ചാൾസ് രാജകുമാരന്‍റെ കിരീടധാരണത്തിൽ പങ്കെടുക്കാൻ 5000 ബ്രിട്ടീഷ് സേനാംഗങ്ങൾ

ലണ്ടൻ: ബ്രിട്ടീഷ് സായുധ സേനയിലെ 5,000 അംഗങ്ങൾ അടുത്ത മാസം ചാൾസ് രാജാവിന്റെ കിരീടധാരണത്തിൽ പങ്കെടുക്കും. 30ലധികം കോമൺ‌വെൽത്ത് രാജ്യങ്ങളിൽനിന്നുള്ള സൈനികർ ചേർന്ന് ഏറ്റവും വലിയ ആചാരപരമായ സൈനിക ആഘോഷമാണ് ഒരുക്കുന്നത്.

മെയ് ആറിന് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബെയിൽ 1,000 വർഷം പഴക്കമുള്ള പാരമ്പര്യ ചടങ്ങുകളോടെ ചാൾസിനെ കിരീടധാരണം ചെയ്യും. കിരീട ധാരണം നടക്കുന്ന സമയത്തിന് രാജ്യത്തുടനീളം ഗൺ സല്യൂട്ട് മുഴങ്ങും. പിന്നാലെ 60ലധികം വിമാനങ്ങൾ അണിനിരക്കുന്ന ഫ്ളൈപാസ്റ്റും നടക്കും. ഗംഭീര വരവേൽപ്പാണ് രാജ്യം പുതിയ രാജാവിനായി ഒരുക്കുന്നത്.

70 വർഷം സിംഹാസനത്തിലിരുന്ന എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാര ചടങ്ങുകൾക്കുശേഷം എട്ട് മാസങ്ങൾ കഴിഞ്ഞാണ് കിരീടധാരണം. 1953ലെ എലിസബത്തിന്റെ കിരീടധാരണത്തിൽനിന്ന് കുറച്ച് വ്യത്യാസങ്ങൾ വരുത്തിയാണ് പുതിയ കിരീടധാരണ ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.

Tags:    
News Summary - 5000 British troops to attend the coronation of Prince Charles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.