സോൾ: ദക്ഷിണ കൊറിയയിൽ കനത്ത പേമാരിയിലും പ്രളയത്തിലും 20 പേർ മരിച്ചു. മൂന്നാം ദിവസവും തുടരുന്ന പേമാരിയെത്തുടർന്ന് പലയിടങ്ങളിലും കനത്ത മണ്ണിടിച്ചിലുണ്ടായി. മധ്യ വടക്കൻപ്രദേശമായ ചുങ്ചിയോങ്ങിലെ അണക്കെട്ട് നിറഞ്ഞൊഴുകി. പല ഭാഗങ്ങളിലും റോഡുകൾ വെള്ളത്തിനടിയിലായി. നിരവധി കാറുകൾ ഒഴുകിപ്പോയി. ട്രെയിൻ ഗതാഗതവും തടസ്സപ്പെട്ടു.
പ്രളയത്തെത്തുടർന്ന് 10 പേരെ കാണാതായതായി അധികൃതർ പറഞ്ഞു. ആയിരക്കണക്കിനാളുകളെ വീടുകളിൽനിന്ന് താൽക്കാലിക ക്യാമ്പുകളിലേക്ക് മാറ്റി. മലനിരകൾ നിറഞ്ഞ ഉത്തര ജ്യോങ്സാങ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. മണ്ണിടിച്ചിലിനെത്തുടർന്ന് ഇവിടെ നിരവധി വീടുകൾ തകർന്നു. പലയിടങ്ങളിലും വീടുകൾ പൂർണമായി ഒഴുകിപ്പോയതായി രക്ഷാപ്രവർത്തകർ പറഞ്ഞു.
രക്ഷാപ്രവർത്തനത്തിൽ സഹായിക്കാൻ പ്രധാനമന്ത്രി ഹാൻ ഡുക്ക് സൂ സൈന്യത്തിന് നിർദേശം നൽകി. മധ്യ ചുങ്ചിയോങ് പ്രവിശ്യയിലെ ഭൂഗർഭ തുരങ്കത്തിൽ 19 കാറുകൾ വെള്ളത്തിൽ മുങ്ങിയതായി അധികൃതർ പറഞ്ഞു. ഇതേത്തുടർന്ന് മരണസംഖ്യ ഉയർന്നേക്കുമെന്ന ആശങ്കയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.