ധാക്ക: വടക്കുപടിഞ്ഞാറൻ ബംഗ്ലാദേശിലെ 14 ഹിന്ദു ക്ഷേത്രങ്ങൾ ഒറ്റരാത്രികൊണ്ട് അജ്ഞാതർ നശിപ്പിച്ചതായി പൊലീസ് അറിയിച്ചു. ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ നശിപ്പിച്ചതായും ചിലത് ക്ഷേത്ര സ്ഥലങ്ങളിലെ കുളങ്ങളിൽ കണ്ടെത്തി. ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ചെ വരെയുള്ള സമയത്താണ് പല ഗ്രാമങ്ങളിലും ആക്രമണം നടന്നത്. അജ്ഞാതർ ഇരുളിെൻറ മറവിൽ ആക്രമണം നടത്തുകയായിരുന്നു.
കുറ്റവാളികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് ഹിന്ദു സമുദായ നേതാവ് ബിദ്യനാഥ് ബർമാൻ പറഞ്ഞു. ഈ പ്രദേശം മതസൗഹാർദത്തിന്റെ കേന്ദ്രമാണെന്നും മറ്റ് സമുദായങ്ങളുമായി യാതൊരു വിധ പ്രശ്നങ്ങളുമില്ല. സമാധാന അന്തരീക്ഷം തകർക്കാൻ വേണ്ടിയുള്ള ആസൂത്രിത ആക്രമണത്തിന്റെ ഭാഗമാണിതെന്ന് താക്കൂർഗാവ് പൊലീസ് മേധാവി ജഹാംഗീർ ഹൊസൈൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അക്രമികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയെന്നും കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.