ജറൂസലം: പശ്ചിമ ജറൂസലമിൽ ബസ് സ്റ്റോപ്പിലുണ്ടായ വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. 16 പേർക്ക് പരിക്കേറ്റു. എട്ടുപേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെ കാറിലെത്തിയ ആയുധധാരികളായ രണ്ടുപേർ ബസ് കാത്തുനിന്നവർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. ഇവരെ പൊലീസ് വെടിവെച്ചു കൊന്നു. കാറിൽനിന്ന് ആയുധങ്ങൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
Surveillance camera footage shows the shooting attack at the entrance to Jerusalem this morning. Two people were killed, and at least seven others were hurt. Two off-duty soldiers and an armed civilian shot the terrorists dead. pic.twitter.com/CwucVb5IV7
— Emanuel (Mannie) Fabian (@manniefabian) November 30, 2023
ദക്ഷിണ ജറൂസലം നിവാസികളായ മുറാദ് നിമിർ (38), സഹോദരൻ ഇബ്രാഹിം നിമിർ (30) എന്നിവരാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവർ ഹമാസ് അംഗങ്ങളാണെന്ന് ആക്രമണം നടന്ന് മണിക്കൂറുകൾക്കുശേഷം സംഘടന വാർത്ത കുറിപ്പിൽ അറിയിച്ചു. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിലും ഫലസ്തീനി തടവുകാരെ ഇസ്രായേൽ ജയിലുകളിൽ പീഡിപ്പിക്കുന്നതിലും പ്രതിഷേധിച്ചായിരുന്നു ആക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.