മ​നോ​ജ്‌ ന​ട​ന്ന ക​വി​താവ​ഴി​ക​ൾ

ക​വി ആ​ർ. മ​നോ​ജ്‌ വി​ട​വാ​ങ്ങി​യി​ട്ട്​ ന​വം​ബ​ർ 15ന് ​ഒ​മ്പ​ത് വ​ർ​ഷ​മാ​കു​ന്നു. മ​നോ​ജി​​ന്റെ ക​വി​താ​വ​ഴി​ക​ളെ ഒാ​ർ​മി​ക്കു​ക​യാ​ണ്​ ക​വികൂ​ടി​യാ​യ ലേ​ഖ​ക​ൻ.മ​നോ​ജി​നെ​ക്കു​റി​ച്ച് ഓ​ർ​മി​ക്കു​മ്പോ​ഴെ​ല്ലാം വി​ങ്ങ​ലാ​ണ് മ​ന​സ്സി​ൽ. ആ ​ദി​വ​സ​ത്തെ​ക്കു​റി​ച്ചോ​ർ​ക്കാ​നേ വ​യ്യ. ചെ​റി​യ ചി​രി​യോ​ടെ ടൗ​ൺ എ​ൽ.​പി.​എ​സി​ന്റെ പ​ടി ക​യ​റി വ​രു​ന്ന മ​നോ​ജാ​ണ് മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്. അ​വ​ൻ എ​വി​ടെ​യും ഉ​ണ്ടാ​യി​രു​ന്നു. ആ​ൾ​ക്കൂ​ട്ട​ത്തി​ൽ, ഏ​കാ​ന്ത​ത​യി​ൽ, ബാ​റി​ൽ, ബ​സ് സ്റ്റാ​ൻ​ഡി​ൽ, നാ​ട​ക റി​ഹേ​ഴ്സ​ൽ ക്യാ​മ്പി​ൽ... മ​നോ​ജ്‌ നെ​ടു​മ​ങ്ങാ​ട്ടു​കാ​ര​നു​മാ​യി​രു​ന്നു....

ക​വി ആ​ർ. മ​നോ​ജ്‌ വി​ട​വാ​ങ്ങി​യി​ട്ട്​ ന​വം​ബ​ർ 15ന് ​ഒ​മ്പ​ത് വ​ർ​ഷ​മാ​കു​ന്നു. മ​നോ​ജി​​ന്റെ ക​വി​താ​വ​ഴി​ക​ളെ ഒാ​ർ​മി​ക്കു​ക​യാ​ണ്​ ക​വികൂ​ടി​യാ​യ ലേ​ഖ​ക​ൻ.

മ​നോ​ജി​നെ​ക്കു​റി​ച്ച് ഓ​ർ​മി​ക്കു​മ്പോ​ഴെ​ല്ലാം വി​ങ്ങ​ലാ​ണ് മ​ന​സ്സി​ൽ. ആ ​ദി​വ​സ​ത്തെ​ക്കു​റി​ച്ചോ​ർ​ക്കാ​നേ വ​യ്യ. ചെ​റി​യ ചി​രി​യോ​ടെ ടൗ​ൺ എ​ൽ.​പി.​എ​സി​ന്റെ പ​ടി ക​യ​റി വ​രു​ന്ന മ​നോ​ജാ​ണ് മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്. അ​വ​ൻ എ​വി​ടെ​യും ഉ​ണ്ടാ​യി​രു​ന്നു. ആ​ൾ​ക്കൂ​ട്ട​ത്തി​ൽ, ഏ​കാ​ന്ത​ത​യി​ൽ, ബാ​റി​ൽ, ബ​സ് സ്റ്റാ​ൻ​ഡി​ൽ, നാ​ട​ക റി​ഹേ​ഴ്സ​ൽ ക്യാ​മ്പി​ൽ... മ​നോ​ജ്‌ നെ​ടു​മ​ങ്ങാ​ട്ടു​കാ​ര​നു​മാ​യി​രു​ന്നു. ക​വി​ത​യു​ടെ രാ​ത്രി​യി​ലും പ​ക​ലി​ലും അ​വ​ൻ ഞ​ങ്ങ​ളോ​ടൊ​പ്പം ആ​ടി... പാ​ടി... ഒ​രു ക​വി​ത വാ​യി​ച്ച് അ​വ​ൻ വെ​റു​തെ ഇ​റ​ങ്ങി​പ്പോ​യി​ല്ല. മൗ​ലി​ക​മാ​യ ക​വി​ത​കൊ​ണ്ട് ഉ​ള്ളാ​ഴ​ങ്ങ​ളി​ൽ അ​വ​ൻ താ​മ​സ​മാ​ക്കി. അ​വ​ന്റെ ഓ​ർ​മ​യെ കൈ​വി​ടു​ന്ന​തെ​ങ്ങ​നെ.

സൗ​ഹൃ​ദം​പോ​ലെ ദൃ​ഢ​മാ​യ ക​വി​ത​ക​ൾ​കൊ​ണ്ടാ​ണ് അ​വ​ൻ കൂ​ട്ടു​കാ​രു​ടെ മ​ന​സ്സി​ൽ താ​മ​സ​മാ​ക്കി​യ​ത്. സ്വ​ന്തം ക​വി​ത എ​ന്താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ ക​വി​യാ​ണ്. വാ​രി​ക​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത​തും, അ​ച്ച​ടി​ശാ​ല​ക​ളി​ൽ ആ​ഘോ​ഷി​ക്കാ​ത്ത​തു​മാ​യ ക​വി​ത​യാ​ണ് ത​ന്റേ​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞ, ക​വി​ത​ക​ളെ​ക്കു​റി​ച്ച് അ​വ​കാ​ശ​വാ​ദം ഇ​ല്ലാ​ത്ത അ​പൂ​ർ​വം ക​വി​ക​ളി​ലൊ​രാ​ളാ​യി​രു​ന്നു. ക​വി​ത കേ​ട്ടു​കേ​ൾ​വി​യാ​ണെ​ന്ന്‌ സ​ധൈ​ര്യം പ​റ​ഞ്ഞ ക​വി​യു​മാ​ണ്. പു​തി​യ ക​വി​ത​യു​ടെ ശ​ക്ത​നാ​യ പ്ര​തി​നി​ധി ആ​യി​രു​ന്നു. ആ​ഖ്യാ​ന​ത്തെ​യും ആ​വി​ഷ്കാ​ര​ത്തെ​യും അ​ടി​മു​ടി മാ​റ്റാ​ൻ മ​നോ​ജി​ന് ക​ഴി​ഞ്ഞു. അ​ല​ങ്കാ​ര​മോ ആ​ഡം​ബ​ര​മോ ഇ​ല്ലാ​തെ നേ​രി​ട്ട് ആ ​ക​വി​ത​ക​ൾ വാ​യ​ന​ക്കാ​രോ​ടൊ​പ്പം ന​ട​ന്നു. ‘താ​മ​ര​ക്കു​ള​ത്ത് പോ​കു​ന്ന വ​ഴി​ക്കാ​ണോ’ എ​ന്ന ക​വി​ത ഇ​തി​നു​ദാ​ഹ​ര​ണ​മാ​ണ്.

 

‘‘വൈ​ദ്യു​ത ദീ​പ​ങ്ങ​ളി​ല്ലാ​തെ​യും

ടാ​റു റോ​ഡു​ക​ള​ല്ലാ​തെ​യും

വാ​ഴ​ത്തോ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ൽ വ​യ​ലി​ൽ

കാ​യ​ലി​ന്റെ ക​ര​യി​ൽ

മീ​ൻ പി​ടി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ

അ​വ​രു​ടെ കാ​മ​ത്തി​ലും ചി​രി​യി​ലും

ക​ളി​യി​ലും ഉ​ന്മാ​ദ​ത്തി​ലും പ്ര​തി​ഫ​ലി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​ണ്ട്.

അ​തി​ന്റെ തീ​ര​ത്തു​ള്ള വ​ഴി​ക​ൾ

താ​മ​ര​ക്കു​ള​ത്തി​ന്റെ അ​ടു​ത്താ​ണ്.

അ​തുവ​ഴി പോ​കു​ന്ന​ത് കാ​മു​ക​രാ​ണ്.’’

ക​വി​ത ഇ​ങ്ങ​നെ അ​വ​സാ​നി​ക്കു​ന്നു. നോ​ക്കൂ, ഈ ​ചെ​റി​യ ക​വി​ത​യി​ൽ ക​ട​ന്നു​വ​രു​ന്ന മീ​ൻ പി​ടി​ക്കു​ന്ന കു​ട്ടി​ക​ൾ... കാ​മു​ക​ന്മാ​ർ പോ​കു​ന്ന വ​ഴി​ക​ൾ...

താ​മ​ര​ക്കു​ള​ത്താ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്ന്‌ തോ​ന്നി​യി​ല്ലേ ഈ ​ക​വി​ത വാ​യി​ക്കു​മ്പോ​ൾ.

ക​വി​ത​യെ​ക്കു​റി​ച്ചു​ള്ള തെ​റ്റാ​യ ധാ​ര​ണ​ക​ളെ തി​രു​ത്താ​ൻ ശ്ര​മി​ച്ച ക​വി​യാ​ണ്. സാ​ധാ​ര​ണ​ക്കാ​രോ​ടൊ​പ്പം ന​ട​ന്നും സാ​ധാ​ര​ണ ജീ​വി​തം ന​യി​ച്ചും മ​ഹ​ത്താ​യ ക​വി​ത​ക​ൾ വാ​യി​ച്ചു​മാ​ണ് മ​നോ​ജ്‌ ക​വി​ത​യി​ൽ ത​ന്റെ അ​സാ​ധാ​ര​ണ​മാ​യ വ​ഴി വെ​ട്ടി​യ​ത്. ക​വി​ത​യി​ൽ സ്ഥാ​പി​ത​മാ​യ മാ​മൂ​ലു​ക​ളെ വെ​ട്ടി​മാ​റ്റാ​ൻ മ​നോ​ജ്‌ ആ​വു​ന്ന​തും ശ്ര​മി​ച്ചു. അ​തി​ൽ വി​ജ​യി​ച്ചോ പ​രാ​ജ​യ​പ്പെ​ട്ടോ എ​ന്ന് നോ​ക്കി​യി​ട്ടു​മി​ല്ല. പ​ക്ഷേ, ഈ ​ക​വി​ത​ക​ളെ പി​ന്തു​ട​രു​ന്ന ന​ല്ല വാ​യ​ന​ക്കാ​ര​ന്/ വാ​യ​ന​ക്കാ​രി​ക്ക് ഈ ​ക​വി​ത​ക​ളു​ടെ ആ​ഴം മ​ന​സ്സി​ലാ​കാ​തി​രി​ക്കി​ല്ല.

ല​ളി​ത​മാ​യ ആ​വി​ഷ്കാ​ര​ങ്ങ​ളാ​ണെ​ന്ന്‌ തോ​ന്നു​മെ​ങ്കി​ലും മ​നോ​ജി​ന്റെ ക​വി​ത​ക്ക് ഒ​റ്റ വാ​യ​ന​യി​ലൂ​ടെ പ​ട​ർ​ന്നു​ള്ളി​ൽ ക​യ​റാ​നു​ള്ള ശ​ക്തി​യു​ണ്ട്. വ​രി​ക​ളു​ടെ ഇ​ട​യി​ലു​ള്ള അ​ക​ല​ത്തി​ൽ അ​തി​ന് കൂ​ടു​ത​ൽ ശ​ക്തി​സൗ​ന്ദ​ര്യ​മു​ള്ള​താ​യി അ​നു​ഭ​വ​പ്പെ​ടും.

 

‘‘പാ​വ​പ്പെ​ട്ട ഒ​രു പെ​ണ്ണി​നെ

മ​ണ്ണി​ൽ കൊ​ണ്ടു​വ​ച്ചു

അ​വ​ളു​ടെ അ​ടി​പ്പാ​വാ​ട കീ​റി.

ബ്ലൗ​സ​ഴി​ഞ്ഞു, മു​ടി​യ​ഴി​ഞ്ഞു.

ഒ​രു ഉ​ണ​ക്ക​മീ​ൻ ക​ഷ​ണം അ​ടു​ത്ത് കി​ട​ന്നി​രു​ന്നു.

അ​ത് തി​ന്നാ​ൻ പൂ​ച്ച​ക​ൾ വ​ന്നു.

കാ​ക്ക​ക​ൾ വ​ന്നു, പ​രു​ന്തും

കി​ള്ളൂ​റാ​നും വ​ന്നു.’’

ആ​ശ​യ​ങ്ങ​ളു​ടെ നി​ർ​ത്താ​ത്ത ഒ​ഴു​ക്കാ​ണ് മ​നോ​ജി​ന്റെ മി​ക്ക ക​വി​ത​ക​ളു​ടെ​യും ആ​ന്ത​രി​ക ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ്ര​ത്യ​ക്ഷ​ത്തി​ൽ അ​തി​ന്റെ സൂ​ച​ന​യൊ​ന്നും കാ​ണി​ല്ലാ​യെ​ന്ന് തോ​ന്നു​മെ​ങ്കി​ലും വാ​യ​ന​യി​ൽ പു​തി​യ ഭാ​വു​ക​ത്വം നി​ർ​മി​ക്കു​ന്ന ക​വി​ത​ക​ളാ​ണ് മ​നോ​ജി​ന്റേ​ത്. അ​തി​നു​ദാ​ഹ​ര​ണ​മാ​ണ് ‘പു​ഷ്പ​വാ​ടി’ എ​ന്ന ക​വി​ത.

പ​ഴ​യ​തും പു​തി​യ​തു​മാ​യ ക​വി​ത​ക​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ളും മ​നോ​ജി​ന്റേ​താ​യു​ണ്ട്. എ. ​അ​യ്യ​പ്പ​ന്റെ​യും ഡി. ​വി​ന​യ​ച​ന്ദ്ര​ന്റെ​യും ക​വി​ത​ക​ളെ സൂ​ക്ഷ്മ​മാ​യി വി​ല​യി​രു​ത്താ​ൻ മ​നോ​ജ്‌ ശ്ര​മി​ച്ചു. ക​വി​ക​ളി​ൽ​നി​ന്നും ഇ​ത്ത​രം മി​ക​ച്ച പ​ഠ​ന​ങ്ങ​ൾ അ​പൂ​ർ​വ​മാ​യേ ഉ​ണ്ടാ​യി​ട്ടു​ള്ളൂ.

സ​മ​കാ​ലി​ക​രാ​യ ക​വി​ക​ളു​മാ​യി​ട്ടും ന​ല്ല സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നു. ഡി. ​വി​ന​യ​ച​ന്ദ്ര​ന്റെ ക​വി​ത​ക​ളു​മാ​യി​ട്ടു​ള്ള അ​ടു​പ്പം ‘ഡി. ​വി​ന​യ​ച​ന്ദ്ര​ൻ പോ​കു​ന്നു’ എ​ന്ന ക​വി​ത​യി​ലു​ണ്ട്.

ഡി. ​വി​ന​യ​ച​ന്ദ്ര​ൻ

പൊ​തു​വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്നു

ച​ന്ത​യ്ക്കും ഊ​ണി​നും പോ​യ്‌ വ​രു​ന്നു.

കൊ​ച്ചുകു​ട്ടി​ക​ൾ​ക്ക് പേ​രി​ടു​ന്നു.

ശു​ഭ ശ​ക്തി​ക​ൾ​ക്കുവേ​ണ്ടി പാ​ടു​ന്നു.

ചി​ല​പ്പോ​ൾ ക​വി

ചി​ല​പ്പോ​ൾ കാ​ൽ​ന​ട​ക്കാ​ര​ൻ

ചി​ല​പ്പോ​ൾ ക്ലാ​സ് അ​ധ്യാ​പ​ക​ൻ

ചി​ല​പ്പോ​ൾ സാ​ഹ​സി

വി​ന​യ​ച​ന്ദ്ര​ൻ

പാ​തിവ​ഴി​യി​ൽ നി​ന്നു.

പ​ശു​ക്കു​ട്ടി​യെ ക​ണ്ടു. പൂ​ച്ച​ക​ളെ ക​ണ്ടു

ക​ടു​പ്പ​ത്തി​ൽ ഒ​രു ചാ​യ കു​ടി​ച്ച്

അ​ഖി​ല ബാ​ന്ധ​വ​ത്തി​ലേ​ക്ക് ന​ട​ന്നു.

വി​ന​യ​ച​ന്ദ്ര​ൻ എ​ന്ന ക​വി ക​വി​ത​യു​ടെ തു​റ​സ്സി​ലൂ​ടെ സ്വ​ത​ന്ത്ര​നാ​യി ന​ട​ന്നു​പോ​കു​ന്ന​ത് ഈ ​ക​വി​ത​യി​ൽ കാ​ണാ​ൻ ക​ഴി​യും.

നാ​വാ​യി​ക്കു​ള​ത്തു​നി​ന്ന് നെ​ടു​മ​ങ്ങാ​ട് വ​ഴി മ​നോ​ജ്‌ സ​ഞ്ച​രി​ച്ച​ത് മ​ല​യാ​ള​ത്തി​ന്റെ വി​ശാ​ല​മാ​യ പ​ച്ച​പ്പി​ലേ​ക്കാ​ണ്. അ​തു​വ​ഴി മ​റ്റാ​രും കാ​ണാ​ത്ത കാ​ഴ്ച​ക​ൾ ക​ണ്ടു. ഭാ​ഷ​യെ ക​പ​ട​മാ​യി സ്നേ​ഹി​ച്ച വെ​റു​മൊ​രു അ​ക്കാ​ദ​മി​ക പ​ണ്ഡി​ത​ന​ല്ലാ​യി​രു​ന്നു മ​നോ​ജ്‌. ‘ക്ലാ​സി​ക് ഭാ​ഷ​ക​ൾ’ എ​ന്ന ക​വി​ത​യി​ൽ ഭാ​ഷ​യു​ടെ നി​ല​നി​ൽ​പ്പി​നെ​ക്കു​റി​ച്ച് ഉ​ത്ക​ണ്ഠ​പ്പെ​ടു​ന്ന ഒ​രു ക​വി​യെ കാ​ണാ​ൻ ക​ഴി​യും.

ഭാ​ഷോ​ൽ​പ​ത്തി​യെ​ക്കു​റി​ച്ചു​ള്ള

സം​വാ​ദം ന​ട​ക്കു​ന്നു

ഭാ​ഷ ക്ഷ​യി​ക്കാ​റാ​യെ​ന്നും പ​റ​യു​ന്നു.

ജ​ന​ന​ത്തെ​ക്കു​റി​ച്ചു​ള്ള

കെ​ട്ടു​ക​ഥ​ക​ൾ

പി​താ​മ​ഹ​ന്മാ​ർ ച​രി​ഞ്ഞി​ട്ടും പ​റ​യു​ന്നു.

മൈ​നാ​കം എ​ന്ന്

പ​ർ​വ​തം ഉ​ണ്ടാ​യി​രു​ന്നു.

ഒ​രേ​സ​മ​യം പ​ല അ​വ​താ​ര​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.

പ​ഴ​യ ക​ഥ​ക​ൾ ക​ഴി​ഞ്ഞി​ട്ടും

ഇ​പ്പോ​ൾ പ്ര​ശം​സ പ​റ​യു​ന്നു.

ഭാ​ഷ​യെ​ക്കു​റി​ച്ച്

എ​ങ്ങ​നെ ന​ശി​ക്കു​മെ​ന്നു​ള്ള

ച​ർ​ച്ച​ക​ളാ​ണ്.

ഇ​ത്ര​യും വ​രി​ക​ളി​ൽ​നി​ന്ന് ഈ ​ക​വി മ​ല​യാ​ള​ത്തെ എ​ത്ര മാ​ത്രം സ്നേ​ഹി​ക്കു​ന്നു, അ​തി​ന്റെ താ​ഴ്ച​യി​ൽ എ​ത്ര മാ​ത്രം ദുഃ​ഖി​ക്കു​ന്നു എ​ന്ന് സ്പ​ഷ്ട​മ​ല്ലേ. ഭാ​ഷാ സെ​മി​നാ​ർ​കൊ​ണ്ടോ പ്ര​സം​ഗം​കൊ​ണ്ടോ, പ​ഴ​മ​യെ താ​ലോ​ലി​ക്കു​ന്ന​തുകൊ​ണ്ടോ അ​പ​ച​യം മാ​റി​ല്ലാ​യെ​ന്നും പു​റ​ന്തൊ​ലി​യി​ല​ല്ല ചി​കി​ത്സ ന​ട​ത്തേ​ണ്ട​തെ​ന്നും തി​രി​ച്ച​റി​ഞ്ഞ ഒ​രു മ​ല​യാ​ളം അ​ധ്യാ​പ​ക​ൻ​കൂ​ടി​യാ​യി​രു​ന്നു മ​നോ​ജ്‌. മ​റ്റു​ള്ള​വ​ർ ന​ട​ന്ന വ​ഴി​യി​ൽ​നി​ന്നും മാ​റി അ​സാ​ധ്യ​മെ​ന്ന് ക​ൽ​പി​ച്ച വ​ഴി​യി​ലൂ​ടെ ന​ട​ക്കാ​ൻ മ​നോ​ജ്‌ ശ്ര​മി​ച്ചു. അ​വ​ൻ ക​ണ്ട ക​വി​താ കാ​ഴ്ച​ക​ളും വ്യ​ത്യ​സ്ത​മാ​യി​രു​ന്നു. പ​ക്ഷേ, പെ​ട്ടെ​ന്ന് ഒ​രു വാ​ക്കു​പോ​ലും പ​റ​യാ​തെ മ​നോ​ജ്‌ മ​റ​ഞ്ഞ​ത് ഉ​ൾ​നോ​വോ​ടെ നോ​ക്കി​നി​ൽ​ക്കാ​നേ ന​മു​ക്ക് ക​ഴി​ഞ്ഞു​ള്ളൂ.

 

ച​രി​ത്രം പ​രി​ശോ​ധി​ക്കു​മ്പോ​ൾ കാ​ണാ​നാ​വു​ന്ന​ത് കൊ​ണ്ടാ​ടി​യ സാ​ഹി​ത്യ ത​മ്പു​രാ​ക്ക​ന്മാ​രും അ​വാ​ർ​ഡു​ക​ൾ വാ​രി​ക്കൂ​ട്ടി​യ അ​വ​രു​ടെ കൃ​തി​ക​ളും അ​വ​ർ മ​രി​ച്ച​തി​ന്റെ പി​റ്റേ​ന്ന് മു​ത​ൽ വി​സ്‌​മൃ​തി​യി​ലാ​യ കാ​ഴ്ച​യാ​ണ്. എ​ന്നാ​ൽ, മ​ൺ​മ​റ​ഞ്ഞ് ഒ​മ്പ​ത് വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും മ​നോ​ജി​ന്റെ ക​വി​ത​ക​ൾ​ക്ക് ഒ​രു ബ​ല​ക്ഷ​യ​വും സം​ഭ​വി​ച്ചി​ട്ടി​ല്ല. അ​ത്രമാ​ത്രം ഉ​ൾ​ബ​ല​ത്തോ​ടെ​യാ​ണ് മ​നോ​ജ്‌ ക​വി​ത​യെ സ​മീ​പി​ച്ച​ത്. അ​ത്ര​മാ​ത്രം ഉ​ള്ള​ടു​പ്പ​ത്തോ​ടെ​യാ​ണ് മ​നോ​ജ്‌ ലോ​ക​ത്തെ ക​ണ്ട​ത്. ആ ​ശ​ക്തി​ത്തു​ട​ർ​ച്ച മ​നോ​ജി​ന്റെ ക​വി​ത​ക​ളെ എ​ന്നും ജീ​വ​ൻകൊ​ടു​ത്ത് നി​ല​നി​ർ​ത്തു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല...

ooo

ആ​ർ. മ​നോ​ജ്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ നാ​വാ​യി​ക്കു​ള​ത്ത് ജ​നി​ച്ചു. നി​ല​മേ​ൽ എ​ൻ.​എ​സ്.​എ​സ് കോ​ള​ജി​ൽ മ​ല​യാ​ളം അ​ധ്യാ​പ​ക​നാ​യി​രു​ന്നു. ക​വി​ത​യി​ലെ സാ​മ്പ്ര​ദാ​യി​ക രീ​തി​യെ മാ​റ്റാ​ൻ ശ്ര​മി​ച്ച ക​വി​യാ​ണ്. ‘ആ​ഴം’, ‘വ​നം ന​ദി ഭാ​ഷ’, ‘ഉ​ത്ത​ര​മേ​ഘം’ എ​ന്നീ ക​വി​താ​സ​മാ​ഹാ​ര​ങ്ങ​ൾ, ‘സ​ഭാ​നാ​ട​കം’ എ​ന്ന നാ​ട​കകൃ​തി, ‘വ​ല കെ​ട്ടു​വാ​ൻ നൂ​ല് കി​ട്ടാ​ത്ത ചി​ല​ന്തി​ക​ൾ’ എ​ന്ന ലേ​ഖ​ന​സ​മാ​ഹാ​ര​വും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. 2015 ന​വം​ബ​ർ 15ന് ​ആ​ക​സ്മി​ക​മാ​യി അ​ന്ത്യം സം​ഭ​വി​ച്ചു.

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT