തുടക്കം

ജനുവരി 30. രാജ്യത്തിന്റെ ചരിത്രത്തിൽ ഏറ്റവും അഭിശപ്ത ദിനമാണ്. ആ ദിനത്തിലാണ് കൃത്യം 75 വർഷം മുമ്പ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഈ രാജ്യത്തെ രാഷ്ട്രപിതാവിനെ, മഹാനായ നേതാവിനെ, മഹാത്മയെ വെടിവെച്ചുകൊന്നത്. ഈ രാജ്യം എങ്ങോട്ട് സഞ്ചരിക്കും എന്നതിന്റെ സൂചനയായിരുന്നു ആ നിഷ്ഠുര കൊലപാതകം. കഴിഞ്ഞ മുക്കാൽ നൂറ്റാണ്ട് ഈ രാജ്യം സഞ്ചരിച്ച വഴികളെയും ആ ഹിംസ അടയാളപ്പെടുത്തുന്നു. ഇന്നിപ്പോൾ മുമ്പെന്നത്തെക്കാളും ആ ദിനം പ്രധാനപ്പെട്ടതാണ്. അന്നത്തെ കൊലപാതകികളുടെ ​പ്രത്യയശാസ്ത്രം ഈ രാജ്യത്ത് ആധിപത്യം നേടിയിരിക്കുന്നു. ആ കൊലപാതകികൾ ആഗ്രഹിച്ച ഹിന്ദുത്വരാഷ്ട്രയിലേക്ക് ദിനേന...

നുവരി 30. രാജ്യത്തിന്റെ ചരിത്രത്തിൽ ഏറ്റവും അഭിശപ്ത ദിനമാണ്. ആ ദിനത്തിലാണ് കൃത്യം 75 വർഷം മുമ്പ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഈ രാജ്യത്തെ രാഷ്ട്രപിതാവിനെ, മഹാനായ നേതാവിനെ, മഹാത്മയെ വെടിവെച്ചുകൊന്നത്.

ഈ രാജ്യം എങ്ങോട്ട് സഞ്ചരിക്കും എന്നതിന്റെ സൂചനയായിരുന്നു ആ നിഷ്ഠുര കൊലപാതകം. കഴിഞ്ഞ മുക്കാൽ നൂറ്റാണ്ട് ഈ രാജ്യം സഞ്ചരിച്ച വഴികളെയും ആ ഹിംസ അടയാളപ്പെടുത്തുന്നു. ഇന്നിപ്പോൾ മുമ്പെന്നത്തെക്കാളും ആ ദിനം പ്രധാനപ്പെട്ടതാണ്. അന്നത്തെ കൊലപാതകികളുടെ ​പ്രത്യയശാസ്ത്രം ഈ രാജ്യത്ത് ആധിപത്യം നേടിയിരിക്കുന്നു. ആ കൊലപാതകികൾ ആഗ്രഹിച്ച ഹിന്ദുത്വരാഷ്ട്രയിലേക്ക് ദിനേന ചുവടുവെച്ചുകൊണ്ടിരിക്കുകയാണ് രാജ്യം.

ഇപ്പോഴും എപ്പോഴും ചോദ്യങ്ങൾ ഇവയാണ്: ആരാണ് ഗാന്ധിയെ കൊന്നത്? എന്തായിരുന്നു കൊലപാതകികളുടെ പ്രത്യയശാസ്​ത്രം? അവർക്ക് എന്തു സംഭവിച്ചു? ആ ഹിംസ പലതായി ഈ രാജ്യത്ത് ആവർത്തിച്ചോ? ആ ഫാഷിസത്തെ എങ്ങനെ എന്തുകൊണ്ട് തോൽപിക്കാം? എന്താണ് ബദൽ?

അവസാന ചോദ്യങ്ങൾക്ക് ഉത്തരം വ്യക്തമാണ്.

ഗാന്ധിജി. അതിൽനിന്നു തന്നെയാണ്

ബദലും ഉത്തരവും തേടേണ്ടത്.

Tags:    
News Summary - gandhi assassination remembrance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.