തുർക്കി കൽക്കരി ഖനി സ്ഫോടനം: മരണം 28 ആയി; 15 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

തുർക്കി കൽക്കരി ഖനി സ്ഫോടനം: മരണം 28 ആയി; 15 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

അങ്കാറ: വടക്കൻ തുർക്കിയിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ മരണം 28 ആയി. 15 പേർ ഇപ്പോഴും ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ബാർടിൻ പ്രവിശ്യയിലെ അമസ്രയിൽ സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഖനിയിലാണ് അപകടമുണ്ടായത്.

'ഖനിയിൽ അകപ്പെട്ട ഞങ്ങളുടെ 15 തൊഴിലാളികളെ പുറത്തെത്തിക്കാനായില്ല. രക്ഷാപ്രവർത്തനം തുടരുകയാണ്'. തുർക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സോയിലു പറഞ്ഞു.

പടിഞ്ഞാറൻ തുർക്കിയിലെ സോമ നഗരത്തിലെ കൽക്കരി ഖനിയിൽ 2014ലുണ്ടായ അഗ്നിബാധയിൽ 301 പേർ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - 15 people still trapped in Turkey coal mine after deadly blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.