്യ​മാ​യ ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്നി​ല്ല എ​ന്നാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ഇ​പ്പോ​ഴ​ത്തെ ക​ണ​ക്ക്.

ഇ​ന്ത്യ​യി​ലും ഭ​ര​ണ​ഘ​ട​ന​യു​ടെ 21 ഖ​ണ്ഡി​ക പ്ര​കാ​രം ഭാ​ഗി​ക​മാ​യി ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​തം വ്യ​ക്തി​യു​ടെ അ​വ​കാ​ശ​മാ​യി പ്ര​സ്താ​വി​ച്ചി​ട്ടു​ണ്ടെങ്കി​ലും ആ​രോ​ഗ്യം പൂ​ര്‍ണ അ​വ​കാ​ശ​മാ​ക്കി​യി​ട്ടി​ല്ല. 2017ൽ ​പു​റ​ത്തി​റ​ക്കി​യ പു​തി​യ ദേ​ശീയ ആ​രോ​ഗ്യ​ന​യരേ​ഖ​യി​ൽ ആ​രോ​ഗ്യം നി​യ​മ​പ​ര​മാ​യി അ​വ​കാ​ശ​മാ​കു​ന്ന​ത് തി​രു​ത്തി പ​ക​രം ‘സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പുന​ൽ​കു​ന്ന​താ​യാ​ണ്’ (അ​ഷു​റ​ന്‍സ്) പ്ര​ഖ്യാ​പി​ച്ചിട്ടു​ള്ള​ത്.

ആ​രോ​ഗ്യം അ​വ​കാ​ശ​മാ​ക്ക​പ്പെ​ടു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ മി​നി​മം ബ​ജ​റ്റി​ൽ ജി.​ഡി.​പിയു​ടെ 3.3 ശ​ത​മാ​നമെ​ങ്കി​ലും ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​നാ​യി സ​ർ​ക്കാ​ർ നീ​ക്കി​വെക്ക​ണ​മെ​ന്നാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നി​ർ​ദേശം. ഇ​ന്ത്യ​യി​ൽ ഇ​തൊ​രി​ക്ക​ലും ജി.​ഡി.​പിയു​ടെ 1.3 ശ​ത​മാ​നത്തിന​പ്പു​റം ക​ട​ന്നി​ട്ടി​ല്ല. ബ്രസീ​ൽ, കൊ​ളം​ബി​യ, എക്വഡോ​ർ, ഈ​ജി​പ്ത് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ആ​രോ​ഗ്യ​ത്തി​നു ബ​ജ​റ്റി​ല്‍ 3-4 ശ​ത​മാ​നം വ​രെ തു​ക വേ​ണ​മെ​ന്ന് നി​യ​മംത​ന്നെ പാ​ര്‍ല​മെ​ന്റി​ല്‍ പാ​സാ​ക്കി എ​ടു​ത്തി​ട്ടു​ണ്ട്. രാ​ജ​സ്ഥാ​നി​ലെ അ​ശോ​ക്‌ ഗഹ്​ലോ​ട്ടി​​ന്റെ മു​ൻ ഭ​ര​ണ​കാ​ല​ത്ത് സം​സ്ഥാ​ന​ത്ത് ആ​രോ​ഗ്യം അ​വ​കാ​ശ​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടാ​യിരു​ന്നു.

 

ചി​കി​ത്സ​യെ തു​ട​ർ​ന്ന് രോ​ഗി​ക​ളു​ടെ ഭാ​ഗ​ത്ത് ഉ​ണ്ടാ​കു​ന്ന ചെ​ല​വു​ക​ൾമൂ​ലം അ​വ​ർ​ക്ക് സാ​മ്പ​ത്തി​ക ആ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​വാ​തി​രി​ക്ക​ലും ഈ ​അ​വ​കാ​ശ​ത്തി​​ന്റെ ഭാ​ഗ​മാ​ണ്. ഇ​തി​ന് സ​ർ​ക്കാ​റു​ക​ൾത​ന്നെ നേ​രി​ട്ടും ടാ​ക്സു​ക​ളോ ഇ​ൻ​ഷുറ​ൻ​സ് സ്കീ​മു​ക​ള്‍ വ​ഴി​യോ ഫ​ണ്ടു​ക​ൾ ശേ​ഖ​രി​ച്ചും സ്വകാ​ര്യസ്ഥാ​പ​ന​ങ്ങ​ൾ ചേ​ർ​ന്ന് ക​രാ​റു​ക​ൾ ഉ​ണ്ടാ​ക്കി​യും നി​ർ​വ​ഹി​ക്ക​ണം. ലോ​ക​ത്താ​കെ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​ക്കാ​യി എ​ത്തു​ന്ന രോ​ഗി​ക​ളി​ൽ വെ​റും 18 ശ​ത​മാ​നം മാ​ത്ര​മാ​ണ് കൈ​യി​ൽനി​ന്ന് കാ​ശ് ചെ​ല​വാ​ക്കേ​ണ്ടിവ​രു​ന്ന​ത്. ബാ​ക്കി ഭൂ​രി​ഭാ​ഗ​വും അ​വ​ര്‍ക്കു​വേ​ണ്ടി അ​തതി​ട​ത്തെ സ​ർ​ക്കാ​റുക​ളാ​ണ് ഇ​ത് നി​ര്‍വ​ഹി​ക്കു​ന്ന​ത്.

നാ​ൽപ​തോ​ളം വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ല്‍ സ​ര്‍ക്കാ​റുക​ള്‍ത​ന്നെ​യാ​ണ് സാ​ര്‍വ​ത്രിക​മാ​യി ആ​രോ​ഗ്യ ചെ​ല​വു​ക​ള്‍ ന​ട​ത്തു​ന്ന​ത്. ഇ​ന്ത്യ​യി​ൽ ചി​കി​ത്സ​ തേ​ടുന്ന ​രോ​ഗി​ക​ളി​ലെ ചി​കി​ത്സച്ചെ​ല​വു​ക​ളി​ൽ 63 ശ​ത​മാ​നവും ​നി​ർ​വ​ഹി​ക്ക​ുന്ന​ത് രോ​ഗി​ക​ളു​ടെ പ​ക്ക​ല്‍നി​ന്നുമാ​ണ്. ഇ​തി​ന്റെ ഫ​ല​മാ​യി ഇ​ന്ത്യ​യി​ൽ ചി​കി​ത്സ തേ​ടു​ന്ന​വ​രി​ൽ 58 ശ​ത​മാ​നവും ​ഇ​തുമൂ​ലം ദരി​ദ്രവ​ത്ക​രി​ക്ക​പ്പെ​ടു​ന്നു​ണ്ട് എ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​റി​​ന്റെ ത​ന്നെ ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്. രോ​ഗ ചി​കി​ത്സ​ക്കാ​യി വ​രു​മാ​ന​ത്തി​ന്റെ 10 ശ​ത​മാ​ന​ത്തി​ല​ധി​കം ചെല​വ​ഴി​ക്ക​പ്പെ​ടു​ന്ന സ​മൂ​ഹം ദ​രി​ദ്ര​വത്കരി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് ആ​രോ​ഗ്യ സാ​മ്പ​ത്തി​ക ശാ​സ്ത്രം. ഇ​ന്ത്യ​യി​ലെ കു​ടും​ബ​ങ്ങ​ളി​ല്‍ നാ​ലി​ലൊ​ന്ന് ഇ​ങ്ങ​നെ​യു​ള്ള​വ​രാ​ണ്. ഇ​ത് മ​റ്റു രാ​ജ്യ​ങ്ങ​ളി​ല്‍ ശ​രാ​ശ​രി പ​ത്തി​ല്‍ ഒ​ന്ന് മാ​ത്ര​മേ ഉ​ള്ളൂ എ​ന്നാ​ണ് വാ​സ്ത​വം.

ചി​കി​ത്സ സ്ഥാ​പ​നങ്ങ​ളി​ല്‍ എ​ത്തു​ന്ന​വ​ര്‍ക്ക് ഒ​രു വി​വേ​ച​ന​വു​മി​ല്ലാ​തെ വ്യ​ക്തി​ക​ൾ​ക്കോ കു​ടും​ബ​ത്തി​നോ സാ​മ്പ​ത്തി​ക ആ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​കാ​തെ ത​ന്നെ സു​ര​ക്ഷി​ത​മാ​യ, ചി​കി​ത്സ ല​ഭി​ക്കേ​ണ്ട​തു​ണ്ട് -സാ​മ്പ​ത്തി​കസ്ഥി​തി പ​രി​ഗ​ണി​ക്കാ​തെ ചി​കി​ത്സ തേ​ടു​ന്ന​വ​ര്‍ക്ക് ഉ​ചി​ത​മാ​യ സേ​വ​ന​ങ്ങ​ള്‍ ല​ഭി​ക്കാ​ന്‍ സാ​ഹ​ച​ര്യം അ​വ​കാ​ശമാ​യി എ​വി​ടെ​യും ഉ​ണ്ടാ​വ​ണം. ഇ​പ്പോ​ൾ സം​ഭ​വി​ക്കു​ന്ന ചി​കി​ത്സച്ചെ​ല​വ് അ​ടക്കാത്ത​തുമൂ​ലം രോ​ഗി​ക​ളെയോ മൃ​തശ​രീ​ര​ത്തെ​യോ ആ​ശു​പ​ത്രി​ക​ളി​ൽ ഡീ​റ്റെയ്​ൻ ചെ​യ്യു​ന്ന സം​ഭ​വ​ങ്ങ​ൾ ഒ​രി​ക്ക​ലും സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ് എ​ന്നാ​ണ് ഈ ​വി​ഷ​യ​ത്തി​ല്‍ ലോ​കാ​രോ​ഗ്യ സം​ഘ​ട​നയുടെ താ​ക്കീ​ത്.

ആ​രോ​ഗ്യം അ​വ​കാ​ശം, ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം

ആ​രോ​ഗ്യം അ​വ​കാ​ശ​മാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ സ​ർ​ക്കാ​റു​ക​ളെ പ്രേ​രി​പ്പി​ക്കാ​ൻ സാ​ധാ​ര​ണ ജ​ന​ങ്ങ​ളും ശ്ര​മി​ക്ക​ണ​മെ​ന്നാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ആ​ഹ്വാ​നംചെ​യ്യു​ന്ന​ത്. ഇ​തി​നാ​യി ആ​രോ​ഗ്യ അ​വ​കാ​ശം മ​നു​ഷ്യാ​വ​കാ​ശ​ത്തി​​ന്റെ നെ​ടുംതൂ​ണാ​ണെ​ന്ന് ജ​ന​ങ്ങ​ളെ ആ​ദ്യം മ​ന​സ്സി​ലാ​ക്കി​പ്പി​ക്ക​ണം. ഇ​ത് ന​ടപ്പാ​ക്കാ​ൻ സ​മ്മ​തി​ദാ​നാ​വ​കാ​ശപ്ര​കാ​രം സാ​മാ​ന്യ​ ജ​ന​ങ്ങ​ൾ​ക്ക് വോ​ട്ട് ചെ​യ്യാ​നു​ള്ള അ​വ​കാ​ശംപോ​ലെ ആ​രോ​ഗ്യ അ​വ​കാ​ശ​ത്തെ​ക്ക​ുറി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് അ​റി​വു​ക​ള്‍ ന​ൽ​കേ​ണ്ട​തുണ്ട്.

ഇ​തി​നാ​യി ജ​ന​ങ്ങ​ൾ ക​ക്ഷിരാ​ഷ്ട്രീ​യ വി​യോ​ജി​പ്പു​ക​ൾ മ​റ​ന്ന് ഒ​ന്നി​ച്ചുനി​ൽ​ക്കു​ക​യും ശ​ബ്ദ​മു​യ​ർ​ത്തു​ക​യും രാ​ഷ്ട്രീ​യനേ​തൃ​ത്വ​ങ്ങ​ളോ​ട് ഇ​തി​നാ​യി ആ​വ​ശ്യ​പ്പെ​ടു​ക​യും വേ​ണം. ​രോ​ഗ​ത്തെ വ്യ​ക്തി​യു​ടെ കു​റ്റമാ​യി കാ​ണാതെ​യും ആ​രോ​ഗ്യ​ത്തെ സ​മൂ​ഹ​ത്തി​​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​യും പ​രി​ഗ​ണി​ക്കു​ന്ന കാ​ഴ്ച​പ്പാ​ട് ജ​ന​ങ്ങ​ളി​ൽ വ​ള​ർ​ത്തി​യെ​ടു​ക്ക​ണം. സ്വ​യം ആ​രോ​ഗ്യ​ത്തെ സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നു​ള്ള ശേ​ഷി​യും അ​തി​നു​ള്ള വി​വ​ര​ങ്ങ​ളും എ​ല്ലാ​വ​ർ​ക്കും ല​ഭ്യ​മാ​കു​ക​യും വേ​ണം. ഭ​ര​ണ​കൂടം ന​യ​പ​ര​മാ​യ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തി​നാ​ൽ ഇ​തൊ​രു രാ​ഷ്ട്രീ​യ വി​ഷ​യ​വു​മാ​ണ്. അ​തി​നാ​ൽ, ഈ ​വി​ഷ​യം രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെ അ​ജ​ണ്ട​യി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്.

ഈ ​അ​വ​കാ​ശം സാ​ധ്യ​മാ​കാ​ന്‍ -എ​ല്ലാ​വ​ർ​ക്കും കു​ടി​വെ​ള്ള​ത്തി​നും ശു​ദ്ധ​വാ​യു​വി​നും ആ​ഹാ​ര​ത്തി​നും ന​ല്ല പാ​ർ​പ്പി​ട​ത്തി​നും തൊ​ഴി​ലി​നും സാ​ധ്യ​ത ഉ​ണ്ടാ​ക്കി​യും വി​വേ​ച​ന​ങ്ങ​ളി​ൽനി​ന്നും ആക്ര​മ​ണ​ങ്ങ​ളി​ൽനി​ന്നും വി​മോ​ച​നം നേ​ടി​യു​മാ​യി​രി​ക്ക​ണം പ്രാ​പി​ക്കേ​ണ്ട​ത്‌ എ​ന്നും ജ​ന​ങ്ങ​ളെ അ​റി​യി​ക്ക​ണം. ആ​രോ​ഗ്യവി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ച ഏ​ത് തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​മ്പോ​ഴും അ​തി​ൽ അ​ർ​ഥ​വ​ത്താ​യ സി​വി​ൽ സ​മൂ​ഹ ഇ​ട​പെ​ട​ലു​ക​ൾ/ സാ​മൂ​ഹിക പ​ങ്കാ​ളി​ത്തം ഉ​റ​പ്പുവ​രു​ത്ത​ണം.

പ്ര​ശ്ന​ങ്ങൾ തി​രി​ച്ച​റി​യു​ന്ന​തി​ലും, മു​ൻ​ഗ​ണ​ന​ക​ൾ നി​ർ​ണയി​ക്കു​ന്ന​തി​ലും പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണംചെ​യ്ത് ന​ടപ്പാ​ക്കു​ന്നതി​ലും വി​ല​യി​രു​ത്തുന്ന​തി​ലും ഈ ​ഇ​ട​പെ​ട​ല്‍ വേ​ണം. അ​താ​യ​ത്, ശ​രി​യാ​യ വി​കേ​ന്ദ്രീക​ര​ണ ജ​ന​കീ​യ ആ​സൂത്ര​ണ രീ​തി​ക​ള്‍ ന​ട​പ്പി​ല്‍ വ​ര​ണം. ഇ​തി​നാ​യി വീടു​ക​ളി​ലും അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ലും ഗ്രാ​മ​സ​ഭ​ക​ളി​ലും തൊ​ഴി​ല​ിട​ങ്ങ​ളി​ലും പൊ​തു​ ഇ​ട​ങ്ങ​ളി​ലും ഇ​തു സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക​യും വേ​ണം. ഇ​തി​നാ​യി വേ​ണ്ടു​ന്ന മാ​റ്റ​ങ്ങ​ൾ ച​ർ​ച്ചചെ​യ്ത് യോ​ജി​പ്പി​ലെ​ത്തി മ​ന​സ്സി​ലാ​ക്കി സ​മൂ​ഹ​ത്തെ സം​ഘ​ടി​പ്പി​ക്കു​ക​യും വേ​ണം.

രാ​ഷ്ട്രീ​യക്കാ​രും ജ​നപ്ര​തി​നി​ധി​ക​ളും ചെ​യ്യേ​ണ്ട​ത്

ആ​രോ​ഗ്യം അ​വ​കാ​ശ​മാ​ക്കി പ്ര​ഖ്യാ​പി​ക്കാ​ൻ ഓ​രോ ജ​നപ്ര​തി​നി​ധി​ക​ളും സ​ർ​ക്കാ​റു​ക​ളും പ​ടി​പ​ടി​യാ​യി പ​ല​തും ചെ​യ്യേ​ണ്ടതു​ണ്ട്. ആ​ദ്യ​മാ​യി പൊ​തുമേ​ഖ​ല ഭ​ര​ണ​ത്തി​ല്‍ ആ​രോ​ഗ്യ​ത്തി​നു​ള്ള പ്രാ​ധാ​ന്യം തി​രി​ച്ച​റി​ഞ്ഞ് സാ​മ്പ​ത്തി​ക വി​ഹി​തം ഇ​പ്പോ​ള്‍ അ​നു​വ​ദി​ച്ചതിന്റെ മൂ​ന്നി​ര​ട്ടി വ​ര്‍ധി​പ്പി​ച്ച് 3.3 ശ​ത​മാ​നമെ​ങ്കി​ലും ആ​ക്ക​ണം. ചി​കി​ത്സ​മൂ​ലം ദ​രി​ദ്ര​വ​ത്ക​ര​ണം ഉ​ണ്ടാ​കു​ന്ന​ത് ഇ​ല്ലാ​താ​ക്കാ​ൻ ചി​കി​ത്സച്ചെ​ല​വു​ക​ൾ കു​റ​ക്കു​ക​യും എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി സാ​മൂ​ഹിക​ക്ഷേ​മ പ​ദ്ധ​തി​ക​ൾ ആ​രംഭി​ക്കു​ക​യും വേ​ണം.

ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ൾ അ​ടി​സ്ഥാ​ന​പ​ര​മാ​യി പ്രൈ​മ​റി ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് ചു​റ്റും റ​ഫ​റ​ൽ സം​വി​ധാ​ന​ങ്ങ​ളോ​ടെ സേ​വ​ന​ങ്ങ​ള്‍ ന​ല്‍കാ​ന്‍ ത​ന്ത്ര​പ​ര​മാ​യി പു​തു​ക്കി പ​ണി​യണം. ജ​ന​ങ്ങ​ൾ​ക്ക് വി​ശ്വാ​സ്യത കൂ​ട്ടാ​ന്‍ പ​റ്റു​ന്ന വി​ധ​ത്തി​ൽ പൊ​തു-സ്വ​കാ​ര്യ ആ​രോ​ഗ്യ സേ​വ​ന മേ​ഖ​ല​യി​ലെ സു​താ​ര്യ​ത ഉ​റ​പ്പി​ക്കു​ക​യും അ​ക്കൗണ്ട​ബി​ലി​റ്റി വ​ർ​ധി​പ്പി​ക്കുക​യും വേ​ണം. ഇ​തി​നാ​യി സ​ര്‍ക്കാ​ര്‍ ആ​രോ​ഗ്യ സ​ർ​വിസി​​ന്റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും സ​ദ്ഭ​ര​ണം ഉ​റ​പ്പു​വ​രു​ത്തി അ​ടി​മു​ടി അ​ഴി​മ​തി നി​ർ​മാ​ർ​ജ​നം സാധ്യമാ​ക്കു​ക​യും വേ​ണ്ട​തു​ണ്ട്.

സാ​മൂ​ഹിക വി​ക​സ​ന​ത്തി​​ന്റെ സൂ​ചി​ക​യാ​യ ശി​ശുമ​ര​ണ​ത്തി​​ന്റെ തോ​തി​ൽ ഇ​ന്ത്യ​യി​ലെ ഗ്രാ​മ ന​ഗ​ര വ്യ​ത്യാ​സം 14 ആ​ണ്. മാ​തൃ​മ​ര​ണ നി​ര​ക്ക് കേ​ര​ള​ത്തി​ൽ ല​ക്ഷം ഗ​ർ​ഭി​ണി​ക​ളി​ൽ 19 ആ​യി​രി​ക്കു​മ്പോ​ൾ മ​ധ്യ​പ്ര​ദേ​ശി​ൽ 167 ആ​യി​രി​ക്കു​ന്ന​ത് ചി​കി​ത്സാ സ്ഥാ​പ​ന​ങ്ങ​ളു​ടെ കു​റ​വും ചി​കി​ത്സ ല​ഭി​ക്കാ​ൻ വൈ​കു​ന്നതും മൂ​ല​മാ​ണ്. പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട കു​ട്ടി​ക​ളി​ലെ വ​ള​ർ​ച്ച മു​ര​ടി​പ്പുമാ​റ്റം വി​ഭാ​ഗ​ക്കാ​രെ​ക്കാ​ൾ ഒ​ന്ന​ര ഇ​ര​ട്ടി അ​ധി​ക​മാ​യി 40 ശ​ത​മാ​നമാ​യ​ത് പ​ല​ കാ​ര​ണ​ങ്ങ​ള്‍മൂ​ലമു​ണ്ടാ​യ പോ​ഷ​കാ​ഹാ​ര​ ല​ഭ്യ​ത​യു​ടെ പ്ര​ശ്ന​മാ​ണ്. രാ​ജ്യ​ത്തെ ഗ്രാ​മപ്ര​ദേ​ശ​ങ്ങ​ളി​ൽ 61 ശ​ത​മാ​നം വീ​ടു​ക​ളി​ൽ മാ​ത്ര​മേ കു​ടി​വെ​ള്ള ല​ഭ്യ​ത എ​ത്തി​യി​ട്ടു​ള്ളൂ​ എ​ന്ന​തും അ​വ​കാ​ശ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ്. ആ​രോ​ഗ്യ അ​സ​മ​ത്വ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള രാ​ഷ്ട്രീയവ​ഴി​യും കൂ​ടി​യാ​ണ് ആ​രോ​ഗ്യം അ​വ​കാ​ശ​മാ​ക്കു​ക എ​ന്നു​ള്ള​ത്.

നി​യ​മ​പ​ര​മാ​യി ആ​രോ​ഗ്യ അ​സ​മ​ത്വ​ങ്ങ​ള്‍ക്ക് കാ​ര​ണ​മാ​കു​ന്ന മ​നു​ഷ്യ​ർ​ക്കി​ട​യി​ലെ എ​ല്ലാത​രം വി​വേ​ച​ന​ങ്ങ​ളും നി​യ​മ​പ​ര​മാ​യി നി​രോ​ധി​ക്ക​ണം. ​ഓ​രോ സ്ഥ​ല​ത്തെ​യും ജ​ന​ങ്ങ​ളി​ലെ ആ​രോ​ഗ്യ​സ്ഥി​തി​യും ആ​രോ​ഗ്യ ആ​വ​ശ്യ​ങ്ങ​ളും തി​രി​ച്ച​റി​യു​ക​യും അ​വ​രി​ൽ ലിം​ഗ​പ​ര​മാ​യും സാ​മൂ​ഹിക പ​ദ​വി​പ​ര​മാ​യും അ​വ​യി​ലെ വ്യത്യാ​സ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കു​ക​യും വേ​ണ്ട​തു​ണ്ട്. ഇ​വ​യി​ലെ അ​സ​മ​ത്വ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​ൻ ഉ​ചി​ത​മാ​യ ശ്ര​മ​ങ്ങ​ളും ഒ​പ്പം ന​ടപ്പാ​ക്കേ​ണ്ട​തു​ണ്ട്. രോ​ഗാ​തു​ര​ത, ചി​കിത്സാല​ഭ്യ​ത തു​ട​ങ്ങി​യ​വ​യി​ല്‍ സാ​മ്പ​ത്തി​കം, ലിം​ഗ​പ​രം, വം​ശീ​യ​പ​രം, സാം​സ്കാ​രി​കം, ലൈം​ഗി​ക താൽപര്യം, വ​ർ​ഗീ​യം ഇ​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യ ഒ​രു വി​വേ​ച​ന​വും ഉ​ണ്ടാ​വാ​തെ പാ​ലി​ക്ക​ണം. ഇ​പ്പോ​ള്‍ കേ​ട്ടുവ​രു​ന്ന ദ​രി​ദ്ര​ര്‍, ആ​ദി​വാ​സി​ക​ള്‍, ട്രാ​ന്‍സ്ജെ​ൻഡർ ഇ​വ​രി​ലെ അ​വ​ഗ​ണ​ന തീ​ര്‍ത്തും ഭാ​വി​യി​ല്‍ ഇ​ല്ലാ​താ​ക്ക​ണം.

ഒ​ാരോ സം​സ്ഥാ​ന​ങ്ങ​ളി​ലെ അ​സം​ബ്ലി​ക​ളി​ലും പാ​ർല​മെ​ന്റിലും മ​റ്റു ജ​ന​പ്ര​തി​നി​ധി സ​ഭ​ക​ളി​ലും മ​ന്ത്രി​സ​ഭ​ക​ളും ആ​രോ​ഗ്യം അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധപ്പെ​ട്ട വി​വി​ധ സെ​ക്ട​റു​ക​ളി​ൽ (ജ​ലവി​ത​ര​ണം, ഭ​ക്ഷ്യം, തൊ​ഴി​ല്‍, കൃ​ഷി തു​ട​ങ്ങി​യ) ആ​രോ​ഗ്യം അ​വ​കാ​ശ​മാ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ഉ​ണ്ടാ​ക്ക​ണം. ഇ​തി​ന്റെ കു​റ​ച്ച് ഉ​ദാ​ഹ​ര​ണ​ങ്ങ​ള്‍ കാ​ര്യം വ്യ​ക്ത​മാ​ക്കും. 2010 ഏ​പ്രി​ൽ ഒന്നിന് 14 വ​യ​സ്സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം അ​വ​കാ​ശ​മാ​ക്കി ച​ട്ടം നി​ല​വി​ൽവ​ന്ന​തുകൊ​ണ്ടാ​ണ് ഇ​ന്ത്യ​യി​ൽ ഇ​പ്പോ​ൾ സൗ​ജ​ന്യ​വും സ​ാർ​വത്രി​ക​വു​മാ​യ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം സാ​ധ്യ​മാ​യ​ത്.

2013 സെപ്റ്റം​ബ​ർ 12ന് ​പാ​ർ​ലമെന്റിൽ ഭ​ക്ഷ്യസു​ര​ക്ഷാ ബി​ൽ പാ​സാ​ക്കി നി​യ​മ​മാ​ക്കി​യ​തുകൊ​ണ്ടാ​ണ് രാ​ജ്യ​ത്തെ റേ​ഷ​ൻ ക​ട​ക​ളി​ൽനി​ന്ന് ര​ണ്ടു രൂ​പ സൗജന്യ​നി​ര​ക്കി​ൽ അ​ർ​ഹ​രാ​യ​വ​ർ​ക്ക് അ​രി ല​ഭി​ക്കു​ന്ന​ത്. 2018 സെപ്റ്റംബ​ർ 23ന് ​സ​ർ​ക്കാ​ർ ആ​യു​ഷ്മാ​ൻ ഭാ​ര​ത് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​തുമൂ​ല​മാ​ണ് രാ​ജ്യ​ത്തെ 10 കോ​ടി കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ര്‍ക്കാ​റി​ന്റെ ആ​രോ​ഗ്യ ഇ​ൻ​ഷുറ​ൻ​സ് പ​രി​ര​ക്ഷ ല​ഭ്യ​മാ​യ​ത്.

ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ വാ​യു​ മ​ലി​നീ​ക​ര​ണം, ജ​ല​ മ​ലിനീ​ക​ര​ണം, പ​രി​സ്ഥി​തി മ​ലിന​ീക​ര​ണം വി​ഷ​യ​ങ്ങ​ളി​ല്‍ നി​യ​മ​ങ്ങ​ൾ പാ​സാ​ക്കുക​യും ന​ട​പ്പാ​ക്കു​ക​യും ചെ​യ്യ​ണം. പ​രി​സ്ഥിതി വി​ഷ​യ​ത്തി​ൽ ക്ലീ​ൻ എ​ന​ർ​ജി ന​യ​ങ്ങ​ൾ കൊ​ണ്ടുവ​ന്ന് സോ​ളാ​ർ, കാ​റ്റ്, ജ​ലം പ​ദ്ധ​തി​ക​ൾ​ക്ക് സ​ബ്സി​ഡി​യും നി​കു​തി​ര​ഹി​ത​മാ​ക്കു​ന്ന​തും ഫോ​സി​ൽ ഇ​ന്ധ​ന​ങ്ങ​ൾ​ക്ക് സ​ബ്സി​ഡി​ക​ൾ കു​റ​ക്കു​ക​യും അ​തു​വ​ഴി അ​വ​യു​ടെ ഉ​പ​ഭോ​ഗം കു​റ​ക്കു​ന്ന​തും മ​റ്റൊ​രു മേ​ഖ​ല​യാ​ണ്.

റി​സ്ക് ക​മോ​ഡി​റ്റി​ക​ളാ​യി ക​രു​തു​ന്ന, ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മായ ​ഉ​ൽപ​ന്ന​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം വേണം. കൂ​ടു​ത​ൽ നി​കു​തി ഏ​ർ​പ്പെ​ടു​ത്തി ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്ക​ണം. ഉ​ദാ​ഹ​ര​ണ​ത്തി​ന് മ​ദ്യ​വും പു​ക​യി​ല ഉ​ൽപ​ന്നങ്ങ​ളും അ​മി​ത പ​ഞ്ച​സാ​ര​യും ജ​ങ്ക് ഫു​ഡുക​ളും അ​വ​യു​ടെ ഉ​ൽപാദ​ന​വും വി​ൽപന​യും ജ​ന​ങ്ങ​ളി​ലെ ഉ​പ​ഭോ​ഗ​വും നി​യ​ന്ത്രി​ക്കു​ന്ന നി​യ​മ​ങ്ങ​ൾ കൊ​ണ്ടുവ​ര​ണം.

ഹാ​നി​ക​രമാ​യ ഉ​ൽപ​ന്ന​ങ്ങ​ളുടെ ഉ​പ​യോ​ഗം ജ​ന​ങ്ങ​ളി​ല്‍ കു​റ​ച്ചുകൊ​ണ്ടുവ​രാ​ന്‍ ഇ​ത്ത​രം ഉ​ൽപന്ന​ങ്ങ​ൾ, ഭ​ക്ഷ്യ ഉ​ൽപ​ന്ന​ങ്ങ​ൾ ഇ​വ​യു​ടെ പാ​ക്ക​റ്റു​ക​ളി​ല്‍ ഉ​ള്ളട​ക്ക​ത്തെ​ക്കു​റി​ച്ച് ലേബ​ലു​ക​ൾ ന​ൽ​കു​ക, തെ​റ്റാ​യ പ​ര​സ്യ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ക എന്നിവ വേണം. ഭ​ക്ഷ്യ​നി​യ​മ​ത്തി​ൽ രോ​ഗ​കാ​രി​ക​ളാ​യ ട്രാ​ൻ​സ് ഫാ​റ്റു​ക​ളെപ്പറ്റി വ്യവസ്​ഥ വേണം. അതുപോലെ ആ​ന്റി മൈ​ക്രോ​ബി​യ​ല്‍ റെ​സി​സ്റ്റ​ന്‍സ് കു​റ​ക്കാ​ന്‍ പൗ​ൾ​ട്രി-ഫാം ​മേ​ഖ​ല​ക​ളി​ൽ ആ​ന്റിബ​യോ​ട്ടി​ക്കു​ക​ളു​ടെ ദു​രു​പ​യോ​ഗം ത​ട​യ​ൽ ഇ​തി​​ന്റെത​ന്നെ മ​റ്റൊ​രു മേ​ഖ​ല​യാ​ണ്.

പൊ​തുജ​ന​ങ്ങ​ളി​ല്‍ വ്യാ​യാ​മം പ്രോ​ത്സാഹി​പ്പി​ക്കാ​ന്‍ പൊ​തു ക​ളി​സ്ഥ​ല​ങ്ങ​ളും സൈ​ക്ലി​ങ്ങി​നും ന​ട​ക്കാ​നു​മാ​യി ന​ട​പ്പാ​ത​ക​ളു​ള്ള റോ​ഡ്‌, ഇ​ൻ​ഫ്രാ​സ്ട്രെക്ച​റു​ക​ൾ വ്യാ​പ​ക​മാ​യി ഉ​ണ്ടാ​ക്കണം. ജ​ന​ങ്ങ​ളെ ഇ​തി​നാ​യി പ്രേ​രി​പ്പി​ക്കു​ക​യും വേ​ണം.

 

തൊ​ഴി​ലി​നു​ള്ള അ​വ​കാ​ശ​വും തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ല്ലാ അ​വ​കാ​ശ​ങ്ങ​ളും എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഉ​റ​പ്പു​വ​രു​ത്തു​കയും ആ​ളു​ക​ളു​ടെ സു​ര​ക്ഷക്കാ​യും അ​പ​ക​ട​ങ്ങ​ള്‍ കു​റ​ക്കാ​നും നി​ർ​മാ​ണശാ​ല​ക​ളി​ലും ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലും ഉ​ൽപന്ന​ങ്ങ​ളി​ലും സേ​ഫ്റ്റി സ്റ്റാ​ൻ​ഡേ​ഡുക​ള്‍ നി​ർ​ണ​യി​ക്കു​ക​യും വേ​ണം. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ തൊ​ഴി​ലി​ട​ങ്ങ​ൾ പ​ക്ഷ​പാ​ത​ര​ഹി​ത​മാവുകയും ലിം​ഗ​പ​ര​ത പ​രി​ഗ​ണി​ച്ച് മെ​ച്ച​പ്പെ​ടു​ത്തു​ക​യും എ​ല്ലാ ത​ര​ക്കാ​ർ​ക്കും സ​മീ​പി​ക്കാ​ൻ പ​റ്റു​ന്ന​തു​മാ​യി തീ​ർ​ക്ക​ണം. രോ​ഗ പ​ക​ര്‍ച്ച ഇ​ല്ലാ​തി​രി​ക്കാ​ന്‍ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കും മ​റ്റും ആവശ്യ​മു​ള്ള സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ക​യും വേ​ണം. അ​ന്താ​രാ​ഷ്ട്ര-മ​നു​ഷ്യാ​വ​കാ​ശ നി​യ​മ​ങ്ങ​ൾ മ​റി​ക​ട​ന്ന് ഗസ്സ​യി​ല്‍ ആ​ശു​പ​ത്രി​ക​ളി​ലും ബോം​ബു​ക​ള്‍ വ​ര്‍ഷി​ച്ച​ത് ഒ​രു യാ​ഥാ​ർഥ്യ​മാ​ണ​ല്ലോ.

ക​ലാ​പ​ങ്ങ​ളും ദു​ര​ന്ത​ങ്ങ​ളും യു​ദ്ധ​ങ്ങ​ളും ന​ട​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ ആ​ശു​പ​ത്രി​ക​ളുടെ​യും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ​യും സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പുവ​രു​ന്ന അ​ന്താ​രാ​ഷ്ട്ര-മ​നു​ഷ്യാ​വ​കാ​ശ നി​യ​മ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​പ്പെ​ട​ണം. കാ​ലാ​വ​സ്ഥ ദു​ര​ന്ത​ങ്ങ​ള്‍ കൂ​ടി​വ​രു​മ്പോ​ള്‍ എ​ല്ലാ​യി​ട​ത്തും ആ​ശു​പ​ത്രി​ക​ള്‍/ ആ​രോ​ഗ്യ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച്ച​റു​ക​ൾ അ​വ​യെ ചെ​റു​ക്കു​ന്ന വി​ധ​ത്തി​ലായി​രി​ക്ക​ണം നി​ർ​മി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​തും ആ​രോ​ഗ്യം അ​വ​കാ​ശ​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​ണ്. ആ​രോ​ഗ്യം ജ​ന​ങ്ങളു​ടെ അ​വ​കാ​ശ​മാ​ക്കാ​ന്‍ ഒ​ന്നി​ച്ചു​ള്ള രാ​ഷ്ട്രീ​യ​ സ​മ്മ​ർ​ദ​ങ്ങ​ൾ ഉ​ണ്ടാ​വേ​ണ്ട​തു​ണ്ട്.

==============

(ലോ​കാ​രോ​ഗ്യ സം​ഘ​ട​ന 2024 വ​ർ​ഷ​ത്തെ ലോ​കാ​രോ​ഗ്യ ദി​ന​ത്തി​​ന്റെ ഭാ​ഗ​മാ​യി തി​ര​ഞ്ഞെ​ടു​ത്ത വി​ഷ​യം ‘എ​​ന്റെ ആ​രോ​ഗ്യം, എ​​ന്റെ അ​വ​കാ​ശം’ എ​ന്ന​താ​ണ്.)

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.