തായ്പേയ്: 30 ഓളം ചൈനീസ് യുദ്ധ വിമനങ്ങൾ തായ്വാന്റെ വ്യോമാതിർത്തി ഭേദിച്ചതായി തായ്‍വാൻ ഭരണകൂടം അറിയിച്ചു. ആറ മണിക്കൂറിനുള്ളിലാണ് 30 വിമാനങ്ങൾ അതിർത്തി ഭേദിച്ചത്.
തായ്‍വാൻ തങ്ങളുടെ അധീനതയിലുളളതാണെന്നാണ് ചൈനയുടെ അവകാശവാദം. ആവശ്യമെങ്കിൽ ഒറ്റ ദിവസം കൊണ്ട് പിടിച്ചെടുക്കാൻ സാധിക്കുമെന്നും ചൈന അവകാശപ്പെടുന്നു. അടുത്തിടെയായി ചൈന തായ്‍വാനിലെ വ്യോമമേഖലയിൽ നിരന്തരം കടന്നുകയറുന്നുണ്ട്. 2022 ൽ അത് മുൻവർഷങ്ങളേക്കാൾ ഇരട്ടിയായി.
പ്രദേശിക സമയം പുലർച്ചെ അഞ്ചുമണിക്ക് 37 ചൈനീസ് സൈനിക വിമാനങ്ങളാണ് തായ്‍വാൻ വ്യോമാതിർത്തി ലംഘിച്ച് കടന്നു കയറിയതെന്ന് തായ്വാന്റെ ദേശീയ പ്രതിരോധ സേനാ വാക്താവ് സൺ ലി ഫങ് അറിയിച്ചു. ചില വിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ച് ഉള്ളിലേക്ക് കൂടുതൽ ദൂരം സഞ്ചരിച്ച് പരിശീലനം നടത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തായ്‍വാൻ സൈന്യം സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് അറിയിച്ചു. യു.എസും ഫലിപൈൻസും ജപ്പാനും സംയുക്തമായി സൗത് ചൈന കടലിൽ നാവിക പരിശീലനം സംഘടിപ്പിച്ചതിനു തൊട്ടു പിന്നാലെയാണ് ചൈനയുടെ നീക്കം. തായ്‍വാൻ നിലകൊള്ളുന്ന സൗത് ചൈന കടൽ മേഖല മുഴുവൻ ചൈനയുടെതാണെന്നാണ് അവരുടെ അവകാശവാദം.
തായ്‍വാൻ സ്വതന്ത്ര രാജ്യമല്ലെന്നും അതിനാൽ തായ്‍വാനുമായി നയതന്ത്ര പരിപാടികൾ മറ്റ് രാജ്യങ്ങൾക്ക് നേരിട്ട് നടത്താനാകില്ലെന്നുമാണ് ചൈനയുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.